Thursday, May 24, 2012

((((((((```മാപ്പ്````)))))))))



നിന്റെ ജീവനില്‍ ഒരു തുടിപ്പായ്
ഞാന്‍ മാറിയെങ്കില്‍ മാപ്പ്

കയ്യെത്തും ദൂരത്തെത്തിയിട്ടും
ഞാന്‍ തട്ടികളഞ്ഞ ആ സ്നേഹത്തിനോടും
ഓരോ വാക്കിലും നനവായ് മാറിയ
കണ്ണീര്‍ തുള്ളിയോടും മാപ്പ്

എന്റെ ഉള്ളിലിരുന്നു നിനക്കായ് തുടിക്കുന്ന
ഹ്രദയത്തിനോടും
ജീവനായ് എന്നെ സ്നേഹിച്ച
മനസ്സിനോടും മാപ്പ്

കണ്ണെത്ത ദൂരം വഴികണ്ണുമായി
എന്നെ കാത്തിരുന്ന മിഴികളോടും
അകലെയാണെങ്കിലും ഓരോ നിമിഷവും
എന്റെ അരികിലെത്തുന്ന
വാല്‍സല്യത്തിനോടും മാപ്പ്

നിന്നെ എന്നിലേയ്ക്ക് അടുപ്പിച്ചു
നിന്നില്‍ നിന്നും എന്നെയകറ്റുന്ന
ഈ കാലത്തിനോടും
മോഹങ്ങള്‍ എല്ലാം
മാറോടടുക്കി കണ്ണീര്‍ വാര്‍ത്ത
രാത്രിയാമാങ്ങളോടും മാപ്പ്

ആദ്യമായി കണ്ട നിമിഷത്തെ
സ്വാഗതം ചെയ്ത കൈകളോടും
മരുഭൂമിയാം എന്റെ മനസ്സില്‍ പെയ്ത
പ്രണയതുള്ളികളോടും മാപ്പ്

ഓര്‍മ്മയില്‍ എന്നും
തുളുമ്പുന്ന മിഴികളെ
അറിയാതെ ഞാന്‍ പറഞ്ഞ
സ്വന്തന വാക്കുകളില്‍ സ്നേഹദീപം കണ്ടു
നീ പറന്നെത്തിയതാണ്
എന്നിലെയ്ക്കെങ്കില്‍ നിന്നോടെനിക്ക്
ഒന്നേ പറയാനുള്ളൂ മാപ്പ്



```മിനി ചാക്കോ പുതുശ്ശേരി```




5 comments:

Arun Kumar Pillai said...

സുന്ദരമായ ഒരു കവിത..

റിയ Raihana said...

എന്താ ഒരു നിരാശയുടെ വരികള്‍ ....സന്തോഷായി ഇരിക്കൂട്ടോ ...എല്ലാ ഭാവുകങ്ങളും ....!

റിനി ശബരി said...

അതേ ! എന്തു പറ്റി .. എന്തിനാപ്പൊ മാപ്പൊക്കെ ..
ഒരൊ വാക്കിലും നനവായി കണ്ണീര്‍ തുള്ളികള്‍
നിറയുന്നത് , സന്തൊഷാശ്രുക്കളായി മാറട്ടെ കേട്ടൊ ..
എഴുതു .. തൊന്നുമ്പൊഴൊക്കെ ..
മാപ്പ് .. അതു മനസ്സിന്റെ പൂര്‍ണമായ സമ്ര്പ്പണമാണ്
ചെയ്തു പൊയ , അറിയാതെ പ്രവര്‍ത്തിച്ച് പൊയ
ചിന്തകളെ കൂട്ടി പിടിക്കുന്ന ഒന്ന് ..
ഒരൊ പുലരിയോടും ചിലപ്പൊള്‍ നമ്മുക്കത് വേണ്ടി വന്നേക്കും
സ്നേഹപൂര്‍വം ...

ajith said...

മംഗളം ഭവന്തു.

കരയാത്തസൂര്യന്‍ said...

അഭിപ്രായം പറഞ്ഞവര്‍ക്കും വായിച്ചവര്‍ക്കും വളരെ നന്ദി .....ഇനിയും വരണം....