Tuesday, April 24, 2012

'''''''''''''അമ്മെ ഞാനും വന്നോട്ടെ.....!!! '''''''''''


ഞാന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നത് എന്റെ അമ്മ അറിയുന്ന ആ നിമിഷം.....അത് അമ്മ തിരിച്ചറിയുന്ന ആ നിമിഷത്തിനു വേണ്ടിയാണ് ദിവസങ്ങള്‍ എണ്ണി ഞാന്‍ കാത്തിരുന്നത്...
അമ്മ എന്നെ അറിയാന്‍ വൈകുന്തോറും എനിക്ക് ആധിയായിരുന്നു.അമ്മ ഞാന്‍ വന്നത് അറിയുമ്പോള്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്നത് കാണാന്‍ കൊതിയോടെ കാത്തിരുന്നു ഞാന്‍.
ഞാന്‍ അമ്മയോട് പറയുന്നുണ്ടായിരുന്നു .
"അമ്മെ ഞാന്‍ ഇവിടെയുണ്ട് അമ്മയുടെ വയറ്റില്‍....അമ്മയുടെ ഹ്രദയത്തിന്റെ അടുത്ത് ഉണ്ട് ഞാന്‍...അമ്മയുടെ ഓരോ ഹ്രദയമിടിപ്പും ഞാന്‍ കാണുന്നുണ്ട്.....എന്താ അമ്മ എന്നെ അറിയാന്‍ വൈകുന്നത്."
ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ അമ്മയ്ക്ക് പറ്റില്ലാലോ കാരണം ശബ്ദം ഇല്ലതെയല്ലേ ഞാന്‍ സംസാരിക്കുന്നെ.അത് അമ്മ എങ്ങിനെയാ കേള്‍ക്കുന്നേ..
അമ്മ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു.
"അമ്മെ ഞാന്‍ വന്നിട്ടുണ്ട്"
ഒടുവില്‍ ആ നിമിഷം വന്നെത്തി ഞാന്‍ ഏറെ കാത്തിരുന്ന നിമിഷം.അന്ന് അമ്മ പതിവില്ലാതെ ശര്‍ദിച്ചു.അപ്പോഴും ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു.
"അമ്മെ ഞാന്‍ ഇവിടെയുണ്ടമ്മേ"
അപ്പോഴും അമ്മയ്ക്ക് സംശയം ആയിരുന്നു.അമ്മ അച്ഛനോട് പറഞ്ഞു.
"എനിക്ക് ഒരു സംശയം ഒന്ന് ഡോക്ടര്‍റെ കാണണം"
അപ്പോള്‍ അച്ഛന്‍ പറയുന്ന കേട്ട് നാളെ തന്നെ പോകാമെന്ന്.
അങ്ങിനെ അച്ഛനും അമ്മയും ഞാനും കൂടെ ഡോക്ടര്‍ ആന്റിയെ കാണാന്‍ ചെന്ന്.ഡോക്ടര്‍ ആന്റി അമ്മയെ പരിശോധിച്ചു.ഞാന്‍ ആന്റിയോട്‌ പറഞ്ഞു.
"ഞാന്‍ ഇവിടെയുണ്ട് ആന്റി"
ആന്റിയ്ക്ക് മനസ്സിലായി ഞാന്‍ പറഞ്ഞത് കേട്ടിട്ടാണോ ആന്റി പുഞ്ചിരിച്ചത്.
ഡോക്ടര്‍ ആന്റി വന്നു അമ്മയോടും അച്ഛനോടും പറഞ്ഞു.
"പുതിയ ഒരാള് വരുന്നുണ്ട്"
അമ്മയുടെ മുഖം വിടരുന്നത് ഞാന്‍ കണ്ടു അച്ഛന്റെ ചുണ്ടിലെ പുഞ്ചിരിയും.
"ഇത് ഞാന്‍ എത്ര ദിവസമായി അമ്മെ പറയുന്നു"
വീട്ടില്‍ എത്തി അമ്മ ആദ്യം വിളിച്ചത് കൂട്ടുകാരെയാണ് അച്ഛനും അഭിമാനത്തോടെ കൂട്ടുകാരെ അറിയിച്ചു ഞാന്‍ വന്ന വാര്‍ത്ത.
മധുര പലഹാരങ്ങളുമായി എന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുമെന്ന് ഞാന്‍ കരുതിയവര്‍ പറയുന്ന കേട്ട് ഞാന്‍ ഞെട്ടി.
"എന്തിനാ ഇത്രയും നേരത്തെ ഒരു കുഞ്ഞു അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ"
എന്നെ ഏറെ വേദനിപ്പിച്ചത് അമ്മയും അത് തന്നെ അച്ഛനോട് പറയുന്ന കേട്ടാണ്.
"അമ്മെ ഞാന്‍ പാവമല്ലേ ....ഞാന്‍ വന്നോട്ടെ അമ്മെ.....നിങ്ങളെ കാണാന്‍ വേണ്ടിയല്ലേ ഞാന്‍ വന്നത്"
വേദനയോടെ ഞാന്‍ പറഞ്ഞത് ഒന്നും അവര്‍ കേട്ടില്ല.
അച്ഛന്‍ പറഞ്ഞു
"നീയെന്ത പറയുന്നേ ഈ കുഞ്ഞിനെ വേണ്ടാന്ന് ആണോ?"
"അതെ"
അമ്മ പറഞ്ഞു.
"ഇത് നമ്മുടെ ആദ്യത്തെ കുട്ടിയല്ലേ അതിനെ ഒഴിവാക്കണോ?"
അച്ഛന്റെ ചോദ്യം കേട്ട് ഞാന്‍ പ്രതീക്ഷയോടെ,,ജനിക്കാനുള്ള കൊതിയോടെ അച്ഛനെ നോക്കി.
"ഇത്രയും നേരത്തെ ഒരു കുഞ്ഞു വേണ്ട കല്യാണം കഴിഞ്ഞിട്ട് മാസം രണ്ടു ആയുള്ളൂ കൂട്ടുകാര്‍ എന്നെ കളിയാക്കുന്നു"
ജനിക്കും മുന്പേ അമ്മയ്ക്ക് ഞാനൊരു അപമാനമായി മാറി.അച്ഛനെയും അമ്മയെയും ഞാന്‍ മാറി മാറി വിളിച്ചു അവര്‍ അത് കേട്ടില്ല.ഒടുവില്‍ രണ്ടു പേരും കൂടി എന്നെ കൊല്ലാനായി തീരുമാനിച്ചു.
"അമ്മെ ഏറെ സന്തോഷത്തോടെ എന്നെ സ്വീകരിക്കുമെന്ന് ഞാന്‍ വിചാരിച്ചു ..... എന്നെ വേണ്ടാന്ന് വയ്ക്കണോഅമ്മെ.....എന്റെ മുഖം അമ്മയ്ക്ക് കാണണ്ടേ ...എനിക്ക് അമ്മയെ കാണണ്ടേ ....അച്ഛനെ കാണണ്ടേ ....അതിനു വേണ്ടിയല്ലേ ഞാന്‍ വന്നത്..."
അന്ന് രാത്രി അമ്മ ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല എന്റെ ഹ്രദയം വേദനയാല്‍ പിടഞ്ഞു .അമ്മ എന്നെ അറിയുന്ന നിമിഷം എത്ര കൊതിയോടെ കാത്തിരുന്നതാ ഞാന്‍..ഞാന്‍ വന്നു എന്നറിയുമ്പോള്‍ അമ്മ സന്തോഷത്താല്‍ തുള്ളിചാടുമെന്നു കരുതി..ഒരു നിധി പോലെ എന്നെ കാത്തിരിക്കുമെന്ന് കരുതി.....ആദ്യമായി അമ്മ തരുന്ന മുത്തത്തിനായി കാത്തിരുന്നതല്ലേ....
പിറ്റേന്ന് അമ്മയും അച്ഛനും എന്നെ ഒഴിവാക്കാനുള്ള തീരുമാനം ഉറപ്പിച്ചു.ഡോക്ടര്‍ ആന്റിയെ കാണാന്‍ ബുക്ക്‌ ചെയ്തു.എന്റെ പിടച്ചില്‍ മാത്രം അവര്‍ കണ്ടില്ല .
അത്താഴം കഴിഞ്ഞു അച്ഛനോട് ചേര്‍ന്ന് കിടന്ന അമ്മയുടെ വയറിനു മീതെ കൈ വച്ച് അച്ഛന്‍.അപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
"അച്ഛാ ഞാന്‍ ഇവിടെയുണ്ട് അച്ഛാ "
എന്റെ ഒച്ച പുറത്തേയ്ക്ക് പോകാതെ അവിടെ തന്നെ കിടന്നു കറങ്ങി...................
അച്ഛന്‍ എന്നെ ഒന്ന് തൊട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു .............................ആദ്യമായി എന്നെ കൈയില്‍ വാങ്ങി നെറ്റിയില്‍ ഉമ്മ തരുന്ന അച്ഛനെ കാണാന്‍ കഴിയില്ലലോ അച്ഛാ.....................
അച്ഛനും അമ്മയും ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല..... ................നാളെ നേരം വെളുക്കുമ്പോള്‍ അറവു ശാലയിലെയ്ക്ക് വലിച്ചിഴയ്ക്ക പെടേണ്ട
കുഞ്ഞാടാണ്‌ ഞാന്‍ .......................കഷണങ്ങളായി മുറിക്കും എന്നെ............................ആരെങ്കിലും എന്റെ രക്ഷയ്ക്കായി വരുമോ...............................അരുതെന്ന് ഒരു വാക്ക് അമ്മയോട് പറയുമോ.................ഞാന്‍ പ്രാണവേദനയാല്‍ പിടഞ്ഞു...................................................നാളെ ഈ ലോകം കാണാനാവാതെ പോകേണ്ടി വരുമല്ലോ.........................ഇത്രയും അടുത്ത് വന്നിട്ട് എനിക്ക് അമ്മയുടെയും അച്ഛന്റെയും മുഖം ഒരു നോക്ക് കാണാന്‍ പറ്റാതെ പോകണമല്ലോ..............................ക്ഷണിക്കാതെ വന്ന അഥിതിയാണല്ലോ ഞാന്‍ ....വാക്കുകളില്ലാതെ .. ശബ്ദമില്ലാതെ കരയാതെ ഞാന്‍ കരഞ്ഞത് ആരും കണ്ടില്ല...........................പൊക്കിള്‍കൊടിയിലുടെ ജീവരക്തം നല്‍കിയ അമ്മ പോലും എന്നെ അറിഞ്ഞില്ല............................മാതാപിതാക്കള്‍ ആഗ്രഹിക്കാതെ വന്നുപിറന്ന ജന്മമായി ഞാന്‍................................
എന്തിനാ ദൈവമേ അവര്‍ ആഗ്രഹിക്കാതെ ..............................അവര്‍ ചോദിക്കാതെ നീയെന്നെ അവരുടെ അടുത്തേയ്ക്ക് അയച്ചത്...................
പിറ്റേന്ന് തെല്ലും കരുണയില്ലാതെ ഡോക്ടര്‍ ആന്റി നീട്ടിയ സമ്മത പത്രത്തില്‍ എന്നെ കൊല്ലാനായി സമ്മതിച്ചു അമ്മ ഒപ്പിട്ട ആ നിമിഷം ഹ്രദയം പൊട്ടി ഞാന്‍ മരിച്ചു കഴിഞ്ഞിരുന്നു അമ്മെ......നിശ്ചലമായ എന്റെ ശരീരത്തെ പുറത്തേയ്ക്ക് എടുക്കേണ്ട ജോലി മാത്രമേ ഡോക്ടര്‍ ആന്റിയ്ക്ക് ഉണ്ടായിരുന്നുള്ളൂ.....
സ്വര്‍ഗത്തില്‍ തിരിച്ചെത്തിയ എന്നെ സ്വീകരിക്കാന്‍ കാത്തുനിന്ന.......ഓടിവന്നു എന്നെ ഹ്രദയത്തോട് ചേര്‍ത്ത ദൈവത്തിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീണത്‌ കണ്ണീര്‍തുള്ളികള്‍ ആയിരുന്നില്ല രക്തത്തുള്ളികള്‍ ആയിരുന്നു ......................................................................................................................................................................................................................( വിടരും മുന്പേ തല്ലികൊഴിച്ച ഓരോ കുഞ്ഞുമുട്ടിന്റെയും നിശബ്ദമായ വേദന ....നമ്മുടെ ജീവിതത്തില്‍ നിന്നും ഇങ്ങനെ വേദനിച്ചു ഒരു ജീവനും യാത്രകതിരിക്കട്ടെ....!!! )


 മിനി പുതുശ്ശേരി



2 comments:

ഇലഞ്ഞിപൂക്കള്‍ said...

എങ്ങിനെയാ ഇതു വായിച്ചപ്പോള്‍ തോന്നിയ വേദന വാക്കുകളിലൂടെ പ്രകടിപ്പിക്കുക.. ഓരോ ദിവസവും എത്ര ജീവനുകളിങ്ങിനെ കരുണയില്ലാതെ....

വാലില്ലാപുഴ said...

enikk ishttapettu ,nice continue same like this