Friday, March 30, 2012

പള്ളിമണികള്‍ മുഴങ്ങിടുന്നു
ഇടവിട്ട്‌ ഇടവിട്ട്‌ ഇടറിയ ശബ്ദത്തില്‍
കുളിക്കുവാന്‍ പോലും ആകാത്തെ എന്നെ
ബന്ധുക്കള്‍ ചേര്‍ന്ന്
കുളിപ്പിച്ച് പുതു കുപ്പായതിന്‍
പുതുമണം അറിഞ്ഞില്ല ഞാന്‍
എനിക്ക് ചുറ്റം നിരന്നൊര
പൂക്കള്‍ തന്‍ മണവും
നിറവും ഞാന്‍ കണ്ടില്ല
ചിരിക്കുന്നു കരയുന്നു
ബന്ധുക്കളെല്ലാം പരിഭവം
പറഞ്ഞു നീ കരയുന്നതെന്തിന്
ഓടികളിച്ചു നടന്നൊര മുറ്റത്തു നിന്നും
യാത്രയാകുന്നു ഇനിയില്ല
ഒരു മടക്കയാത്ര
ശൂന്യമായോരെന്‍ കൈകള്‍ നോക്ക്
ഒന്നുമേ എന്റെ കൂടെയില്ല
കുഞായോരെന്നെ കൈകളിലേന്തി
അമ്മ കയറിയ ദേവാലയത്തില്‍
മൂകമായ് ഞാന്‍ യാത്ര ചോദിച്ചു
ആറടി മണ്ണിന്റെ ഉടമസ്തയാകാന്‍
ഒരു പിടി മണ്ണെറിഞ്ഞു പ്രിയപ്പെട്ടവര്‍
എന്നെ യാത്രയാക്കി
ഉറ്റവര്‍ക്കും ഉടയവര്‍ക്കും
ഞാനിന്നോരോര്‍മ്മ മാത്രമായി
കാലങ്ങള്‍ കഴിയുമ്പോള്‍
ആ ഓര്‍മ്മയില്‍ നിന്നും ഞാന്‍ യാത്രയാകും


                                                          മിനി പുതുശ്ശേരി  

No comments: