കുപ്പായത്തിന്റെ പുറം
കഴുത്തില്‍ തൂങ്ങി
കത്തുന്ന വെയിലിലും
ആര്‍ത്തലച്ച മഴയിലും
താങ്ങായി തണലായി
കാലത്തിനൊപ്പം ഒരു ഒറ്റക്കാലന്‍
അഴുക്കിലും ആര്‍ഭാടത്തിലും
വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ
ചവിട്ടാന്‍ അറയ്ക്കുന്നിടതൊക്കെ
ചുംബിച്ചും
പാദപൂജ ചെയ്യുമ്പോഴും
പാപിയെപ്പോള്‍ ചവിട്ടേറ്റ്
ഒരു രക്ഷകന്‍
തോളില്‍ എടുത്ത
ചങ്ങാതിയുടെ
മര്‍ദനത്തില്‍
വാവിട്ട നിലവിളി
ഒരു താളമായി മേളമായി
അത് ആയിരം കാതുകള്‍ക്ക്
ആനന്ദമായി
അടികൊണ്ടു തയമ്പായി
ഞാനൊരു തായമ്പകയായി
2 comments:
കാലത്തിനൊപ്പം ഒറ്റക്കാലന്‍
നല്ല കവിത തന്നെ. ഇഷ്ടമായി.'ജാലക'ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ...
ശുഭാശംസകൾ.....
Post a Comment