Saturday, September 22, 2012

സൌഹ്രദലേഖനം



എന്‍റെ കൂട്ടുകാരനായി നിന്നെ കിട്ടാന്‍ എനിക്കെന്തു യോഗ്യത.....

എങ്ങിനെ നിന്‍റെ ഇഷ്ട്ടങ്ങള്‍ എന്‍റെ ഇഷ്ട്ടങ്ങളായി മാറിയത്......


എങ്ങിനെ നിന്‍റെ ദുഃഖം എന്‍റെ സങ്കടമായി തീര്‍ന്നത് .....

എങ്ങിനെ നിന്‍റെ ചിന്തകളിലും വഴികളിലും ഞാന്‍ കൂട്ടായത്.....

നിന്‍റെ മനസ്സ്‌ നോവുമ്പോള്‍ എങ്ങിനെ എന്‍റെ കണ്ണ് നിറയുന്നു.....

അവഗണിക്കപ്പെട്ടന്നു തോന്നുമ്പോള്‍ ഞാന്‍ എന്തിനാ ഇത്രയും അസ്വസ്ഥയാകുന്നത്......

ഞാന്‍ നിന്നെയോ നീ എന്നെയോ ഒരിക്കലും കണ്ടിട്ടില്ല ഇനി കാണുമോ എന്നും നിശ്ചയം ഇല്ല......

കൂടപ്പിറപ്പായി ജനിച്ച കൂട്ടുകാരനെപ്പോലെ.......കൂട്ടുകാരനായി വന്ന കൂടപ്പിറപ്പ് നീ......

സന്തോഷവും സങ്കടങ്ങളും പങ്കുവച്ചു നമുക്ക് നന്മയുള്ള സൌഹ്രദത്തില്‍ അനുദിനം വളരാം ......

ആരും ഇല്ലെന്നു തോന്നുമ്പോള്‍,,,ഈ വലിയ ലോകത്തില്‍ നീ ഒറ്റപ്പെട്ടെന്നു തോന്നുമ്പോള്‍,,,,കൊച്ചു കൊച്ചു സന്തോഷങ്ങളും ,,, സങ്കടങ്ങളും,,,, തമാശകളും പങ്കുവയ്ക്കാനും ,,,നിഷ്കളങ്കമായി സ്നേഹിക്കാനും ഈ വലിയ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഞാന്‍ ഉണ്ടാകും വറ്റാത്ത സൌഹ്രദത്തിന്റെ ഉറവയുമായി.......

എന്ന്
  നിന്‍റെ പ്രിയപ്പെട്ട ഫ്രെണ്ട്
മിനി ചാക്കോ പുതുശ്ശേരി

8 comments:

Neelima said...

ഈ ചിന്തകളെല്ലാം എന്റെം കൂടി ചിന്തകളാണ് മിനി.
ഒരിക്കലും നഷ്ട്ടപ്പെടരുതെന്നു ആഗ്രഹിക്കാന്‍ അല്ലെ പറ്റു.
ആഗ്രഹിച്ചു കാത്തിരിക്കാം എത്ര കാലം വരെയും,പക്ഷെ ...

കരയാത്തസൂര്യന്‍ said...

thanks neelima

പൈമ said...

നല്ല പോസ്റ്റ്‌ മിനൂസേ

Mohammed Kutty.N said...

പൈമ പറഞ്ഞിട്ടാണ് ഈ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞത്.വരികളില്‍ നിരാശകള്‍ നിഴലിടുന്നുണ്ടോ ?അരുത്.പ്രത്യാശകളോടെ മുന്നോട്ട്...ഭാവുകങ്ങള്‍ !
ഈ പോസ്റ്റും നോക്കുക

Unknown said...

പ്രിയപെട്ട മിനി ചേച്ചി,

സൌഹൃദ ലേഖനം നന്നായിട്ടുണ്ട്. കരയാത്ത സുര്യനായി എന്നും പ്രകാശം പരത്തുന്ന പുഞ്ചിരി തൂകി നില്‍ക്കുമല്ലോ. ഇല്ലെങ്കില്‍ എനിക്കും വിഷമമാകും. സ്നേഹാശംസകള്‍.

സ്നേഹത്തോടെ,
ഗിരീഷ്‌

കരയാത്തസൂര്യന്‍ said...

താങ്ക്സ് പൈമ

കരയാത്തസൂര്യന്‍ said...

Mohammed kutty Irimbiliyam താങ്ക്സ് ഇവിടെ വന്നതിനും വായനയ്ക്കും കമന്റ്‌ തന്നതിനും.....ഇനിയും വരുമല്ലോ....

കരയാത്തസൂര്യന്‍ said...

താങ്ക്സ് ഗീരിഷ്‌ ....ഇവിടെ വന്നതിനും വായനയ്ക്കും ഈ സ്നേഹത്തിനും ..വീണ്ടും വരിക