മണ്ണിനെ സ്വന്തമാക്കാന്‍
സ്വന്തമായവരെ അരിഞ്ഞുവീഴ്ത്തി
മണ്ണിന്റെ മാറിലടക്കി
മണ്ണ് പങ്കിടുന്നവരോട്
മണ്ണിന്റെ മനസ്സിന്റെ മന്ത്രണം
നിങ്ങള്‍ക്ക് മാത്രമായി എന്നില്‍ നിന്നും
ഒരു മുള പൊട്ടുകയോ
എന്റെ ഉറവയില്‍ നിന്നും
ഒരുതുള്ളി കിനിയുകയോ ചെയ്തിട്ടില്ല
പാദങ്ങള്‍ കൊണ്ട് ചവിട്ടുകയല്ലാതെ
കരങ്ങള്‍ കൊണ്ട് ഇതുവരെ
നിങ്ങളെന്നെ ഒന്ന് തൊട്ടിട്ടില്ല
നിങ്ങളുടെ വിയര്‍പ്പോ ഗന്ധമോ
എനിക്ക് പരിചിതമല്ല
എന്നിട്ടും ഞാന്‍ സ്വന്തമെന്നു
അവകാശപ്പെട്ട് നിങ്ങളെനിക്കുവേണ്ടി
പൊരുതുന്നതെന്തിനു
പാലൂട്ടി വളര്‍ത്തിയ പെറ്റമ്മയെയും
പിച്ചവയ്ക്കാന്‍ പഠിപ്പിച്ച പിതാവിനെയും
ഒരേ ഉദരവും സ്തന്യവും പങ്കിട്ടവരെയും
നിങ്ങള്‍ വെട്ടിക്കീറുന്നു
എന്നെ സ്വന്തമാക്കാന്‍ വേണ്ടി
നിങ്ങള്‍ക്ക് അവകാശപ്പെട്ടത്
ആറടി മണ്ണ്
അതിനു വേണ്ടി
കുരുക്ഷേത്ര യുദ്ധം വേണ്ട
ജനിച്ചപ്പോഴേ ഞാനത്
ദാനമായി നല്‍കിക്കഴിഞ്ഞു
4 comments:
ആറടി മണ്ണിന്റെ ജന്മി..
ആറടി മണ്ണിനു വേണ്ടി പൊരുതി ഒടുങ്ങുന്ന / ഒടുക്കുന്ന ജീവിതങ്ങൾ
അറിയാത്ത മണ്ണ്
മണ്ണില്‍ നിന്ന് വന്ന് മണ്ണിലേയ്ക്ക് മടങ്ങുന്നവര്‍
Post a Comment