ഒരു നിമിഷം തനിച്ചാകുമ്പോള്‍
ജീവിതത്തില്‍ എന്നും
തനിച്ചായി പോയവരെ കുറിച്ച്
ചിന്തിക്കാറുണ്ടോ
വല്ലപ്പോഴും കണ്ണുകള്‍ നിറയുമ്പോള്‍
കരയാന്‍ മാത്രം വിധിക്കപ്പെട്ടവരെ
ഓര്‍ക്കാറുണ്ടോ
അവഗണിക്കപ്പെടുമ്പോള്‍
തിരിച്ചറിയാരുണ്ടോ
ഒരിക്കലും പരിഗണന
ലഭിക്കാത്തവരുടെ വിഷമം
ഒരു നേരം ഭക്ഷണം
മുന്നിലെത്താന്‍ വൈകുമ്പോള്‍
ചിന്തിക്കാറുണ്ടോ ഒരു നേരത്തെ
ഭക്ഷണത്തിനായി അലയുന്നവരെ കുറിച്ച്
ഇല്ലെങ്കില്‍ ഇന്ന് മുതല്‍
അതൊക്കെ ഒന്ന് ശീലിച്ചു നോക്കാം
എന്നിലെ തിന്മയെ കണ്ടു
മറ്റുള്ളവരിലേ നന്മയെ കാണാം
18 comments:
പ്രിയപ്പെട്ട ചേച്ചി,
വളരെ സത്യം തന്നെചേച്ചി പറഞ്ഞുവച്ചത്. ഞാന്‍ പലപ്പോഴും ഇങ്ങനെ കാണാന്‍ ശ്രമിക്കാറുണ്ട്ട്ടോ.:)
സ്നേഹത്തോടെ,
ഗിരീഷ്
ഹാഹ...!Very very good ....നല്ല കവിത.നല്ല ചിന്ത.നല്ല ഭാവന.ഞാനിത് share ചെയ്യുന്നു facebook-ലും മറ്റും.അഭിനന്ദനങ്ങള്‍ ,ഹൃദയപൂര്‍വ്വം!
സ്വാര്‍ത്ഥമായി പോകുന്ന ഇന്നിനെ ഓര്‍മിപ്പിച്ചു .നല്ല ചിന്ത ആശംസകള്‍
എന്നിലെ തിന്മയെ കണ്ടു
മറ്റുള്ളവരിലേ നന്മയെ കാണാം
ഈ നല്ല ചിന്തക്കും വരികള്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിലുള്ള അഭിനന്ദനങ്ങള്‍.....
ഇവിടെ എത്തിച്ച മുഹമ്മദ് കുട്ടിക്കാക്കും നന്ദി അറിയിക്കുന്നു...
നല്‍ച്ചിന്ത
നല്‍വരികള്‍
ആശംസകള്‍
നല്ല ചിന്തകള്‍....
ഇനി മുതല്‍ അതൊക്കെ ഒന്ന് ശീലിച്ചു നോക്കാം,,,,
എന്നിലെ തിന്മയെ കണ്ടെത്തുക അത്ര എളുപ്പമല്ല. എന്തെങ്കിലും തിരിച്ചടികൾ വരുമ്പോഴേ അതിനെക്കുറിച്ച് ചിന്തിക്കാൻ അവസരം കിട്ടൂ. അപ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരിക്കും.
നല്ല ചിന്തകൾ...
നല്ല വരികൾ...
ആശംസകൾ...
ഇത് പരിചയപ്പെടുത്തിയ മുഹമ്മദ് കുട്ടിക്കാക്കും നന്ദി.
(കുറ്റിപ്പുഴയോട് ചേർന്ന് എന്റേയും ഒരു ഗ്രാമമുണ്ട്. അടുവാശ്ശേരി..)
ഇവിടെ വന്നു വായിക്കുകയും കമെന്റ്സ് ഇടുകയും ചെയ്ത എല്ലാവര്ക്കും ഹൃദയംനിറഞ്ഞ നന്ദി.....ഇനിയും വരിക...:)
മുഹമ്മദുകുട്ടി ഇക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി
നാം മറന്നുപോകുന്ന കാര്യങ്ങള്‍......,,,,നന്ദി കുഞ്ഞൂസ്
വിരലിലെണ്ണാവുന്നവരുടെ ചിന്തകള്‍, സദ്‌ചിന്തകള്‍...,... അഭിനന്ദനങ്ങള്‍
നമുക്ക് നേരെ ഒരു കണ്ണാടി വെക്കുവാന്‍ സമയമായി ല്ലേ
ഇന്ന് മുതല്‍
അതൊക്കെ ഒന്ന് ശീലിച്ചു നോക്കാം
നല്ല എഴുത്ത് മിനൂസ്സെ..:)))))))))))
മിനി.................ഗുഡ്...
വളരെ നന്ദി പ്രിയപ്പെട്ടവരേ .....:)
Post a Comment