തോരാതെ നനഞ്ഞിട്ടും
സ്വന്തമാക്കിയ ഒരു മഴത്തുള്ളി കാറ്റ് കവര്‍ന്നെന്നു ചേമ്പിലയ്ക്ക് പരിഭവം തീര്ന്നില്ലതെങ്ങോലയെ ആദ്യം ചുംബിച്ചെന്നു തൊടിയിലെ കാശിത്തുമ്പയ്ക്ക് മഴത്തുള്ളിയോടു പിണക്കം
അനുസ്യൂതം ഒഴുകുന്ന മഴയെ വാഴക്കൈകള്‍ പറഞ്ഞു തിരിച്ചെന്നുമഴനനയാന്‍ മടിയുള്ള ചീരചെടിയുടെ പരദൂഷണം
തന്നെ കോരിയെടുത്ത കുഞ്ഞു കൈകളില്‍ അമ്മ തല്ലിയെന്ന് മഴത്തുള്ളിയ്ക്കും സങ്കടം
5 comments:
മിനി.. നല്ല മഴക്കവിത...
തോരാതെ നനഞ്ഞിട്ടും
സ്വന്തമാക്കിയ ഒരു മഴത്തുള്ളി കാറ്റ് കവര്‍ന്നെന്നു ചേമ്പിലയ്ക്ക് പരിഭവം തീര്‍ന്നില്ല..
എത്ര കിട്ടിയാലും മതിവരാത്ത മനുഷ്യന്റെ സ്വഭാവം ചേമ്പില്യ്ക്കും കിട്ടിയെന്ന് തോന്നുന്നു... :)
പരിഭവം തീരുന്നില്ല!!
മഴത്തുള്ളി എന്തു് ചെയ്യാനാ.. പരിഭവം പറയുന്നവര്‍ക്കറിയാമോ
പരിഭവം കേള്‍ക്കുന്നവരുടെ നിസ്സഹായാവസ്ഥ?
'നിങ്ങള്‍ പരിഭവം പറയുന്നു' എന്ന് പരിഭവം പറഞ്ഞ് വേണം ഇവരെ പരിശാക്കാന്‍..
നന്നായിരിക്കുന്നു മഴക്കവിത.
ആശംസകള്‍
മഴ ഇനിയും പെയ്യട്ടെ..
Post a Comment