കുട്ടിക്കാലത്ത് കൂട്ടുകാരോടൊത് പാടത്തും തൊടിയിലും എല്ലാം പൂക്കള്‍ പറിക്കാനും തുമ്പിയെ പിടിക്കാനും കൂട്ടുകാരോടൊത്ത് കളിച്ചും രസിച്ചും തല്ലുകൂടിയും നടന്ന കുട്ടിക്കാലം.ജീവിതത്തിലെ മനോഹരമായ ദിനങ്ങള്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ ബാല്യകാലം.ഓര്‍മ്മയില്‍ ഇന്നും മായാത്ത എന്റെ കുട്ടിക്കാലം.അങ്ങിനെ പൂക്കളോടും പൂ തുമ്പി യോടും കിന്നാരം പറഞ്ഞു കളിച്ചും രസിച്ചും നടക്കവേ ഒരു ദിവസം എന്റെ കാലില്‍ ഒരു വേദന വന്നു അമ്മയോട് പറഞ്ഞപ്പോ അമ്മ പരിശോടിച്ചിട്ടു പറഞ്ഞു എവിടെയെങ്കിലും ഓടി വീണതാകും ഞാന്‍ ഭയങ്കര കുസ്രതിയയിരുന്നു എനിക്ക് ആട്ടിന്കുട്ടികളുടെ സൊഭാവം ആയിരുന്നു കാന്നുന്ന പോക്കത്തു ഒക്കെ ഓടി കയറും.പക്ഷെ പിന്നെയും കാലിൽ വേദന വന്നപ്പോ അമ്മ അപ്പച്ചനോട് പറഞ്ഞു ഹോസ്പിറ്റലില്‍ പോയി ടെസ്റ്റ് എല്ലാം കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു ഒരു തരം ആര്‍ത്രറ്റിക്സ് ആണ്.അത് പലതരം ഉണ്ട് ഇത് ചുരുക്കം ചിലരില്‍ കാണുന്നതാണ് അങ്ങിനെ മരുന്നോക്കെയായി 2 മാസം ഹോസ്പിറ്റലില്‍ സുഖവാസം ദിവസവും 4 നേരം കുത്തിവയ്പ്പും ഓരോ കൈകുമ്പിള്‍ ഗുളികയും.കാലിന്റെ വേദന ഒക്കെ മാറി 21 വയസുവരെ മരുന്ന് കഴിക്കണം എന്ന് പറഞ്ഞു മാസത്തില്‍ ഇഞ്ചക്ഷനും എല്ലാം തുടര്‍ന്ന് കൊണ്ടിരുന്നു.ഞാന്‍ കുറേശെ നടക്കാന്‍ ഒകെ തുടങ്ങി അപ്പോഴാണ് ഒരു ദിവസം വീട്ടില്‍ മാങ്ങപറിക്കാന്‍ വന്ന ഒരു വല്യപ്പന്‍ കഥകളൊക്കെ കേട്ടിട്ട് പറഞ്ഞു അത് പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ ആണ് അതിനു റിയാക്ഷന്‍ ഉണ്ട് അങ്ങിനെ മരണം ഒക്കെ നടന്നിട്ടുണ്ട് എന്ന്.അത് കേട്ടപ്പോ അമ്മക്ക് പേടിയായി അടുത്തവട്ടം ഇഞ്ചക്ഷന്‍ എടുക്കാന്‍ ചെന്നപ്പോ അമ്മ ഇത് ഡോക്ടറോട് ചോദിച്ചു അപ്പൊ ഡോക്ടര്‍ പറഞ്ഞു അമ്മ കേട്ടത് സത്യം ആണ് ആ ഇഞ്ചക്ഷന്‍ എപ്പോഴാണ് റിയാക്ഷന്‍ ഉണ്ടാവുക എന്ന് പറയാന്‍ പറ്റത്തില്ല ടെസ്റ്റ് ചെയ്താലും ഉറപ്പു പറയാന്‍ പറ്റില്ല എന്നൊക്കെ എന്തിനേറെ പറയന്നു ഡോക്റെരുടെ ഒരു കൂട്ടുകാരന്‍ ഈ ഇഞ്ചക്ഷന്‍ എടുതിരുന്നതാണ് ഒരു ദിവസം റിയാക്ഷന്‍ ആയി മരിച്ചു പോയി എന്ന് അന്ന് മുതല്‍ എഴുതി ഒപ്പ് വപ്പിച്ചതിനു ശേഷമേ ഡോക്ടര്‍ പെന്‍സിലിന്‍ എടുക്കരുല്ലു എന്നും നിങ്ങളോട് ഞാന്‍ ഇത് പറയാതിരുന്നതാണ് എന്നും ഇവള്‍ക്ക് പെന്‍സിലിന്‍ എടുത്തേ മതിയാകു എന്നും.എല്ലാം കേട്ടപ്പോ ഭയത്തോടെ അമ്മ ചോദിച്ചു ഇനി എന്താ ചെയ്യുക എന്ന് അപ്പൊ ഡോക്ടര്‍ പറഞ്ഞു നമുക്ക് കുറച്ചു നാള്‍ പെന്‍സിലിന്‍ നിറുത്തി നോക്കാം ഇവള്‍ക് അത് എടുത്തിട്ടും മാറ്റമൊന്നും കാണുന്നില്ല എന്ന്.അങ്ങിനെ ആ ഇഞ്ചക്ഷന്‍ നിറുത്തി അദികം നാള്‍ കഴിയുന്നതിനു മുന്പേ എനിക്ക് പിന്നെയും നടക്കാന്‍ വയ്യാതായി അപ്പോഴേക്കും എന്റെ ഡോക്ടര്‍ ഉപരിപടനതിനായി അമേരിക്കയിലേക് പോയി.പിന്നെ എന്നെ കൊണ്ട് പോയ ഹോസ്പിറ്റലില്‍ ഒന്നും പെന്‍സിലിന്‍ എടുക്കില്ല എന്ന് പറഞ്ഞു അത് എടുക്കാന്‍ പാടില്ലാന്നും കഴിച്ച മരുന്നുകള്‍ മൂലം എന്റെ എല്ലുകള്‍ക്ക് ബലക്ഷയം വന്നു എന്നും പറഞ്ഞു.കൈയും കാലും എല്ലാം ഏപ്പോഴും അനക്കികൊണ്ടിരിക്കണം എന്നും പറഞ്ഞി ലിസി ഹോസ്പിറ്റലില്‍ കിടന്നു 2 മാസത്തോളം ചികിത്സ ചെയ്തു കറണ്ടില്‍ ചൂടാക്കിയ മെഴുകു കോരി ഒഴിക്കുമയിരുന്നു കൈയിലും കാലിലും എല്ലാം അപ്പോഴൊക്കെ വേദന സഹിക്കാതെ ഞാന്‍ ഉറക്കെ കരഞ്ഞിട്ടുണ്ട് ഇതൊക്കെ ചെയ്തു തന്നിരുന്ന അഭേഹത്തിന്റെ കുപ്പായത്തില്‍ എന്റെ കണ്ണുനീര് ഒരുപാടു വീണിട്ടുണ്ട് ചിലപ്പോഴൊക്കെ സഹതാപത്തോടെ അദേഹം പറയുമായിരുന്നു കരയല്ലേ മോളെ അസുഖം മാറുവാന്‍ വേണ്ടിയല്ലേ എന്ന്.അന്ന അത്ഒന്നും പറഞ്ഞാൽ മനസിലവുന്ന ഒരു അവസ്ത അല്ലായിരുന്നു എന്റെ ഞാന്‍ ഉറക്കെ കരയും പിന്നെ പിന്നെ എനിക്ക് മനസിലായി കരഞ്ഞിട്ടു കാര്യം ഇല്ലാന്ന്.ഹോസ്പിറ്റലിലെ നേഴ്സുമാരും എല്ലാം എന്റെ കൂട്ടുകാരായി കഴിഞ്ഞിരുന്നു ലിസി ഹോസ്പിറ്റലിലെ നെഴ്സുമാരന് എന്നെ a b c d പഠിപ്പിച്ചത്.എന്റെ പഠിത്തം 5 ക്ലാസ്സില്‍ വച്ച് നിന്നു.വീട്ടില്‍ ഇരുന്നു പഠിക്കാനായി അപ്പച്ചന്‍ പുസ്തകം എല്ലാം വാങ്ങിത്തന്നു കുറെ നാള്‍ ഒക്കെ നോക്കി പിന്നെ എനിക്ക് മടിയായി ഭാവിയെ കുറിച്ച് ആലോചിക്കാനുള്ള വിവരം ഒന്നും ഇല്ലായിരുന്നു അന്ന്.ഇന്നിപ്പോ തോന്നുണ്ട് അന്ന് പഠിക്കാത്തതിന്റെ ബുദ്ധിമുട്ട്.അങ്ങിനെ ചികിത്സ കഴിഞ്ഞപ്പോ എനിക്ക് നടക്കാന്‍ പറ്റാതെയായി കാലിനു ഒട്ടും ബലമില്ലാതായി കൈയും കാലും അനക്കിയാല്‍ വേദന സഹിക്കില്ല വേദന ഉണ്ടായാലും കൈയും കാലും അനക്കികൊണ്ടിരിക്കണം എന്ന് പറഞ്ഞു ഡോക്ടര്‍ കുറെ നാള്‍ ഒക്കെ പറഞ്ഞതുപോലെ ഒക്കെ ചെയ്തു പിന്നെ പിന്നെ എനിക്ക് നിരാശയായി മടിയായി എത്രനാള്‍ ഈ ജീവിതം എനൊക്കെ ചിന്തിച്ചു.എന്റെ കൂട്ടുകാരായ കുട്ടികളെ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറയും ദൈവത്തിന് എന്നോട് അസൂയ തോന്നിയിരികും അതാകും പാറി പറന്നു നടക്കേണ്ട ഇളം പ്രായത്തില്‍ എന്നെ വീല്‍ ചെയറില്‍ ഇരുത്തിയത്.മനസിന്റെ വേദനയും ശരീരത്തിന്റെ വേദനയും കൂടിയായപ്പോ ഞാന്‍ അകെ തകര്‍ന്നു പോയി അപ്പോഴേക്കും മനസിന്റെ ദുഖവും വേദനയും നിരാശയും ഒക്കെ മറ്റുള്ളവര്‍ കാണാതെ ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.ഇന്ന് എനിക്ക് ഒരുപാടു സ്നേഹവും കരുതലും തരുന്നുണ്ട് എന്റെ അപ്പച്ചനും അമ്മയും സഹോദരങ്ങളും.ഇന്ന് എനിക്ക് ആത്മ വിശ്വാസം ഉണ്ട് സന്തോഷം ഉണ്ട് മനസ് നിറയെ.നാളെയെ കുറിച്ച് ഞാന്‍ ചിന്തികുന്നില്ല ഇന്ന് വരെ എന്നെ കരുതിയ എന്റെ കര്‍ത്താവിനു നാളെയും എന്നെ കരുതുന്നവന്‍ അന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു.വീട്ടില്‍ എന്ത് കാര്യം ഉണ്ടായാലും ഞാന്‍ ഒരു രോഗിയാണെന്ന് പറഞ്ഞു എന്നെ മാറ്റി നിരുത്താറില്ല വീട്ടിലെ എല്ലാ കാര്യത്തിനും അഭിപ്രായവും ഇഷ്ട്ടവും പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട് എനിക്ക്.എന്ത് കാര്യത്തിനും എന്റെ അയല്‍ക്കാര്‍ വരെ ഓരോ കാര്യങ്ങള്‍ എന്നോട് വന്നു ചോദിക്കും അവര്കൊന്നും ഞാന്‍ വയ്യാത്ത ഒരാള്‍ അല്ല ചിലപ്പോഴൊക്കെ ഞാന്‍ തമാശയായി ചോദിക്കാറുണ്ട് എന്റെ കാലം കഴിഞ്ഞാല്‍ നിങ്ങള്‍ ഒക്കെ എന്തും ചെയ്യും എന്ന്. മറ്റുള്ളവര്‍ വേദനിചു മാത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ എന്നോടും ചോദിക്കാറുണ്ട് നിന്റെ അമ്മയുടെ കാലം കഴിഞ്ഞാല്‍ നീ എങ്ങിനെ ജീവിക്കും എന്ന് അത് കേള്‍ക്കുമ്പോള്‍ ഒരുപാടു വേദന മനസ്സില്‍ അടക്കി ഒരു ചിരിയോടെ ഞാന്‍ പറയും അമ്മയുടെ കാലം കഴിയുന്നതിനു മുന്പ് എന്റെ കാലം കഴിയന്നെ എന്നാണ് എന്റെ പ്രാര്‍ത്ഥന എന്ന്.....
19 comments:
കരയിപ്പിയ്ക്കല്ലേ കുട്ടീ..
ഹൃദയത്തില്‍ വല്ലാത്തൊരു നൊമ്പരം
നൊമ്പരത്തിന്റെ നെരിപ്പോടില്‍ ജീവിതം വെന്തുരുകുന്ന നിന്നേകുറിച്ചോര്‍ക്കുമ്പോള്‍ വല്ലാത്ത വേദന
ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി അല്ല ഇത് എഴുതിയത്....എല്ലാവര്ക്കും നന്ദി...
Entha ezhuthenam ennarilla...vishamam thonni...
ഈ പരീക്ഷണത്തെ അതിജീവിച്ച് സഹോദരി എഴുന്നേറ്റു നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നു. അതിനായി പ്രാര്‍ഥനയോടെ ഒരു ഏട്ടന്‍ ..
വെളിച്ചമില്ലാത്ത ലോകത്തിന്റെ അവതരണംവളരെ ഗംഭീരം ആയിരുന്നു. അനുമോദനങ്ങള്‍
ഞാന്‍ എന്താ പറയുക??? എന്റെ ഇഷ്ട്ടപ്പെട്ട ഒരു പാട്ടിന്റെ 4 വരികള്‍ ഇവിടെ കുറിക്കുന്നു....
പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായ് കരുതീട്ടുണ്ട്
എന്തിനെന്ന് ചോദിക്കില്ല ഞാന്‍
എല്ലാം നന്മാക്കാനെന്നരിയുന്നു ഞാന്‍
വെറുതെ ഒരു കാവിവാക്യം എഴുതി കണ്ണു തുടയ്ക്കുന്നു,
"ഇടയ്ക്ക് കണ്ണീരുപ്പുകലരാതെന്തിനു ജീവിത പലഹാരം!"
കരയാത്ത സൂര്യന്‍ ......... ഇനിയും കരയരുത് ...
പ്രതീക്ഷയുടെ പൊന്‍ വെട്ടം ഒരിക്കലും അണയില്ല ...
പ്രിയേ സോദരീ ഇനിയും എഴുതുക ..അതി ജീവിക്കുക എല്ലാ ഭാവുകങ്ങളും .....
u made me cry..
keep writing..
ഞാനെന്താ പറയേണ്ടത്.. ദൈവം നല്ലത് മാത്രം വരുത്തട്ടെ..നന്മാകല്മാത്രം ആശംസിക്കുന്നു.
ഇത് വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ വന്നത് മാരിയത്തിന്റെ വരികള്‍ ആണ് . ആ കുട്ടിയുടെ പുസ്തകം എന്റെ മേശമേല്‍ ഇരിക്കുന്നു . വിഷമങ്ങളെ അതിജീവിക്കാന്‍ നാം എപ്പോളും മുന്നോട്ടു തന്നെ നോക്കണം . അടിഞ്ഞു കൂടി മുരടിച്ചു പോകേണ്ടതല്ലാ ജീവിതം അതിനെ തളിരിടന്‍ നാം തന്നെ മുന്‍കയ്യെടുക്കണം . സഹതാപം ആരെയും നന്നാക്കില്ല അതിനാല്‍ ഞാന്‍ സഹതപിക്കുന്നില്ല എന്റെ ഹൃദയത്തിന്റെ സ്നേഹം അത് കൂടെ ഉണ്ട് തളരാതെ നടക്കാന്‍ ഒരു കായ് താങ്ങായ് ഒരുപാട് പേര്‍ ഉണ്ടാകും വിഴാതെ നടക്കുക ഒറ്റക്കല്ല എന്നാ ചിന്ത ഉള്ളില്‍ കരുതുക സ്നേഹാശംസകളോടെ ബി ജി എന്‍
സങ്കെട പെടുത്തിയ പോസ്റ്റ്
ellavarkkum ente thanks...
കരയാത്ത സൂര്യനെന്റെ ഹൃദയത്തിൽ തുളഞ്ഞു കയറി എന്നെ ജ്വലിപ്പിക്കുന്നു....
Post a Comment