ഒരു കുഞ്ഞു കാറ്റിന്‍റെ തേരിലേറി
ഒരപ്പൂപ്പന്‍ താടി എന്‍ അരികിലെത്തിവഴിയോര കാഴ്ചകള്‍ ചൊല്ലിതന്നു
കരുതിവച്ച സ്നേഹനീര്‍ വാങ്ങുവാന്‍
ഉണ്ണികളാരും ഈ വഴി വരുന്നില്ലെന്നൊരു
മഷിത്തണ്ട് തേങ്ങിയെന്നു
ഇടവഴില്‍ ആരും
ഒരു പുഞ്ചിരിപ്പൂതരുന്നില്ലെന്നൊരു
സുന്ദരിപ്പൂവിന്‍റെ പരിഭവം
തൊടിയില്‍ കൂടെക്കളിക്കാന്‍
കൂട്ടില്ലെന്ന്തുമ്പിപ്പെണ്ണിന്‍റെ ഗദ്ഗദം
നിയന്ത്രിക്കാന്‍ ആളില്ലാതെ
വഴിതെറ്റി അലയുന്നു എന്നൊരു
കളി പട്ടത്തിന്റെ പരാതി
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ നിറയുന്ന മിഴികള്‍
കൂട്ടിനില്ലെന്നു ഒരു മയില്‍പ്പീലി
10 comments:
പരിഭവമരുതെ ..... നന്നായി കവിത
കാലം മാറിയപ്പോ
പ്രക്രതി ഒന്ന് മാറി
പരിഭവിച്ചിട്ട് എന്താ ഫലം
ഈ അപ്പൂപ്പന്‍ താടി പകര്‍ത്തിയ പരിഭവങ്ങള്‍
എന്തിനാകും ...........
പരിഭവമേറെ ചൊല്ലുവാന്‍ മറന്ന്
കാഴ്ചതന്‍ വേവിനേ ചൊല്ലി , പറന്ന് പറന്ന് .......
ഭാരമില്ലാതെ ഒട്ടൊന്ന് ഇരിക്കാനാവാതെ
കുറുമ്പന്‍ കാറ്റ് വന്ന ശല്യപെടുത്തൂന്ന് ...!
പരിഭവ വരികൾ..
നല്ല കവിത
ശുഭാശംസകൾ....
ആശംസകൾ
പരിഭവം ഇഷ്ടപ്പെട്ടു.....
എല്ലാവര്ക്കും നന്ദി....സ്നേഹം
keralarachana.blogspot.com .go in it
നന്നായി കവിത ...
ഞാനിവിടെ ആദ്യാ....... ഗ്ലാസ് പെയിന്റിംഗ് എല്ലാം സൂപ്പര്‍ .... ഇന്നിയും വരാം
എല്ലാവര്ക്കും നന്ദി
Post a Comment