പച്ചിലക്കുലകള്‍ക്കിടയില്‍
ഇരുന്നൊരു മഞ്ഞയില
വിടപറയാന്‍ കഴിയാതെ
വിഷമിച്ചോരിലയെ
തഴുകി കൂടെ കൊണ്ടുപോയി
ഒരു തെമ്മാടിക്കാറ്റ്
ഒരു മണല്‍ത്തരിയുടെ
പ്രണയത്തില്‍
കൊഴിഞ്ഞുകൊണ്ടിരിക്കുന്നൊരു
പനിനീര്‍പ്പൂവ്
മണ്ണിനെ തൊടാന്‍
മടിയുള്ള
ഇലകള്‍ക്കും പൂക്കള്‍ക്കും
മണ്ണിന്‍റെ മാറില്‍ വിശ്രമം
വിണ്ണില്‍ നിന്നും
ഭൂമിയെ പ്രണയിച്ചു
മഴത്തുള്ളിയ്ക്കൊപ്പം
ഒളിച്ചോടിയ മേഘങ്ങള്‍
ധരണിയുടെ മിഴികളില്‍
കണ്ടതും വിണ്ണിനെ തന്നെ
നിലാവിനായ് മാത്രം
ജാലകവാതില്‍
പാതിതുറന്നൊരു നിശാഗന്ധി
വെയിലിന്‍റെ വര്‍ണ്ണങ്ങള്‍ ചാലിച്ച്
അരുണന്‍ എഴുതുന്നു
നിഴല്‍ച്ചിത്രം
ഇരുന്നൊരു മഞ്ഞയില
വിടപറയാന്‍ കഴിയാതെ
വിഷമിച്ചോരിലയെ
തഴുകി കൂടെ കൊണ്ടുപോയി
ഒരു തെമ്മാടിക്കാറ്റ്
ഒരു മണല്‍ത്തരിയുടെ
പ്രണയത്തില്‍
കൊഴിഞ്ഞുകൊണ്ടിരിക്കുന്നൊരു
പനിനീര്‍പ്പൂവ്
മണ്ണിനെ തൊടാന്‍
മടിയുള്ള
ഇലകള്‍ക്കും പൂക്കള്‍ക്കും
മണ്ണിന്‍റെ മാറില്‍ വിശ്രമം
വിണ്ണില്‍ നിന്നും
ഭൂമിയെ പ്രണയിച്ചു
മഴത്തുള്ളിയ്ക്കൊപ്പം
ഒളിച്ചോടിയ മേഘങ്ങള്‍
ധരണിയുടെ മിഴികളില്‍
കണ്ടതും വിണ്ണിനെ തന്നെ
നിലാവിനായ് മാത്രം
ജാലകവാതില്‍
പാതിതുറന്നൊരു നിശാഗന്ധി
വെയിലിന്‍റെ വര്‍ണ്ണങ്ങള്‍ ചാലിച്ച്
അരുണന്‍ എഴുതുന്നു
നിഴല്‍ച്ചിത്രം
5 comments:
വിസ്മയം സര്‍വേശ്വരാ!!!
വിസ്മയക്കാഴ്ച്ചകൾ
നല്ലാ കവിത
ശുഭാശംസകൾ...
നല്ല വരികള്‍
ആശംസകള്‍
ഇത് ജീവിതം.
പഴുത്തയില വീഴുമ്പോള്‍ പച്ചയില ചിരിക്കും...അത് പിന്നീടൊരിക്കല്‍ ആവര്‍ത്തിക്കും
Post a Comment