Thursday, August 2, 2012

സ്പാനിഷ് വില്ല


പള്ളിയില്‍ പോകാന്‍ റെഡിയായി ഇറങ്ങിയിട്ട് റോസ്മോള്‍ അമ്മയെ വിളിച്ചു.
 “അമ്മെ ഇങ്ങോട്ട് വന്നെ “
“എന്താ പെണ്ണെ”
അടുക്കളയില്‍ ഇറച്ചി നുറുക്കികൊണ്ടിരുന്നു മോളി
“ഞാന്‍ പള്ളിയില്‍ പോകാന്‍ ഇറങ്ങുന്നു അമ്മ ഇങ്ങു വന്നിട്ട് പോയെ “
“നീ ഇങ്ങോട്ട് വാ മോളെ എന്റെ കയ്യില്‍ ഇറച്ചിയാ ഞാന്‍ ഇവിടെ ഒരു പണിയെടുക്കുവാന്”
“ഓ എന്നാല്‍ ഞാന്‍ വരാം “
റോസ്മോള്‍ അടുക്കളയില്‍ ചെന്ന് അമ്മയുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തിട്ട് ചോദിച്ചു .
“അപ്പ എന്തെ അമ്മേ?”
“അപ്പച്ചന്‍ പറമ്പില്‍ ഉണ്ടാകും “
“ശോ ഈ അപ്പയോടു പറഞ്ഞിട്ടുള്ളതാ ഞങ്ങള്‍ ഇവിടുന്നു ഇറങ്ങുന്നത് വരെ എങ്ങും പോകരുത് എന്ന് പള്ളിയില്‍ മൂന്നാം മണിയടിച്ചു “
റോസ്മോള്‍ തനിയെ പറഞ്ഞുകൊണ്ട് പറമ്പിലോട്ടുഇറങ്ങി വിളിച്ചു .
“അപ്പാ അപ്പോ..”
“എന്താടി കൂവുന്നെ?”
“ ഇങ്ങുവന്നെ മൂന്നാം മണിയടിച്ചു സമയം പോയി വേഗം വാ “
“ദാ വരുന്നു “
ജൊസഫ് കൈ മുണ്ടില്‍ തൂത്തിട്ടു ഓടിവന്നു.റോസ്മോളുടെ അടുത്ത് വന്നു കുനിഞ്ഞു മുഖം ചരിച്ചു കവിള്‍ കാണിച്ചു കൊണ്ട് പറഞ്ഞു.
“ഇന്ന വേഗം താ എനിക്ക് പണിയുണ്ട്”
റോസ്മോള്‍ അപ്പയുടെ കവിളില്‍ സ്നേഹത്തോടെ ഉമ്മ വച്ചു.ജോസഫ്‌ മകളെ സ്നേഹത്തോടെ ചേര്‍ത്ത് നിറുത്തി രണ്ടു കവിളിലും ഉമ്മ കൊടുത്തു ....പള്ളിയില്‍ നാലാം മണി അടിച്ചു ..
“അയ്യോ അപ്പാ നടമണി അടിച്ചു ഇനി ഞാന്‍ പള്ളിയില്‍ എത്തുമ്പോഴേയ്ക്കും കുര്‍ബാന പകുതിയാകും അച്ചന്‍ വഴക്ക് പറയും .അപ്പാ എന്നെ ഒന്ന് കൊണ്ട് വിടാമോ പള്ളിയില്‍?”
“മോള് വേഗം പോയാല്‍ മതി ചെല്ല് “
ജോസഫ്‌ മകളെ സമാധനിപ്പിചു’
“പ്ലീസ്‌ അപ്പയെ എന്നെ ഒന്ന് കൊണ്ട് വിട് പ്ലീസ്‌ ..”
റോസ്മോള്‍ കൊഞ്ചി
“അല്ലെങ്കിലും എല്ലാ ഞായറാഴ്ചയും ഇത് തന്നെയല്ലേ പതിവ്‌ ആ നടക്കു.”
റോസ്മോള്‍ ഓടി ബൈക്കില്‍ കയറി ...ജോസഫ്‌ അകത്തു ചെന്ന് ഷര്‍ട്ട് എടുത്തിട്ടിട്ടു ഭാര്യയോട്‌ വിളിച്ചു പറഞ്ഞു.
“എടി മോളിയെ ഞാന്‍ കൊച്ചിനെ കൊണ്ട് വിട്ടിട്ട് വരാം “
ജോസെഫിനും മോളിയ്ക്കും രണ്ടു മക്കള്‍ മൂത്തവള്‍ ആന്‍മേരി ബാഗ്ലൂര്‍ നേഴ്സിംഗ് പഠനം കഴിഞ്ഞു ഒരു ഹോസ്പിറ്റലില്‍ ബോണ്ട്‌ ചെയ്യുന്നു   ....രണ്ടാമത്തെ റോസ്മോള്‍ പ്ലസ്ടു.....രണ്ടുമക്കളും വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അമ്മയ്ക്കും അപ്പച്ചനും ഉമ്മ കൊടുത്തിട്ടേ പോകു ....അത് നിര്‍ബന്ധമാണ് ആര് വീട്ടില്‍ വന്നാലും ആരുടെ മുന്‍പില്‍ വച്ചയാലും ഇന്നും അവര്‍ പതിവ് ഉമ്മ അപ്പച്ചനും അമ്മചിയ്ക്കും കൊടുത്തിട്ടേ പോകു .....അത് ജോസെഫും മോളിയും അങ്ങിനെയാണ് ..ജോസഫ്‌ ജോലിയ്ക്ക് പോകുമ്പോള്‍ മക്കള്‍ക്ക്‌ ഉമ്മ കൊടുത്തിട്ടേ പോകുകയുള്ളു......നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം ഈ കുടുംബത്തെ വലിയ കാര്യമാണ് ....ഒരിക്കല്‍ അടുത്തുള്ള സ്പെയിനില്‍ ജോലിയുള്ള ഒരു സ്ത്രീ ഇവരുടെ ഈ സ്നേഹം കണ്ടു പറഞ്ഞു .
“ഈ വീടിനു ഞാന്‍ ഒരു പേര് ഇടാന്‍ പോകുന്നു .”സ്പാനിഷ് വില്ല “
അന്ന് മുതല്‍ എല്ലാവരും പറയും സാപനിഷ് വില്ലയിലെ ജോസഫ്‌ എന്ന് ...പറഞ്ഞു പറഞ്ഞു അത് ഒരു സ്ഥിരം വിളിയായി ...അങ്ങിനെ സ്പാനിഷ് വില്ലയിലെ ജോസഫ്‌ എന്ന് പറഞ്ഞാലേ ഇപ്പോള്‍ ജോസെഫിനെ തിരിച്ചറിയു എന്നാ അവസ്ഥയാണ്....ജോസെഫിനും കുടുംബത്തിനും അത് സന്തോഷം തന്നെയാണ് ....
മൂത്തമകളെ എന്നും വിളിക്കും അവള്‍ ദൂരെ പഠിക്കാന്‍ പോയത് അവര്‍ക്ക് എന്നും സങ്കടമാണ് ...പക്ഷെ മകളുടെ ഭാവിയല്ലേ വലുത് എന്നും നമ്മോടൊപ്പം ഉണ്ടായെന്നു വരില്ലല്ലോ അവര്‍ പഠിക്കാനും കല്യാണം കഴിഞ്ഞും എല്ലാം അവര്‍ക്ക് നമ്മളെ പിരിഞ്ഞു അകന്നിരിക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞു ജോസഫ്‌ ആശ്വസിപ്പിക്കും..
ഒരുദിവസം ജോസഫ്‌ ജോലി കഴിഞ്ഞു വന്നപ്പോള്‍ മോളി ഇരുന്നു കരയുന്നു ..”എന്താടി നീയെന്തിനാ കരയുന്നേ?
ജോസഫ്‌ ഭാര്യയുടെ അടുത്ത് ഇരുന്നിട്ട് ചോദിച്ചു
“ചേട്ടാ നമ്മുടെ മോളുടെ കൂടെ പഠിക്കാന്‍ പോയിരിക്കുന്ന വര്‍ഗീസ്‌ ചേട്ടന്റെ മകള്‍ ഇല്ലേ അവള്‍...”
മോളി പറഞ്ഞു നിറുത്തി .
“അവള്‍ക്കെന്തുപറ്റി നീ തെളിച്ചു പറ..”
“ആ കുട്ടി ഏതോ ആന്ധ്രാക്കാരന്‍ പയ്യന്റെ കൂടെ പോയെന്നു..”
“എന്‍റെ ദൈവമേ ആ ചേട്ടന്‍ ഇത് എങ്ങിനെ സഹിക്കും “
ജോസഫ്‌ തലയില്‍ കൈ വച്ചു ഇരുന്നു .
“ആരാ ഇത് പറഞ്ഞത് നീ നമ്മുടെ മോളോട് ചോദിച്ചോ?”
“ചോദിച്ചു കേട്ടത് സത്യമാണെന്ന അവള്‍ പറഞ്ഞത് .”
“എന്നിട്ട് വര്‍ഗീസ്‌ ചേട്ടന്‍ അറിഞ്ഞോ ഇതൊക്കെ?”
“അറിഞ്ഞു ചേട്ടനും ആങ്ങിള കോച്ചും കൂടി നാളെ പോകുന്നുണ്ട് ആന്ധ്രയ്ക്ക് “
“ഞാനും കൂടി ഒന്ന് പോയാലോ മോളെ ഒന്ന് കാണുകയും ചെയ്യാലോ”
“ശരിയാ ചേട്ടനും കൂടെ ഒന്ന് പോ എന്നിട്ട് നമ്മുടെ മകളോട് പറയണം ഇതുപോലെ ഒന്നും നമ്മളെ മറന്നു ചെയ്തെക്കരുത് എന്ന് “
മോളി കരഞ്ഞുകൊണ്ടാണ് പറഞ്ഞത് .
“ നീ കരയാതെ നമ്മുടെ മകള്‍ അങ്ങിനെ ഒന്നും ചെയ്യില്ല..”
“ആ കുട്ടിയ്ക്ക് എന്ത് കുറവ് ഉണ്ടായിട്ട ചേട്ടാ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്.അനുമോളുടെ ബോണ്ട് കഴിയുമ്പോള്‍ കല്യാണം നടത്തണം എന്നും പറഞ്ഞു പതിനഞ്ചു പവന്‍ ആ ചേട്ടന്‍ ഒപ്പിച്ചു വച്ചിട്ടുണ്ടെന്ന് ഇന്നലെകൂടി എന്നെ കണ്ടപ്പോള്‍ ചേച്ചി പറഞ്ഞതാ..”
“ ഞാന്‍ വര്‍ഗീസ്‌ ചേട്ടനെ ഒന്ന് കണ്ടിട്ട് വരട്ടെ “
ജോസഫ്‌ ബൈക്ക്‌ എടുത്തു ഇറങ്ങി
ജോസഫ്‌ ചെല്ലുമ്പോള്‍ വര്‍ഗീസ്‌ അവിടെയുണ്ടായിരുന്നു ....ജോസെഫിനെ കണ്ടതും ഇറങ്ങിവന്നു അകത്തേയ്ക്ക് ക്ഷണിച്ചു ..
ജോസഫ്‌ വര്‍ഗീസിനെ തന്നെ ശ്രദ്ധിച്ചു ഇല്ല ഒരു വിഷമവും അദ്ധേഹത്തിന്റെ മുഖത്ത് കാണുന്നില്ല ....ഇനി അദ്ദേഹം ഒന്നും അറിഞ്ഞു കാണില്ലേ ....
“ജോസഫ്‌ ഞാന്‍ നാളെ നമ്മുടെ മക്കളുടെ അടുത്ത് ഒന്ന് പോകുവാന് നീ വരുന്നോ കൂടെ?
വര്‍ഗീസ്‌ ചോദിച്ചു.
“ചേട്ടാ ഞാന്‍ അത് പറയാനാണ് വന്നത് “
“എന്നാല്‍ നാളെ രാവിലെ തന്നെ നമുക്ക് പോകാം “
“ശരി ചേട്ടാ എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ “
രാവിലെ തന്നെ ജോസഫ്‌ റെഡിയായി വന്നപ്പോള്‍ മോളി ഒരു വലിയ പൊതി കൊണ്ടുവന്നു ...
“ഇതൊക്കെ മോള്‍ക്ക്‌ കൊടുതെയ്ക്ക് ഇലയടയാണ്  അവള്‍ക്കു ഇത് ഭയങ്കര ഇഷ്ട്ടമല്ലേ ...”
“മോളോട് പറഞ്ഞേക്കു നമ്മളെ മറന്നു ഒന്നും ചെയ്യരുത് എന്ന് “
“എടി മോളി വര്‍ഗീസ്‌ ചേട്ടന് ഒരു വിഷമവും കണ്ടില്ല “
“വിഷമം ഇല്ലതിരിക്കോ ചേട്ടാ ..ഏതായാലും ഇങ്ങിനെയൊക്കെ വന്നു ഇനി അവളെ കൂട്ടികൊണ്ടു വരാമെന്നു തീരുമാനിചിട്ടുണ്ടാകും?”
“നീ മോളെ ഒന്ന് വിളിച്ചേ അപ്പച്ചന്‍ വരുന്നുണ്ടെന്ന് പറ “
മോളി ആന്‍മേരിയെ വിളിച്ചു
“ഹലോ അമ്മെ “
“മോളെ അപ്പച്ചന്‍ അങ്ങോട്ട്‌ വരുന്നുണ്ട് വര്‍ഗീസ്‌ ചേട്ടന്റെ കൂടെ “
“ഉം“
ആന്‍മേരി മൂളി
“എന്താടി അപ്പച്ചന്‍ വരുന്നുണ്ടെന്ന് പറഞ്ഞിട്ട് നിനക്ക് ഒരു ഉത്സാഹം ഇല്ലാത്തതു?
“എനിക്ക് ഉത്സാഹം കുറവ് ഒന്നും ഇല്ല അമ്മ ...അമ്മ അപ്പച്ചന് ഫോണ്‍ കൊടുത്തെ”
“ഇന്ന മോളാണ് “
മോളി ജോസെഫിനു ഫോണ്‍ കൊടുത്തു.
“ആ മോളെ ഞങ്ങള്‍ വരുന്നുണ്ട് മോള്‍ക്ക്‌ എന്താ വേണ്ടത് ദെ അമ്മ ഇലയട ഉണ്ടാക്കി വച്ചിട്ടുണ്ട് ..”
“അപ്പച്ചന്‍ വരുമ്പോള്‍ നമ്മുടെ നാലുപേരുടെയും കൂടിയുള്ള ആ ഫോട്ടോ ഇല്ലേ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നത് അത് കൊണ്ട് വരണം മറക്കാതെ “
“ഫോട്ടോയോ അതെന്തിനാ ഇപ്പോള്‍ ആ ഫോട്ടോ ?”
“അത് എനിക്ക് വേണം അപ്പച്ചാ ഇവിടെ എല്ലാവരെയും കാണിക്കാനാ റോസ്മോളെ കണ്ടിട്ടില്ല എന്‍റെ കൂട്ടുകാരികള്‍ അവളുടെ ഫോട്ടോ എന്‍റെ കയ്യില്‍ ഇല്ല അതാണ്‌ .അപ്പച്ചന്‍ അത് മറക്കാതെ എടുത്തു ബാഗില്‍ വയ്ക്ക് ഇപ്പോള്‍തന്നെ “
“പിന്നെ അപ്പച്ചാ ഒരു ഉമ്മ തരു എന്നിട്ട് അമ്മയ്ക്ക് ഫോണ്‍ കൊടുക്ക്‌ ”
ജോസഫ്‌ മകള്‍ക്ക് ഒരു ഉമ്മ കൊടുത്തിട്ട് ഫോണ്‍ ഭാര്യക് കൊടുത്തു ...
“അമ്മെ എനിക്ക് ഒരു ഉമ്മ തരു “
“ഉമ്മ ...പിന്നെ മോളെ നീ ഞങ്ങളെ മറന്നു അവള്‍ ചെയ്തതുപോലെ ഒന്നും ചെയ്യരുത് കേട്ടോ..”
“ഉം അമ്മെ റോസ്മോള്‍ എന്തെ? അവള്‍ക്കു ഫോണ്‍ കൊടുത്തെ”
“അവള്‍ എണീട്ടില്ല “
“അവളെ വിളിക്ക് അമ്മെ “
‘അവള്‍ എണീക്കുമ്പോള്‍ ഞാന്‍ വിളിപ്പിക്കാം“
“പറ്റില്ല അവളെ വിളിക്ക് അമ്മ അവള്‍ക്കു ഫോണ്‍ കൊടുത്തെ “
“ഈ പെണ്ണിന്റെ ഒരു വാശി “
“മോളെ എടി ദെ ചേച്ചി വിളിക്കുന്നു എണീറ്റെ മോളെ “
മോളി റോസ്മോളെ തട്ടി വിളിച്ചു..
“ഉം എന്താ “എന്ന് ചോദിച്ചു അവള്‍ തിരിഞ്ഞു കിടന്നു .
“എടി എണീക്കാന്‍ “
മോളി അവളെ ചന്തിക്ക് ഒരടി വച്ചു കൊടുത്തു
“എന്താ അമ്മെ ഉറങ്ങാനും സമ്മതിക്കില്ല എന്താ?”
റോസ്മോള്‍ കണ്ണ് തുറക്കാതെ ചോദിച്ചു
“ദെ ചേച്ചി വിളിക്കുന്നു”
മോളി ഫോണ്‍ നീട്ടികൊണ്ടു പറഞ്ഞു.
“എന്താടി നിനക്ക് ഉറക്കം ഇല്ലേ?”
“മോളെ എടി ചേച്ചിയ്ക്ക് ഒരു ഉമ്മ താടി പൊന്നെ “
ആന്‍മേരിയുടെ സ്വരം ഇടറി
“എന്താ എന്താ നിന്റെ സ്വരം വല്ലാതെ എന്തുപറ്റി?”
”ഒന്നുമില്ല മോളെ നീ ഒരു ഉമ്മ താ”
“ഉമ്മ “ഇന്ന് അപ്പച്ചന്‍ വരുന്നുണ്ട് നീ വിഷമിക്കണ്ട കേട്ടോ ..”
“ഉം” അവള്‍ മൂളി
“എന്നാ ഫോണ്‍ വച്ചോ മോള്‍ ഉറങ്ങിക്കോ “
“ശരി ഉമ്മ “
റോസ്മോള്‍ ഫോണ്‍ അമ്മയ്ക്ക് നീട്ടി ...
“പാവം അവള്‍ക്കു നല്ല വിഷമം ഉണ്ട് അമ്മെ”
‘അപ്പച്ചനെ കാണുമ്പോള്‍ സന്തോഷമായികൊളും”
മോളി പറഞ്ഞു
ജോസഫ്‌ പോകാന്‍ തയ്യാറായി ഇറങ്ങി.
ഹോസ്റ്റലില്‍ വര്‍ഗീസിന്റെ മകളെ കണ്ടു .ജോസെഫു വര്‍ഗീസിനെ ആശ്വസിപ്പിക്കാനായി കൈകളില്‍ മുറുകെ പിടിച്ചു.
“മോള് പോയി ആന്‍മേരിയെ വിളിചോണ്ടുവാ”
വര്‍ഗീസ്‌ പറഞ്ഞു,
“ആന്‍മേരി ഇവിടെ ഇല്ല അപ്പാ “
അനുമോള്‍ പറഞ്ഞു
അത് കേട്ട് ജോസഫ്‌ ഞെട്ടി
“എവിടെ പോയി എന്‍റെ കുഞ്ഞ് ?”
“മോളെ ആന്‍മേരിയ്ക്ക് എന്തുപറ്റി? പറ മോളെ എന്‍റെ കുഞ്ഞിനു എന്തുപറ്റി?”
ജോസഫ്‌ കരഞ്ഞുപോയി
“ഞാന്‍ പറയാം” വാര്‍ഡന്‍ അങ്ങോട്ട്‌ കടന്നു വന്നു
“നിങ്ങളുടെ മകള്‍ ഇവിടെ നിന്നും സ്വന്തം ഇഷ്ട്ടതാല്‍ ഇറങ്ങിപോയതാണ്”
“ഇറങ്ങിപോയോ എങ്ങോട്ട് നിങ്ങള്‍ എന്താ മേഡം ഈ പറയുന്നത് ?”
“ഞാന്‍ സത്യമാണ് പറഞ്ഞത് ആന്‍മേരി ഒരു പയ്യനോടൊപ്പം ഇവിടെനിന്നും പോയി കാര്യങ്ങള്‍ എല്ലാം ഈ കുട്ടി വിളിച്ചു പറഞ്ഞില്ലേ ?
തന്‍റെ തലയില്‍ ഇടിത്തീ വീണതുപോലെ മരവിച്ചു പോയി ജോസഫ്‌ .അയാള്‍ തറയില്‍ തളര്‍ന്നു ഇരുന്നു.
ജോസഫ്‌ വര്‍ഗീസിനെ നോക്കി അയാള്‍ തലതാഴ്ത്തി നിന്നു.
“മോളെ എവിടെയാണ് അവര്‍ എനിക്ക് എന്‍റെ മോളെ കാണണം “
“അങ്കിള്‍ അവള്‍ അവന്റെ വീട്ടിലാണ് “
“മോള്‍ക്ക്‌ അറിയാമോ എവിടെയാണ് അവന്‍റെ വീട് എന്ന്”
വര്‍ഗീസ്‌ മകളോട് ചോദിച്ചു ,
“അറിയാം അപ്പാ ഒരിക്കല്‍ ഞങ്ങള്‍ അവിടെ പോയിട്ടുണ്ട്”
“എന്നാ മോള് ഞങ്ങളോടൊപ്പം വാ “
മേഡതിനോട് അനുവാദം മേടിച്ചു വര്‍ഗീസ്‌ മകളെയും കൊണ്ട് ജോസെഫിന്റെ ഒപ്പം നടന്നു .
ഒരു ഓട്ടോ വിളിച്ചു അതില്‍ കയറി ഇരുന്നു.ജോസഫ്‌ ഒന്നും മിണ്ടാതെ എവിടേക്കോ നോക്കിയിരുന്നു ....മിഴികള്‍ ഇടയ്ക്കിടെ നിറയുന്നത് വര്‍ഗീസ്‌ കാണുന്നുണ്ട് ...അയാള്‍ ജോസെഫിനെ ആശ്വസിപ്പിക്കാനായി തോളില്‍ തട്ടി.
ഓട്ടോ ഏതൊക്കെയോ വഴിയിലൂടെ നിരങ്ങി നീങ്ങി ഒരു വീടിന്റെ മുന്പില്‍ ചെന്ന് നിന്നു ..
“ ഇറങ്ങാം “
വര്‍ഗീസ്‌ തോളില്‍ തട്ടി വിളിച്ചപ്പോലാണ് ജോസഫ്‌ ചിന്തയില്‍ നിന്നും ഉണര്‍ന്നത് ..
അയാള്‍ പതുക്കെ ഒട്ടോയില്‍നിന്നും ഇറങ്ങി.
സാമാന്യം തരക്കേടില്ലാത്ത ഒരു വീടായിരുന്നു മുറ്റത്ത്‌ ചെറിയ ഒരു പൂന്തോട്ടം ...അരികിലായി ഒരു കാര്‍ കിടപ്പുണ്ട്..മുറ്റത്ത്‌ ഇറങ്ങിയ ജോസഫ്‌ അവിടെത്തന്നെ നിന്ന് ഒരടി മുന്‍പോട്ടു വയ്ക്കാന്‍ കഴിയുന്നില്ല അയാള്‍ വര്‍ഗീസിനെ മുറുകെ പിടിച്ചു.അനുമോള്‍ ചെന്ന് കോളിംഗ് ബെല്ലടിച്ചു അമ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു
“ആരാ?”
അവര്‍ ചോദിച്ചു.
“ആന്‍മേരിയെ കാണാന്‍ വന്നതാണ് “
അനുമോള്‍ പറഞ്ഞു.
അവര്‍ കയറിയിരിക്കാന്‍ ക്ഷണിച്ചു.
“വരൂ ജോസഫ്‌”
വര്‍ഗീസ്‌ ജോസെഫിനെ കയ്യില്‍ പിടിച്ചു നടത്തി.
“ഞാന്‍ അകത്തേയ്ക്ക് കയറുന്നില്ല വര്‍ഗീസ്‌ അവളോട്‌ ഒന്ന് ഇറങ്ങിവരാന്‍ പറ എന്തിനാണ് ഈ ചതി ഞങ്ങളോട് ചെയ്തത് എന്ന് എനിക്കവളോട് ചോദിക്കണം “
ജോസഫ്‌ പറഞ്ഞു.
“അപ്പച്ചാ “ ഉറക്കെ വിളിച്ചുകൊണ്ട് ആന്‍മേരി ഓടിവന്നു ജോസെഫിനെ വട്ടംപിടിച്ചു .
“മാറി നില്‍ക്കടി ശവമേ “
ജോസഫ്‌ മകളെ തള്ളിമാറ്റി.
കഴുത്തില്‍ താലിയും നെറ്റിയില്‍ സിന്ദൂരവും..പ്രായമായ പെണ്‍കുട്ടികളെ ആ വേഷത്തില്‍ കാണുന്നത് ഏതൊരു പിതാവിനും അഭിമാനമാണ്.....ഇപ്പോള്‍ തന്റെ മകളെ ആ വേഷത്തില്‍ കണ്ടപ്പോള്‍ അപമാനതാല്‍ ജോസെഫിന്റെ തലതാണുപോയി ..
“അപ്പച്ചാ എന്നോട് ക്ഷമിക്കില്ലേ?”
ആന്‍ മേരി കരഞ്ഞുകൊണ്ട് ചോദിച്ചു .
“ഇല്ല ക്ഷമിക്കില്ല അത്രമാത്രം സ്നേഹിച്ചതാ എന്റെ മക്കളെ ഞാന്‍ ....അഭിമാനിച്ചതാ എന്റെ മക്കളെ ഓര്‍ത്തു....പുറപ്പെടും മുന്പ് ഞാന്‍ അറിഞ്ഞിരുന്നില്ല ഒന്നും ഒരു സൂചന പോലും ആരും തന്നില്ല.....എങ്കില്‍ വരുമായിരുന്നില്ല ഞാന്‍...നിന്റെ അമ്മയോട് ഞാന്‍ എന്തുപറയും .....എന്തുപറഞ്ഞു ആശ്വസിപ്പിക്കണം ഞാനവളെ .......ഈ കടുംകൈ ചെയ്യുന്നതിന് മുന്പ് ഒന്ന് ഓര്‍ക്കാംആയിരുന്നില്ലേ ഞങ്ങളെ ...”
ജോസഫ്‌ ഒരു കുഞ്ഞിനെപോലെ പൊട്ടികരഞ്ഞു.
:എന്റെ അപ്പച്ചനും അമ്മയ്ക്കും എന്നെ മനസ്സിലാകും എന്ന് കരുതി ഞാന്‍ “ആന്‍ മേരി കരഞ്ഞുകൊണ്ട് പറഞ്ഞു .
“എനിക്ക് ഒന്നും കേള്‍ക്കണ്ട ഒരു അപേക്ഷയുണ്ട് ഞങ്ങള്‍ക്ക് അപമാനമായി നാട്ടിലേയ്ക്ക് പോലും വന്നേക്കരുത് തീര്‍ന്നു എല്ലാ ബന്ധവും ....എല്ലാവരും മരിച്ചുപോയിന്നു കരുതികൊള്ളണം.”
ജോസഫ്‌ തീര്‍ത്തുപറഞ്ഞു.....

തുടരും........

3 comments:

ajith said...

നല്ല സ്പാനിഷ് വില്ല..
തുടര്‍ന്ന് വായിക്കാന്‍ വരാം കേട്ടൊ.

ഉദയപ്രഭന്‍ said...

ഇഷ്ടമായി.

കൊച്ചുമുതലാളി said...

നന്നായിട്ടുണ്ട്!