Sunday, March 27, 2011

ഇതാ ഒരു സ്വപ്നം

ഇനി സൂര്യന്‍ ഉണ്ടാവില്ല ആ വാര്‍ത്ത‍ കേട്ടപ്പോ വിശ്വസിച്ചില്ല ഇപ്പൊ ആര്‍ക്കും എന്തും പറയാമെന്ന അവസ്തയയോ? പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുകയാണ് പെട്ടന്ന് കത്തിച്ചു വച്ചിരുന്ന മെഴുകുതിരികള്‍ എല്ലാം കെട്ടുപോയി കപ്യാര് തിരി കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്  പക്ഷേ ഒന്നും കത്തുന്നില്ല...കുറച്ചു കഴിഞ്ഞപ്പോ കറന്റ്‌ പോയി വികാരിയച്ചന്‍ പറഞ്ഞു ജനറേറ്റര്‍ഓണ്‍ ചെയ്യ് "ഫാദര്‍ ഇവിടെ ഭയങ്കര ഇരുട്ടാണ്‌ ഒന്നും കാണാന്‍ പറ്റുന്നില്ല"
"ആരുടെയെങ്കിലും കൈയില്‍  ടോര്‍ച്ചു ഉണ്ടോ?"ഫാദര്‍ വിളിച്ചു ചോദിച്ചു.
"ഉണ്ടാച്ചോ പക്ഷേ ഓണ്‍ ആകുന്നില്ല"ഇരുട്ടില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
"മൊബൈല്‍ ഉം ഓണ്‍ ആകുന്നില്ലച്ചോ"
"ദൈവമേ ഇത് എന്ത് പരീക്ഷണം"വികാരിയച്ചന്‍ വ്യാകുലപ്പെട്ടു.
"എല്ലാവരും പ്രാര്‍ത്ഥിക് കറന്റ്‌ വരാന്‍"ഫാദര്‍ പറഞ്ഞു.
അപ്പോഴേക്കും കുട്ടികള്‍ കരയാന്‍ തുടങ്ങി എല്ലാവരും ഇരുട്ടില്‍ തപ്പിതടയുകയാണ് ചിലര്‍ പേടിച്ചു നിലവിളിച്ചു.
"ഫാദര്‍ ലോകാവസാനം ആണോ?"ഒരാള്‍ വിളിച്ചു  ചോദിച്ചു
"അയ്യോ എനിക്ക് എന്റെ വീട്ടില്‍ പോകണം"ആരോ ഉച്ചത്തില്‍ കിടന്നു നിലവിളിച്ചു.
ആളുകള്‍ ഇരുട്ടില്‍ ഓടിനടന്നു.ഞാന്‍ അവിടെ ഒക്കെ  ഓടിനടന്നു എന്റെ അമ്മയെ വിളിച്ചു
"അമ്മെ.......എന്റെ അമ്മ എവിടെയാ.....?"കൈയില്‍ തടഞ്ഞ ഒരാളെ പിടിച്ചു നിറുത്തി ഞാന്‍ ചോദിച്ചു
 "ഇത് എന്റെ അമ്മയാണോ?"
"കുട്ടി ഏതാ"സ്വരം കേട്ടപ്പോഴാണ് മനസിലായത് അത് ഒരു ചേട്ടനായിരുന്നു.
"ചേട്ടാ എന്റെ അമ്മയെ കാണുന്നില്ല"ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
"മോളെ ഇവിടെ എല്ലാവരും മക്കളെ തിരയുകയാണ് എന്റെ കുട്ടിയെ കാണുന്നില്ല"അയാള്‍ വിഷമത്തോടെ പറഞ്ഞു....ഇരുട്ടില്‍ നിന്നും കൂട്ട നിലവിളി ഉയര്‍ന്നു ഇനി വെളിച്ചം ഉണ്ടാകില്ലേ ആര്‍ക്കും ആരെയും കാണാന്‍ പറ്റുന്നില്ല ഞാന്‍ തലയില്‍ കൈ വച്ച് ഉറക്കെ നിലവിളിച്ചു
"എന്റെ ദൈവമേ എന്തുകൊണ്ട് നീ ഇത്രയും ക്രൂരനായി....."പെട്ടന്ന് എങ്ങും പ്രകാശം നിറഞ്ഞു കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം....ഞാന്‍ കണ്ണുകള്‍ ചിമ്മി ചിമ്മി തുറന്നു...അപ്പൊ അതാ മുന്പില്‍ നില്‍ക്കുന്നു എന്റെ അമ്മ.....ഞാന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.അമ്മ ബാത്ത്റൂമില്‍ പോകാന്‍ എഴുന്നേറ്റു ലൈറ്റ് ഇട്ടതാണ് അപ്പോഴാണ് മനസിലായത് ഞാന്‍ സ്വപ്നം കാണുകയായിരുന്നു എന്ന് മൊബൈല്‍ എടുത്തു നോക്കിയപ്പോ രണ്ടര മണി പിന്നെ ഉറക്കം വന്നില്ല സൂര്യന്‍ ഇല്ലാതായാല്‍ വെളിച്ചം ഇല്ലാതായാല്‍ എന്തായിരികും അവസ്ഥ ഇനി ഇന്ന് സൂര്യന്‍ ഉദിക്കുകയില്ലേ...ഇങ്ങനെ പലവിധ ചിന്തകള്‍ ആയിരുന്നു.....നിങ്ങള്‍ എല്ലാവരും  പ്രാര്‍ത്ഥിക് വെളിച്ചം ഇല്ലാത്ത ഒരു ദിനം ഉണ്ടാകരുതേ എന്ന്.... 



Saturday, March 19, 2011

എന്റെ ജീവിത കഥ

കുട്ടിക്കാലത്ത് കൂട്ടുകാരോടൊത് പാടത്തും തൊടിയിലും എല്ലാം പൂക്കള്‍ പറിക്കാനും തുമ്പിയെ പിടിക്കാനും കൂട്ടുകാരോടൊത്ത് കളിച്ചും രസിച്ചും തല്ലുകൂടിയും നടന്ന കുട്ടിക്കാലം.ജീവിതത്തിലെ മനോഹരമായ ദിനങ്ങള്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ ബാല്യകാലം.ഓര്‍മ്മയില്‍ ഇന്നും മായാത്ത എന്റെ കുട്ടിക്കാലം.അങ്ങിനെ പൂക്കളോടും പൂ തുമ്പി യോടും കിന്നാരം പറഞ്ഞു കളിച്ചും രസിച്ചും നടക്കവേ ഒരു ദിവസം എന്റെ കാലില്‍ ഒരു വേദന വന്നു അമ്മയോട് പറഞ്ഞപ്പോ അമ്മ പരിശോടിച്ചിട്ടു പറഞ്ഞു എവിടെയെങ്കിലും ഓടി വീണതാകും ഞാന്‍ ഭയങ്കര കുസ്രതിയയിരുന്നു എനിക്ക് ആട്ടിന്കുട്ടികളുടെ സൊഭാവം ആയിരുന്നു കാന്നുന്ന പോക്കത്തു  ഒക്കെ ഓടി കയറും.പക്ഷെ പിന്നെയും കാലിൽ  വേദന വന്നപ്പോ അമ്മ അപ്പച്ചനോട് പറഞ്ഞു ഹോസ്പിറ്റലില്‍ പോയി ടെസ്റ്റ്‌ എല്ലാം കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു  ഒരു തരം ആര്‍ത്രറ്റിക്സ് ‍ആണ്.അത് പലതരം ഉണ്ട് ഇത് ചുരുക്കം ചിലരില്‍ കാണുന്നതാണ് അങ്ങിനെ മരുന്നോക്കെയായി 2  മാസം ഹോസ്പിറ്റലില്‍ സുഖവാസം ദിവസവും 4  നേരം കുത്തിവയ്പ്പും ഓരോ കൈകുമ്പിള്‍ ഗുളികയും.കാലിന്റെ വേദന ഒക്കെ  മാറി 21 വയസുവരെ മരുന്ന് കഴിക്കണം എന്ന് പറഞ്ഞു മാസത്തില്‍ ഇഞ്ചക്ഷനും എല്ലാം തുടര്‍ന്ന്  കൊണ്ടിരുന്നു.ഞാന്‍ കുറേശെ നടക്കാന്‍ ഒകെ തുടങ്ങി അപ്പോഴാണ് ഒരു ദിവസം വീട്ടില്‍ മാങ്ങപറിക്കാന്‍ വന്ന ഒരു വല്യപ്പന്‍ കഥകളൊക്കെ കേട്ടിട്ട് പറഞ്ഞു അത് പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ ആണ് അതിനു റിയാക്ഷന്‍ ഉണ്ട് അങ്ങിനെ മരണം ഒക്കെ നടന്നിട്ടുണ്ട് എന്ന്.അത് കേട്ടപ്പോ അമ്മക്ക് പേടിയായി അടുത്തവട്ടം ഇഞ്ചക്ഷന്‍ എടുക്കാന്‍ ചെന്നപ്പോ അമ്മ ഇത് ഡോക്ടറോട് ചോദിച്ചു അപ്പൊ ഡോക്ടര്‍  പറഞ്ഞു  അമ്മ കേട്ടത് സത്യം ആണ് ആ ഇഞ്ചക്ഷന്‍ എപ്പോഴാണ് റിയാക്ഷന്‍ ഉണ്ടാവുക എന്ന് പറയാന്‍ പറ്റത്തില്ല ടെസ്റ്റ്‌ ചെയ്താലും ഉറപ്പു  പറയാന്‍ പറ്റില്ല എന്നൊക്കെ എന്തിനേറെ പറയന്നു ഡോക്റെരുടെ ഒരു കൂട്ടുകാരന്‍ ഈ ഇഞ്ചക്ഷന്‍ എടുതിരുന്നതാണ് ഒരു ദിവസം റിയാക്ഷന്‍ ആയി മരിച്ചു പോയി എന്ന് അന്ന് മുതല്‍ എഴുതി ഒപ്പ് വപ്പിച്ചതിനു ശേഷമേ ഡോക്ടര്‍ പെന്‍സിലിന്‍ എടുക്കരുല്ലു  എന്നും നിങ്ങളോട് ഞാന്‍ ഇത് പറയാതിരുന്നതാണ് എന്നും ഇവള്‍ക്ക് പെന്‍സിലിന്‍ എടുത്തേ മതിയാകു എന്നും.എല്ലാം കേട്ടപ്പോ ഭയത്തോടെ അമ്മ ചോദിച്ചു ഇനി എന്താ ചെയ്യുക എന്ന് അപ്പൊ ഡോക്ടര്‍ പറഞ്ഞു നമുക്ക് കുറച്ചു നാള്‍ പെന്‍സിലിന്‍ നിറുത്തി നോക്കാം ഇവള്‍ക് അത് എടുത്തിട്ടും മാറ്റമൊന്നും കാണുന്നില്ല എന്ന്.അങ്ങിനെ ആ ഇഞ്ചക്ഷന്‍ നിറുത്തി അദികം നാള്‍ കഴിയുന്നതിനു മുന്പേ എനിക്ക് പിന്നെയും നടക്കാന്‍ വയ്യാതായി അപ്പോഴേക്കും എന്റെ ഡോക്ടര്‍ ഉപരിപടനതിനായി അമേരിക്കയിലേക് പോയി.പിന്നെ  എന്നെ കൊണ്ട് പോയ ഹോസ്പിറ്റലില്‍ ഒന്നും പെന്‍സിലിന്‍ എടുക്കില്ല എന്ന് പറഞ്ഞു അത് എടുക്കാന്‍ പാടില്ലാന്നും കഴിച്ച മരുന്നുകള്‍ മൂലം എന്റെ എല്ലുകള്‍ക്ക് ബലക്ഷയം വന്നു എന്നും പറഞ്ഞു.കൈയും കാലും  എല്ലാം ഏപ്പോഴും  അനക്കികൊണ്ടിരിക്കണം എന്നും പറഞ്ഞി ലിസി ഹോസ്പിറ്റലില്‍ കിടന്നു 2 മാസത്തോളം ചികിത്സ ചെയ്തു കറണ്ടില്‍ ചൂടാക്കിയ മെഴുകു കോരി  ഒഴിക്കുമയിരുന്നു കൈയിലും കാലിലും എല്ലാം അപ്പോഴൊക്കെ വേദന സഹിക്കാതെ ഞാന്‍ ഉറക്കെ കരഞ്ഞിട്ടുണ്ട് ഇതൊക്കെ ചെയ്തു തന്നിരുന്ന അഭേഹത്തിന്റെ കുപ്പായത്തില്‍ എന്റെ കണ്ണുനീര് ഒരുപാടു വീണിട്ടുണ്ട് ചിലപ്പോഴൊക്കെ സഹതാപത്തോടെ അദേഹം പറയുമായിരുന്നു കരയല്ലേ മോളെ അസുഖം മാറുവാന്‍ വേണ്ടിയല്ലേ എന്ന്.അന്ന അത്ഒന്നും  പറഞ്ഞാൽ മനസിലവുന്ന ഒരു അവസ്ത അല്ലായിരുന്നു എന്റെ ഞാന്‍ ഉറക്കെ കരയും പിന്നെ പിന്നെ എനിക്ക് മനസിലായി കരഞ്ഞിട്ടു കാര്യം ഇല്ലാന്ന്.ഹോസ്പിറ്റലിലെ നേഴ്സുമാരും എല്ലാം എന്റെ കൂട്ടുകാരായി കഴിഞ്ഞിരുന്നു ലിസി ഹോസ്പിറ്റലിലെ നെഴ്സുമാരന് എന്നെ a b c d പഠിപ്പിച്ചത്.എന്റെ പഠിത്തം 5 ക്ലാസ്സില്‍ വച്ച് നിന്നു.വീട്ടില്‍ ഇരുന്നു പഠിക്കാനായി അപ്പച്ചന്‍ പുസ്തകം എല്ലാം വാങ്ങിത്തന്നു കുറെ നാള്‍ ഒക്കെ നോക്കി പിന്നെ എനിക്ക് മടിയായി ഭാവിയെ കുറിച്ച് ആലോചിക്കാനുള്ള വിവരം ഒന്നും ഇല്ലായിരുന്നു അന്ന്.ഇന്നിപ്പോ തോന്നുണ്ട് അന്ന് പഠിക്കാത്തതിന്റെ ബുദ്ധിമുട്ട്.അങ്ങിനെ ചികിത്സ കഴിഞ്ഞപ്പോ എനിക്ക് നടക്കാന്‍ പറ്റാതെയായി കാലിനു ഒട്ടും ബലമില്ലാതായി കൈയും കാലും അനക്കിയാല്‍ വേദന സഹിക്കില്ല വേദന ഉണ്ടായാലും കൈയും കാലും അനക്കികൊണ്ടിരിക്കണം എന്ന് പറഞ്ഞു ഡോക്ടര്‍ കുറെ നാള്‍ ഒക്കെ പറഞ്ഞതുപോലെ ഒക്കെ ചെയ്തു പിന്നെ പിന്നെ എനിക്ക് നിരാശയായി മടിയായി എത്രനാള്‍ ഈ ജീവിതം എനൊക്കെ  ചിന്തിച്ചു.എന്റെ കൂട്ടുകാരായ കുട്ടികളെ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറയും ദൈവത്തിന് എന്നോട് അസൂയ തോന്നിയിരികും അതാകും പാറി പറന്നു നടക്കേണ്ട ഇളം പ്രായത്തില്‍ എന്നെ വീല്‍ ചെയറില്‍ ഇരുത്തിയത്.മനസിന്റെ വേദനയും ശരീരത്തിന്റെ  വേദനയും കൂടിയായപ്പോ ഞാന്‍ അകെ തകര്‍ന്നു പോയി അപ്പോഴേക്കും മനസിന്റെ ദുഖവും വേദനയും നിരാശയും ഒക്കെ മറ്റുള്ളവര്‍ കാണാതെ ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.ഇന്ന് എനിക്ക് ഒരുപാടു സ്നേഹവും കരുതലും തരുന്നുണ്ട് എന്റെ അപ്പച്ചനും അമ്മയും സഹോദരങ്ങളും.ഇന്ന് എനിക്ക് ആത്മ വിശ്വാസം ഉണ്ട് സന്തോഷം ഉണ്ട് മനസ് നിറയെ.നാളെയെ കുറിച്ച് ഞാന്‍ ചിന്തികുന്നില്ല ഇന്ന് വരെ എന്നെ കരുതിയ എന്റെ കര്‍ത്താവിനു നാളെയും എന്നെ കരുതുന്നവന്‍ അന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു.വീട്ടില്‍ എന്ത് കാര്യം ഉണ്ടായാലും ഞാന്‍ ഒരു രോഗിയാണെന്ന് പറഞ്ഞു എന്നെ മാറ്റി നിരുത്താറില്ല വീട്ടിലെ എല്ലാ കാര്യത്തിനും അഭിപ്രായവും ഇഷ്ട്ടവും പറയാന്‍ ഉള്ള സ്വാതന്ത്ര്യം  ഉണ്ട് എനിക്ക്.എന്ത് കാര്യത്തിനും എന്റെ അയല്‍ക്കാര്‍  വരെ ഓരോ കാര്യങ്ങള്‍ എന്നോട് വന്നു ചോദിക്കും അവര്കൊന്നും ഞാന്‍ വയ്യാത്ത ഒരാള്‍ അല്ല ചിലപ്പോഴൊക്കെ ഞാന്‍ തമാശയായി ചോദിക്കാറുണ്ട് എന്റെ കാലം കഴിഞ്ഞാല്‍ നിങ്ങള്‍ ഒക്കെ എന്തും ചെയ്യും എന്ന്. മറ്റുള്ളവര്‍ വേദനിചു മാത്രം കാണാന്‍  ആഗ്രഹിക്കുന്നവര്‍ എന്നോടും ചോദിക്കാറുണ്ട് നിന്റെ അമ്മയുടെ കാലം കഴിഞ്ഞാല്‍ നീ എങ്ങിനെ ജീവിക്കും എന്ന് അത് കേള്‍ക്കുമ്പോള്‍ ഒരുപാടു വേദന മനസ്സില്‍ അടക്കി ഒരു ചിരിയോടെ ഞാന്‍ പറയും അമ്മയുടെ കാലം കഴിയുന്നതിനു മുന്പ് എന്റെ കാലം കഴിയന്നെ  എന്നാണ് എന്റെ പ്രാര്‍ത്ഥന എന്ന്.....




Wednesday, February 23, 2011

തുമ്പി



പൂ തുമ്പിക്ക് പിന്നാലെ ഓടിനടന്നും...
പൂക്കള്‍ പറിച്ചും തേന്‍ നുകര്‍ന്നും...
കൊച്ചുകള്ളി നീ തുമ്പി പെണ്ണെ...
എന്നെ പറ്റിച്ചു പോയിടല്ലേ...
ഒന്ന് തൊട്ടോട്ടെ നിന്‍....
പൂ ചിറകില്‍ ഞാന്‍...
ഒന്ന് കണ്ടോട്ടെ  ഞാന്‍ ഓമന  തുമ്പി... 
കൂടെ കളിയ്ക്കാന്‍ ഞാന്‍ കൂട്ട് വരാം...
ഒന്ന് തൊടാന്‍ നീ അനുവദിച്ചാല്‍...
പാറി പറക്കാന്‍ ഞാനും വരാം...
നിന്‍ പൂ ചിറകു കാണാന്‍ എന്ത് ചേല്...
അരുതന്നീ ചേലുള്ള രൂപം...
ആരു തന്നു ഈ വര്‍ണ്ണ ഭംഗി...
ഒരു മാത്രാ എന്നോട് ചൊല്ല് തുമ്പി...

                                              മിനി പുതുശ്ശേരി 



                                

Tuesday, February 22, 2011

വേനല്‍മഴ


മാനം ആകെ  ഇരുണ്ടുമൂടി...
ഒരു മഴയ്ക്കുള്ള കോളുമുണ്ട്....
പച്ചവിരിച്ച പാടത്തിനുമേലെ....
ഒരു മാരിവില്ലിന്‍ ചേലുമുണ്ടേ...
പുതുമഴയ്ക്ക് അകമ്പടിയായി....
ഈറന്‍ കാറ്റ് മൂളി വരുന്നു...
മാനത്ത് നിന്നും ഒരു കുഞ്ഞു മഴതുള്ളി...
എന്‍ കവിളില്‍ അടര്‍ന്നു വീണു....
പുളകം കൊണ്ട് കണ്ണുകള്‍ അടച്ചു ഞാന്‍...
കൈകള്‍ വിരിച്ചു പമ്പരം പോലൊന്നു....
ചുറ്റിക്കറങ്ങി ഞാന്‍.....
ആര്‍ത്തലച്ചു പെയ്യുമീ വേനല്‍ മഴയില്‍...
ആകെ കുതിര്‍ന്നു കുളിര്‍ കോരി നിന്നു ഞാന്‍...
പൊട്ടി ചിരിക്കുമീ മഴതുള്ളിയോടു....
ഒപ്പം കൂടി കിലുകിലെ ചിരിച്ചു ഞാന്‍...
പുതുമഴ പുല്‍കിയപ്പോള്‍....
പുതു മണ്ണിന്‍ പൂമണം എങ്ങും പരന്നു...
ആലിപ്പഴം വീഴുമീ പുതുമഴയില്‍....
തുള്ളിക്കളിക്കാന്‍ എന്ത്  രസം .

                                                        മിനി പുതുശ്ശേരി

                             

സ്വപ്നം


മനസിലെന്നും നിറമുള്ള സ്വപനം.....
മാരിവില്ലിന്‍ നിറമുള്ള സ്വപ്നം....
ഏഴഴകുള്ള എന്‍ സ്വപ്നത്തില്‍  വന്നു നീ..
ഒരു മിന്നമിന്നിയായ്‌ പറന്നു വന്നു നീ....
നിന്‍  കുഞ്ഞു വെളിച്ചം പകര്‍ന്നു തന്നു നീ....
എന്‍  മനസ്സില്‍ ഇരുട്ടകറ്റി നീ....
എന്റെ കൂടെ പാറിക്കളിച്ചു നീ...
ഒരു കുഞ്ഞു തെന്നലായ് എന്നെ തഴുകി നീ...
ഒരു വേനല്‍ മഴ പോലെ എന്നില്‍ പെയ്തു നീ...
ഒരായിരം സ്വപ്‌നങ്ങള്‍ എന്നില്‍ നിറച്ചു നീ....
മനസിലെന്നും തലോലിക്കുമേ  സ്വപ്നം....
ഈറന്‍ കാറ്റ് പോലെ കുളിരുള്ള സ്വപ്നം...
ഉണരുമ്പോള്‍ മഞ്ഞു പോകുന്ന സ്വപ്നം...
വീണ്ടും കാണാന്‍ കൊതിക്കുന്ന സ്വപ്നം....
മനസിലെന്നും നിറമുള്ള സ്വപ്നം...
മാരിവില്ലുപോലെ അഴകുള്ള സ്വപ്നം...
അഴകിനും അഴകായ എന്റെ സ്വപ്‌നങ്ങള്‍.... 
മനസിലെന്നും മായാത്ത സ്വപ്‌നങ്ങള്‍...
സ്വപ്‌നങ്ങള്‍ മാത്രമുള്ള ഈ കൊച്ചു ഭൂമിയില്‍...
ഇന്നും ജീവിച്ചു കൊതി തീരാത്ത  സ്വപ്നങ്ങള്‍...
ആരോട് പങ്കുവയ്ക്കുമീ സ്വപ്‌നങ്ങള്‍ ഒക്കെയും...
മനസിലെന്നും നിറമുള്ള സ്വപ്നം....
മാരിവില്ലിന്‍ നിറമുള്ള സ്വപ്നം.....
                                                                                        മിനി പുതുശ്ശേരി