സ്നേഹിക്കുക എന്ന് പറഞ്ഞാല്‍ നമ്മളെ വേദനിപ്പിക്കാനുള്ള അവകാശവും കൂടെ ആ വ്യക്തിക്ക് കൊടുക്കുകയാണ് ചെയ്യുന്നത് .ഒരു വ്യക്തി അയാള്‍ വേദനിപ്പിക്കുന്നത് താന്‍ സ്നേഹിക്കുന്നവരെ ആയിരിക്കും.അല്ലെങ്കില്‍ ഒരാളുടെ പ്രവര്‍ത്തി,വാക്ക്,ഇവയൊക്കെ വേദനയായി മാറുന്നത് അയാളെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമായിരിക്കും.ഉദാഹരണത്തിന് ഒരു മദ്യപാനി വഴിയില്‍ കിടന്നു ബഹളം ഉണ്ടാക്കുകയാണ് കാണുന്നവര്‍ അയാളെ നോക്കി ചിരിക്കുന്നു.അയാള്‍ നമ്മള്‍ സ്നേഹിക്കുന്ന വ്യക്തി ആണെങ്കില്‍ നമുക്ക് ചിരിയാണോ വരിക സങ്കടമാണോ വരിക?തീര്‍ച്ചയായും നമുക്ക് വിഷമം വരും അല്ലെ?
മദ്യപിച്ചു സ്വയം നശിക്കുന്ന അയാളെ കുറിച്ച് നമ്മള്‍ വേദനിക്കും.ഈ വേണ്ടന നമുക്ക് ഉണ്ടാകുന്നത് നമ്മള്‍ അയാളെ സ്നേഹിക്കുന്നത് കൊണ്ടാല്ലേ? അയാള്‍ വെറുമൊരു വഴി പോക്കനാനെങ്കില്‍ ബോധമില്ലാതെ അയാള്‍ പറയുന്ന സംസാരങ്ങളും കാണിക്കുന്ന ചേഷ്ടകളും നമ്മളെ പൊട്ടിചിരിപ്പിക്കും. നമുക്ക് സ്നേഹം തോന്നുന്നവരെ മാത്രമേ നമ്മള്‍ ശാസിക്കാരുല്ലു ,,വഴക്ക് പറയാറുള്ളൂ ,,ഉപദേശികാറുള്ളൂ. ഒരാള്‍ വഴക്ക് പറയുമ്പോഴും , ശാസിക്കുംപോഴും,നമുക്ക് വേദന തോന്നുന്നു വെങ്കില്‍ ആ വ്യക്തിയെ നമ്മള്‍ സ്നേഹിക്കുന്നു.. ഇല്ലെങ്കില്‍ നമ്മള്‍ ചോദിക്കും എന്നെ വഴക്ക് പറയാനും ശാസിക്കാനും നിങ്ങള്ക്ക് എന്ത് അധികാരം? ഇങ്ങനെ ഒക്കെ പറയാന്‍ നിങ്ങള്‍ എന്റെ ആരാണ്?സ്നേഹമുള്ളിടത് ഈ ഒരു ചോദ്യം ഉയരുന്നില്ല. കാരണം നമുക്ക് അറിയാം സ്നേഹം ഉള്ളത് കൊണ്ടാണ് ശകാരിച്ചത്,വഴക്കുപറഞ്ഞത് എന്ന്അല്ലെ?
ഇനി ഒരാള്‍ പറയുകയാണ് നിനക്ക് എന്നെ സ്നേഹിക്കാം പക്ഷെ എന്നെ വേദനിപ്പിക്കാനും ശാസിക്കാനും ഒന്നും നിനക്ക് അധികാരമില്ല ഇയാളോട് നമുക്ക് ആത്മാര്‍ഥമായ സ്നേഹം തോന്നുമോ?
മറിച്ചു ഒരാള്‍ പറയുകയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നു നിനക്ക് എന്നെ സ്നേഹിക്കാനും വേദനിപ്പിക്കാനും ശാസിക്കാനും വഴക്ക് പറയാനും എല്ലാം അവകാശം ഉണ്ട് ഇവരില്‍ ആരെയായിരിക്കും നമ്മള്‍ സ്നേഹിക്കുക?നമുക്ക് പൂര്‍ണ്ണ അവകാശവും അധികാരവും തരാന്‍ മാത്രം നമ്മളെ സ്നേഹിക്കുന്ന ആളിനെയായിരിക്കില്ലേ നമ്മളും സ്നേഹിക്കുക..?
സ്നേഹം എന്നാല്‍ നമ്മളെ വേദനിപ്പിക്കാനുള്ള അവകശവും കൂടെ സ്നേഹിക്കുന്ന ആളിന് നല്‍കുന്നു എന്നാണു.നമ്മള്‍ സ്നേഹിക്കുന്നവര്‍ വേദനിപ്പിച്ചാല്‍ അവരോടു ക്ഷമികാനും നമുക്ക് കഴിയും ഇല്ലെങ്കില്‍ നമ്മള്‍ അവരെ സ്നേഹിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. എന്നോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ലേ?? നമ്മള്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്നവര്‍ ഒരു പക്ഷെ നമ്മളെ നോക്കി ഇങ്ങനെ ചോദിക്കുന്നുണ്ടായിരിക്കും...തന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ചമ്മട്ടിയടിയെട്റ്റ് ,,മുള്‍മുടി ധരിപ്പിക്കപ്പെട്ടു ,അവസാനതുള്ളി രക്തം കൂടി ചിന്തി മൂന്നാണിയില്‍ തൂങ്ങി കുരിശില്‍ മരിച്ച ഈശോ ആണ് ഈ സ്നേഹത്തിന്റെ ഏറ്റവും വലിയ മാത്രക.സ്നേഹിച്ചവര്‍ക്കു വേണ്ടി വേദനിച്ച ,ആ വേദന സന്തോഷപൂര്‍വ്വം സഹിച്ചു ,തന്നെ വേദനിപ്പിച്ച, താന്‍ സ്നേഹിച്ചവരോട് ക്ഷമിച്ച ഒരു ദൈവത്തെ മറ്റെവിടെ കണ്ടുമുട്ടാനാകും?
മറ്റേതു ദൈവമാണ് സ്നേഹിച്ചവര്‍ക്കു വേണ്ടി ജീവന്‍ കൊടുത്തു മരിച്ച ദൈവം? ദ്രോഹിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു അവരോടു ക്ഷമിച്ച വേറെ ഏതു ദൈവമാണ് ഉള്ളത്??ഈ ദൈവത്തില്‍ വിശ്വസിക്കുന്ന ഈ ദൈവത്തിന്റെ അനുയായികളെന്ന്
അവകാശപ്പെടുന്ന ക്രിസ്ത്യാനികളുടെ വീടുകളിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത്...ഏറ്റവും കൂടുതല്‍ വിവാഹ മോചന കേസുകള്‍ കോടതിയില്‍ നടക്കുന്നത്...
ഏറ്റവും കൂടുതല്‍ മാതാപിതാക്കള്‍ അനാഥലയത്തില്‍ കഴിയുന്നത്...എല്ലാം നമ്മള്‍ ക്രിസ്ത്യാനികളുടെ ഭവനങ്ങളില്‍ അല്ലെ ...സ്നേഹത്തിന്റെ വേദന സഹിക്കാന്‍ മനസില്ലാത്തത് കൊണ്ടല്ലേ ഇതൊക്കെ നടന്നു കൊണ്ടിരിക്കുന്നത് ....?
മിനി പുതുശ്ശേരി
No comments:
Post a Comment