Thursday, August 30, 2012

***മൌനം ***



വാക്കുകള്‍ അലയടിക്കുന്ന

കടലിന്‍റെ നൊമ്പരമാണ്
മൌനം ......!!!

ഏതു വാക്കിനാല്‍
പറയണമെന്നറിയാതെ
അടക്കിപ്പിടിച്ച മൌനം
ഒന്നായി നിറഞ്ഞു
തൂവി പോയതാണ് മഴ......!!! 

ഇത് വരെ മനുഷ്യന്‍
പറയാത്ത വാക്കുകളുടെ
സൌന്ദര്യമാണ് വിരിയുന്ന
ഓരോ പൂക്കള്‍ക്കും ......!!!

ചിന്തകളാല്‍ മലിനപ്പെടാത്ത
വികാരമാണ് 
ഇളം പൈതലിന്‍റെ
ചുണ്ടില്‍ വിരിയുന്ന
പാല്‍പുഞ്ചിരി.......!!!!

പ്രതീക്ഷകള്‍ അസ്തമിച്ച
മനസ്സിന്‍റെ 
ഉള്ളില്‍ ജനിക്കുന്ന
പ്രത്യാശയുടെ കിരണമാണ്
മാനത്ത് വിരിയുന്ന മഴവില്ല്.......!!! 

സങ്കടങ്ങളില്‍ ഒരിക്കലും
കാണാത്ത സൌഹ്രദത്തിന്‍റെ
സാന്ത്വന സ്പര്‍ശമാണ്
അരികിലണയുന്ന മന്ദമാരുതന്‍ .....!!!!

ഏകാന്തതയില്‍ പിരിയാത്ത
 സ്നേഹത്തിന്‍റെ അടയാളമാണ്
കരയെ തേടിയെത്തുന്ന തിരമാല....!!!

11 comments:

Yasmin NK said...

Good. congrats..

Unknown said...

നല്ല കവിതയാണ്. ഈ കവിയത്രിയുടെ ഹൃദയവും ഇങ്ങനെ ഏതോ സുന്ദരമായ ഒന്നാണ്. ആശംസകള്‍.

Neelima said...

ഏകാന്തതയില്‍ പിരിയാത്ത
സ്നേഹത്തിന്‍റെ അടയാളമാണ്
കരയെ തേടിയെത്തുന്ന തിരമാല....!!!

ഇഷ്ട്ടായി ഇത് .

റിനി ശബരി said...

നന്നായി എഴുതിയേട്ടൊ ...
അവസ്സാന വരികള്‍ നല്ലൊണം ഇഷ്ടായീ ..
ഉപമകളിലൂടെ ഭംഗിയാക്കിയ കവിത ...
സ്നേഹാശംസ്കള്‍ ...

കരയാത്തസൂര്യന്‍ said...

താങ്ക്സ് മുല്ല

കരയാത്തസൂര്യന്‍ said...

ഗിരീഷ്‌ താങ്ക്സ്

കരയാത്തസൂര്യന്‍ said...

നീലിമ നന്ദി

കരയാത്തസൂര്യന്‍ said...

റിനി ഒരുപാട് നന്ദി

Unknown said...

ഞാനും ചിലതൊക്കെ എഴുതുന്നുണ്ട് - http://gireeshks.blogspot.in/
തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിച്ചു തരുമോ?

Arun Kumar Pillai said...

Gud one

Unknown said...

കൊള്ളാമെടാ.....