സ്രഷ്ട്ടികളില്‍ ആശ്രയിച്ചു
സ്രഷ്ട്ടാവിനെ ഞാന്‍ മറന്നു പോയി
തന്നതിനെ ഞാന്‍ ജീവനായ് കണ്ടു
ജീവന്‍ തന്നവനെ മറന്നുപോയി
ജീവനായ് സ്നേഹിക്കുന്നവനെ വെറുത്തു
ജീവനെപ്പോലും നശിപ്പിക്കുന്നവനെ
ഞാന്‍ സ്നേഹിച്ചു പോയി
കണ്മണി പോലെ സ്നേഹിക്കുന്നവനെ കാണാതെ
കണ്ണിലെ കരടായ് മിഴിനീര്‍ പൊഴിച്ചു
ഉള്ളം കയ്യില്‍ പേര് എഴുതിയവനെ
ഉള്ളം കൊടുത്തും ഉള്ളത് കൊടുത്തും
സ്നേഹിക്കാന്‍ പറഞ്ഞവനെ
യുക്തിയും ബുദ്ധിയും കൊണ്ട് തള്ളികളഞ്ഞു
ഓരോ ശ്വാസത്തിലും
ഓരോ നിമിഷത്തിലും
നീ എന്റെ കൂടെയുള്ളപ്പോഴും
ഒരിക്കലും അറിയാതെ പോയി ഞാന്‍
വയലിലെ പുല്ലുപോല്‍ വാടുന്ന എന്നെ
ജീവജലം നല്‍കി
പരിപാലിക്കുന്നു നീ
ലില്ലിപൂവിനേപോല്‍ അണിയിചെന്നെ
വാല്‍സല്യതാല്‍ മാറോട്‌ണയ്ക്കുന്നു
സ്നേഹ ചുംബനം നല്‍കി
ആശ്വസിപ്പിക്കുന്നു
വഴിതെറ്റി ഞാന്‍ നിന്നെ വിട്ടകലുമ്പോഴും
കാരുണ്യം തുളുമ്പും മിഴികളുമായ്
എന്റെ വഴിയില്‍ നീ
എന്നെ കാത്തുനിന്നു
പിരിയാത്ത സ്നേഹിതനായ് കൂടെ വന്നു
അമ്മയെപോല്‍ ഓമനിച്ചു
അപ്പനെപ്പോല്‍ വാല്‍സല്യമെകി
വേദനയുടെ വേലിയേറ്റങ്ങളെ
ശാസിച്ചു ശാന്തമാക്കുന്നു
മിനി പുതുശ്ശേരി
മിനി പുതുശ്ശേരി
No comments:
Post a Comment