പൂമുഖത് ഒരു നാട്ടുമാവ് ,പുറകില്‍ ഒരു എലിഞ്ഞിമരം,നാല് അതിര്‍ത്തിയിലും കനാംബാര ചെടികള്‍,നടുവില്‍ ഓഫിസ് റൂം.ഓഫിസ് റൂമിന്റെ മുന്‍വശം മുഴുവന്‍ മൈലാഞ്ചി ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു,ഓഫിസ് റൂമിന് ഇരുവശവും പുറകിലും ക്ലാസ്സ് റൂമുകള്‍
ആദ്യമായി ഒന്നാം ക്ലാസ്സില്‍ കൊണ്ട് വിട്ടിട്ടു അമ്മ പോകുമ്പോള്‍ പിന്നാലെ ഓടി ഞാന്‍ വീട്ടില്‍ അമ്മയോടും അനിയതിമാരോടും ഒപ്പം കളിച്ചു നടന്ന എന്നെ അറിയാത്ത ഒരു ലോകത്ത് കൊണ്ട് വിട്ടിട്ടു പോന്ന അമ്മയോടും ദേഷ്യമായിരുന്നു.അമ്മയുടെ പിന്നാലെ ഞാന്‍ ഓടി ഒന്ന് രണ്ടു വട്ടം അമ്മ എന്നെ ക്ലാസ്സില്‍ കൊണ്ട് ഇരുത്തി അമ്മ പോരുന്നതിന്റെ പിന്നാലെ ഞാനും ഓടും സ്കൂളിന്റെ മുന്‍വശത്ത് മെയിന്‍ റോഡാണ് റോഡു മുറിച്ചു കടന്നു പോയി കഴിഞ്ഞിരുന്നു അമ്മ.ഞാന്‍ റോഡിനു കുറുകെ ഓടാന്‍ തുടങ്ങിയതും അടുത്ത കടയിലെ ചേട്ടന്‍ ഓടിവന്നു എന്നെ വട്ടം പൊക്കിയെടുത്തു ക്ലാസ്സിലേയ്ക്ക് നടന്നു ഞാന്‍ കുതറി താഴെയിറങ്ങി ചേട്ടന്‍ എന്നെ വിടാതെ പിടിച്ചു ചേട്ടന്‍ വിടുന്നില്ലാനു കണ്ടപ്പോള്‍ ഞാന്‍ കൈയില്‍ ഒരു കടി കൊടുത്തു എന്നിട്ടും ചേട്ടന്‍ എന്നെ വിട്ടില്ല ഒരു കൈകൊണ്ടു എന്നെ തൂക്കിയെടുത്തു കാസ്സില്‍ കൊണ്ടിരുത്തി .
"ഇനി ഇവിടെ നിന്നും ഓടിയാല്‍ നിന്റെ കൈയും കാലും ഞാന്‍ കെട്ടി ഇവിടെ ഇരുത്തും പറഞ്ഞേക്കാം"
ഭീഷിണി മുഴക്കികൊണ്ട് ചാക്കപ്പന്‍ ചേട്ടന്‍ പോയി.
ഞാന്‍ ഒരു രക്ഷയുമില്ലാതെ അവിടെ ഇരുന്നു കരഞ്ഞു.
പിന്നീട് ആ വിദ്യാലയത്തിലെ ഓരോ ദിവസങ്ങളും സുഖമുള്ളതായി .പുതിയ കൂട്ടുകാര്‍....സ്നേഹമുള്ള ടീച്ചര്‍മാര് ,,,ഒരു പുതിയ ലോകം ..
രാവിലെ വരിവരിയായിഒ നിന്നും ഈശ്വര പ്രാര്‍ത്ഥന ചൊല്ലി ആരഭിക്കുന്ന ക്ലാസ്സ്
"തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തൂങ്കമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം"
ഒരേ സ്വരത്തില്‍ ഒരേ ഈണത്തില്‍ പാടിയ നാളുകള്‍.
ക്ലാസ്സിലെത്തിയാല്‍ ആദ്യം നോക്കുന്നത് ദേവസി വല്യപ്പന്‍ വന്നിട്ടുണ്ടോ എന്നാണു..ഉച്ചയ്ക്ക് ശാപ്പാട് ഉണ്ടാക്കുന്നത് വല്യപ്പനാണ്..എന്നിട്ട് ചോദിക്കും ഇന്ന് കടലയാണോ പയരാണോ ഉച്ചയ്ക്ക് എന്ന് കടലയാനെന്നു കേട്ടാല്‍ സന്തോഷമായി....പയര്‍ ചെറുപയര്‍ വളരെ നല്ല സാധനമാണ് പക്ഷെ എനിക്ക് കണ്ണിനു നേരെ കണ്ടു കൂടാ ഈ സാധനത്തിനെ ...പയറിനോടും കണക്കു സാറ് വിശ്വനാഥന്‍ മാഷിനോടും ഒരു പോലെ ദേഷ്യമായിരുന്നു പട്ടിക ചൊല്ലുമ്പോള്‍ തെറ്റിയാല്‍ മാഷ് നല്ല നുള്ള് തരും ....മാഷ് കൈയിലെ തള്ള വിരലില്‍ നഖം വളര്‍ത്തുന്നത് നുള്ളാന്‍ മാത്രമാണ് എന്ന് തോന്നിയിട്ടുണ്ട് .....പെണ്‍കുട്ടികളെ കൈമുട്ടിനു താഴെയും,ആണ്‍കുട്ടികളെ കാലിന്റെ തുടയിലും നുള്ളാന്‍ ആയിരുന്നു മാഷിനു ഇഷ്ട്ടം.
മാഷിന്റെ നുള്ളിന്റെ ആഴം അനുസരിച്ച് കുട്ടികളുടെ പൊക്കം കൂടി കൂടി വരും..ഈ കാലമാടന്‍ മാഷിന്റെ കൈ ഒന്ന് ഒടിഞ്ഞു പോയിരുന്നെങ്കില്‍ ദൈവമേ എന്ന് ക്ലാസ്സിലെ കുട്ടികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുമായിരുന്നു.....
ക്ലാസ്സു തുടങ്ങി കുറച്ചു കഴിയുമ്പോള്‍ അറബി സാര്‍ വന്നു ചോദിക്കും
"ഇന്ന് ആര്‍ക്കൊക്കെയാ ശാപ്പാട് വേണ്ടത്"
എന്നേറ്റു നില്‍ക്കുന്ന എല്ലാവരുടെയും തല എണ്ണി പോകും...
പിന്നെ ബെല്ലടിക്കനായി കാതോര്‍ത്തിരിക്കും.ബെല്ലടി കേട്ട ഉടനെ പാത്രവും എടുത്തിട്ട് ഓടും വരാന്തയില്‍ നിരന്നു ഇരിക്കും..
ചിലപ്പോഴോകെ ചോറ് വിളമ്പുന്നത് സുമതി ടീച്ചര്‍ ആണ്..നല്ല പശയുള്ള ചോറ് ആയിരിക്കും തവിയില്‍ നിന്നും വിടില്ല പശപോലെ ഒട്ടിയിരിക്കും.....അപ്പോഴൊക്കെ
"മാങ്ങാത്തൊലി.."
പിന്നെ ടീച്ചറെ കാണുമ്പോള്‍ ഞങ്ങള്‍ ശബ്ദം താഴ്ത്തി പറയും
മാങ്ങതൊലി ടീച്ചര്‍ ഇന്നും വന്നിട്ടുണ്ട് എന്ന്...
ഇതൊക്കെയാണ് എന്റെ വിദ്യാലയം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത്.
കഴിഞ്ഞ വര്ഷം ഒരു ക്യാമ്പിനു ചെന്നപ്പോള്‍ ഇരുപതു വര്‍ഷത്തിനു ശേഷം എനിക്ക് എന്റെ വിദ്യാലയം ഒന്ന് കൂടെ കാണാനുള്ള ഭാഗ്യം കിട്ടി
ഒത്തിരി സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന്.
ഒന്നിലും,, രണ്ടിലും,, മൂന്നിലും, നാലിലും ,,ഞാന്‍ ഇരുന്നു പഠിച്ച ക്ലാസ്സ് മുറികളില്‍ ഒരിക്കല്‍ കൂടി ഒന്ന് കയറിയിറങ്ങി
അന്നത്തെ ഓഫിസ് റൂം എല്ലാം പുതുക്കി പണിതിരിക്കുന്നു മൈലാഞ്ചി ചെടികള്‍ എല്ലാം വെട്ടി.
കനകാംബര ചെടികളുടെ സ്ഥാനത് കോണ്‍ഗ്രീറ്റ് മതില്‍ ഉയര്‍ന്നു നില്‍ക്കുന്നു ...ഇലഞ്ഞിമരവും ഓര്‍മ്മയായി .....
പൂമുഖത്തെ നാട്ടുമാവ് മാത്രം എല്ലാത്തിനും സാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നു.......
7 comments:
തിങ്കളും താരങ്ങളും തൂവെള്ളക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
സ്കൂളോര്‍മ്മകള്‍ വളരെ ഇഷ്ടമായി
കരയാത്തസൂര്യന്‍ ഞങ്ങളെ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോകുന്നു. വളരെ നന്നായി ഈ എഴുത്ത്. ഈ ഓര്‍മ്മകള്‍ എല്ലാവരും എന്നും ഓര്‍ത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്നവയാണ്. അഭിനന്ദനങ്ങള്‍....
മഴ പോലെ മനസ്സില്‍ പെയ്യുന്ന ഓര്‍മ്മകള്‍ , ഓര്‍മിക്കാന്‍ പഠിക്കുന്നതും ,സ്നേഹിക്കാന്‍' പഠികുന്നതും ,കൂട്ടുകൂടാന്‍ പഠികുന്നതും ,അനുസരിക്കാന്‍ പഠികുന്നതും വായിക്കാന്‍ പഠിപ്പിച്ചതും ,മഴാനനയന്‍ പഠിച്ചതും ,തനിയെ യാത്ര പോവാന്‍ പഠിപ്പിച്ചതും എല്ലാമെല്ലാം വിദ്യാലയം ഇന്നലെകളില്‍ പോയി മറഞ്ഞ സത്യങ്ങള്‍ ഇന്ന് ഒരു മഴ പോലെ മനസ്സില്‍ പെയ്യുന്ന ഓര്‍മ്മകള്‍. ഓര്‍മ്മകള്‍ നന്നായിരിക്കുന്നു സുഗന്ധമുള്ള ഓര്‍മ്മക്കുറിപ്പ്.
Sweet....
വായനയ്ക്കും കമെന്റ്സിനും വളരെ നന്ദി പ്രിയപ്പെട്ട കൂട്ടുകാരെ ....... :)
പ്രിയപ്പെട്ട മിനി ചേച്ചി,
ഇനിയൊരിക്കലും തിരിച്ചുവരാത്ത ആ സുന്ദരമായ ഓര്‍മ്മകള്‍ അതിലേറെ മനോഹരമായവരികളിലൂടെ വായിച്ചെടുത്തപ്പോള്‍ മനസ്സ് അറിയാതെ ഈറനണിഞ്ഞുപോയി. അഭിനന്ദനങ്ങള്‍ ചേച്ചി.
സ്നേഹത്തോടെ,
ഗിരീഷ്
Post a Comment