മേഘ വിരല്‍തുമ്പില്‍ നിന്നും ...
ഇറ്റുവീണ മഴത്തുള്ളിപോലെ ....
വിശുദ്ധമായിരുന്നു എന്റെ മനസ്സ് ....
ഞാന്‍ എന്റെ ചിന്തയില്‍ വിശുദ്ധമെന്നു കരുതിയവ ....
മനസ്സിനെ അശുദ്ധമാക്കി ....
എന്റെ ഇഷ്ട്ടങ്ങള്‍ മനസ്സിന്റെ അനിഷ്ട്ടങ്ങളായി ....
എന്റെ ഇഷ്ട്ടതിനായി ഞാനും ....
തന്റെ ഇഷ്ട്ടതിനായി മനസ്സും പൊരുതി ....
ഞാന്‍ മനസ്സിനെ കുറ്റപെടുത്തി ....
ഇങ്ങനെ മനസക്ഷിയില്ലാതാകരുത് ....
അപ്പോള്‍ മനസ്സ് മൊഴിഞ്ഞു ...
എന്റെ മനസാക്ഷിയാണ് നിന്റെ മുന്പില് തോല്ക്കാന് ....
എന്നെ അനുവദിക്കാത്തത് ...
ഇതെല്ലാം കണ്ടു എന്റെ ഹ്രദയം തേങ്ങി .....
വാശിയ്കൊപ്പം ഹ്രദയമിടിപ്പും കൂടി ...
ഞാനും എന്റെ മനസ്സും തമ്മിലുള്ള .....
ഗുസ്തി മുറുകികൊണ്ടിരുന്നു ....
ഇതിനിടയില്‍ കിടന്നു ശ്വാസംമുട്ടി പാവം ഹ്രദയം .....
മനസ്സും ഞാനും സ്വന്ത ഇഷ്ട്ടം .....
നേടിയെടുക്കാന്‍ മത്സരിച്ചോടി .....
ഞങ്ങള്കൊപ്പം ഓടിയെതാനാകാതെ ....
ഹ്രദയം തളര്‍ന്നു വീണു .....
ജീവനായ് പിടയുന്ന ഹ്രദയത്തെ കാണിച്ചു ...
മനസ്സ് എന്നെ കുറ്റപെടുത്തി ....
നിന്റെ പിടിവാശിയാണ് ഇതിനൊക്കെ കാരണം ....
അപ്പോഴും എന്റെ ഹ്രദയം തുടിച്ചു കൊണ്ടിരുന്നു .....
ഹ്രദ്യമായി അതെന്നോട് മൊഴിഞ്ഞു ....
നിന്റെ ഇഷ്ട്ടങ്ങള്‍ ഒക്കെ എനിക്ക് തരു ...
ഞാന്‍ അതിനെ എന്റെ ഹ്രദയരക്തത്തില് കഴുകി ...
വിശുദ്ധീകരിച്ചു നിന്റെ മനസ്സിന്റെ ....
ഇഷ്ട്ടങ്ങലാക്കി തിരികെ തരാം ....
നിന്റെ സ്വപ്നങ്ങളെ എന്റെ ....
ഹ്രദയമിടിപ്പിന്റെ താളത്തില്‍ ഉറക്കാം ....
ഞാനെന്റെ മനസ്സിനോട് ചോദിച്ചു ....
എന്റെ ഇഷ്ട്ടങ്ങളെ ....
ഞാനെന്റെ ഹ്രദയത്തോട് ചേര്‍ക്കട്ടെ ....
ഇത് കേട്ട് ആദ്യം മനസ്സ് കെറുവിച്ചു ....
പിന്നെ പതിയെ മന്ത്രിച്ചു ....
നിന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടം ....
മനസ്സ് തുറന്നു ഹ്രദയത്തില്‍ തട്ടി ഞാന്‍ പുഞ്ചിരിച്ചു ....
ഇപ്പോള്‍ എന്റെ ഇഷ്ട്ടമാണ് മനസ്സിന്റെ ഇഷ്ട്ടം .....
മനസ്സിന്റെ ഇഷ്ട്ടം മഴത്തുള്ളിപോലെ വിശുദ്ധമാണ് .....
ആ വിശുദ്ധിയെ ഹ്രദയചെപ്പിലടച്ചു .....
താരാട്ട് പാടിയുറക്കുന്നു ......
ഞാനും എന്റെ മനസ്സും ....
പെയ്തു തോര്‍ന്ന മഴ മനസ്സുപോലെ ....
ശാന്തമായി എന്‍ മനസ്സും .....
***മിനി ചാക്കോ പുതുശ്ശേരി **
9 comments:
കവിത ഇഷ്ടപ്പെട്ടു.ആശംസകള്‍.............. .............
മനസ്സിന്റെ ഇഷ്ട്ടം മഴത്തുള്ളിപോലെ വിശുദ്ധമാണ് .....
ആ വിശുദ്ധിയെ ഹ്രദയചെപ്പിലടച്ചു .....
താരാട്ട് പാടിയുറക്കുന്നു ......
ഞാനും എന്റെ മനസ്സും ....
പെയ്തു തോര്‍ന്ന മഴ മനസ്സുപോലെ ....
ശാന്തമായി എന്‍ മനസ്സും .....
എത്ര സുന്ദരം, മനോഹരം
നന്നായിട്ടുണ്ട് മിനി
മനസ്സും ഞാനും ഹൃദയവും തമ്മിലുള്ള സംവാദം എത്ര അഴകായി എഴുതിയിരിക്കുന്നു. അവസാനം എല്ലാം രമ്യതയിലെത്തിയപ്പോള്‍ ശാന്തിയും സുഖവും.
നന്മകള് ആശംസിക്കട്ടെ.
നന്ദി ഉദയപ്രഭന്‍
ഒരുപാട് നന്ദി അജിത് ചേട്ടാ ....ഇനിയും വരണം വായിക്കണം അഭിപ്രായം എഴുതണം
ചിലപ്പൊള്‍ ഇങ്ങനെയാണ് ...
മനസ്സും ഹൃദയവും , ഇതിലൊന്നാണ് ഞാന്‍
എന്നു പറയാമെങ്കിലും ,, ഞാന്‍ ഞാനായിട്ട്
മാത്രം മാറി നിന്നു പോകുന്ന നിമിഷങ്ങള്‍..
നമ്മുക്കുള്ളിലേ ചിലത് ശക്തിയായ് നമ്മുടെ
ഇഷ്ടത്തേ എതിര്‍ക്കുകയും , നമ്മൊട് പൊരുതുകയും
ചെയ്യുന്നു , അവസ്സാനം ഹൃദയം അതിനേ മനസ്സിന്റെ
ഇഷ്ടത്തൊട് ചേര്‍ക്കുന്നു , മനസ്സിന്റെ ഇഷ്ടം തന്നെ നമ്മുടേയും ..
എല്ലാം ഒടുവില്‍ ആദ്രമായി ഭവിക്കുന്നുവല്ലൊ
സന്തൊഷം .. സ്നേഹപൂര്‍വം
ഇഷ്ട്ടപെട്ടു.
സന്തോഷം റിനി
നന്ദി ഷാഹിദ്
നനായിരിക്കുന്നു
മനസ് ചിലപ്പോള്‍ അങ്ങിനെ ഒക്കെയാണ്
Post a Comment