Tuesday, April 24, 2012

'''''''''''''അമ്മെ ഞാനും വന്നോട്ടെ.....!!! '''''''''''


ഞാന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നത് എന്റെ അമ്മ അറിയുന്ന ആ നിമിഷം.....അത് അമ്മ തിരിച്ചറിയുന്ന ആ നിമിഷത്തിനു വേണ്ടിയാണ് ദിവസങ്ങള്‍ എണ്ണി ഞാന്‍ കാത്തിരുന്നത്...
അമ്മ എന്നെ അറിയാന്‍ വൈകുന്തോറും എനിക്ക് ആധിയായിരുന്നു.അമ്മ ഞാന്‍ വന്നത് അറിയുമ്പോള്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്നത് കാണാന്‍ കൊതിയോടെ കാത്തിരുന്നു ഞാന്‍.
ഞാന്‍ അമ്മയോട് പറയുന്നുണ്ടായിരുന്നു .
"അമ്മെ ഞാന്‍ ഇവിടെയുണ്ട് അമ്മയുടെ വയറ്റില്‍....അമ്മയുടെ ഹ്രദയത്തിന്റെ അടുത്ത് ഉണ്ട് ഞാന്‍...അമ്മയുടെ ഓരോ ഹ്രദയമിടിപ്പും ഞാന്‍ കാണുന്നുണ്ട്.....എന്താ അമ്മ എന്നെ അറിയാന്‍ വൈകുന്നത്."
ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ അമ്മയ്ക്ക് പറ്റില്ലാലോ കാരണം ശബ്ദം ഇല്ലതെയല്ലേ ഞാന്‍ സംസാരിക്കുന്നെ.അത് അമ്മ എങ്ങിനെയാ കേള്‍ക്കുന്നേ..
അമ്മ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു.
"അമ്മെ ഞാന്‍ വന്നിട്ടുണ്ട്"
ഒടുവില്‍ ആ നിമിഷം വന്നെത്തി ഞാന്‍ ഏറെ കാത്തിരുന്ന നിമിഷം.അന്ന് അമ്മ പതിവില്ലാതെ ശര്‍ദിച്ചു.അപ്പോഴും ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു.
"അമ്മെ ഞാന്‍ ഇവിടെയുണ്ടമ്മേ"
അപ്പോഴും അമ്മയ്ക്ക് സംശയം ആയിരുന്നു.അമ്മ അച്ഛനോട് പറഞ്ഞു.
"എനിക്ക് ഒരു സംശയം ഒന്ന് ഡോക്ടര്‍റെ കാണണം"
അപ്പോള്‍ അച്ഛന്‍ പറയുന്ന കേട്ട് നാളെ തന്നെ പോകാമെന്ന്.
അങ്ങിനെ അച്ഛനും അമ്മയും ഞാനും കൂടെ ഡോക്ടര്‍ ആന്റിയെ കാണാന്‍ ചെന്ന്.ഡോക്ടര്‍ ആന്റി അമ്മയെ പരിശോധിച്ചു.ഞാന്‍ ആന്റിയോട്‌ പറഞ്ഞു.
"ഞാന്‍ ഇവിടെയുണ്ട് ആന്റി"
ആന്റിയ്ക്ക് മനസ്സിലായി ഞാന്‍ പറഞ്ഞത് കേട്ടിട്ടാണോ ആന്റി പുഞ്ചിരിച്ചത്.
ഡോക്ടര്‍ ആന്റി വന്നു അമ്മയോടും അച്ഛനോടും പറഞ്ഞു.
"പുതിയ ഒരാള് വരുന്നുണ്ട്"
അമ്മയുടെ മുഖം വിടരുന്നത് ഞാന്‍ കണ്ടു അച്ഛന്റെ ചുണ്ടിലെ പുഞ്ചിരിയും.
"ഇത് ഞാന്‍ എത്ര ദിവസമായി അമ്മെ പറയുന്നു"
വീട്ടില്‍ എത്തി അമ്മ ആദ്യം വിളിച്ചത് കൂട്ടുകാരെയാണ് അച്ഛനും അഭിമാനത്തോടെ കൂട്ടുകാരെ അറിയിച്ചു ഞാന്‍ വന്ന വാര്‍ത്ത.
മധുര പലഹാരങ്ങളുമായി എന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുമെന്ന് ഞാന്‍ കരുതിയവര്‍ പറയുന്ന കേട്ട് ഞാന്‍ ഞെട്ടി.
"എന്തിനാ ഇത്രയും നേരത്തെ ഒരു കുഞ്ഞു അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ"
എന്നെ ഏറെ വേദനിപ്പിച്ചത് അമ്മയും അത് തന്നെ അച്ഛനോട് പറയുന്ന കേട്ടാണ്.
"അമ്മെ ഞാന്‍ പാവമല്ലേ ....ഞാന്‍ വന്നോട്ടെ അമ്മെ.....നിങ്ങളെ കാണാന്‍ വേണ്ടിയല്ലേ ഞാന്‍ വന്നത്"
വേദനയോടെ ഞാന്‍ പറഞ്ഞത് ഒന്നും അവര്‍ കേട്ടില്ല.
അച്ഛന്‍ പറഞ്ഞു
"നീയെന്ത പറയുന്നേ ഈ കുഞ്ഞിനെ വേണ്ടാന്ന് ആണോ?"
"അതെ"
അമ്മ പറഞ്ഞു.
"ഇത് നമ്മുടെ ആദ്യത്തെ കുട്ടിയല്ലേ അതിനെ ഒഴിവാക്കണോ?"
അച്ഛന്റെ ചോദ്യം കേട്ട് ഞാന്‍ പ്രതീക്ഷയോടെ,,ജനിക്കാനുള്ള കൊതിയോടെ അച്ഛനെ നോക്കി.
"ഇത്രയും നേരത്തെ ഒരു കുഞ്ഞു വേണ്ട കല്യാണം കഴിഞ്ഞിട്ട് മാസം രണ്ടു ആയുള്ളൂ കൂട്ടുകാര്‍ എന്നെ കളിയാക്കുന്നു"
ജനിക്കും മുന്പേ അമ്മയ്ക്ക് ഞാനൊരു അപമാനമായി മാറി.അച്ഛനെയും അമ്മയെയും ഞാന്‍ മാറി മാറി വിളിച്ചു അവര്‍ അത് കേട്ടില്ല.ഒടുവില്‍ രണ്ടു പേരും കൂടി എന്നെ കൊല്ലാനായി തീരുമാനിച്ചു.
"അമ്മെ ഏറെ സന്തോഷത്തോടെ എന്നെ സ്വീകരിക്കുമെന്ന് ഞാന്‍ വിചാരിച്ചു ..... എന്നെ വേണ്ടാന്ന് വയ്ക്കണോഅമ്മെ.....എന്റെ മുഖം അമ്മയ്ക്ക് കാണണ്ടേ ...എനിക്ക് അമ്മയെ കാണണ്ടേ ....അച്ഛനെ കാണണ്ടേ ....അതിനു വേണ്ടിയല്ലേ ഞാന്‍ വന്നത്..."
അന്ന് രാത്രി അമ്മ ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല എന്റെ ഹ്രദയം വേദനയാല്‍ പിടഞ്ഞു .അമ്മ എന്നെ അറിയുന്ന നിമിഷം എത്ര കൊതിയോടെ കാത്തിരുന്നതാ ഞാന്‍..ഞാന്‍ വന്നു എന്നറിയുമ്പോള്‍ അമ്മ സന്തോഷത്താല്‍ തുള്ളിചാടുമെന്നു കരുതി..ഒരു നിധി പോലെ എന്നെ കാത്തിരിക്കുമെന്ന് കരുതി.....ആദ്യമായി അമ്മ തരുന്ന മുത്തത്തിനായി കാത്തിരുന്നതല്ലേ....
പിറ്റേന്ന് അമ്മയും അച്ഛനും എന്നെ ഒഴിവാക്കാനുള്ള തീരുമാനം ഉറപ്പിച്ചു.ഡോക്ടര്‍ ആന്റിയെ കാണാന്‍ ബുക്ക്‌ ചെയ്തു.എന്റെ പിടച്ചില്‍ മാത്രം അവര്‍ കണ്ടില്ല .
അത്താഴം കഴിഞ്ഞു അച്ഛനോട് ചേര്‍ന്ന് കിടന്ന അമ്മയുടെ വയറിനു മീതെ കൈ വച്ച് അച്ഛന്‍.അപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
"അച്ഛാ ഞാന്‍ ഇവിടെയുണ്ട് അച്ഛാ "
എന്റെ ഒച്ച പുറത്തേയ്ക്ക് പോകാതെ അവിടെ തന്നെ കിടന്നു കറങ്ങി...................
അച്ഛന്‍ എന്നെ ഒന്ന് തൊട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു .............................ആദ്യമായി എന്നെ കൈയില്‍ വാങ്ങി നെറ്റിയില്‍ ഉമ്മ തരുന്ന അച്ഛനെ കാണാന്‍ കഴിയില്ലലോ അച്ഛാ.....................
അച്ഛനും അമ്മയും ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല..... ................നാളെ നേരം വെളുക്കുമ്പോള്‍ അറവു ശാലയിലെയ്ക്ക് വലിച്ചിഴയ്ക്ക പെടേണ്ട
കുഞ്ഞാടാണ്‌ ഞാന്‍ .......................കഷണങ്ങളായി മുറിക്കും എന്നെ............................ആരെങ്കിലും എന്റെ രക്ഷയ്ക്കായി വരുമോ...............................അരുതെന്ന് ഒരു വാക്ക് അമ്മയോട് പറയുമോ.................ഞാന്‍ പ്രാണവേദനയാല്‍ പിടഞ്ഞു...................................................നാളെ ഈ ലോകം കാണാനാവാതെ പോകേണ്ടി വരുമല്ലോ.........................ഇത്രയും അടുത്ത് വന്നിട്ട് എനിക്ക് അമ്മയുടെയും അച്ഛന്റെയും മുഖം ഒരു നോക്ക് കാണാന്‍ പറ്റാതെ പോകണമല്ലോ..............................ക്ഷണിക്കാതെ വന്ന അഥിതിയാണല്ലോ ഞാന്‍ ....വാക്കുകളില്ലാതെ .. ശബ്ദമില്ലാതെ കരയാതെ ഞാന്‍ കരഞ്ഞത് ആരും കണ്ടില്ല...........................പൊക്കിള്‍കൊടിയിലുടെ ജീവരക്തം നല്‍കിയ അമ്മ പോലും എന്നെ അറിഞ്ഞില്ല............................മാതാപിതാക്കള്‍ ആഗ്രഹിക്കാതെ വന്നുപിറന്ന ജന്മമായി ഞാന്‍................................
എന്തിനാ ദൈവമേ അവര്‍ ആഗ്രഹിക്കാതെ ..............................അവര്‍ ചോദിക്കാതെ നീയെന്നെ അവരുടെ അടുത്തേയ്ക്ക് അയച്ചത്...................
പിറ്റേന്ന് തെല്ലും കരുണയില്ലാതെ ഡോക്ടര്‍ ആന്റി നീട്ടിയ സമ്മത പത്രത്തില്‍ എന്നെ കൊല്ലാനായി സമ്മതിച്ചു അമ്മ ഒപ്പിട്ട ആ നിമിഷം ഹ്രദയം പൊട്ടി ഞാന്‍ മരിച്ചു കഴിഞ്ഞിരുന്നു അമ്മെ......നിശ്ചലമായ എന്റെ ശരീരത്തെ പുറത്തേയ്ക്ക് എടുക്കേണ്ട ജോലി മാത്രമേ ഡോക്ടര്‍ ആന്റിയ്ക്ക് ഉണ്ടായിരുന്നുള്ളൂ.....
സ്വര്‍ഗത്തില്‍ തിരിച്ചെത്തിയ എന്നെ സ്വീകരിക്കാന്‍ കാത്തുനിന്ന.......ഓടിവന്നു എന്നെ ഹ്രദയത്തോട് ചേര്‍ത്ത ദൈവത്തിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീണത്‌ കണ്ണീര്‍തുള്ളികള്‍ ആയിരുന്നില്ല രക്തത്തുള്ളികള്‍ ആയിരുന്നു ......................................................................................................................................................................................................................( വിടരും മുന്പേ തല്ലികൊഴിച്ച ഓരോ കുഞ്ഞുമുട്ടിന്റെയും നിശബ്ദമായ വേദന ....നമ്മുടെ ജീവിതത്തില്‍ നിന്നും ഇങ്ങനെ വേദനിച്ചു ഒരു ജീവനും യാത്രകതിരിക്കട്ടെ....!!! )


 മിനി പുതുശ്ശേരി



Friday, April 20, 2012

ഒരു കഥ പോലെ....

"അമ്മെ ഓടിവാ"
ചിന്നുവിന്റെ കരച്ചില്‍ കേട്ടാണ് അമ്മു ഓടിവന്നത്.
"എന്താ കുട്ടി കിടന്നു ഒച്ചയിടുന്നെ..?"
"അമ്മെ ദെ ഉണ്ണിയേട്ടന്‍ ചാമ്പമരത്തില്‍ നിന്നും വീണു"
ചിന്നു ഉണ്ണിയെ ചൂണ്ടിയിട്ട് പറഞ്ഞു.
"അയ്യോ മോനെ എന്ത്പറ്റിയട നിനക്ക് ഉണ്ണി എഴുന്നെല്‍ക്കട മോനെ.."
അമ്മു ഉണ്ണിയെ കുലുക്കി വിളിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു.
"എങ്ങിനെയാടി വീണത്‌ ഞാന്‍ പറഞ്ഞിട്ടുണ്ട് മരത്തില്‍ കയറരുതെന്ന് ...എന്റെ ഈശ്വര എന്റെ ഉണ്ണിയ്ക്ക് എന്തുപറ്റി "
അമ്മു പരിഭവം പറഞ്ഞു കരഞ്ഞു കൊണ്ട് അടുതവീട്ടിലെയ്ക്ക് ഓടാന്‍ തുടങ്ങി
"അമ്മെ വേഗം വാ ഉണ്ണിയേട്ടന്‍ എഴുന്നേറ്റു "
ചിന്നു പിന്നെയും ഉറക്കെ വിളിച്ചു.
ഓടിവന്ന അമ്മു കണ്ടത് ചാമ്പമരത്തില്‍ കയറിയിരുന്നു ചിരിക്കുന്ന ഉണ്ണിയെ ആണ്.അമ്മു നെഞ്ചില്‍ കൈ വച്ച് നെടുവീര്‍പ്പിട്ടു.
"നിന്നോട് ഞാന്‍ പറഞ്ഞതാ മരത്തില്‍ കയറരുതെന്ന് നിന്നെ ഇന്ന് ഞാന്‍...."
അമ്മു ചാമ്പമരത്തില്‍ നിന്നും ഒരു വടിയോടിച്ചു ഉണ്ണിയ്ക്ക് നേരെ വീശി. അവന്‍ അമ്മയുടെ വടിയെതാത്ത ചില്ലയില്‍ വലിഞ്ഞു കയറി നിന്ന്
അമ്മയെ വെല്ലുവിളിച്ചു .
"അമ്മെ ഇങ്ങോട്ട് കയറിവാ അമ്മെ..അമ്മയ്ക്ക് എന്നെ തല്ലാന്‍ കിട്ടുല്ല.."
ഉണ്ണിയെ കിട്ടാത്ത ദേഷ്യത്തില്‍ അമ്മു ചിന്നുവിന്റെ നേരെ തിരിഞ്ഞു .
"കൊച്ചു കുട്ടിയാന്ന പെണ്ണിന്റെ വിചാരം വയസ്സ് പതിനാറു കഴിഞ്ഞു ...ചമ്പമരത്തില്‍ കയറാന്‍ നടക്കുന്നു....നീയാണ്  ഈ ചെക്കനെ കൂടി ചീത്തയാക്കുന്നെ...നിനക്കാണ് രണ്ടു തരേണ്ടത്‌..."
അമ്മു ചിന്നുവിന്റെ മുട്ടിനു താഴെ വടി വീശി.അവളുടെ നീളന്‍ പാവാടയില്‍ തട്ടി വലിയ ഒച്ച കേട്ടതല്ലാതെ ചിന്നുവിനെ വടി തൊടുക പോലും ചെയ്തില്ല.
"ഉണ്ണിയേട്ട ഈ അമ്മ എന്നെ തല്ലുന്നു..."
ചിന്നു കൊഞ്ചലോടെ പറഞ്ഞു.
"സാരമില്ല മോളെ വെറുതെ കിട്ടിയതല്ലേ രണ്ടു കൈയും നീട്ടി മേടിച്ചോ നീ "
ഉണ്ണി അവളെ കളിയാക്കി ചിരിച്ചു.
"ദൈവമേ എന്റെ കഞ്ഞിയിപ്പോള്‍ വെന്തു കരിഞ്ഞു കാണും "
അമ്മു വടി വലിച്ചെറിഞ്ഞിട്ട്‌ അടുക്കലയിലെയ്കോടി.
"അമ്മെ കഞ്ഞിയില്‍ കുറച്ചു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തോ ഉച്ചയ്ക്ക്  നമുക്ക് അരിപായാസം ആക്കാം"
ഉണ്ണി മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു.
"ഉണ്ണിയേട്ട ഞാനും കയറി വരട്ടെ"
ചിന്നു വിളിച്ചു പറഞ്ഞു.
"താഴെ നില്‍ക്കടി മരംകേറി പെണ്ണുങ്ങള് മരം കേറുന്നോ ചവിട്ടി താഴെയിടും ഞാന്‍"
ഉണ്ണി ഒരു കുല ചാമ്പയ്ക്ക അവളുടെ ദേഹത്തേയ്ക്ക് എറിഞ്ഞിട്ടു.
"മതിയോടി"
ഉണ്ണി വിളിച്ചു ചോദിച്ചു.
"ഇത് എനിക്ക് മാത്രം ആയുള്ളൂ ഉണ്ണിയേട്ടന് വേണമെങ്കില്‍ ഇനിയും പറിച്ചോ"
ചാമ്പയ്ക്ക മുഴുവന്‍ പാവടയിലാക്കി അവള്‍  വിളിച്ചു പറഞ്ഞു.
"ഹോ എടി പെണ്ണെ നീ വയറിളകി കിടക്കരുത് ...ഇങ്ങനെ ഒരു ചാമ്പയ്ക്ക ഭ്രാന്തി .."
ഉണ്ണി പതുക്കെ താഴെയിറങ്ങി.
"ആട്ടെ ഇത് മുഴുവനും എന്ത് ചെയ്യാനാ പ്ലാന്‍"
ഉണ്ണി ചോദിച്ചു.
"ഉപ്പും കൂട്ടി തിന്നാം ഉണ്ണിയേട്ട"
"ആ ബെസ്റ്റ് ആണ് വയറിളകാന്‍ "
അവന്‍ ഉറക്കെ ചിരിച്ചു.
"പോ അവിടുന്ന് "
ചിന്നു ഉണ്ണിയെ പിടിച്ചു തള്ളി.
"എടി നന്ദി കേട്ടവളെ നാളെയും നീ വരും ചാമ്പയ്ക്ക പറിക്കാന്‍ പറഞ്ഞു"
ഉണ്ണി അവളുടെ തോളത് ഒരു ഇടി കൊടുത്തു.
"അത് നാളെയല്ലേ നാളെ എന്റെ ഉണ്ണിയേട്ടന്‍ തന്നെ പറിച്ചു തരുമല്ലോ.."
 "നാളെ നിന്റെ കെട്ടിയോന്‍ പറിച്ചു തരും ഞാന്‍ ചാമ്പമരത്തില്‍ കയറ്റം നിറുത്തി"
"ചിന്നു ദാ  നോക്കിയേ പേരമരത്തില്‍ തത്ത"
പറഞ്ഞത് ഉണ്ണി ഓടി പേരയുടെ ചുവട്ടിലെത്തി.
ചിന്നു ഓടിയെതിയപ്പോഴെയ്ക്കും തത്ത പറന്നു പോയി.
"അയ്യോ ഞാന്‍ കണ്ടില്ല ഉണ്ണിയേട്ട"
ചിന്നുവിന്റെ മുഖം വാടി.
"സാരമില്ല നമുക്ക് വലയിടാം തത്തയെ കിട്ടും നീ വാ അമ്മോട് പറയല്ലേ "
രണ്ടു പേരും കൂടെ പതുങ്ങി പതുങ്ങി ചായ്പ്പില്‍ എത്തി കൊപ്ര ഉണക്കുമ്പോള്‍ കാക്ക കൊണ്ട് പോകാതെ ഇടുന്ന വലയുണ്ട് അവിടെ അത് ഉണ്ണി മടക്കിയെടുത്തു പേരയുടെ ചുവട്ടിലെത്തി വല തത്ത കൊത്തിയ പേരയ്ക്ക ഉള്ള ചില്ലയില്‍ വിരിച്ചിട്ടു.
"വാ പോകാം ഇനി രാവിലെ നോക്കാം തത്ത കുടുങ്ങിയിട്ടുണ്ടാകും"
ഉണ്ണി പറഞ്ഞു.....
..............................അത്താഴം കഴിഞ്ഞു പാത്രത്തില്‍ വിരലുകൊണ്ട് ചിത്രം വരച്ചിരിക്കുന്ന ചിന്നുവിനെ നോക്കി അമ്മു പറഞ്ഞു.
"ഉണ്ട് കഴിഞ്ഞെങ്കില്‍ കൈ ഉണകാതെ പോയി കഴുക് പെണ്ണെ"

ചിന്നു ഉണ്ണിയെ നോക്കി അവളുടെ പതിവ് കിട്ടിയില്ല അതാണ് ആ നോട്ടത്തിന്റെ അര്‍ഥം.......എന്നും ഉണ്ണിയുടെ പങ്കു ഒരു ഉരുള ചോറ്  അത് അവന്‍ അവളുടെ കൈയില്‍ കൊടുത്താല്‍ പോര വായില്‍ കൊടുക്കണം അത് കിട്ടിയാലേ അവള്‍ ടേബിളില്‍ നിന്നും എന്നീക്കു.
"എന്റെ ഉണ്ണി നീയത് അങ്ങ് കൊടുക്ക്‌ പെണ്ണിന്റെ കൈ ഉണങ്ങുന്നു.."
"അവള്‍ കുറച്ചു നേരം അവിടെ ഇരിക്കട്ടെ അമ്മെ.."
ഉണ്ണി ചിരിച്ചു.
"കെട്ടിച്ചു വിട്ടാല്‍ എനിക്ക് പണിയാകുമല്ലോ അമ്മെ .....എടി കല്യാണം കഴിഞ്ഞാല്‍ നിനക്ക് എങ്ങിനെ എന്നും എന്റെ പങ്കു കിട്ടും ....ഈ ശീലങ്ങള്‍ ഒക്കെ മാറ്റികോട്ടോ പെണ്ണെ നീയിപ്പോള്‍ കൊച്ചു കുട്ടിയല്ല........"
ഉണ്ണി ഒരു ഉരുള ചോറ് ഉരുട്ടി അവളുടെ വായില്‍ കൊടുത്തു അവള്‍ ഒരു കുഞ്ഞിനെപോലെ കഴിക്കുന്നത്‌ കണ്ട അമ്മുവിന്‍റെ കണ്ണ് നിറഞ്ഞു...
ചിന്നുവിന് ഒരു വയസകുന്നതിനു മുന്നേ മരിച്ചതാണ് അവരുടെ അച്ഛന്‍ ...ഒരു അച്ഛന്റെ വാത്സല്യം തന്റെ അനിയത്തികുട്ടിക്ക് കൊടുത്തു അവളെ ലാളിക്കുന്നതാണ് അവളുടെ നാല് വയസ്സ് മാത്രം പ്രായകൂടുതല്‍ ഉള്ള ഉണ്ണി.........ചിലപ്പോഴൊക്കെ അവളുടെ മുടി പിന്നികൊടുക്കുന്നതും മുടിയില്‍ പൂ വച്ച് കൊടുക്കുന്നതും ഒക്കെ അവനാണ്.....
ചിന്നു  കൈ കഴുകി വന്നിട്ട് ആ കൈ ഉണ്ണിയുടെ നേരെ കുടഞ്ഞു ...
"ശെ ഈ പെണ്ണ് "
ഉണ്ണി മുഖം തുടച്ചിട്ടു പറഞ്ഞു
അമ്മു മക്കളുടെ കളിയും ചിരിയും പുഞ്ചിരിയോടെ നോക്കി നിന്നതെയുള്ള്.....

                          
 ( തുടരുന്നു ..... )

ചിന്നു എണീറ്റ്‌ വന്നപ്പോള്‍ കണ്ടത് ഒരു തത്ത കൂടുമായി അമ്മയോട് സംസാരിച്ചിരിക്കുന്ന ഉണ്ണിയെയാണ്...
"തത്തയെ കിട്ടിയോ ഉണ്ണിയേട്ട?"
അവള്‍ ഓടിവന്നു.
" കിട്ടി പെണ്ണെ ദാ നോക്ക് "
അവന്‍ കൂട് ഉയര്‍ത്തി കാണിച്ചു.
"ഹായ് തത്തമ്മ ഇത് പേര് പറയുന്ന തതയാണോ ഏട്ടാ""
അവള്‍ വിരല് കൊണ്ട് കൂടിന്റെ അഴിയിലുടെ കൈ ഇട്ടു തത്തയെ തോണ്ടി.
"അത് തത്തയോട്‌ ചോദിക്കണം പേര് പറയോന്നു"
ഉണ്ണി പൊട്ടി ചിരിച്ചു.
"മന്ദാരത്തില്‍ ഇരുന്ന തത്തയെ കണ്ടപ്പോള്‍ ഒരു ദിവസം ഏട്ടന്‍ പറഞ്ഞല്ലോ അത് സംസാരിക്കുന്ന തത്തയാനെന്നു"
"നമുക്ക് പഠിപ്പിക്കാം പെണ്ണെ നീ ഒന്ന് അടങ്ങു"
ഉണ്ണി തത്തയെ കോലായില്‍ തൂക്കിയിട്ടു.
എന്നും തത്തയോട്‌ കിന്നാരം പറയുകയായിരുന്നു ചിന്നുവിന്റെ പ്രധാന ഹോബി പേരയ്ക്കയും പഴവും എല്ലാം വേണ്ടുവോളം കൊടുത്തിട്ട് പറയും വയറു നിറഞ്ഞില്ലേ ഇനി ചിന്നുവെന്ന് വിളിച്ചേ കിങ്ങിണി....
അവള്‍ തത്തയ്ക്ക് ഇട്ട പേരാണ് കിങ്ങിണി.
ഒരു ദിവസം കിങ്ങനി കിങ്ങനി എന്നെ വിളികേട്ടു ചിന്നു ഉണ്ണിയും തട്ടിയിട്ടു ഓടി 
കിങ്ങിണി കൂട്ടില്‍ കിടന്നു വിളിക്കുന്നതാ...
"ഉണ്ണിയേട്ട ദാ കിങ്ങിണി സംസാരിക്കുന്നു"
ഓടിവന്ന ഉണ്ണി അവളെ കളിയാക്കി ചിരിച്ചു.
"കൊല്ലം അതിനു വിവരം ഉണ്ട് കണ്ടോ നിന്റെ പേര് വിളിച്ചിട്ട് ഗുണമില്ലെന്ന് അതിനു മനസ്സിലായി"
"നന്ദിയില്ലാത്ത സാധനം ഞാന്‍ തന്നത് മുഴുവന്‍ വാങ്ങി തിന്നിട്ടു തന്നത്താന്‍ പേര് വിളിക്കുന്നു.....കിങ്ങിണി എന്ന് വിളിക്കുന്ന പാടില്ലാലോ ചിന്നു എന്ന് വിളിക്കാന്‍ .....ഉണ്ണിയേട്ട ഇവളുടെ പേര് മാറ്റിയാലോ ചിന്നു എന്നാക്കാം...."
അത് കേട്ടതും കിങ്ങിണി കൂട്ടില്‍ കിടന്നു ചിറകടിച്ചു ശബ്ദം ഉണ്ടാക്കി.
"കണ്ടോ അവള്‍ക്കു അത് ഇഷ്ട്ടമാല്ലന്ന കിങ്ങിണി പറയുന്നേ...."
ഉണ്ണി ചിരിച്ചു .
"നീ ഇന്ന് പട്ടിണി കിടക്കു ഞാന്‍ ഇന്ന് ഒന്നും തരൂല്ല .....വേഗം ചിന്നു എന്ന് വിളിച്ചോ...."
ഭീഷിണിയുടെ സ്വരത്തില്‍ പറഞ്ഞു കൊണ്ട് അവള്‍ രണ്ടു കൈയും വീശി അകയ്തെയ്ക്ക് പോയി.
ഉണ്ണി നോക്കി നിന്ന് ചിരിച്ചു.
"ഈ പെണ്ണിന്റെ ഒരു കാര്യം"
അവന്‍ മനസ്സില്‍ പറഞ്ഞു......
.....................................................................................................................................................................................................
....................................വൈകുന്നേരം മൂടി പുതച്ചു കിടക്കുന്ന ചിന്നുവിന്റെ അരികിലിരുന്നു ഉണ്ണി ചോദിച്ചു.
"എന്താ ഇന്ന് നേരത്തെ കിടക്കുന്നെ"
നെറ്റിയില്‍ കൈ വച്ച ഉണ്ണി ഞെട്ടി 
"നന്നായി പനിക്കുന്നുണ്ടല്ലോ എന്തുപറ്റി കുട്ടി?"
"കാലില്‍ ഒരു മുള്ള് കൊണ്ട് ഉണ്ണിയേട്ട "
ക്ഷീണിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു.
"അമ്മെ ഒന്നിങ്ങു വന്നെ"
ഉണ്ണി ആധിയോടെ വിളിച്ചു.
അവന്‍ ചിന്നുവിന്റെ കാലു പരിശോധിച്ച് സംശയത്താല്‍ അവന്റെ നെറ്റി ചുളിഞ്ഞു.
അടുത്ത് അടുത്ത് രണ്ടു പാടുകള്‍ ചുറ്റും കരിനീലിച്ചു കിടക്കുന്നു.
"ഈശ്വര...!!"
ഉണ്ണി നെഞ്ചില്‍ കൈവച്ചു വിളിച്ചു.
ചിന്നുവിനെ വാരിയെടുത്ത് ഓടിയത് മാത്രമേ അവനു ഓര്‍മ്മയുള്ളൂ.
ഹോസ്പിറ്റലില്‍ എത്തിയപ്പോഴേയ്ക്കും അവള്‍ ആകെ വാടി തളര്‍ന്നിരുന്നു................................
..........................ചിന്നു..... ചിന്നു.... കിങ്ങിണി തത്ത ചിറകിട്ടടിച്ചു കരഞ്ഞു...കിങ്ങിണിയുടെ വിളി കേള്‍ക്കാനാവാത്ത ദൂരത്തേയ്ക്ക് കൂടുവിട്ടു പറന്നു പോയിരുന്നു ചിന്നു ..............
....................................................................................................................................................................................................................................................................................
" ഉണ്ണി "
തോളില്‍ കരസ്പര്‍ശമെറ്റപ്പോള്‍ ഉണ്ണി ചിന്തയില്‍ നിന്നുണര്‍ന്നു.
അവന്റെ കൈക്കുള്ളില്‍ അപ്പോഴും ഒരു ഉരുള ചോറ് ബാക്കിയായിരുന്നു ഇനി അത് കഴിക്കാന്‍ തന്റെ അനിയത്തി വരില്ലല്ലോ....
നിറഞ്ഞു തുളുമ്പിയ കണ്ണുകളാല്‍ അവന്‍ അമ്മയെ നോക്കി...അമ്മു സാരി തലപ്പ്‌ കൊണ്ട് മിഴികള്‍ തുടച്ചു .
"അവളിവിടെയുണ്ട്‌ ഉണ്ണി നമ്മളെ വിട്ടു പോകാന്‍ പറ്റുമോ എന്റെ കുട്ടിയ്ക്ക്"
അമ്മു ഏങ്ങലടിച്ചു കരഞ്ഞു.
ഇതു ലോകത്ത് ആയിരുന്നാലും തന്റെ പങ്കു വാങ്ങാന്‍ അവള്‍ എത്തുമെന്ന വിശ്വാസത്തോടെ എന്നും അവള്‍ക്കായി ഒരു ഉരുള ചോറ് അവന്‍ നീക്കിവച്ചു .....
എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ മാലാഖമാരുടെ ലോകത്ത് നിന്നും ഇറങ്ങി വന്നു ഏട്ടനേയും അമ്മയും പറ്റിച്ചു അവള്‍ അത് കഴിക്കുന്നതും സ്വപ്നം കണ്ടു ഉണ്ണി ഉറങ്ങി .....

Friday, April 6, 2012

കുറുനിര തഴുകി കൂടെ വരുന്നു
കുസ്രതിക്കാരി കുഞ്ഞിളം തെന്നല്‍
പാദം ചുംബിച്ചു സ്നേഹം പ്രകടിപ്പിച്ചു
കുറുഞ്ഞി പൂച്ചയും കൂടെ കൂടി
തൊടിയിലാകെ ചുറ്റി നടന്നു ഞാന്‍
പൂത്തു നില്‍ക്കും മന്ദാര പൂക്കള്‍
എന്നെ നോക്കി മന്ദഹസിച്ചു
ചെമ്പകം പൂത്തു പുഞ്ചിരിച്ചു
എന്‍ ചാരത്താകെ സുഗന്ധം പരന്നു
മുല്ലയില്‍ ഞാനൊന്ന് മെല്ലെ തഴുകി
മുല്ലപൂക്കള്‍ ഒന്നായ് ചിരിച്ചു
വാഴ തേന്‍ ഉണ്ണുന്ന അണ്ണാര കണ്ണന്‍
ചിലച്ചുകൊണ്ടെന്നെ കളിയാക്കി
മഞ്ഞപട്ടുടുത്ത കണിക്കൊന്ന പൂക്കള്‍
കണ്ണിനും മനസിനും കുളിര്‍മ പകര്‍ന്നു
മറഞ്ഞിരുന്നെങ്ങോ ഈണത്തില്‍
പാടുന്നു പൂങ്കുയിലും
പൂക്കളും പൂങ്കാറ്റും പൂങ്കുയിലും
ഇന്നെന്റെ ചങ്ങാതിമാരായി മാറി

                                                               മിനി പുതുശ്ശേരി  



കണിക്കൊന്ന പൂക്കുന്ന കാലം

മഞ്ഞപ്പുടവ ചുറ്റി കണികൊന്ന പൂത്തപ്പോള്‍
മനസിലിരുന്നൊരു വിഷുപക്ഷി പാടി
ഉണ്ണികിടങ്ങാള്‍ കണി കാണുവാനായി
സ്വര്‍ണ്ണപൂക്കള്‍ സ്വന്തമാക്കിടുന്നു
മേട കാറ്റില്‍ കൊഴിയുന്ന പൂക്കള്‍
ഭൂമി ദേവിയെ മഞ്ഞപ്പട്ട് ചാര്‍ത്തി
ഇന്നിതാ വിഷു വരും മുന്‍പ്
പൂക്കുന്നു കണികൊന്നകളെല്ലാം
കാലം തെറ്റി പൂത്ത കണിക്കൊന്ന പൂക്കളെ
മേട മാസത്തിലെ വിഷുവിനെ മറന്നുവോ
വിഷുപക്ഷിതന്‍ പാട്ടും മറന്നുവോ
കണിക്കൊന്ന പൂക്കുന്ന കാലം മറന്നുവോ
വിഷു വരുമ്പോള്‍ കാണികാനുവാനായി
കണികൊന്ന പൂവിനായ്
ഓടുന്നു ഉണ്ണി കിടാങ്ങളും തരുണി മണികളും
കണിക്കൊന്ന പൂക്കളെ മാത്രം
കണികാണാന്‍ പോലും കാണാതെയായി


                                                                 മിനി പുതുശ്ശേരി  


വിഷു കോടി ചുറ്റി
മുല്ലപൂ മാല ചാര്‍ത്തി
മുക്കുറ്റി ചാന്തണിഞ്ഞു
ചക്കയും മാങ്ങയും
നാളികേരവും നെല്ലും
കണിവെള്ളരിയും കാണികൊന്നപൂവും
കള്ളചിരിയുമായ് നില്‍ക്കുന്ന
മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയ
ഉണ്ണികണ്ണനെയും കണി കണ്ടു
മുത്തശി തരുന്ന വിഷു കൈനീട്ടം
കൈനീട്ടി വാങ്ങി കാല്‍ തൊട്ടു വന്ദിച്ചു
വിത്തും കൈക്കോട്ടും
വിഷുപക്ഷിതന്‍ പാട്ടും
മനസ്സില്‍ ആയിരം നന്മതന്‍
സ്വര്‍ണ്ണ പൂക്കള്‍ വിരിയിച്ചു
വീണ്ടും ഒരു വസന്തം കണികാണാന്‍
കാത്തിരിക്കുന്നു ഞാനും
എന്‍ കണികൊന്നപൂവും 


                                               മിനി പുതുശ്ശേരി  















കാത്തിരിപൂ ഞാന്‍
കാതോര്‍തിരിപൂ ഞാന്‍
സ്വര്‍ഗത്തില്‍ മാലഖമാരോത്ത്
നിന്‍ പൂമുഖം കാണാന്‍
കണ്ടു കരളു നിറയാന്
കാഴ്ചവയ്ക്കുന്നു ഞാന്‍ ദൈവമേ നിന്‍ മുന്നില്‍
എന്നെയും എനിക്കുള്ള സര്‍വവും 




                                                മിനി പുതുശ്ശേരി 
















സ്രഷ്ട്ടികളില്‍ ആശ്രയിച്ചു
സ്രഷ്ട്ടാവിനെ  ഞാന്‍ മറന്നു പോയി
തന്നതിനെ ഞാന്‍ ജീവനായ് കണ്ടു
ജീവന്‍ തന്നവനെ മറന്നുപോയി

          ജീവനായ് സ്നേഹിക്കുന്നവനെ വെറുത്തു
          ജീവനെപ്പോലും നശിപ്പിക്കുന്നവനെ
          ഞാന്‍ സ്നേഹിച്ചു പോയി
          കണ്മണി പോലെ സ്നേഹിക്കുന്നവനെ കാണാതെ
          കണ്ണിലെ കരടായ് മിഴിനീര്‍ പൊഴിച്ചു

ഉള്ളം കയ്യില്‍ പേര് എഴുതിയവനെ
ഉള്ളം കൊടുത്തും ഉള്ളത് കൊടുത്തും
സ്നേഹിക്കാന്‍ പറഞ്ഞവനെ
യുക്തിയും ബുദ്ധിയും കൊണ്ട് തള്ളികളഞ്ഞു

             ഓരോ ശ്വാസത്തിലും
            ഓരോ നിമിഷത്തിലും
            നീ എന്റെ കൂടെയുള്ളപ്പോഴും
            ഒരിക്കലും അറിയാതെ പോയി ഞാന്‍
വയലിലെ പുല്ലുപോല്‍  വാടുന്ന എന്നെ
സ്നേഹതണല്‍ നല്‍കി  
ജീവജലം നല്‍കി
പരിപാലിക്കുന്നു നീ

            ലില്ലിപൂവിനേപോല്‍  അണിയിചെന്നെ
            വാല്‍സല്യതാല്‍ മാറോട്‌ണയ്ക്കുന്നു
            സ്നേഹ ചുംബനം നല്‍കി
            ആശ്വസിപ്പിക്കുന്നു

വഴിതെറ്റി ഞാന്‍ നിന്നെ വിട്ടകലുമ്പോഴും
കാരുണ്യം തുളുമ്പും മിഴികളുമായ്‌
എന്റെ വഴിയില്‍ നീ
എന്നെ കാത്തുനിന്നു

             പിരിയാത്ത സ്നേഹിതനായ്  കൂടെ വന്നു
             അമ്മയെപോല്‍ ഓമനിച്ചു
             അപ്പനെപ്പോല്‍ വാല്‍സല്യമെകി
             വേദനയുടെ വേലിയേറ്റങ്ങളെ
            ശാസിച്ചു ശാന്തമാക്കുന്നു 

                                                            മിനി പുതുശ്ശേരി  

Monday, April 2, 2012

 കാണുമ്പോള്‍ ഒക്കെയും കണ്ണുകള്‍ നിറയുന്നതെന്തേ...
ഒപ്പം നടക്കുമ്പോള്‍ ഹ്രദയം തുടിക്കുന്നതെന്തേ ....
മിണ്ടുന്ന നേരത്തും മനസ്സില്‍ നീ മൊഴിയുന്നതെന്തേ.....
മനസിലെ മിഴിനീര്‍ നീ മറയ്ക്കുന്നതെന്തേ.....
നിനക്കായ് തുടിക്കുമെന്‍ ഹ്രദയം മാത്രം
നീ കാണാതെ പോകുന്നതെന്തേ.....
ജീവന്റെ ജീവനായ് ഞാന്‍ സ്നേഹിക്കുമ്പോഴും
കൈയെത്തും ദൂരത്ത്‌ നീയുണ്ടായിരുന്നിട്ടും....
പറയാതെ പറയുന്ന സ്നേഹത്തിന്‍ ഭാഷ
നീ അറിയാതെ പോകുന്നതെന്തേ.        മിനി പുതുശ്ശേരി 

Sunday, April 1, 2012

സ്നേഹിക്കുക എന്ന് പറഞ്ഞാല്‍ നമ്മളെ വേദനിപ്പിക്കാനുള്ള അവകാശവും കൂടെ ആ വ്യക്തിക്ക് കൊടുക്കുകയാണ് ചെയ്യുന്നത് .ഒരു വ്യക്തി അയാള്‍ വേദനിപ്പിക്കുന്നത് താന്‍ സ്നേഹിക്കുന്നവരെ ആയിരിക്കും.അല്ലെങ്കില്‍ ഒരാളുടെ പ്രവര്‍ത്തി,വാക്ക്,ഇവയൊക്കെ വേദനയായി മാറുന്നത് അയാളെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമായിരിക്കും.ഉദാഹരണത്തിന് ഒരു മദ്യപാനി വഴിയില്‍ കിടന്നു ബഹളം ഉണ്ടാക്കുകയാണ് കാണുന്നവര്‍ അയാളെ നോക്കി ചിരിക്കുന്നു.അയാള്‍ നമ്മള്‍ സ്നേഹിക്കുന്ന വ്യക്തി ആണെങ്കില്‍ നമുക്ക് ചിരിയാണോ വരിക സങ്കടമാണോ വരിക?തീര്‍ച്ചയായും നമുക്ക് വിഷമം വരും അല്ലെ?
മദ്യപിച്ചു സ്വയം നശിക്കുന്ന അയാളെ കുറിച്ച് നമ്മള്‍ വേദനിക്കും.ഈ വേണ്ടന നമുക്ക് ഉണ്ടാകുന്നത് നമ്മള്‍ അയാളെ സ്നേഹിക്കുന്നത് കൊണ്ടാല്ലേ? അയാള്‍ വെറുമൊരു വഴി പോക്കനാനെങ്കില്‍ ബോധമില്ലാതെ അയാള്‍ പറയുന്ന സംസാരങ്ങളും കാണിക്കുന്ന ചേഷ്ടകളും നമ്മളെ പൊട്ടിചിരിപ്പിക്കും. നമുക്ക് സ്നേഹം തോന്നുന്നവരെ മാത്രമേ നമ്മള്‍ ശാസിക്കാരുല്ലു ,,വഴക്ക് പറയാറുള്ളൂ ,,ഉപദേശികാറുള്ളൂ. ഒരാള്‍ വഴക്ക് പറയുമ്പോഴും , ശാസിക്കുംപോഴും,നമുക്ക് വേദന തോന്നുന്നു വെങ്കില്‍ ആ വ്യക്തിയെ നമ്മള്‍ സ്നേഹിക്കുന്നു.. ഇല്ലെങ്കില്‍ നമ്മള്‍ ചോദിക്കും എന്നെ വഴക്ക് പറയാനും ശാസിക്കാനും നിങ്ങള്ക്ക് എന്ത് അധികാരം? ഇങ്ങനെ ഒക്കെ പറയാന്‍ നിങ്ങള്‍ എന്റെ ആരാണ്?സ്നേഹമുള്ളിടത് ഈ ഒരു ചോദ്യം ഉയരുന്നില്ല. കാരണം നമുക്ക് അറിയാം സ്നേഹം ഉള്ളത് കൊണ്ടാണ് ശകാരിച്ചത്‌,വഴക്കുപറഞ്ഞത്‌ എന്ന്അല്ലെ?
ഇനി ഒരാള്‍ പറയുകയാണ്‌ നിനക്ക് എന്നെ സ്നേഹിക്കാം പക്ഷെ എന്നെ വേദനിപ്പിക്കാനും ശാസിക്കാനും ഒന്നും നിനക്ക് അധികാരമില്ല ഇയാളോട് നമുക്ക് ആത്മാര്‍ഥമായ സ്നേഹം തോന്നുമോ?
മറിച്ചു  ഒരാള്‍ പറയുകയാണ്‌ ഞാന്‍ നിന്നെ സ്നേഹിക്കുന്നു നിനക്ക് എന്നെ സ്നേഹിക്കാനും വേദനിപ്പിക്കാനും ശാസിക്കാനും വഴക്ക് പറയാനും എല്ലാം അവകാശം ഉണ്ട് ഇവരില്‍ ആരെയായിരിക്കും നമ്മള്‍ സ്നേഹിക്കുക?നമുക്ക് പൂര്‍ണ്ണ അവകാശവും അധികാരവും തരാന്‍ മാത്രം നമ്മളെ സ്നേഹിക്കുന്ന ആളിനെയായിരിക്കില്ലേ നമ്മളും സ്നേഹിക്കുക..?
സ്നേഹം എന്നാല്‍ നമ്മളെ വേദനിപ്പിക്കാനുള്ള അവകശവും കൂടെ സ്നേഹിക്കുന്ന ആളിന് നല്‍കുന്നു എന്നാണു.നമ്മള്‍ സ്നേഹിക്കുന്നവര്‍ വേദനിപ്പിച്ചാല്‍ അവരോടു ക്ഷമികാനും നമുക്ക് കഴിയും ഇല്ലെങ്കില്‍ നമ്മള്‍ അവരെ സ്നേഹിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. എന്നോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ലേ?? നമ്മള്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്നവര്‍ ഒരു പക്ഷെ നമ്മളെ നോക്കി ഇങ്ങനെ ചോദിക്കുന്നുണ്ടായിരിക്കും...തന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ചമ്മട്ടിയടിയെട്റ്റ് ,,മുള്‍മുടി ധരിപ്പിക്കപ്പെട്ടു ,അവസാനതുള്ളി രക്തം കൂടി ചിന്തി മൂന്നാണിയില്‍ തൂങ്ങി കുരിശില്‍ മരിച്ച ഈശോ ആണ് ഈ സ്നേഹത്തിന്റെ ഏറ്റവും വലിയ മാത്രക.സ്നേഹിച്ചവര്‍ക്കു വേണ്ടി വേദനിച്ച ,ആ വേദന സന്തോഷപൂര്‍വ്വം സഹിച്ചു ,തന്നെ വേദനിപ്പിച്ച, താന്‍ സ്നേഹിച്ചവരോട് ക്ഷമിച്ച ഒരു ദൈവത്തെ മറ്റെവിടെ കണ്ടുമുട്ടാനാകും?
മറ്റേതു ദൈവമാണ് സ്നേഹിച്ചവര്‍ക്കു വേണ്ടി ജീവന്‍ കൊടുത്തു മരിച്ച ദൈവം? ദ്രോഹിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു അവരോടു ക്ഷമിച്ച വേറെ ഏതു ദൈവമാണ് ഉള്ളത്??ഈ ദൈവത്തില്‍ വിശ്വസിക്കുന്ന ഈ ദൈവത്തിന്റെ അനുയായികളെന്ന്
അവകാശപ്പെടുന്ന ക്രിസ്ത്യാനികളുടെ വീടുകളിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത്...ഏറ്റവും കൂടുതല്‍ വിവാഹ മോചന കേസുകള്‍ കോടതിയില്‍ നടക്കുന്നത്...
ഏറ്റവും കൂടുതല്‍ മാതാപിതാക്കള്‍ അനാഥലയത്തില്‍ കഴിയുന്നത്‌...എല്ലാം നമ്മള്‍ ക്രിസ്ത്യാനികളുടെ ഭവനങ്ങളില്‍ അല്ലെ ...സ്നേഹത്തിന്റെ വേദന സഹിക്കാന്‍ മനസില്ലാത്തത് കൊണ്ടല്ലേ ഇതൊക്കെ നടന്നു കൊണ്ടിരിക്കുന്നത് ....?

                                                                                                                          മിനി പുതുശ്ശേരി