Tuesday, February 22, 2011

വേനല്‍മഴ


മാനം ആകെ  ഇരുണ്ടുമൂടി...
ഒരു മഴയ്ക്കുള്ള കോളുമുണ്ട്....
പച്ചവിരിച്ച പാടത്തിനുമേലെ....
ഒരു മാരിവില്ലിന്‍ ചേലുമുണ്ടേ...
പുതുമഴയ്ക്ക് അകമ്പടിയായി....
ഈറന്‍ കാറ്റ് മൂളി വരുന്നു...
മാനത്ത് നിന്നും ഒരു കുഞ്ഞു മഴതുള്ളി...
എന്‍ കവിളില്‍ അടര്‍ന്നു വീണു....
പുളകം കൊണ്ട് കണ്ണുകള്‍ അടച്ചു ഞാന്‍...
കൈകള്‍ വിരിച്ചു പമ്പരം പോലൊന്നു....
ചുറ്റിക്കറങ്ങി ഞാന്‍.....
ആര്‍ത്തലച്ചു പെയ്യുമീ വേനല്‍ മഴയില്‍...
ആകെ കുതിര്‍ന്നു കുളിര്‍ കോരി നിന്നു ഞാന്‍...
പൊട്ടി ചിരിക്കുമീ മഴതുള്ളിയോടു....
ഒപ്പം കൂടി കിലുകിലെ ചിരിച്ചു ഞാന്‍...
പുതുമഴ പുല്‍കിയപ്പോള്‍....
പുതു മണ്ണിന്‍ പൂമണം എങ്ങും പരന്നു...
ആലിപ്പഴം വീഴുമീ പുതുമഴയില്‍....
തുള്ളിക്കളിക്കാന്‍ എന്ത്  രസം .

                                                        മിനി പുതുശ്ശേരി

                             

1 comment:

വര്‍ഷിണി* വിനോദിനി said...

മിനീ..ഒരു കുഞ്ഞു കുട്ടി മഴയില്‍ തുള്ളികളിയ്ക്കും പോലെ..ഹൃദ്യം, മനോഹരം...