Wednesday, November 14, 2012

നക്ഷത്രക്കൂട്ടുള്ള രാപ്പാടി

മൂകമാം രാത്രിയില്‍

തനിചിരുന്നൊരു രാപ്പാടി കേഴുന്നു

കേള്‍വിക്കാര്‍ ആരുമില്ലെങ്കിലും


പാട്ടിത് പാടതിരിക്കാനാകുമോ

കൂരിരുട്ടില്‍ തനിച്ചായ

രാപ്പാടിക്ക് മാനത്തെ നക്ഷത്രം കൂട്ടിരുന്നു

രാവുകളോക്കെയും കരഞ്ഞു തീര്‍ത്തു

വീണ്ടും കരയുവാനൊരു

രാവിനായ്‌ കേഴുന്നു

ജീവിതയാത്രയില്‍ ഒരു സഹയാത്രക്കാരായി

കണ്ടുമുട്ടി നമ്മള്‍

എല്ലാമായി സ്വപ്നങ്ങളും

ദുഖങ്ങളും നീ പങ്കുവച്ചപ്പോള്‍

നിറഞ്ഞൊഴുകുന്ന മിഴികള്‍ കണ്ടു

നെഞ്ചുപിടഞ്ഞു ഒരു മന്ദമാരുതനായി

അരികിലാണയാന്‍ ഞാന്‍ കൊതിച്ചുപോയി

എന്‍റെ സ്വരത്തിലെ ഇടര്‍ച്ചയും

നെഞ്ചിലെ തേങ്ങലും

എന്നെക്കാള്‍ ആദ്യം തിരിച്ചറിഞ്ഞതും

നീ മാത്രമായിരുന്നു

രാത്രിയില്‍ നിന്‍റെ വാക്കുകള്‍

എനിക്കൊരു താരാട്ടായിരുന്നു

പുലരിയില്‍ എന്നെ ഉണര്‍ത്തുന്ന

മഞ്ഞുതുള്ളിയായി നീ

ഓരോ ദിനവും ഞാന്‍ കൊതിച്ചത്

നിനക്കുവേണ്ടി മാത്രമായിരുന്നു

ഇന്നീ ഏകാന്ത രാത്രികളില്‍

മിഴിനീര്‍ത്തുള്ളികള്‍ ഓര്‍മ്മിപ്പിക്കുന്നു നിന്നെ

യാത്ര പറഞ്ഞു പിരിഞ്ഞവര്‍ അല്ല നമ്മള്‍

ലക്ഷ്യ സ്ഥാനത് യാത്ര നിറുത്തി

നീ ഇറങ്ങിപ്പോയപ്പോള്‍

ആ കണ്ണുകളില്‍ കണ്ടത്

ഒരു യാത്ര പറചിലായിരുന്നില്ല

വീണ്ടും കാണാമെന്ന ഒരു പ്രതീക്ഷയായിരുന്നു

ഇനി എവിടെ വച്ചാണ് നീ

എന്‍റെ ജീവിതവണ്ടിയില്‍

ഒരു യാത്രക്കരനാകുക

മനസ്സില്‍ നിനക്കായി ഇരിപ്പിടം

ഒരുക്കി കാത്തിരിക്കുന്നു ഞാന്‍ 

9 comments:

ajith said...

കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ സഫലമാകുമ്പോള്‍ എന്ത് സന്തോഷം!!

വിനോദ് said...

കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുമല്ലോ....

Unknown said...

പ്രിയപ്പെട്ട ചേച്ചി,
കവിത വളരെ വളരെ നന്നായി. ഹൃദയ സ്പര്‍ശിയായ വരികളാണ്. അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ,
ഗിരീഷ്‌

കരയാത്തസൂര്യന്‍ said...

thanks ajith chetta

കരയാത്തസൂര്യന്‍ said...

theerchayaayum vinodu അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തീര്‍ച്ചയായും തിരുത്തും

കരയാത്തസൂര്യന്‍ said...

താങ്ക്സ് ഗിരീഷ്‌

Aneesh chandran said...

ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിത്താ ചിറകൊടിഞ്ഞുല്ലോരാ ..ആ വരികള്‍ ഓര്‍മ്മ വന്നു നല്ല വരികള്‍ .

sulaiman perumukku said...


പാടുക വീണ്ടും വീണ്ടും പാടുക ...
തീര്‍ച്ചയായും അത് താരാട്ടായി മാറും
അഭിനന്ദനങ്ങള്‍ ....

നന്ദിനി said...

ചേച്ചി ഒരുപാട് നല്ല വരികള്‍
ഒന്ന് കൂടെ താളാത്മകമായി എഴുതി നോക്കൂ ...
അപ്പോള്‍ ഈ ഭംഗി ഇരട്ടിക്കും ...
ആശംസകള്‍