Saturday, August 25, 2012

ഓണം ഓര്‍മ്മ

ഓണക്കോടി കിട്ടാന്‍ കൊതിച്ചു ഞാന്‍

അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നടന്നു

ഉച്ചയ്ക്ക് ഉണ്ണാന്‍ വന്ന

അച്ഛന്‍റെ പങ്കു ഉരുള വാങ്ങുമ്പോള്‍

എനിക്കൊരു ഓണക്കോടി വേണമെന്ന്

അച്ഛനോടും പറഞ്ഞു

അടുത്ത ഓണത്തിന് ഉണ്ണിയ്ക്ക് ഓണക്കോടി

അച്ഛന്‍ വാഗ്ദാനം ചെയ്തു

ഒരണപോലും മിച്ചം വയ്ക്കാന്‍ ഇല്ലാത്ത അച്ഛന്‍

പക്ഷെ ഒരോണസദ്യപോലും ഞങ്ങള്‍ക്ക് തരാതിരുന്നിട്ടില്ല

ഓണദിവസം അമ്മ സദ്യയുണ്ടാക്കും

അച്ഛന്‍ തൂശനില മുറിക്കും

മക്കള്‍ ഇല തുടച്ചു വയ്ക്കും

അമ്മ ചോറ് വിളമ്പും  അച്ഛന്‍ കറികളും

ഓണസദ്യ ഉണ്ണുന്ന മക്കളെ നോക്കി

അച്ഛനും അമ്മയും കണ്ണ്നിറയ്ക്കും

അടുത്ത ഓണത്തിനായി ഞാന്‍ കാത്തിരുന്നു 

അച്ഛന്‍റെ കയ്യില്‍നിന്നും ഓണക്കോടി വാങ്ങാന്‍

ഓണംവന്നപ്പോള്‍ ഓണസദ്യ തരാതെ

ഓണക്കോടി തരാതെ

ഓണനാളില്‍ കോടി വാങ്ങി

മുറ്റത്തെ മാവിനോപ്പം യാത്രയായി  

അഗ്നിനാളങ്ങള്‍ക്ക് കീഴടങ്ങി

ഓണമില്ലാത്ത നാട്ടിലേയ്ക്ക് അച്ഛന്‍

യാത്രയാകുമ്പോള്‍ അച്ഛന്‍റെ ഓര്‍മ്മകള്‍

ഞങ്ങള്‍ക്ക് സമ്മാനിച്ചത് കണ്ണീരിന്‍റെ ഓണമായിരുന്നു.

6 comments:

ajith said...

മുറ്റത്തെ മാവിനോപ്പം യാത്രയായി

അഗ്നിനാളങ്ങള്‍ക്ക് കീഴടങ്ങി

ഓണമില്ലാത്ത നാട്ടിലേയ്ക്ക് അച്ഛന്‍

യാത്രയാകുമ്പോള്‍ അച്ഛന്‍റെ ഓര്‍മ്മകള്‍

ഞങ്ങള്‍ക്ക് സമ്മാനിച്ചത് കണ്ണീരിന്‍റെ ഓണമായിരുന്നു.

കണ്ണീരോണം വേണ്ട---
മിനിയ്ക്കും കുടുംബത്തിനും ഓണാശംസകള്‍

rameshkamyakam said...

നല്ലതുവരുത്തട്ടെ ആ കരുണാമയന്‍

Neelima said...

നോവ്‌ പടര്‍ത്തുന്ന ഓര്മ..

സന്തോഷവും നന്മകളും നിറഞ്ഞ ഓണമാവട്ടെ ഇത്തവണ.

റിനി ശബരി said...

ഓണം , നല്ലതും , നോവുമായ ഓര്‍മകളേ
കൊണ്ടു വരും .. നഷ്ടപെടുന്ന ചിലത് ..
ഉള്ളില്‍ നോവുണ്ടാക്കും , അമ്മയുടെയും അച്ഛന്റെയും
അരികേ ഓടിയെത്താന്‍ ഇപ്പൊഴും മനസ്സ് കൊതിക്കുന്നുണ്ട് .
ഒരൊ ഓണക്കാലവും നല്‍കി പൊകുന്ന സ്മരണകള്‍ ..
നല്ല സന്തൊഷതൊടെ , നല്ല മനസ്സൊടെ ഓണത്തേ വരവേല്‍ക്കേട്ടൊ ..
"ഹൃദ്യമായൊരു ഓണക്കാലം നേരുന്നു "

Unknown said...

happy onam

Unknown said...

ഓണനാളില്‍ കോടി വാങ്ങി

മുറ്റത്തെ മാവിനോപ്പം യാത്രയായി

അഗ്നിനാളങ്ങള്‍ക്ക് കീഴടങ്ങി

ഓണമില്ലാത്ത നാട്ടിലേയ്ക്ക് അച്ഛന്‍