അറവുകാരന്‍ ഇട്ട തുച്ഛമായ തുട്ടിനു
വളര്‍ത്തച്ഛന്‍ വിറ്റ മിണ്ടാപ്രാണി പെണ്ണവള്‍
വിധിയുടെ തൊഴുത്തില്‍ ആരോ സമ്മാനിച്ച ബീജം
അവള്‍പോലുമറിയാതെ ഉദരത്തില്‍ മുളപൊട്ടി
അതിര്‍ത്തികള്‍ കടന്നു കൊലക്കളത്തിലെയ്ക്കു
യാത്രയാകുമ്പോഴും അവള്‍ നിശബ്ധയായിരുന്നു.
ഒടുവില്‍ ഒരു പുലരിയില്‍
കൊലക്കത്തിക്ക് ഊഴം കാത്തു കിടക്കവേ
അവള്‍ അറിഞ്ഞു
തന്നോടൊപ്പം കൊല്ലപ്പെടാന്‍ പോകുന്ന രണ്ടു ജീവനെ
കൊലക്കത്തി മിനുക്കുന്ന
അറവുകാരന്റെ മുഖത്തേയ്ക്ക് അവള്‍ ദയനീയമായി നോക്കി
കരളില്‍ കരുണവറ്റാത്ത അറവുകാരന്‍ അവള്ക്കു
അരനാഴികനേരം അനുവദിച്ചു കൊടുത്തു.
അടുത്ത നാഴികയില്‍
അവള്‍ രണ്ടു കുഞ്ഞുങ്ങള്ക്ക് ജന്മം നല്കി
ജീവന്‍മരണ പോരാട്ടത്തില്‍
ഈറ്റുനോവുപോലും അവളെ വേദനിപ്പിച്ചില്ല
അമ്മയ്ക്ക് പുനര്‍ജന്മമായി വന്ന കണ്‍മണികള്‍
അറവുശാലയില്‍ നിന്നും അമ്മയെ
വാല്‍സല്യ തൊഴുത്തിലെത്തിച്ച പൊന്നോമനകള്‍
വളര്‍ത്തച്ഛനായി മാറിയ അറവുകാരന്‍ അവയെ ലാളിക്കുന്നു.
നാടിനും വീടിനും ഓമനയായി
അറവുശാലയെ നേരിടാനുള്ള കരുത്താര്‍ജിച്ചു അവര്‍ വളരുന്നു.
(രണ്ടു മാസം മുന്‍പ് പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു.കൊല്ലാന്‍ കൊണ്ടുവന്ന പശു ഇരട്ടപ്രസവിച്ചു എന്ന്.....ഒരുമണിക്കൂര്‍ കഴിഞ്ഞു ഇറചിയായി മാറേണ്ട പശുവിനെയാണ് വയറ്റിലെ തുടിപ്പ് കണ്ടു അറവുകാരന്‍ കൊല കുറച്ചു നേരത്തേയ്ക്ക് മാറ്റിവച്ചത്......കാഴ്ചയില്‍ എല്ലും തോലുമായിരുന്ന പശു ഗര്ഭിുണിയായിരുന്നു എന്ന് കാഴ്ചയില്‍ പോലും തോന്നുമായിരുന്നില്ല എന്ന്.......എന്തോ രണ്ടുമാസം മുന്‍പ് കണ്ട ഈ വാര്‍ത്തയും പശുവും ഇന്നലെ ഉറക്കം വരാതെ കിടന്നപ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തി...അപ്പോള്‍ മൊബൈല്‍ എടുത്തു ടൈപ്പ് ചെയ്തുവച്ചതാണ് ഈ വരികള്‍......)
2 comments:
ആ അറവുകാരന്‍ കരുനയുള്ളവനാണോ അതോ ദുഷ്ടനോ ??
ഒന്നും പറയാനില്ല
മുമ്പ് ഞാന്‍ ഇതിന്റെയൊക്കെ ഇറച്ചി കഴിക്കുമായിരുന്നു
എന്നാല്‍ ഭാര്യയുടെ സ്ഥലമായ ഏലപ്പാറയിലേയ്ക്കുള്ള യാത്രയില്‍ കെകെ റോഡ് വഴി കാലികളെ കൊണ്ടുവരുന്നതും അതുങ്ങളുടെ ദയനീയരൂപവും എന്റെ മനസ്സില്‍ പതിഞ്ഞതുകാരണം അവയുടെ ശരീരം ഇനിമേല്‍ ഭക്ഷിക്കയില്ലെന്ന് തീരുമാനിച്ചു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു ഇപ്പോഴും ഇറച്ചി കഴിക്കാത്തതുകൊണ്ട് ഒരു ദോഷവും വന്നിട്ടില്ല
Post a Comment