Saturday, October 27, 2012

അമ്മ നക്ഷത്രം...!!



കഷ്ട്ടതയുടെ കൂരിരുട്ടില്‍ 
കൈത്തിരിയായ് മിന്നിയത് 
അമ്മയുടെ കാതിലെ നക്ഷത്രകമ്മല്‍ 

അകലെ മാനം തൊട്ടു നിന്ന കുഞ്ഞോല 
ഈര്‍ക്കിലി കാതില്‍ ആഭരണമാക്കി 
കാതിലെ കമ്മല്‍ 
കൈക്കുമ്പിളില്‍ തന്ന അമ്മ മനസ്സ്‌

തുളുമ്പുന്ന മിഴികളോടെ 
ഇത്തിരിപ്പൊന്ന് മുറുകെ പിടിച്ചു 
പൊന്നിനേക്കാള്‍ മാറ്റുള്ള 
അമ്മയുടെ സ്നേഹത്തെ നമിച്ചു 

അമ്മയുടെ ഓര്‍മ്മയില്‍ മിന്നുന്ന 
നക്ഷത്രകമ്മല്‍ 
കണ്ണെത്തദൂരെ ആകാശത്ത് 
കണ്ണ്ചിമ്മി അമ്മ നക്ഷത്രം 







3 comments:

Unknown said...

പ്രിയപ്പെട്ട ചേച്ചി,

നന്നായി. ചിത്രവും വരികളും എല്ലാം നന്നായി. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്‌

Mohammed Kutty.N said...

കണ്ണ്‍ ചിമ്മിയ അമ്മ നക്ഷത്രത്തിന്റെ അക്ഷരതിളക്കം മനസ്സില്‍ തട്ടുന്നു.അഭിനന്ദനങ്ങള്‍ !

ajith said...

പൊന്നിനെക്കാള്‍ മാറ്റുള്ള അമ്മയുടെ സ്നേഹം

ഇഷ്ടപ്പെട്ടു