Sunday, March 27, 2011

ഇതാ ഒരു സ്വപ്നം

ഇനി സൂര്യന്‍ ഉണ്ടാവില്ല ആ വാര്‍ത്ത‍ കേട്ടപ്പോ വിശ്വസിച്ചില്ല ഇപ്പൊ ആര്‍ക്കും എന്തും പറയാമെന്ന അവസ്തയയോ? പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുകയാണ് പെട്ടന്ന് കത്തിച്ചു വച്ചിരുന്ന മെഴുകുതിരികള്‍ എല്ലാം കെട്ടുപോയി കപ്യാര് തിരി കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്  പക്ഷേ ഒന്നും കത്തുന്നില്ല...കുറച്ചു കഴിഞ്ഞപ്പോ കറന്റ്‌ പോയി വികാരിയച്ചന്‍ പറഞ്ഞു ജനറേറ്റര്‍ഓണ്‍ ചെയ്യ് "ഫാദര്‍ ഇവിടെ ഭയങ്കര ഇരുട്ടാണ്‌ ഒന്നും കാണാന്‍ പറ്റുന്നില്ല"
"ആരുടെയെങ്കിലും കൈയില്‍  ടോര്‍ച്ചു ഉണ്ടോ?"ഫാദര്‍ വിളിച്ചു ചോദിച്ചു.
"ഉണ്ടാച്ചോ പക്ഷേ ഓണ്‍ ആകുന്നില്ല"ഇരുട്ടില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
"മൊബൈല്‍ ഉം ഓണ്‍ ആകുന്നില്ലച്ചോ"
"ദൈവമേ ഇത് എന്ത് പരീക്ഷണം"വികാരിയച്ചന്‍ വ്യാകുലപ്പെട്ടു.
"എല്ലാവരും പ്രാര്‍ത്ഥിക് കറന്റ്‌ വരാന്‍"ഫാദര്‍ പറഞ്ഞു.
അപ്പോഴേക്കും കുട്ടികള്‍ കരയാന്‍ തുടങ്ങി എല്ലാവരും ഇരുട്ടില്‍ തപ്പിതടയുകയാണ് ചിലര്‍ പേടിച്ചു നിലവിളിച്ചു.
"ഫാദര്‍ ലോകാവസാനം ആണോ?"ഒരാള്‍ വിളിച്ചു  ചോദിച്ചു
"അയ്യോ എനിക്ക് എന്റെ വീട്ടില്‍ പോകണം"ആരോ ഉച്ചത്തില്‍ കിടന്നു നിലവിളിച്ചു.
ആളുകള്‍ ഇരുട്ടില്‍ ഓടിനടന്നു.ഞാന്‍ അവിടെ ഒക്കെ  ഓടിനടന്നു എന്റെ അമ്മയെ വിളിച്ചു
"അമ്മെ.......എന്റെ അമ്മ എവിടെയാ.....?"കൈയില്‍ തടഞ്ഞ ഒരാളെ പിടിച്ചു നിറുത്തി ഞാന്‍ ചോദിച്ചു
 "ഇത് എന്റെ അമ്മയാണോ?"
"കുട്ടി ഏതാ"സ്വരം കേട്ടപ്പോഴാണ് മനസിലായത് അത് ഒരു ചേട്ടനായിരുന്നു.
"ചേട്ടാ എന്റെ അമ്മയെ കാണുന്നില്ല"ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
"മോളെ ഇവിടെ എല്ലാവരും മക്കളെ തിരയുകയാണ് എന്റെ കുട്ടിയെ കാണുന്നില്ല"അയാള്‍ വിഷമത്തോടെ പറഞ്ഞു....ഇരുട്ടില്‍ നിന്നും കൂട്ട നിലവിളി ഉയര്‍ന്നു ഇനി വെളിച്ചം ഉണ്ടാകില്ലേ ആര്‍ക്കും ആരെയും കാണാന്‍ പറ്റുന്നില്ല ഞാന്‍ തലയില്‍ കൈ വച്ച് ഉറക്കെ നിലവിളിച്ചു
"എന്റെ ദൈവമേ എന്തുകൊണ്ട് നീ ഇത്രയും ക്രൂരനായി....."പെട്ടന്ന് എങ്ങും പ്രകാശം നിറഞ്ഞു കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം....ഞാന്‍ കണ്ണുകള്‍ ചിമ്മി ചിമ്മി തുറന്നു...അപ്പൊ അതാ മുന്പില്‍ നില്‍ക്കുന്നു എന്റെ അമ്മ.....ഞാന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.അമ്മ ബാത്ത്റൂമില്‍ പോകാന്‍ എഴുന്നേറ്റു ലൈറ്റ് ഇട്ടതാണ് അപ്പോഴാണ് മനസിലായത് ഞാന്‍ സ്വപ്നം കാണുകയായിരുന്നു എന്ന് മൊബൈല്‍ എടുത്തു നോക്കിയപ്പോ രണ്ടര മണി പിന്നെ ഉറക്കം വന്നില്ല സൂര്യന്‍ ഇല്ലാതായാല്‍ വെളിച്ചം ഇല്ലാതായാല്‍ എന്തായിരികും അവസ്ഥ ഇനി ഇന്ന് സൂര്യന്‍ ഉദിക്കുകയില്ലേ...ഇങ്ങനെ പലവിധ ചിന്തകള്‍ ആയിരുന്നു.....നിങ്ങള്‍ എല്ലാവരും  പ്രാര്‍ത്ഥിക് വെളിച്ചം ഇല്ലാത്ത ഒരു ദിനം ഉണ്ടാകരുതേ എന്ന്.... 



15 comments:

വര്‍ഷിണി* വിനോദിനി said...

സങ്കടപ്പെടണ്ടാ ട്ടൊ...ഞങ്ങടെയെല്ലാം പ്രാര്‍ത്ഥനകള്‍ ഉണ്ട് ട്ടൊ..

രാമഴയ്ക്ക് വഴി മാറി കൊടുക്കുന്ന സൂര്യന്‍ രാത്രി കാലങ്ങളില്‍ വന്നു പേടിപ്പിയ്ക്കാണ്‍, കളിപ്പിയ്ക്കാണ്‍ ട്ടൊ.

കരയാത്തസൂര്യന്‍ said...

വര്‍ഷിണി ഒരുപാടു നന്ദി....

അതിരുകള്‍/പുളിക്കല്‍ said...

കുട്ടി കരയണ്ട എപ്പോഴും പ്രാര്‍ത്ഥനയുണ്ട്...

കരയാത്തസൂര്യന്‍ said...

നന്ദി മുസ്തഫ. കുറെ നാള്‍ ആയല്ലോ കണ്ടിട്ട് ഓണ്‍ലൈന്‍ കാണാറില്ല എന്തുപറ്റി

Jithu said...

ഇഷ്ടപ്പെട്ടു....

Unknown said...

god is great.........
dont forgot your prayer

Unknown said...

മുലപ്പാല്‍



മുറ്റത്തിരുന്നു അവള്‍ കുഞ്ഞിനെ മുലയൂടി......
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി....
ഒപ്പം മുല കുടിക്കുന്ന കുഞ്ഞിനേയും....
അവരുടെ കണ്ണുകള്‍....
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുകതായിരുന്നു......
കുഞ്ഞു പേടിച്ചില്ല.....
കരഞ്ഞില്ല.....
അവള്‍ മാറിടം മറച്ചില്ല.....
അത് പിന്നെയും ചുരത്തി....
കുഞ്ഞിനു മതിയാവോളം.....

ഇന്ന് അവള്‍ വീണ്ടും ആ മുറ്റത്തു തന്നെ...
മടിയില്‍ അവളുടെ കുഞ്ഞ്....
പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു....
പക്ഷെ.....
റോഡിലൂടെ പോകുന്നവര്‍....
നോക്കികൊണ്ടിരുന്നു....
കുഞ്ഞിന്ടെ മുകതല്ല....
മുലപ്പാല്‍ ചുരത്തുന്ന അവളുടെ മുലകളില്‍.....
അവള്‍ പിന്നെ ച്ചുരത്തിയില്ല
കുഞ്ഞ് കുടിച്ചതുമില്ല.....

അവര്‍ വീണ്ടും നോക്കി
കാമ വെറിയോടെ.....
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലെക്ക്.........




[മുഹമ്മദ്‌ ഫാഇസ്]

ഷൈജു.എ.എച്ച് said...

സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെയാണ്..കുറെ ചിന്തകള്‍ നമ്മുക്ക് എറിഞ്ഞു തന്നു ഉറക്കം കെടുത്തി ഓടി പോകും. ദൈവം അപ്പോഴും നല്ലത് വരുത്തട്ടെ എന്ന്‌ പ്രാര്‍ഥിക്കാം..പക്ഷെ മനുഷ്യനും നല്ലത് ചെയ്യണം..അല്ലേ..ശരിയല്ലേ പറഞ്ഞത്...
നല്ല അവതരണം...ഭാവുകങ്ങള്‍ നേരുന്നു...
www.ettavattam.blogspot.com

കരയാത്തസൂര്യന്‍ said...

ivide vannathinum comment ittathinum ellavarkum orupadu thanks

Prabhan Krishnan said...

“കണ്ണുകള്‍ തുറന്നുവക്കുക...
നമ്മള്‍കാണുന്നപോലെ നമ്മളേയും കാണട്ടേ...
മനസ്സുതുറക്കുക..സ്നേഹം നിറയട്ടേ..
നിറയെ ചിരിക്കുക..
ദു:ഖങ്ങള്‍ വിടപറയട്ടേ...
നൊന്തു പ്രാര്‍ദ്ധിക്കുക...
കാരുണ്യവാന്‍ കരുണ ചൊരിയട്ടേ..!!“

കഥനന്നായിട്ടുണ്ട്..ട്ടോ...
വീണ്ടും,വീണ്ടും എഴുതണം..
ഒത്തിരിയൊത്തിരി ആശംസകള്‍....!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആശയ സമ്പന്നമായ പോസ്റ്റ്‌
എന്നും ഇരുട്ടില്‍ കഴിയുന്ന നിര്‍ഭാഗ്യവാമാരായ അന്ധരെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ ...

Noushad Thekkiniyath said...

Nannayittund.Abhinandhanangal.

കൈതപ്പുഴ said...

ഒത്തിരിയൊത്തിരി ആശംസകള്‍....!!!

കരയാത്തസൂര്യന്‍ said...

പ്രഭന്‍ ക്യഷ്ണന്‍ ,,കൈതപ്പുഴ..Noushad Thekkiniyath,,ഇസ്മായില്‍ കുറുമ്പടി (തണല്‍) ,,valare nandi ellavarkkum ivide vannathinum comment ittathinum..

poems of CNKumar said...

very nice....good narration keep it up...