Saturday, October 27, 2012

അമ്മ നക്ഷത്രം...!!



കഷ്ട്ടതയുടെ കൂരിരുട്ടില്‍ 
കൈത്തിരിയായ് മിന്നിയത് 
അമ്മയുടെ കാതിലെ നക്ഷത്രകമ്മല്‍ 

അകലെ മാനം തൊട്ടു നിന്ന കുഞ്ഞോല 
ഈര്‍ക്കിലി കാതില്‍ ആഭരണമാക്കി 
കാതിലെ കമ്മല്‍ 
കൈക്കുമ്പിളില്‍ തന്ന അമ്മ മനസ്സ്‌

തുളുമ്പുന്ന മിഴികളോടെ 
ഇത്തിരിപ്പൊന്ന് മുറുകെ പിടിച്ചു 
പൊന്നിനേക്കാള്‍ മാറ്റുള്ള 
അമ്മയുടെ സ്നേഹത്തെ നമിച്ചു 

അമ്മയുടെ ഓര്‍മ്മയില്‍ മിന്നുന്ന 
നക്ഷത്രകമ്മല്‍ 
കണ്ണെത്തദൂരെ ആകാശത്ത് 
കണ്ണ്ചിമ്മി അമ്മ നക്ഷത്രം 







Tuesday, October 16, 2012

ഒരമ്മയുടെ അന്വേഷണം .....!!




ഇരുളടഞ്ഞ മുറിയില്‍ ആരോടും മിണ്ടാതെ ....ആരെയും കാണാതെ .....പാറി പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു മൂലയില്‍ ഒതുങ്ങിയിരിക്കുന്ന മകളെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു....

എന്ത് ചോദിച്ചാലും നിര്‍വികാരമായ ഓരോ നോട്ടം മാത്രം ....
അടുത്തിരുന്നു നിര്‍ബന്ധിച്ചാല്‍ ഒരു പിടി ചോറ് കഴിക്കും ......എന്തെങ്കിലും ഒന്ന് ഉരിയാടിയിട്ടു മാസങ്ങളായി......

നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു.....
ഇവള്‍ ഇങ്ങിനെയായിരുന്നില്ല ....എപ്പോഴും ചിരിയും കളിയുമായി നടന്ന ഒരു കിലുക്കാം പെട്ടി ...ഒരുപാട് സംസാരിക്കാന്‍ കൊതിചിരുന്നവള്‍‍.....ഒരുവട്ടം അവളോട്‌ സംസാരിച്ചിട്ടുള്ള ആരും അവളെ മറക്കില്ല .....ഫേസ് ബുക്കും ഓണ്‍ലൈന്‍ കൂട്ടുകാരും,,കഥയും കവിതയും ഒക്കെയായി കഴിഞ്ഞിരുന്നുന്ന ഒരു വായാടി പെണ്ണ്....അവളുടെ എല്ലാ കൂട്ടുകാരെയും എനിക്ക് അറിയാമായിരുന്നു ....എല്ലാവരെയും പറ്റി സംസാരിക്കാന്‍ അവള്‍ക്കു നൂറു നാവാണ്....

അവരെല്ലാം അവള്‍ക്കു ചേട്ടന്‍,,ചേച്ചി...അനിയന്‍,,,അനിയത്തിമാര്‍,,,,അങ്ങിനെ അവളുടെ കൂടപ്പിറപ്പുകള്‍ ആയിരുന്നു അവരെല്ലാം ....അവരുടെ വിഷമങ്ങളില്‍ അവള്‍ സങ്കടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്....

ഇപ്പോള്‍ ഈ മാറ്റത്തിന്റെ കാരണം എന്താണെന്നു എനിക്ക് മനസ്സിലാകുന്നില്ല......അവളുടെ കൂട്ടുകാര്‍ ഒക്കെ വിളിക്കും പക്ഷെ ആരോടും സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല അവള്‍.....സംസാരിക്കാന്‍ പറഞ്ഞാല്‍ നിറകണ്ണുകളോടെ നോക്കിയിരിക്കും.....

അറിയാവുന്ന കൂട്ടുകാരോട് എല്ലാം ഞാന്‍ ചോദിച്ചു ....അവര്‍ക്ക് ഒന്നും കാരണം അറിയില്ല...........
അവള്‍ക്കു ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല ...കാരണം എന്‍റെ മകളെ എനിക്ക് നന്നായി അറിയാം.....
പക്ഷെ അവള്‍ക്കു പ്രിയപ്പെട്ട ആരോ അവളെ വിട്ടു പോയിരിക്കുന്നു.........
ഇന്നും ആ അമ്മ അന്വേഷണത്തിലാണ്.....സ്നേഹിക്കാന്‍ മാത്രം അറിയുന്ന തന്‍റെ മകളെ സ്നേഹത്തിന്‍റെ ലോകത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ അമ്മ.....

Wednesday, October 3, 2012

എന്‍റെ തലയിണ

കുഞ്ഞുനാളിലെ 
കുഞ്ഞുടുപ്പുകള്‍ 

അമ്മ എനിക്കായി തുന്നിയ 

തലയിണയുടെ ഉള്ളില്‍
അത് സൂക്ഷിക്കപ്പെട്ടിരുന്നു...

അന്നത്തെ ദാരിദ്രം സമ്മാനിച്ച 

ഓര്‍മ്മകളാണ് ഈ തലയിണ 

അതില്‍ മുഖം ചേര്‍ത്താണ് 

ഇന്നുവരെ ഉറങ്ങിയിരുന്നത്

കരയുമ്പോള്‍ കണ്ണീരോപ്പി 
കൂട്ടയെന്നും എന്‍റെ തലയിണ 

സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നതും 
സ്വപ്നം കാണാന്‍ പഠിപ്പിച്ചതും 
എന്‍റെ തലയിണ 

എന്നെ മാറോടു ചേര്‍ത്ത് 
സ്നേഹിച്ചു ആശ്വസിപ്പിച്ചു 
എന്‍റെ തലയിണ 



ഇന്ന് കാലം മാറി 

പക്ഷെ ഓര്‍മ്മകള്‍ നിറച്ച 
ആ തലയിണ മാറാന്‍ 
എനിക്ക് മനസ്സുവന്നില്ല

മൃദുലമായ പഞ്ഞി തലയിണയേക്കാള്‍ 

എനിക്കിഷ്ട്ടം
എന്‍റെ കുഞ്ഞുടുപ്പുകള്‍ നിറച്ച
ഈ തലയിണയാണ് 
അതില്‍ മുഖമമര്‍ത്തി കിടക്കാനാണ് 
എനിക്കിഷ്ട്ടം.