അന്ന് സെമിത്തേരിയില്‍ കുഴിമാടത്തില്‍
കിളിര്‍ത്ത പുല്ലുകള്‍
പറിച്ചു കളയുകയായിരുന്നു അവള്
മാസത്തില്‍ ഒരിക്കല്‍
കാടുപിടിച്ചു കിടക്കുന്ന കുഴിമാടങ്ങള്‍
പുല്ലുപറിച്ചു
വൃത്തിയാക്കി ഇടണമെന്ന്
വികരിയച്ചനാണ് അവളോട് പറഞ്ഞത്
അവള്‍ക്കു അത് ചെയ്യാന്‍
സന്തോഷവുമായിരുന്നു അമ്മച്ചി പറഞ്ഞു
കേട്ടിട്ടുണ്ട്
മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന്
കൂട്ടുകാരികള്‍ക്ക്
സെമിത്തേരിയില്‍ വരാന്‍ പേടിയാണ്
പക്ഷെ അവള്‍ക്കത് വളരെ സന്തോഷമാണ്
അവള് തനിയെ പതിഞ്ഞ സ്വരത്തില്‍
സംസാരിച്ചു കൊണ്ടിരുന്നു
അവള് ഒരു പുതിയ കുഴിമാടത്തിന്റെ
അരികിലെത്തി
ഉണങ്ങിതുടങ്ങിയ പൂക്കള്‍
എല്ലാം നീക്കി
പടര്‍ന്നു കയറിയ പുല്ലിനെ
പിഴുതു മാറ്റാനായ് പറിച്ചു.ഇല്ല കിട്ടുന്നില്ല
അധികം ഉറയ്ക്കാത്ത
ആ മണ്ണില്‍ വളരെ ആഴത്തില്‍ ആ പുല്‍ക്കൊടി
വേരൂന്നിയിരിക്കുന്നു
അവള് കുറച്ചു ശക്തിയോടെ വലിച്ചു അതിന്റെ
ഒരു തുമ്പ് മാത്രം
അവളുടെ കയ്യില്‍ കിട്ടി അതില്‍ നിന്നും
ഇറ്റുവീണ രക്ത തുള്ളികള്‍
കണ്ടു അവള് ഭയപ്പെട്ടു
പിന്നോട്ട് മാറി
തന്റെ കയ്യില്‍ ഇരുന്നു വിറയ്ക്കുന്ന പുല്‍നാമ്പ്
അവള് പേടിയോടെ
കുഴിമാടതിലെയ്ക്ക് ഇട്ടു
അവളുടെ മിഴികള്‍ കുരിശില്‍ എഴുതി വച്ചിരിക്കുന്ന
പേരിലും തീയതിയിലും ഉടക്കി
സാന്ദ്ര സാമുവല്‍ ഇരുപത്തിയേഴ് വയസ്സ് .
പേരിനു അടിയില്‍ കണ്ട ഫോട്ടോ കണ്ടു അവള് ഞെട്ടി
ഒരുമാസം ആകുന്നു ആ കുഴിമാടതിലെയ്ക്ക് അവള് വിരുന്നുകാരിയായിട്ടു
അവളുടെ ശരീരമാകെ കുളിര്‍ന്നു
പേടിയോടും അത്ഭുതതോടും കൂടെ
അവള് തന്റെ കണ്ണുകളെ
വിശ്വസിക്കനാകാതെ നിന്ന് കിതച്ചു
വളരെ പതിയെ ഒരു തെന്നല്‍ തന്നെ
തഴുകുന്നതായി അവള്‍ക്കു തോന്നി
മിഴികള്‍ താനേ അടഞ്ഞുപോകുന്നു
ശരീരം തളരുന്നപോലെ അവള് പതുക്കെ
കുഴിമാടതിനരികെ ഇരുന്നു
അഗാധത്തിലേയ്ക്ക് ആഴ്ന്നു പോകുന്ന
മിഴികളില്‍ മഞ്ഞിന് മറ നീക്കി
വെള്ളപ്പൂക്കള്‍ മാത്രം വിരിഞ്ഞു നില്ക്കുന്ന
പൂന്തോട്ടത്തില്‍ തൂമഞ്ഞു തോല്‍ക്കും
വസ്ത്രമണിഞ്ഞ് മാലാഖമാരുടെ
അകമ്പടിയോടെ കയ്യില്‍ ഒരു
പിടി വെള്ള റോസപ്പൂക്കളുമായി
അവള് ആനയിക്കപ്പെട്ടു
പള്ളിമണികള്‍ ഇടവിടാതെ മുഴങ്ങിക്കൊണ്ടിരുന്നു
ഒരു മയക്കത്തിലെയ്ക്ക്
അവള് അലിഞ്ഞുപോയി !!
5 comments:
അര്‍ത്ഥവ്യാപ്തിയുള്ള മനോഹരമായൊരു കഥ.
ആശംസകള്‍
പുതിയ ചിന്തയുണ്ട്. നല്ല ചന്തമുണ്ട്. നല്ല വായന സമ്മാനിച്ചു .ചിന്തയും .
വിട്ടുപോകാന്‍ മടിയുള്ളവര്‍!
കവിതപോലെ ഒരു കഥ..
ഒരു സ്വപ്നം പോലെ മനോഹരമായ മരണം
നല്ല കഥ
Post a Comment