Wednesday, August 1, 2012

***** നൊമ്പരപ്പൂ ****



മാനസ്സ സരസില്‍ വിരിഞ്ഞൊരു നൊമ്പരപൂവേ ...
ഒരേ ഞെട്ടില്‍ വിരിഞ്ഞ ....
ഒരേ നിറമുള്ള പൂക്കള്‍ നമ്മള്‍.....
ഇതളായ് വിരിഞ്ഞ സ്നേഹം .....
കുഞ്ഞിളം തെന്നലായ് തഴുകി തലോടി .....
ശോകത്തിന്‍ ചൂടേറ്റു വാടുന്നതെന്തേ .....
വിടരും നിന്‍ മിഴിപ്പൂ തുളുമ്പുന്നതെന്തേ ....
വിട പറയുവാന്‍ നേരമായോ...
നിന്‍ അരികില്‍ ഒഴുകും സ്നേഹത്തിന്‍ നീരുറവയും ....
നിനക്കായ് തുടിക്കുമെന്‍ കരള്‍പൂവും .....
വിധിയുടെ കൈകള്‍ നമ്മളെ തമ്മില്‍ .....
അടര്‍ത്തിമാറ്റി കൊണ്ട് പോയി ....
നിന്നെ ശ്രീകോവിലിലെയ്ക്കും....
എന്നെ സിമിത്തെരിയിലെയ്ക്കും ....
അര്ച്ചനയായ് നീ മാറുമ്പോള്‍ .....
അലങ്കരമായ് മാറുന്നു ഞാന്‍ ....
ഇനിയെത്ര ജന്മം പൂവായ് ജനിക്കണം .....
അര്ച്ചനയായ് ഞാന്‍ മാറിടുവാന്‍ .....
അരളിപൂവായ് ഞാന്‍ വരും ....
അര്‍പ്പിതയാകുവാന്‍ നിന്റെ മുന്‍പില്‍ ...

2 comments:

African Mallu said...

ഒരേ നിറമുള്ള പൂക്കള്‍ നമ്മള്‍.....
..വിധിയുടെ കൈകള്‍ നമ്മളെ തമ്മില്‍ .....
അടര്ത്തി മാറ്റി കൊണ്ട് പോയി ....
നിന്നെ ശ്രീകോവിലിലെയ്ക്കും....
എന്നെ സിമിത്തെരിയിലെയ്ക്കും

നന്നാവുന്നുണ്ട് ..

കരയാത്തസൂര്യന്‍ said...

thanks mallu