Friday, March 30, 2012

കാല്‍തളകള്‍ കിലുങ്ങാതെ
കാലൊച്ച കേള്‍ക്കാതെ
കാവല്‍ക്കരരിയാതെ
കാത്തിരിക്കുമെന്‍ കാമുക ഹ്രദയത്തില്‍
കടന്നതെങ്ങനെ
നീയെന്‍ പ്രിയ സഖി


                            മിനി പുതുശ്ശേരി 


പള്ളിമണികള്‍ മുഴങ്ങിടുന്നു
ഇടവിട്ട്‌ ഇടവിട്ട്‌ ഇടറിയ ശബ്ദത്തില്‍
കുളിക്കുവാന്‍ പോലും ആകാത്തെ എന്നെ
ബന്ധുക്കള്‍ ചേര്‍ന്ന്
കുളിപ്പിച്ച് പുതു കുപ്പായതിന്‍
പുതുമണം അറിഞ്ഞില്ല ഞാന്‍
എനിക്ക് ചുറ്റം നിരന്നൊര
പൂക്കള്‍ തന്‍ മണവും
നിറവും ഞാന്‍ കണ്ടില്ല
ചിരിക്കുന്നു കരയുന്നു
ബന്ധുക്കളെല്ലാം പരിഭവം
പറഞ്ഞു നീ കരയുന്നതെന്തിന്
ഓടികളിച്ചു നടന്നൊര മുറ്റത്തു നിന്നും
യാത്രയാകുന്നു ഇനിയില്ല
ഒരു മടക്കയാത്ര
ശൂന്യമായോരെന്‍ കൈകള്‍ നോക്ക്
ഒന്നുമേ എന്റെ കൂടെയില്ല
കുഞായോരെന്നെ കൈകളിലേന്തി
അമ്മ കയറിയ ദേവാലയത്തില്‍
മൂകമായ് ഞാന്‍ യാത്ര ചോദിച്ചു
ആറടി മണ്ണിന്റെ ഉടമസ്തയാകാന്‍
ഒരു പിടി മണ്ണെറിഞ്ഞു പ്രിയപ്പെട്ടവര്‍
എന്നെ യാത്രയാക്കി
ഉറ്റവര്‍ക്കും ഉടയവര്‍ക്കും
ഞാനിന്നോരോര്‍മ്മ മാത്രമായി
കാലങ്ങള്‍ കഴിയുമ്പോള്‍
ആ ഓര്‍മ്മയില്‍ നിന്നും ഞാന്‍ യാത്രയാകും


                                                          മിനി പുതുശ്ശേരി  
ആയിരം മല്ലന്മാരെ ജയിച്ചാലും
ലോകം തന്നെ കാല്‍ക്കീഴിലായാലും
നിന്റെ മനസിനെ വരുതിയിലാക്കിയില്ലെങ്കില്‍

നീയെന്നും വട്ടപൂജ്യമാനെന്നോര്‍ക്കുക
നീ ഇന്ന് നിന്‍ മനസ്സിനെ ജയിച്ചാല്‍
നാളെ നിന്നെ ജയിക്കാന്‍
കഴിയില്ലാര്‍ക്കുമെന്നറിഞ്ഞ
ിടുക 


                                                 മിനി പുതുശ്ശേരി  
  







എന്റെ മുല്ല

അന്നും പതിവ് പോലെ വാഴത്തോട്ടത്തില്‍ നനയ്ക്കാന്‍ വന്നതാണ്‌ മീനു അടുത്ത വീട്ടിലെ ബാലന്‍ മാഷിന്റെ വകയാണ്. രണ്ടു ഏക്കര്‍ വരുന്ന വാഴതോട്ടം .കടുത്ത വേനലില്‍ ഇടവിട്ട്‌ നനയ്ക്കണമെന്നു പറഞ്ഞിട്ടുള്ളതാണ് മാഷ്. മീനു വിനു അത് ഒരു സഹായമാണ്. നനയ്ക് മാഷ് തരുന്ന കൂലി. അചിച്ചനും അച്ചമ്മയ്കും പണിക്കു പോകാന്‍ വയ്യാതായി മാഷിന്റെ വീട്ടിലും പാടത്തും ആയിരുന്നു രണ്ടു പേര്‍ക്കും പണി രാവിലെ വീട്ടില്‍ നിന്ന് പോന്നാല്‍ പിന്നെ വൈകുന്നേരം ആയിട്ടെ രണ്ടു പേരും തിരിച്ചു വരൂ ചായയും ശാപ്പാടും ഒകെ ബാലന്‍ മാഷിന്റെ വീട്ടില്‍ നിന്നാണ് അച്ഛനും അമ്മയും ഇല്ലാത്ത മീനു നെ പോന്നു പോലെയാണ് അവര്‍ വളര്തികൊണ്ട് വന്നത് പുറത്തു ഒരു പണിക്കും അവളെ വിട്ടിടില്ല ഇന്നിപ്പോ വയ്യാതെ ആയപ്പോ രണ്ടു പേര്‍ക്കും വിഷമമാണ് മീനുവിനെ പണിക്ക് വിടുന്നതില്‍ നനയല്ലേ ഭാരമില്ലാത്ത പണിയല്ലേ എന്നാ ആശ്വാസം ഉണ്ട് ആ പാവങ്ങള്‍ക്ക് .ഒരു മാസമായി മീനു നന തുടങ്ങിയിട്ട് അവള്‍ ഓരോ വാഴയുടെ കടയിലും വെള്ളം എത്താന്‍ പാകത്തിന് ചെറിയ ചാലുകള്‍ ഉണ്ടാക്കി അത് എളുപ്പമാണ് അപ്പോള്‍ കോരി നനയ്ക്കണ്ട അവള്‍ തൂമ്പയും കൊണ്ട് എല്ലാ വാഴയുടെ തടത്തിലും നടന്നു നോക്കി നന നന്നായില്ലെങ്കില്‍ മാഷിന്റെ ചീത്ത കേള്‍ക്കുമോ എന്നാ പേടിയാണ് മനസ്സില്‍
."എന്നാ കൂലി കിട്ടും ഈ പണിക്കു "
ആരാ അവള്‍ തിരിഞ്ഞു നോക്കി ഇല്ല ആരെയും കാണുന്നില്ല അവള്‍ ചുറ്റും കണ്ണോടിച്ചു നിരനിരയായി നില്‍ക്കുന്ന വാഴകള്‍ മാത്രം അല്ലാതെ ഒന്നും കാണുന്നില്ല ചിലപ്പോ എനിക്ക് തോന്നിയതാകും അവള്‍ തനിയെ പറഞ്ഞിട്ട് തൂമ്പയും എടുത്തു നടന്നതും ഞെട്ടിപ്പോയി മാനത് നിന്നും പൊട്ടി വീണത്‌ പോലെ ഒരു ചെറുപ്പക്കാരന്‍ മടക്കികുത്തിയ കള്ളിമുണ്ടും ബനിയനും തലയില്‍ ഒരു കെട്ടും ചുണ്ടില്‍ പുഞ്ചിരിയുമായി നില്‍ക്കുന്നു .
"എന്താ പേടിച്ചു പോയോ?"അവന്‍ ചോദിച്ചു.
"നിങ്ങള്‍ ആരാ ഇത്ര പെട്ടന്ന് എങ്ങിനെ ഇവിടെ പ്രത്യക്ഷപെട്ടു?"അവളുടെ സ്വരത്തില്‍ പേടിയും ദേഷ്യവും ഉണ്ടായിരുന്നു.
"ഞാന്‍ ഒരു ഗന്ധര്‍വന്‍ ആണ് ഈ വഴി പോയപ്പോള്‍ ഒരു സുന്ദരിയെ കണ്ടു വന്നതാ"പുഞ്ചിരിയോടെ അവന്‍ പറഞ്ഞു
."മീനുന്റെ ഈ നില്‍പു കാണാന്‍ നല്ല ചേലുണ്ട്"
അവളെ അടിമുടി നോക്കിയിട്ട് അവന്‍ പറഞ്ഞു."നീളന്‍ പാവാട മുട്ടിനു ഒപ്പം മടക്കി കുത്തി വച്ച് കയില്‍ ഒരു തൂമ്പയും തലയില്‍ ഒരു തുണിക്കെട്ടും നല്ല ചേര്‍ച്ചയാ ഈ വേഷം നന്നായിട്ടുണ്ട് "അതെ ഇയാള്‍ ആരാ എനിക്ക് മനസിലായില്ല"അവള്‍ ചമ്മലോടെ ചോദിച്ചു.
"എടി കൊരങ്ങത്തി നിനക്ക് എന്നെ മനസിലായില്ലേ?"അവന്‍ അവളുടെ തലയ്ക്കു ഒരു തൊണ്ട് വച്ച് കൊടുത്തു.കൊരങ്ങത്തി ഇങ്ങനെ വിളിക്കുന്ന ഒരാളെ ഉള്ളു ബാലന്‍ മാഷിന്റെ ഇളയ മകന്‍ നന്ദു എന്നും പഠിക്കാന്‍ പോകുന്നതും വരുന്നതും എല്ലാം രണ്ടു പേരും ഒരുമിച്ചാണ് ജോളില്‍ കിട്ടി ദുബായ് യില്‍ ആയിരുന്നു അവന്‍ ബാലന്‍ മാഷ് പറഞ്ഞിരുന്നു ഈ ആഴ്ച നന്ദു വരുന്നുണ്ട് എന്ന്.
"എടാ വെള്ള പാറ്റെ നീയായിരുന്നോ?"മീനു നന്ദുവിനെ കളിയാക്കി വിളിക്കുന്നതാണ് വെള്ള പാറ്റെ എന്ന് അവളെ കറുപ്പ്ണെന്ന് പറഞ്ഞു കളിയാക്കുമ്പോള്‍ നല്ല വെളുത്ത നന്ദുവിനെ അവള്‍ കളിയാക്കി വിളിച്ചിരുന്നത്‌ വെള്ള പാറ്റെ എന്നാണ്.
"ഇത് എന്ത് കോലം ആണ്" അവള്‍ അവനെ അടിമുടി നോക്കി
"നിന്റെ മുടിയിക്കെ എവിടെ പോയി ഇത് എങ്ങിനെ കിട്ടി കുടവയര്‍ ഇനി നിന്റെ പേര് മാറ്റി കുടവയറന്‍ എന്നാക്കാം"അവള്‍ മൂക്കത്ത് വിരല്‍ വച്ച് ചിരിച്ചു.
"എടി നിന്നെ ഞാനുണ്ടല്ലോ "അവന്‍ അവളുടെ ചെവിക്കു പിടിച്ചു തിരിച്ചു.
"അയ്യോ വിട് നന്ദുവേട്ട വേദനിക്കുന്നു"
"ഇനി അങ്ങിനെ വിളിക്കില്ലനു പറ"
"ഇല്ല ഇനി വിളിക്കില്ല"അവന്‍ പിടി വിട്ടു
"അതിരിക്കട്ടെ നീ എപ്പോഴാ വന്നത്?"
"ഞാന്‍ ഇന്നലെ വന്നതാ മോളെ നല്ല ക്ഷീണം കിടന്നു ഉറങ്ങി അമ്മ പരാതിയായിരുന്നു കാണാന്‍ കിട്ടിയില്ലന്നു..."
"അടുക്കളയില്‍ ചെന്നപ്പോ ഹോ അമ്മ എനിക്ക് ഇഷ്ട്ടപെട്ട തോരനും മാങ്ങാ കറി എല്ലാം ഉണ്ടാക്കി വച്ചിരിക്കുന്നു കൊതികൊണ്ട് വയറു നോക്കാതെ എടുത്തു അങ്ങ് തട്ടി അതാ വയറു വീര്‍ത്തു ഇരികുന്നെ അല്ലാതെ അയ്യേ കുടവയര്‍ ഒന്നും അല്ല."
അവന്‍ വയറില്‍ തഴുകിയിട്ടു പറഞ്ഞു.
"പിന്നെ ചോറ് തിന്നാല്‍ വയറു ഇങ്ങനെ വീര്‍കാല്ലേ ഇത് കുടവയര്‍ തന്നെയാ..."അവള്‍ കളിയാക്കി.
" ഇനി പെണ്ണ് കിട്ടുന്ന കാര്യം സംശയമാ..."
"പോടീ കൊരങ്ങത്തി ഞാന്‍ പെണ്ണ് കെട്ടുന്നില്ല അപ്പോഴോ?"
"ഇനി ഇപ്പൊ കെട്ടണമെന്ന് വിചാരിച്ചാലും എന്താ കാര്യം നടക്കണ്ടേ..".അവള്‍ അവനെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു കൊണ്ടിരുന്നു.
"എടി നിന്നെ കെട്ടാന്‍ ഇതുവരെ ആരും വന്നില്ലേ?"
"പിന്നെ ഒരുപാടു രാജകുമാരന്‍മാര്‍ വന്നു പക്ഷെ അവര്‍ക്കൊന്നും കൊരങ്ങത്തിയെ ഇഷ്ട്ടമായില്ല.."
പകുതി തമാശയും പകുതി കാര്യമായും അവള്‍ പറഞ്ഞു.
"എന്നോട് അമ്മ പറയാറുണ്ട് വിളിക്കുമ്പോള്‍ ഒക്കെ നിന്റെകാര്യം.
ഒന്ന് രണ്ടു ആലോചന ഒക്കെ വന്നതലേ പിന്നെ എന്തുപറ്റി?"
"ഓ അവര്‍ക്ക് സ്ത്രീയെ അല്ല സ്ത്രീധനം ആണ് വേണ്ടത് പാവം എന്റെ അച്ചച്ചന്റെയുംഅച്ചമ്മയുടെയും കയ്യില്‍ ഞാന്‍ മാത്രമേ ഉള്ളു ആരെങ്കിലും എന്നെ ചോദിച്ചു വരട്ടെ അന്ന് മതി എനിക്ക് കല്യാണം."
അവള്‍ തൂമ്പ എടുത്തു തോളില്‍ വച്ചുകൊണ്ട് നടക്കാന്‍ തുടങ്ങി
"നീ പോകുവാണോ?"അവന്‍ ചോദിച്ചു .
"അതെ ഇന്നത്തെ നന കഴിഞ്ഞു.ഇനി നാളെ വരും അല്ലെങ്കില്‍ നന്ദുന്റെ അച്ഛന്‍ മാഷിന്റെ കയ്യില്‍ നിന്ന് നല്ലത് കിട്ടും..."
"എടി നീ വീട്ടിലേയ്ക്‌ ഒന്ന് വരണം കേട്ടോ"
"വരാം"അവള്‍ വിളിച്ചു പറഞ്ഞു
....................................

..............................................................................
"നീ എന്താ വന്നിട്ട് ഇവിടെത്തന്നെ നിന്ന് കളഞ്ഞേ ..."
മീനു മുറ്റത്തെ മുല്ലയുടെ ചുവട്ടില്‍ മുകളിലോട്ടു നോക്കി നില്‍ക്കുവാരുന്നു.
നന്ദു ഇറയത്തു നിന്നിട്ട് വിളിച്ചു...
"അമ്മെ ദെ ഒരു വിരുന്നുകാരി വന്നിട്ടുണ്ട് ചായ എടുത്തോ "
കയ്യിലിരുന്ന മുല്ലപൂക്കള്‍ അവന്റെ മുഖത്തേയ്ക്കു എറിഞ്ഞിട്ടു അവള്‍ പുറകിലൂടെ അടുക്കള വശത്തോട്ടു ഓടി
അടുക്കളയില്‍ ചെന്ന് ഇന്ദിരാമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു
"വിരുന്നുകാരോന്നും അല്ല അമ്മെ ഞാനാണ് വന്നത് "
മീനുട്ടിയാരുന്നോ ഇവന്റെ കൂവല്‍ കേട്ടപ്പോള്‍ ഞാന്‍ കരുതി അവന്റെ കൂട്ടുകാര്‍ ആരെങ്കിലും ആയിരിക്കുമെന്ന്"
ബാലന്മാഷിന്റെ ഭാര്യയെ അവള്‍ അമ്മയെന്നാണ് വിളിക്കുന്നെ ഇന്ദിരയ്ക്കും ഒരു മകളോടെന്നപോലെ ഇഷ്ട്ടമാണ് അവളെ പെങ്കുട്ടികളില്ലാത്ത അവര്‍ മകളെപോലെയാണ് അവളെ കണ്ടിരുന്നത്‌...
"അത് ശരി ആദ്യം തീറ്റക്കാര്യം ആണല്ലേ"
നന്ദു അമ്മയുടെ പുറകില്‍ വന്നു തോളിലൂടെ കൈയിട്ടു
"ഒന്ന് മാറി നില്‍ക്ക് ചെക്കാ അവിടുന്ന് ഇപ്പോഴും കൊച്ചു കുട്ടിയാന്ന വിചാരം കൂടെ പഠിച്ചവര്‍ക്കൊക്കെ രണ്ടും മൂന്നും കുട്ടികളായി"
ഇന്ദിരാമ്മ നന്ദുവിന്റെ കൈ തട്ടി മാറ്റി.
"അപ്പോള്‍ ഇവള്‍ക്ക് എത്ര കുട്ടികള്‍ ഉണ്ടമ്മേ"
നന്ദു അമ്മ കാണാതെ മീനുവിന്റെ തലയില്‍ തോണ്ടിയിട്ട് ചോദിച്ചു.
ഇന്ദിരാമ്മ വല്ലാതെയായി അവര്‍ ശാസനയോടെ മകനെ നോക്കി
നന്ദു ചിരിച്ചു കൊണ്ട് തോള് ചലിപ്പിച്ചു അമ്മയെ കണ്ണിറുക്കി കാണിച്ചു...
"നീ ഇവള്‍ക്ക് എന്താ കൊണ്ട് വന്നത്"
അവര്‍ വിഷയം മാറ്റാനായി ചോദിച്ചു.
"ഇവള്ക്കോ ഇവള്‍ക്ക് എന്ത് കൊണ്ട് വരാന്‍? ഇവിടെ വന്നപ്പോള്‍ തോന്നി ഇവള്‍ക്ക് ഒരു തൂമ്പ കൊണ്ട് വരാമായിരുന്നു എന്ന്"നന്ദു പൊട്ടി ചിരിച്ചു.
ഇന്ദിരാമ്മ മീനുവിനെ നോക്കി അവള്‍ പുഞ്ചിരിയോടെ മിഴികള്‍ താഴ്ത്തി നില്‍ക്കുവാണ്.
നന്ദു മുറിയില്‍ പോയി ഒരു പൊതി എടുത്തിട്ട് വന്നു അത് മീനുവിന്റെ നേര്‍ക്ക്‌ നീട്ടി.
അവള്‍ മടിച്ചു നില്‍ക്കുന്ന കണ്ടു ഇന്ദിരാമ്മ പറഞ്ഞു.
"മേടിച്ചോ മോളെ"
മീനു നന്ദുവിന്റെ മുഖത്ത് നോക്കാതെ കൈ നീട്ടി
"നേരെ നോക്കടി കൊരങ്ങത്തി"
നന്ദുവിന്റെ ആ വിളികേട്ടു ഇന്ദിരാമ്മയ്ക്ക് ചിരിവന്നു.
മീനു നന്ദുവിന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
"ഹോ എന്താ ചിരി ഈ ചിരിക്കു കൊടുക്കണം കാശ് "
നന്ദു അവളെ കളിയാക്കി.
"അമ്മെ ഞാന്‍ ഇവിടുന്നു പോകുമ്പോള്‍ ഇവള്‍ക്ക് ഇത്രയും നാണം ഒന്നും ഇല്ലായിരുന്നല്ലോ"
നന്ദു പിന്നെയുംഇന്ദിരാമ്മയുടെ തോളിലൂടെ കൈയിട്ടു.
"മോള് അത് തുറന്നു നോക്കിയേ"
മീനു പതുക്കെ പൊതിയഴിച്ചു ഒരു ചെറിയ വെള്ള കല്ലുവച്ച കമ്മല്‍ അവള്‍ക്കു അത് ഒത്തിരി ഇഷ്ട്ടമായി മുഖം വിടരുന്നത് കണ്ടപ്പോഴേ നന്ദുനു അത് മനസിലായി.
"എന്താ ഇഷ്ട്ടയോ?"
നന്ദു അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ ചോദിച്ചു.
"ഉം" അവള്‍ മൂളി
"സത്യം പറഞ്ഞാല്‍ നിന്റെ കാര്യം ഞാന്‍ ഓര്‍ത്തില്ല ഫോണ്‍ ചെയ്തപ്പോള്‍ അമ്മയാ പറഞ്ഞത് മീനുട്ടിയ്ക്ക് എന്തെങ്കിലും വാങ്ങിച്ചോ നന്ദു എന്ന് "
നന്ദു അമ്മയെ നോക്കി പറഞ്ഞു.
"അതെങ്ങിനെയാ മോളെ ഇവന്‍ ഓര്‍ക്കുന്നെ നാട് വിട്ടു പോയിട്ട് കൊല്ലം അഞ്ചായി "
ഇന്ദിരാമ്മ പരിഭവത്തോടെ പറഞ്ഞു.
"ശരിയാ അമ്മെ നന്ടുവേട്ടനെ കണ്ടിട്ട് എനിക്ക് മനസിലായില്ല"
മീനു പറഞ്ഞു.
"എന്നെ കണ്ടപ്പോള്‍ ഇവളുടെ മുഖം കാണണമായിരുന്നു പന്തം കണ്ട പെരുച്ചാഴിയെ പോലെ"
നന്ദു പൊട്ടിച്ചിരിച്ചു.
"ഇനി ഇതിലും നല്ലത് വാങ്ങിത്തരുന്നുണ്ട് കേട്ടോ മീനുട്ടി ഇവന്റെ കല്യാണത്തിന്"
ഇന്ദിരാമ്മ നന്ദുവിനെ നോക്കി പറഞ്ഞു.
"പിന്നെ അമ്മ പറയുന്ന കേട്ടാല്‍ എന്റെ കല്യാണം ഉറപ്പിച്ചു വച്ചിരിക്കുകയാണ് എന്ന് തോന്നുമല്ലോ ഒന്ന് പോ അമ്മെ കല്യാണം..."
"അതെ മീനുന്റെ കല്യാണം കഴിയട്ടെ എന്നിട്ടേ ഞാന്‍ കേട്ടുന്നുല്ല് "
നന്ദു ചിരിച്ചു.
"ഞാന്‍ പോകുവാന് അമ്മെ "
"എന്തെങ്കിലും എടുത്തു കഴിച്ചിട്ട് പോ മീനു" ഇന്ദിരാമ്മ സ്നേഹത്തോടെ പറഞ്ഞു.
"വേണ്ടമ്മേ ഞാന്‍ കഴിച്ചിട്ട വന്നത്"
"താങ്ക്സ് നന്ദേട്ട"
പുഞ്ചിരിയോടെ പറഞ്ഞിട്ട് മീനു ഇറങ്ങി നടന്നു
..........................................................................................................................................................................................................................



............................................................................രാവിലെ ചായയുമായി ചെന്ന ഇന്ദിരാമ്മ നന്ദുവിനെ മുറിയിലെങ്ങും കണ്ടില്ല അവര്‍ നന്ദു എന്ന് നീട്ടി വിളിച്ചോണ്ട് മുറ്റതെയ്ക്കിറങ്ങി
നന്ദു മുല്ലയുടെ ചുവട്ടില്‍ കൊഴിഞ്ഞു വീണ പൂക്കള്‍ ഒക്കെ കൈക്കുമ്പിളില്‍ പെറുക്കി എടുക്കുകയായിരുന്നു.
"എന്തിനാ നന്ദു നിനക്ക് ഈ മുല്ലപ്പൂക്കള്‍"
അവര്‍ മകന്റെ അരികിലെത്തി ചോദിച്ചു.
"അമ്മെ ഇത് ഇങ്ങനെ കിടക്കുന്ന കണ്ടപ്പോള്‍ ഒരു കൊതി ഈ വീട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലഞ്ഞിട്ട അല്ലെങ്കില്‍ ഇതൊക്കെ കോര്‍ത്ത്‌ മുടിയില്‍ ചൂടിയേനെ അല്ലെ അമ്മെ
"
"നന്ദു നീയത് നശിപ്പിച്ചു കളയല്ലേ മീനുട്ടി പെരുക്കരുല്ലാത്ത ആ കുട്ടിയ്ക്ക് നിറയെ മുടിയുണ്ട് അവള്‍ അത് ചൂടുന്ന കാണാന്‍ തന്നെ ഒരു ചന്തമുണ്ട്"
ഇന്ദിരാമ്മ പറയുന്ന കേട്ട് നന്ദുനു അത് കാണാന്‍ കൊതി തോന്നി.
"ആണോ എന്നാല്‍ അവള്‍ ഇന്ന് അങ്ങിനെ പൂ ചൂടണ്ട"
അവന്‍ അമ്മയെ ശുണ്ടി കയറ്റി.
"നിനക്ക് എന്താ നന്ദു ആ കുട്ടിയോട് ഇത്ര കുശുമ്പു "
നന്ദു ഉറക്കെ ചിരിച്ചു.
"എന്ത് പറഞ്ഞാലും അവന്റെ ഒരു ചിരി "
അവര്‍ക്ക് ശുണ്ടി വന്നു .
നന്ദു അതൊക്കെ പെറുക്കിയെടുത്തു ഭംഗിയായി ഒരു മാല കോര്‍ത്ത്‌ എന്നിട്ട് കണ്ണാടിയുടെ മുന്‍പില്‍ ചെന്ന് അത് തന്റെ കഴുത്തിലിട്ട് ചന്തം നോക്കി.
പിന്നെ അത് കൈകുമ്പിളില്‍ എടുത്തു മണപ്പിച്ചു നോക്കി
അപ്പോളാണ് ജനാലയ്ക്കരികില്‍ ഒരുനിഴല്‍ കണ്ടത് അവന്‍ വന്നു നോക്കിയപ്പോള്‍ മീനുട്ടിയാണ് കയില്‍ നാലഞ്ചു പൂക്കള്‍ ഉണ്ട്
മുകളിലേയ്ക്കും തന്റെ കയ്യിലെയ്ക്കും മാറി മാറി നോക്കുന്ന മീനുട്ടിയെകണ്ട് നന്ദുനു ചിരിവന്നു.
അവന്‍ റൂമില്‍ നിന്നും ഓടി മീനു പോകുന്ന വഴിയില്‍ നിന്നു.
കൈയില്‍ ഇരിക്കുന്ന പൂവില്‍ നോക്കി നിരാശയോടെ വരുന്ന അവളുടെ മുന്നിലേയ്ക്ക് നന്ദു താന്‍ കോര്‍ത്ത മുല്ലമാല നീട്ടി.
വിടര്‍ന്ന കണ്ണുകളാല്‍ അവള്‍ അവന്റെ മുഖത്തേയ്ക്കും മാലയിലെയ്ക്കും മാറി മാറി നോക്കി.
'ഉം വേണ്ടേ?"
നന്ദു പുഞ്ചിരിച്ചു.
അവള്‍ വേണമെന്ന് തലയാട്ടി.
"എന്നാല്‍ പിടിക്ക്"
അവള്‍ കൈ നീട്ടി നന്ദു അത് അവളുടെ കൈയില്‍ വച്ച് കൊടുത്തു.
താന്‍ കൊടുത്ത കൊച്ചു കമ്മല്‍ അവളുടെ കാതില്‍ കിടന്നു തിളങ്ങുന്നത് കണ്ടപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്ന് അവനു തോന്നി.
'ഞാന്‍ പോകട്ടെ"
"ഉം പോയിക്കോള്"
നന്ദു വഴി മാറി
അവള്‍ പോകുന്നത് കുറെ നേരം നന്ദു നോക്കി നിന്നു .
തിരിഞ്ഞു നടന്നപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് നിന്ക്കുന്ന ഇന്ടിരാമ്മയെ കണ്ടു അവന്‍ ഒന്ന് ചമ്മി.
അത് മറച്ചു വച്ച് കൊണ്ട് അവന്‍ ചോദിച്ചു.
"അമ്മെ മീനുട്ടി കൊള്ളാം അല്ലെ"
"ഉം"
ഇന്ദിരാമ്മ മൂളി.എന്നിട്ട് തിരിഞ്ഞു നടന്നു
"എന്തോന്ന് കും?"
നന്ദു പുറകെ ചെന്ന് ചോദിച്ചു.
"നല്ല കുട്ടിയാണെന്ന് നിനക്ക് ഇപ്പോള്‍ എന്താ വേണ്ടേ?"
അവര്‍ മകന് നേരെ തിരിഞ്ഞു നിന്നു..
"അമ്മയ്ക്ക് ഇഷ്ട്ടമാണോ അവളെ?" നന്ദു ചിരിച്ചു കൊണ്ട് അമ്മയുടെ കരം കൈയിലെടുത്തു.
"ഇഷ്ട്ടമാണെങ്കില്‍?"
ഇന്ദിരാമ്മ ചോദ്യ ഭാവത്തില്‍ മകനെ നോക്കി .
"ഇഷ്ട്ടമാനെങ്കില്‍...."
നന്ദു ഒന്ന് നിറുത്തിയിട്ടു അമ്മയെ തനിക്കു അഭിമുഖമായി നിറുത്തി രണ്ടു തോലതും കൈകള്‍ വച്ച് അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു.
"ഇഷ്ട്ടമാനെങ്കില്‍ അമ്മയ്ക്ക് അവളെത്തന്നെ അങ്ങ് മരുമകള്‍ ആക്കികൂടെ ?"
ഇന്ടിരാമ്മയ്ക്ക് ഒരു ഭാവഭേതവും ഉണ്ടായില്ല അവര്‍ മകന്റെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കി.
"നിനക്ക് എന്താ നന്ദു ഇത് നടക്കുന്ന കാര്യമാണോ?
അവര്‍ നമുക്ക് ചേര്‍ന്ന ബന്ധമാണോ?
നമ്മുടെ ജാതി.....ഇന്ദിരാമ്മ അത് പൂര്‍ത്തിയാക്കിയില്ല.
"അതെന്താ അവള്‍ മനുഷ്യ ജാതിയല്ലേ?"
നന്ദുനു ദേഷ്യം വന്നു.
"അമ്മെ അവള്‍ മനുഷ്യ ജാതി തന്നെയാ ഞാന്‍ അവളെ കളിയാക്കുന്നത കൊരങ്ങതിയെന്നു....ഇനി കൊരങ്ങാനെങ്കില്‍ തന്നെ അമ്മെ മനുഷ്യന്‍ ഒരു കൊരങ്ങു തന്നെയാന്ന പറയുന്നത്"
നന്ടുന്റെ മറുപടി കേട്ട് ഇന്ടിരാമ്മയ്ക്ക് ചിരിയാണ് വന്നത്.
"നീ തമാശ കളിക്കല്ലേ നന്ദു ഞാന്‍ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസിലകാഞ്ഞിട്ടല്ല"
"ജാതിയും മതവും ഒന്നും എനിക്കറിയണ്ട എന്റെ അമ്മയ്ക്ക് അവളെ ഇഷ്ട്ടമാണോ അത് മാത്രം അറിഞ്ഞാല്‍ മതിഎനിക്ക്"
നന്ദു ഉറപ്പിച്ചു പറഞ്ഞു.
"ഇന്നത്തെ കാലത്ത് ഇങ്ങനെ ജാതി തിരിച്ചു കാണാന്‍ നാണം ആകില്ലേ അമ്മെ?അമ്മെ താഴ്ന്ന ജാതിയില്‍ ജനിച്ചു എന്ന് കരുതി ആ കുട്ടിയും ഒരു മനുഷ്യ ജീവി തന്നെയല്ലേ?അടുക്കളയില്‍ അവര്‍ വച്ചുനടക്കുന്ന ഭക്ഷണം കഴിക്കുന്നതും വീട്ടുപണികള്‍ ചെയ്യിക്കുന്നത് ഒന്നും ജാതി നോക്കിട്ടല്ലലോ?"
നന്ദുന്നു ദേഷ്യം കൂടി വന്നു
"മീനുട്ടി ഇവിടെ വീട്ടു പണിയെടുക്കുന്നത് എന്നാടാ നെ കണ്ടിരിക്കുന്നെ?"
ഇന്ടിരമ്മ മകന് നേരെ തിരിഞ്ഞു.
"ഇവിടെത്തെ കാര്യം അല്ല പറഞ്ഞത് പൊതുവായി പറഞ്ഞതാ നമ്മുടെ കുടുംബങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യം തന്നെയാ പറഞ്ഞത്.അമ്മ എന്നോട് ദേഷ്യപ്പെടെണ്ട"
"മോനെ എനിക്ക് അവളെ ഇഷ്ട്ടമാണ് എന്റെ മകലെപോലെ തന്നെയാ കണ്ടിരിക്കുന്നതും പക്ഷെ നിന്റെ അച്ഛന്‍....."
ഇന്ദിരാമ്മ പറഞ്ഞു നിര്‍ത്തി .
"അച്ഛന് മീനുട്ടിയോടു ഇഷ്ട്ടക്കേട്‌ ഉണ്ടെന്നു എനിക്ക് തോന്നിട്ടില്ല...ഇനി ഉണ്ടെങ്കില്‍ തന്നെ എനിക്ക് അമ്മയുടെ സമ്മതം മതി...അമ്മയ്ക്ക് ഇഷ്ട്ടമില്ലെങ്കില്‍ വേണ്ട...ഞാന്‍ ഇതുവരെ മീനുട്ടിയോടു ഒന്നും പറഞ്ഞിട്ടില്ല...മനസ്സില്‍ തോന്നിയ ആഗ്രഹം ആദ്യം പറഞ്ഞത് അമ്മയോടാണ് അമ്മയ്ക്ക് ഇഷ്ട്ടമില്ലെങ്കില്‍ ഇത് ഇവിടെ വച്ച് നിര്‍ത്തിയേക്കാം പക്ഷെ ഒരു കാര്യം കല്യാണം എന്ന് പറഞ്ഞു ആരും എന്നെ നിര്‍ബന്ധിക്കരുത് ..കല്യാണം കഴിക്കാതെ ജീവിക്കാന്‍ പാട്ടൊന്നു നന്ദു നോക്കട്ടെ ...."നന്ദു തീര്‍ത്തു പറഞ്ഞിട്ട് മുറിയിലേയ്ക്ക് പോയി...
ഇന്ദിരാമ്മ വല്ലാതായി അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.............................................................................................................................



.....................................................................................................................................................

രാത്രിയില്‍ ബാലന്‍ മാഷിന്റെ അടുത്ത് ഇന്ദിരാമ്മ കാര്യം അവതരിപ്പിച്ചു.
"നീയെന്ത ഇന്ദിരെ അവനെപോലെ വിവരമില്ലാതെ സംസാരിക്കുന്നത്"
ബാലന്‍ മാഷിന്റെ ഒച്ച ഉയര്‍ന്നു.
"ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇത് നടക്കില്ലന്നു പറഞ്ഞേക്ക് അവനോടു....പ്രേമം ഒന്നും അല്ലാലോ മനസ്സില്‍ തോന്നിയ ഒരു ആഗ്രഹം മുളയിലെ അങ്ങ് നുള്ളികളഞ്ഞെക്കാന്‍ പറഞ്ഞേക്ക് അവനോടു.."
ബാലന്‍ മാഷ്‌ ശാന്തനായി.
ഇന്ദിരാമ്മയുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോള്‍ മാഷിനു വീണ്ടും ദേഷ്യം വന്നു.
"നീയെന്താ  ചിരിക്കുന്നെ"
"അല്ല മാഷേ ഞാന്‍ ആലോചിക്കുവാരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാഷിന്റെ അച്ഛന്‍ മാഷിനോട് പറഞ്ഞ വാക്കുകള്‍ ഇന്ന് സ്വന്തം മകനോട്‌ പറയേണ്ടി വരുന്നല്ലോ എന്ന്"
ഇന്ദിരാമ്മ വായ്‌ പൊതി ചിരിച്ചു.
"നീയെന്താ എന്നെ കളിയാക്കുവാണോ?"
മാഷിനു ദേഷ്യം വന്നു.
"മാഷിനെ ദേഷ്യം പിടിപ്പിക്കാന്‍ പറഞ്ഞതല്ല ...വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ അമ്മയെ കൂടെ കൂട്ടിയത് ജാതിയും മതവും നോക്കിയിട്ടനോന്നു അവന്‍ ചോദിച്ചാല്‍ പറയാന്‍ എന്ത് മറുപടിയുണ്ട് മാഷിന്റെ കൈയില്‍"
ഇന്ദിരാമ്മയുടെ ചോദ്യം കേട്ട് മാഷ്‌ ഒന്ന് പരുങ്ങി.
അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുടെയും എതിര്‍പ്പ് വകവയ്ക്കാതെ താഴ്ന്ന ജാതിക്കാരിയായ ഇന്ദിരാമ്മയെ  രാജിസ്റെര്‍ വിവാഹം ചെയ്താണ് ബാലന്‍ മാഷ്‌.
അന്ന് എതിര്‍ത്ത  ബന്ധുക്കള്‍ ഒക്കെ രണ്ടു മക്കള്‍ ആയപ്പോള്‍ തനിയെ വന്നു ചേര്‍ന്ന്.ഇപ്പോള്‍ ഇതാ തന്റെ മകനും തന്നെ പോലെ..
"മാഷ്‌ പേടിക്കണ്ട നമ്മുടെ മകന്‍ നമ്മളെ ധിക്കരിക്കില്ല ആയിരുന്നെങ്കില്‍ അവന്‍ ആദ്യം ഇക്കാര്യം എന്നോട് പറയില്ലയിരുന്നല്ലോ..പിന്നെ വേറെ ഒരു കല്യാണത്തെ പറ്റി അവനോടു സംസാരിക്കരുതെന്ന് പറഞ്ഞു അതുകൊണ്ട ഞാന്‍ ഈ കാര്യം മാഷിനെ അറിയിച്ചത്....മീനു നല്ല കുട്ടിയാ നല്ല ഐശ്വര്യമുള്ള കുട്ടി എനിക്ക് അവളെ ഇഷ്ട്ടമാ ...മാഷിനും അവളെ ഇഷ്ട്ടമാനെന്നു എനിക്ക് അറിയാം".
ഇന്ദിരാമ്മ പുഞ്ചിരിച്ചു.
ബാലന്‍ മാഷ്‌ ഒന്നും മിണ്ടാതിരിക്കുകയാണ്.
"മാഷ്‌ ടെന്‍ഷന്‍ ആയി ബി പി കൂട്ടണ്ട കിടന്നു ഉറങ്ങാന്‍ നോക്ക്"
ഇന്ദിരാമ്മ മാഷിനെ സമാധാനിപ്പിച്ചു.

പിറ്റേന്ന്  നനയ്ക്കാന്‍ വന്ന  മീനു ഞെട്ടിപ്പോയി വാഴതടമെല്ലാം നനചിരിക്കുന്നു.അവള്‍ തൂമ്പ താഴെയിട്ടിട്ട് വാഴതോട്ടതിലൂടെ ഓടി നടന്നു നോക്കി അതെ എല്ലാം ഭംഗിയായി നനചിരിക്കുന്നു.....
"ദൈവമേ മാഷ്‌ എന്നെ ഒഴിവാക്കിയോ"
അവള്‍ തലയില്‍ കൈ വച്ച് നിന്നു.
പിന്നെ അവിടെയെല്ലാം നടന്നു നോക്കി ആരാണ് പുതിയ നനക്കാരിയേന്നറിയാന്‍ അവിടെയെങ്ങും ഒരു അനക്കവും ഇല്ല.ഇതെന്തൊരു മറിമായം ഇവിടെങ്ങും ആരെയും കാണുന്നില്ലാലോ ദൈവമേ മനസ്സില്‍ പറഞ്ഞു കൊണ്ട് തിരിഞ്ഞതും അയ്യോ എന്ന് നിലവിളിച്ചു കൊണ്ട് മീനു പുറകോട്ടു ആഞ്ഞു.
കഴുത്തിലും രണ്ടു കൈയിലും ഉണങ്ങിയ വാഴയിലയും പിടിച്ചു വിറപ്പിച്ചു കൊണ്ട് ചാടി വീണതാണ് നന്ദു.
പേടിച്ചു കണ്ണും തള്ളി നില്‍ക്കുന്ന മീനുന്റെ അടുത്ത് ചെന്ന് അവന്‍ വിളിച്ചു .
"എടി  കൊരങ്ങതി നീ പേടിച്ചു പോയോ?"
മീനുനു ദേഷ്യം കൊണ്ട് കണ്ണ് കാണാതായി
"ദുഷ്ട്ട എടാ വെള്ള പാറ്റെ... കാലമാട നിന്നെ ഇന്ന് ഞാന്‍ ശരിയാക്കും....."
അവള്‍ നന്ദുന്റെ ദേഹത്ത് കിടന്ന വാഴിലയെല്ലാം മാന്തി പറിച്ചു
തലയില്‍ ചുറ്റിയ തോര്‍ത്ത്‌ വലിച്ചെടുത്തു.
"എടി കൊരങ്ങെ എന്നെ മാന്തി പറിക്കല്ലേ "
നന്ദുനു അവളുടെ ദേഷ്യം കണ്ടു ചിരി വന്നു.
"ഇപ്പോള്‍ നിന്നെ കണ്ടാല്‍ കൊരങ്ങല്ലന്നു ആരും പറയില്ല"
നന്ദു മീനുന്റെ ദേഷ്യം കാണാനായി പറഞ്ഞു കൊണ്ടിരുന്നു.
"പോടാ കൊടവയറാ  "
അവള്‍ നന്ദുന്റെ വയറ്റത് ഒരു ഇടികൊടുത്തു.
അത് അവന്‍ പ്രതീക്ഷിച്ചതായിരുന്നില്ല നന്ദു വയര്‍ പൊത്തിപിടിച്ചു കുനിഞ്ഞ്‌ നിന്നു ചിരിച്ചു.
"മതിയെടി കൊരങ്ങെ നിന്റെ ആക്രമണം"
"ഇനിയെന്നെ പേടിപ്പിചാലുണ്ടല്ലോ"
പറഞ്ഞതും അവള്‍ പിണങ്ങി നടന്നു.
"ഹാ അങ്ങിനെ അങ്ങ് പോയാലോ"
 അവന്‍ അവളുടെ കൈയില്‍ കയറി പിടിച്ചു.
"ഉം?"
അവള്‍ ചോദ്യ ഭാവത്തില്‍ അവനെ നോക്കി.
"എനിക്കൊന്നു സംസാരിക്കണം അതിനാ ഞാന്‍ ഇതൊക്കെ നനച്ചു കൂട്ടിയെ"
അവള്‍ നന്ദുന്റെ കൈ വിടുവിച്ചു .
'എന്തിനാ ഇതൊക്കെ ചെയ്തത് ഇതെന്റെ ജോലിയാണ് അറിയില്ലേ?"
"അയ്യോട എന്റെ സ്ഥലം നനയ്ക്കാന്‍ നിന്റെ അനുവാദം വേണോ? മിണ്ടാതിരുന്നോ അവിടെ അല്ലെങ്കില്‍ ഈ പണി ഞാന്‍ മുടക്കും.."
നന്ദു ചിരിച്ചു .
"നന്ദുവേട്ടന്‍ എന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ വന്നതാണോ?"
മീനു ചിരിച്ചോണ്ട് ചോദിച്ചു.
"നീ പേടിയ്ക്കണ്ടാടി ഞാന്‍ നിന്നെ ദുബായ് ക്ക്  കൊണ്ട് പോകാം അവിടെ നല്ല പണി വാങ്ങിതാരാം എന്താ?"
നന്ദു ചോദിച്ചു.
"എനിക്ക് ഇവിടെത്തന്നെ കഴിഞ്ഞാല്‍ മതിയേ"
മീനുട്ടി നടക്കാന്‍ തുടങ്ങി.
നന്ദു അവളോടൊപ്പം നടന്നു.
"എന്നാല്‍ പിന്നെ ഞാന്‍ നിന്നെയങ്ങു കെട്ടിയാലോ?"
നന്ദുവിന്റെ ചോദ്യം കേട്ട് മീനു പെട്ടന്ന് നിന്നു.
മീനു വിശ്വസിക്കാന്‍ കഴിയാതെ നന്ദുവിനെ നോക്കി.
"എന്താ നീയെന്ത ഇങ്ങനെ മിഴിച്ചു നോക്കുന്നെ?"
നന്ദു ചിരിച്ചു.
"നന്ദുവേട്ടന്‍ അരുതാത്തത് ഒന്നും പറയണ്ട ഇത് നടക്കാത്ത കാര്യമാണ്"
"നടത്തുന്ന കാര്യം ഞാന്‍ ഏറ്റു ആദ്യം നിനക്ക് സമ്മതമാനോന്നു പറ പെണ്ണെ "
നന്ദു പ്രതീക്ഷയോടെ അവളെ നോക്കി.
"വേണ്ട നന്ദുവേട്ട ഇത് നടക്കാന്‍ പാടില്ല"
മീനു തിരിഞ്ഞു നിന്നു.
"നിനക്ക് എന്നെ ഇഷ്ട്ടമാല്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി"
നന്ദു ദേഷ്യപ്പെട്ടു.
മീനു വല്ലാതായി .മിഴികള്‍ നിറയുന്നത് നന്ദു കാണാതിരിക്കാനായി അവള്‍ അവന്റെ മുഖത്ത് നോക്കാതെ ഒഴിഞ്ഞുമാറി.
"തന്നോട് സഹതാപം ഉണ്ടായിട്ടു ഒന്നും അല്ല ഞാന്‍ ഇത് പറഞ്ഞത് ശരിക്കും നിന്നെ ഇഷ്ട്ടമായിട്ടു തന്നെയാ..ഇങ്ങനെ തമാശ പറയാനും തല്ലു കൂടാനും എന്നും നീയെന്റെ കൂടെ ഉണ്ടാവണം എന്നാ ആഗ്രഹം കൊണ്ടാണ്"
നന്ദു സ്നേഹത്തോടെ അവളെ പിടിച്ചു തന്റെ അഭിമുഖമായി നിറുത്തി മീനുന്റെ കണ്ണുകള്‍ നിറഞ്ഞുഒഴുകുകയായിരുന്നു.ആ കണ്ണുകളില്‍ നിന്നും നന്ദുനു മനസിലായി അവള്‍ക്കു തന്നോട് ഉള്ള സ്നേഹത്തിന്റെ ആഴം ആ കണ്ണുനീരിലൂടെ അവള്‍ മൂകമായി പറയുകായാന്നു അവള്‍ക്കു തന്നോടുള്ള സ്നേഹവും സമ്മതവും എന്ന് നന്ദു വായിച്ചെടുത്തു.അവന്‍ അവളുടെ മിഴികള്‍ തുടച്ചിട്ടു പറഞ്ഞു.
"ഒന്നും പറയണ്ട എല്ലാം എനിക്ക് മനസിലായി പേടിക്കണ്ട നന്ദു നു ഒരു ജീവിതം ഉണ്ടെങ്കില്‍ അത് മീനുന്റെഒപ്പം ആയിരിക്കും "
അവളുടെ കരം കയ്യിലെടുത്തു അത് പറയുമ്പോള്‍ നന്ദുവിന്റെ കണ്ണുകളില്‍ മിഴിനീര്‍ മുത്തുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
"ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് ഈ കാര്യം അമ്മ എന്തായാലും അച്ഛനോട് പറയും അമ്മയ്ക്ക് ഇഷ്ട്ടമാ മീനുനെ"
"മാഷ്‌ സമ്മതിക്കുമോ നന്ദേട്ട?"
"പിന്നെ സമ്മതികാതെ എവിടെ പോകാന്‍"
അവന്‍ ചിരിച്ചു.
"മീനുട്ടിയ്ക്ക് അറിയോ അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചത് വീട്ടുകാരടക്കം എല്ലാരും എതിര്‍ത്തിട്ടു രെജിസറെര്‍  നടതുവാരുന്നു.
"ഒന്ന് പോ നന്ദേട്ട കളി പറയാതെ "
മീനുനു അത് പുതിയ അറിവാരുന്നു.
"കളിയല്ല പെണ്ണെ സത്യമാ ഞാന്‍ പറഞ്ഞെ"
അവന്‍ ചിരിച്ചു.
"നനയോക്കെ കഴിഞ്ഞോ മീനു?"
ചോദ്യം കേട്ട് രണ്ടു  പേരും ഞെട്ടി
"മാഷ്‌"
മീനു നന്ദുന്റെ  അടുത്തുനിന്നും മാറി നിന്നു.
നന്ദുവും ഒന്ന് പരുങ്ങി അച്ഛനെ അവന്‍ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല.
"നല്ലൊരു മഴപെയ്തെങ്കില്‍ രണ്ടു ദിവസം നനയ്ക്കണ്ടായിരുന്നു അല്ലെ മീനു"
മാഷ്‌ നടന്നു കൊണ്ട് പറഞ്ഞു.
"അതെ"
മാഷിന്റെ കൂടെ നടന്നിട്ട് അവള്‍ പറഞ്ഞു.
നന്ദു ഒറ്റപ്പെട്ടത് പോലെ അവിടെത്തന്നെ നിന്നു പോയി.
പിന്നെ ചമ്മലോടെ അച്ഛന്റെ അടുത്തേയ്ക്ക് നടന്നു താന്‍ പറഞ്ഞത് അച്ഛന്‍ കേട്ട് കാണുമോന്ന ചമ്മലായിരുന്നു.
"നീയെന്ത ഇവിടെ അമ്മ തിരക്കുന്നുണ്ടയിരുന്നല്ലോ  നിന്നെ "
മാഷ്‌ പറഞ്ഞു.
"നീ വീട്ടിലോട്ടു ചെല്ല് നന്ദു"
നന്ദു തിരിച്ചു പോകുമ്പോള്‍ മീനു കൈകൊണ്ടു വായ്‌ പൊത്തി ചിരിച്ചു.
"പോടീ"
നന്ദു കഴുത്തു കൊണ്ട് ആഗ്യം കാണുച്ചു.
"മീനു ഇങ്ങു വന്നെ "
മാഷ്‌ അവളെ അടുത്തേയ്ക്ക് വിളിച്ചു.
'അച്ഛച്ചനും അമ്മുംമയ്ക്കും ഇപ്പോള്‍ എങ്ങിനെയുണ്ട് മീനു?"
മാഷ്‌ വിശേഷം തിരക്കി.
"മരുന്ന് കഴിക്കുന്നുണ്ട്"
അവള്‍ വിനയത്തോടെ പറഞ്ഞു.
"ഉം"
മാഷ്‌ ഒന്ന് മൂളി എന്നിട്ട് മീനുനെ അടിമുടി ഒന്ന് നോക്കി
തന്റെ മകന്‍  ഈ പെണ്‍കുട്ടിയെ ഇഷ്ട്ടപെട്ടത്തില്‍ തെറ്റ് പറയാന്‍ പറ്റില്ലെന്ന് മാഷിനു തോന്നി.
മീനു തല കുമ്പിട്ടു നില്‍ക്കുവാരുന്നു.
'എന്നാ മീനു പോയിക്കോ"
മാഷ്‌ പറഞ്ഞതും മീനു അവിടുന്ന് ഓടിക്കളഞ്ഞു.

രാത്രി ഉണ്ണ് കഴിഞ്ഞു മാഷ്‌ നന്ദുനെ വിളിച്ചു
"അച്ഛന്‍ എന്നെ വിളിച്ചോ"
നന്ദു ഭവ്യതയോടെ ചോദിച്ചു.
'ആ വിളിച്ചു നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട്'
മാഷ്‌ മകനെ നോക്കാതെ പറഞ്ഞു.
നന്ദു അമ്മയെ നോക്കി ഇന്ദിരാമ്മ ഒന്നും അറിയാത്ത ഭാവത്തില്‍ ഇരിക്കുവാന്.
"നല്ല തറവാട്ടു കാര്‍ ആണ് ജാതകവും ചേരും എന്താ നിന്റെ അഭിപ്രായം?"
മാഷ്‌ ചോദിച്ചു.
"എനിക്ക് വേണ്ട "
അവന്‍ പെട്ടന്ന് പറഞ്ഞു.
"പിന്നെ എന്താ നിന്റെ പ്ലാന്‍ വയസു എത്രയായെന്ന വിചാരം?"
മാഷ്‌ ചോദിച്ചു.
"ഞാന്‍ എന്റെ ആഗ്രഹം അമ്മോട് പറഞ്ഞിരുന്നു അമ്മ പറഞ്ഞില്ലേ അച്ഛനോട്"
അവന്‍ ചോദിച്ചു.
"പറഞ്ഞു അത് ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നടക്കില്ല"
മാഷിന്റെ ഒച്ചയുര്‍ന്നു .
"ഇങ്ങനെ പറഞ്ഞ മഹാന്മാര്‍ പലരും ഉണ്ട് അച്ഛാ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതൊക്കെ നടന്നിട്ടുമുണ്ട്‌"
നന്ദു അമ്മയെ നോക്കി ചിരിച്ചു.
"എനിക്ക് ഒരു കല്യാണം ഉണ്ടെങ്കില്‍   ഇതേ നടക്കു അച്ഛന്‍ വെറുതെ ബലം പിടിക്കണ്ട"
നന്ദു ഉറപ്പിച്ചു പറഞ്ഞിട്ട് മുറിയിലേയ്ക്ക് പോയി.
കിടക്കുമ്പോള്‍ അവന്റെ മനസ് നിറയെ മീനുവയിരുന്നു.അച്ഛന്‍ അവളോട്‌ എന്താകും പറഞ്ഞിട്ടുണ്ടാവുക നന്ദുവിന് ഉറക്കം വന്നില്ല. അവള്‍ നഷ്ട്ടപ്പെടാന്‍ പാടില്ല നാളെത്തന്നെ മീനുവിനെ കണ്ടു തീരുമാനമെടുക്കണം.നന്ദു ആലോചിച്ചുറച്ചു.

പിറ്റേന്ന് നന്ദു മീനുവിനെ കാത്തു നിന്നു.വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അവനു പേടിയായി അവന്റെ മനസ്സില്‍ സംശയം ഉടെലെടുത്തു ചിന്തകള്‍ കാട് കേറാന്‍ തുടങ്ങി നന്ദു അടുത്ത തെങ്ങില്‍ ചാരി മീനുവിനെ കാത്തിരുന്നു ഇടെയ്ക്കെപ്പോഴോ അവന്‍ ഇരുന്നു മയങ്ങി പോയി .
"ഇന്നലെ ഇവിടെയാണോ ഉറങ്ങിയത്?"
ചോദ്യം കേട്ട് നന്ദു ഞെട്ടി എണീറ്റ്‌ നോക്കിയപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്നു മീനു
"ഹോ എത്തിയോ നീയിതു എവിടെയാരുന്നു എത്ര നേരമായി ഞാന്‍ നോക്കിയിരിക്കുന്നു"
നന്ദു ആവലതിയോടെ ചോദിച്ചു.
"അമ്മുമ്മയ്ക്ക് ഒരു നെഞ്ചുവേദന ചൂട് പിടിച്ചു കൊടുക്കുവാരുന്നു."
"നീയിങ്ങു വന്നെ ഞാനൊരു പ്രധാന കാര്യം പറയാനാ നിന്നെയും നോക്കിയിരുന്നത്"
നന്ദു മീനുവിന്റെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് വഴതോപ്പിലെയ്ക്ക് കയറി.
"എന്താ" മീനുവിനും ആധിയായി
"വാ പറയാം"
നന്ദു അവളെ മുന്നില്‍ നിറുത്തിയിട്ടു പറഞ്ഞു.
"നാളെ നീ തയ്യാറായിരിക്കണം ഞാന്‍ എന്റെ കൂട്ട്കാരനെ വിളിച്ചു പറഞ്ഞിട്ടുണ്ട്  നാളെത്തന്നെ അത് നടന്നിരിക്കണം"
നന്ദു ഒച്ച താഴ്ത്തി പറഞ്ഞു.
"നന്ദുവേട്ടന്‍ എന്താ പറയുന്നേ തെളിച്ചു പറ"
അവള്‍ക്കു ഒന്നും മനസിലായില്ല .
"കല്യാണക്കാര്യം അല്ലാതെന്ത അച്ഛന്‍ സമ്മതിച്ചിട്ട് ഇത് നടക്കുമെന്ന് തോന്നുന്നില്ല നാളെ രജിസ്റെര്‍ നടന്നിരിക്കണം"
നന്ദു ഉറപ്പിച്ചു പറഞ്ഞു.
"ഇല്ല ഞാനിതിനു സമ്മതിക്കില്ല മാഷ്‌ സമ്മതിച്ചില്ലെങ്കില്‍ ഈ കല്യാണം വേണ്ട"
പറഞ്ഞുകൊണ്ട് മീനു തിരിഞ്ഞു നടന്നു.
"നീയെന്ത മീനു ഈ പറയുന്നേ അപ്പോള്‍ നിനക്ക് എന്നെ വേണ്ടേ?"
നന്ദു അവളുടെ അടുത്ത് ചെന്നിട്ടു ചോദിച്ചു .
"വേണം അത് മാഷിന്റെ സമ്മതതോട് കൂടി മതി മാഷിനെയും അമ്മയെയും സങ്കടപ്പെടുതിയിട്ടു എനിക്ക് ഒന്നും വേണ്ട"
മീനുവിന്റെ കണ്ണ് നിറഞ്ഞു
' ഗുരുനാഥന്‍ മാത്രമല്ല എന്റെ അച്ഛന്റെ സഥാനം ആണ് മാഷിനു ആ അമ്മ എന്റെ അമ്മതന്നെയ...അവരുടെ അനുഗ്രഹവും ആശീര്‍വാധവും ഇല്ലാതെ..എനിക്ക് ഒരു കല്യാണം വേണ്ട അവരുടെ കാലില്‍ ദക്ഷിണ വച്ച് ആ കാലു തൊട്ടു വന്ദിചിട്ട് വേണം എനിക്ക് കതിര്‍മണ്ടപതിലെയ്ക്ക് ഇറങ്ങാന്‍"
പറയുമ്പോള്‍ മീനു കരയുവായിരുന്നു.
"മീനു"
നന്ദു വേദനയോടെ വിളിച്ചു.
"എനിക്കും  ഇതൊക്കെ ആഗ്രഹമില്ലഞ്ഞിട്ടാണോ"
'അച്ഛന്‍ ഇതിനു സമ്മതിക്കുമെന്നു എനിക്ക് തോന്നുന്നില്ല "
നന്ദു വിഷമത്തോടെ പറഞ്ഞു.
"സമ്മതിച്ചില്ലെങ്കില്‍ നമുക്ക് ഇത് വേണ്ട നന്ദുവേട്ട ജന്മം തന്നു വളര്‍ത്തിയവരുടെ  ശാപം കിട്ടിയിട്ട് ആകരുത് നമുക്ക് ഒരു ജീവിതം തുടങ്ങാന്‍ "
മീനു ഉറപ്പിച്ചു പറഞ്ഞു.
നന്ദുവിന് അവളോട്‌ ഉള്ള ഇഷ്ട്ടവും  ബഹുമാനവും  കൂടുകയായിരുന്നു ഇത്രയും നന്മയുള്ള പെണ്‍കുട്ടിയെ വിട്ടുകളയാന്‍ അവന്റെ മനസ് അനുവദിച്ചില്ല ഇവളെ മനസിലാക്കാന്‍ അച്ഛന് കഴിയുന്നില്ലലോന്നു ഓര്‍ത്തപ്പോള്‍ അവനു വേദന തോന്നി.
"ഞാന്‍ പോട്ടെ നന്ദുവേട്ട "
നിറഞ്ഞ കണ്ണുകള്‍ തുടച്ചിട്ടു അവള്‍ പറഞ്ഞു.
" അമ്മുമ്മയുടെ അടുത്ത് ആള് വേണം"
നന്ദുവിന്റെ മുഖത്ത് നോക്കാതെ മീനു നടക്കാന്‍ തുടങ്ങി.
 "എന്നെ ഇട്ടിട്ടു പോകുവാണോ നീ ഞാന്‍ ഇനി കാത്തിരിക്കണ്ടാന്നാണോ മീനു നീ പറയുന്നേ "
നന്ദുവിന്റെ സ്വരമിടറി.
മീനു മുഖം പൊത്തി കരഞ്ഞു കൊണ്ട് വീട്ടിലേയ്ക്ക് ഓടി .
ഇതേ സമയം രണ്ടു പേരുടെയും സംസാരം അവരറിയാതെ ഒരാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു ബാലന്‍ മാഷ്‌ .മാഷിനു മീനുട്ടിയെ ചേര്‍ത്ത് പിടിച്ചു ആ നെറ്റിയില്‍ ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നി നിറഞ്ഞ സന്തോഷത്തോടെ മാഷ്‌ തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടന്നു.
പിറ്റേന്ന് നന്ദു ഒരു വടിയെടുത്തു വാഴയിലയില്‍ അടിച്ചു ശബ്ദം ഉണ്ടാക്കിയിട്ട് നടക്കുവാരുന്നു.അവന്റെ കണ്ണുകള്‍ മീനുവിനെ തെടുന്നുണ്ടായിരുന്നു.
"നന്ദുവേട്ട"
വലിയ ഒച്ചയില്‍ ഉള്ള വിളികേട്ടു നന്ദു ഓടിച്ചെന്നു.
പച്ച ധാവണി ഉടുത്ത്‌  നെറ്റിയില്‍ കുറി തൊട്ടു മുടിയില്‍ നിറയെ മുല്ലപ്പൂമാല ചൂടി ഓടി വരുന്ന മീനുട്ടിയെ കണ്ടു നന്ദു എല്ലാം മറന്നു നിന്നു പോയി. ഇത്ര സന്തോഷത്തില്‍ നന്ദു ഒരിക്കലും അവളെ കണ്ടിട്ടില്ല.
"നന്ദുവേട്ട "
മീനു നന്ദുവിന്റെ അടുത്ത് വന്നു നിന്നു കിതച്ചുകൊണ്ട് വിളിച്ചു.
"അറിഞ്ഞോ മാഷ്‌ വീട്ടില്‍ വന്നിരുന്നു നമ്മുടെ കല്യാണ കാര്യം പറയാന്‍"
"സത്യമാണോ?"
നന്ദുവിന്റെ സന്തോഷത്തിനു അതിരുണ്ടായില്ല അവനു തുള്ളിച്ചാടാന്‍ തോന്നി ഉറക്കെ ചിരിച്ചു കൊണ്ട് നന്ദു മീനുവിനെ വാരിയെടുത്ത് വട്ടം കറക്കി..അവള്‍ ആകാശത്തേയ്ക്ക്  നോക്കി കൈകള്‍ വിരിച്ചു പിടിച്ചു
മീനുവിന്റെ മുത്ത്‌ കിലുങ്ങും പോലുള്ള ചിരി അവിടെങ്ങും മാറ്റൊലി കൊണ്ടു..................

അവസാനിച്ചു.
                                        മിനി പുതുശ്ശേരി 
(കഥ വായിച്ച എല്ലാവര്ക്കും എന്റെ ഹ്രദയം നിറഞ്ഞ നന്ദി ...അക്ഷരതെറ്റുകള്‍ സദയം ക്ഷമിക്കുക )    

Sunday, March 25, 2012

കുസൃതിക്കറ്റ്

പുഴയുടെ തീരത്ത് ശാന്തമായി അങ്ങനെ ഇരികുമ്പോള്‍ മനസ്സില്‍ നിറയുന്ന സുഖമുള്ളൊരു കുളിര്‍മ ശാന്ത സുന്ദരമായ അന്തരീക്ഷം കിളികളുടെ സല്ലാപങ്ങള്‍ കുസൃതിക്കറ്റ് കുറുനിര തഴുകി കവിളില്‍ ഉമ്മ വച്ച് ഓടിയകലുന്നു അവിടെ പൂമര തണലില്‍ സുന്ദരമായ അരുവിയിലേക്ക് നീട്ടിവച്ചിരികുന്ന കാലുകളില്‍ കുഞ്ഞോളങ്ങള്‍ തഴുകിത്തലോടി.എത്ര നേരം അങ്ങിനെ ഇരുന്നു എന്ന് അവള്‍ അറിഞ്ഞില്ല അവിടെ അങ്ങനെ ഇരികുമ്പോ മനസില്ലുടെ ഒരായിരം ചിന്തകള്‍ കടന്നുപോയി .
എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ പരക്കം പായുന്നത് സ്വന്തം കുഞ്ഞിനെ ഒന്ന് കണ്‍ നിറയെ കാണാനോ ലാളിക്കാനോ ഇന്ന് സമയം കിട്ടുന്നില്ല അച്ഛനും അമ്മക്കും.ദൈവം എന്തിനാണ് മനുഷ്യനെ സ്രഷ്ട്ടിച്ചത് ഈ ജീവിതത്തിന്റെ അവസാനം എന്താണ് നെഞ്ചിലെ ചൂട് കൊടുത്തു തന്റെ രക്തവും ജീവനുമായ കുഞ്ഞിനെ നല്ല ഉടുപ്പുകളും നല്ല ഭക്ഷണവും എന്തെല്ലാം അവനു വേണ്ടി കൊടുകാമോ തന്റെ ആയുസും ജീവനും ജീവിതവും എല്ലാം മക്കള്‍ക് വേണ്ടി കൊടുത്തു കയ്യാണോ കാലാണോ വളരുന്നത്‌ എന്ന് നോക്കി മക്കള്കായി മാത്രം ജീവിച്ചു അവസാനം ആ മക്കളും ഒരു അച്ഛനായി അല്ലെങ്കില്‍ അമ്മയായി കാലചക്രം അങ്ങിനെ കറങ്ങികൊണ്ടിരിക്കുന്നു അതില്‍ ഒരു മാറ്റവും ഇല്ല .ഒരു പെണ്‍കുട്ടി അവള്‍ മകളകുന്നു,സഹോദരിയകുന്നു ,കമുകിയകുന്നു.ഭാര്യകുന്നു ,അമ്മയാകുന്നു,മുത്തശിയകുന്നു.
ഒരു ആങ്കുട്ടി അവന്‍ മകനാകുന്നു,സഹോദരനാകുന്നു,കമുകനകുന്നു,ഭര്‍ത്താവ് ആകുന്നു ,അച്ഛനാകുന്നു,മുത്തച്ചനകുന്നു.എല്ലാം ആകാന്‍ അവനു കഴിഞ്ഞെന്നു വരില്ല പക്ഷെ അവനു ഒരു മകനയെ പറ്റു.കാമുകന്‍ ആകണം എന്ന് നിര്‍ബന്ദം ഇല്ല അച്ഛന്‍ ആകും എന്ന് ഉറപ്പും ഇല്ല സത്യമായിട്ടും അവനു ഒരു മകനകാന്‍ പറ്റും.
ഒരു പെണ്‍കുട്ടി അവള്‍ കാമുകിയവന്നം എന്നില്ല ഭാര്യയാകണം എന്നും ഇല്ല അമ്മയാകുമോ എന്ന് ഉറപ്പികാനും വയ്യ പക്ഷെ അവള്‍ ഒരു മകള്ലായിരികും അങ്ങിനെ ആയെ പറ്റു ഒരു മകള് ‍ ആയാലെ അവള്‍ക് ഒരു ഭാര്യയോ അമ്മയോ ആകാന്‍ കഴിയു.
ഒരു മകന്‍ ആയാലെ അവനു ഒരു ഭര്‍ത്താവോ അച്ഛനോ ആകാന്‍ കഴിയു അങ്ങിനെ എങ്കില്‍ ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ അച്ഛനോടും അമ്മയോടും എത്ര കടപ്പെട്ടിരിക്കുന്നു.അവരെ എങ്ങിനെ നോക്കിയാല്‍ മതിയാകും എങ്ങനെ കൊണ്ട് നടന്നാല്‍ മതിയാകും.
ഹേ സ്ത്രീയെ....പുരുഷാ..നീ നിന്റെ അച്ഛനെയും അമ്മയെയും പുല്ലുപോലെ വലിച്ചെറിഞ്ഞിട്ട്‌ നിന്റെ ഭാര്യയുടെ ഭര്‍ത്താവിന്റെ കൂടെ സസുഖം വഴുകയാണോ എങ്കില്‍ ഒന്ന് ഓര്‍ത്തു കൊള്ളനെ നിന്റെ ഈ ഭാര്യ ഭര്‍ത്താവ പദവി ഏത് നിമിഷവും നഷ്ട്ടപെട്ടു പോകുന്നതാണ് എന്നാല്‍ നീ വലിച്ചെറിഞ്ഞ അച്ഛനമ്മയുടെ മക്കള്‍ എന്നാ പദവി ഒരിക്കലും ഒരു കാലത്തിനും ശക്തിക്കും നഷ്ട്ടപെടുത്താന്‍ കഴിയാത്തതാണ്..
തന്‍ എന്തൊകെയോ ഉറക്കെ പറഞ്ഞത് പോലെ തോന്നി അവള്‍ ചുറ്റും നോക്കി ഇല്ല ആരെയും കാണുന്നില്ല ആരും കേട്ടിട്ടില്ല.
അപ്പോഴാണ് അവള്‍ അത് കണ്ടത് ഒരു നായ്‌ എന്തോ കടിച്ചെടുത്തു കൊണ്ട് ഓടുന്നു പുറകെ ഒരു നായക്കുട്ടിയും .രണ്ടു പേരും തമ്മില്‍ കടിപിടിയയി കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന് പറയുന്നപോലെ നായ്‌ അത് കയ്ക്കലാക്കി തിന്നാന്‍ തുടങ്ങി അത് നോക്കി വെള്ളമിറക്കി ഇരികുകയാണ് കാഴചയില്‍ ഒട്ടും ഭംഗിയില്ലാത്ത ആ നായ്കുട്ടി .തനിക്ക് തിന്നു മതിയയപ്പോ നായ്‌ പതുകെ നയ്കുട്ടിയുടെ അടുത്ത് ചെന്ന് എന്തോ സ്വകാര്യം പറയുന്ന പോലെ തന്റെ മുഖം കൊണ്ട് നയ്കുട്ടിയുടെ ചെവിയില്‍ തൊട്ടു നായ്കുട്ടി ഉടനെ ഓടിയെത്തി ബാക്കി കിടക്കുന്ന തുണ്ടം ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി എല്ലാം അകത്താക്കി കയ്യും മുഖവും തുടച്ചു വ്രത്തിയാക്കി നായുടെ അടുത്ത് വന്നു കിടന്നു.
ഈ നായുടെ സ്ഥാനത് മനുഷ്യന്‍ ആയിരുന്നെങ്കില്‍ തിന്നു ബാക്കി വന്നത് എടുത്തു ഫ്രിസറില്‍ വച്ചേനെ അല്ലെ?
ചിലപ്പോ അവറ്റകള്‍ക്ക് ഫ്രിഡ്ജ്‌ ഇല്ലാത്തതു കൊണ്ടാകും ഫ്രിസറില്‍ വയ്ക്കാത്തത് എന്ന് ഒരു നിമിഷം തോന്നി..അതാണ് മനുഷ്യ ബുദ്ധി ഇത്ര ബുദ്ധിയുള്ള മനുഷ്യന്‍ ഉള്ള ഈ ലോകത്ത് എത്രയോ മനുഷ്യ മക്കള്‍ പട്ടിണികൊണ്ട് മരിക്കുന്നു.ബുദ്ധി കുറവ് ആണെങ്കിലും സഹജീവികളോട് തന്റെ വയര്‍ നിറഞ്ഞിട്ടനെങ്കിലും കരുണ കാണിക്കാന്‍ ഒരുപാടു ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യനെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പക്ഷിമ്ര്‍ഗധികള്‍ തന്നെയല്ലേ.
ചിന്തകള്‍ ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരുന്നു ഇതൊകെ ഓര്‍ക്കാന്‍ ആര്‍ക്കാണ്‌ സമയം.
ദൈവം സ്രഷ്ട്ടിച്ചവയില്‍ മനുഷ്യന്‍ ഒഴികെ മറ്റു സൂര്യനും, ചന്രനും, നക്ഷത്രങ്ങളും, പക്ഷികളും, കാറ്റ്, മഴ, കടല്‍,മലകള്‍, ഈ ഭൂമി എല്ലാം ദൈവത്തെ അനുസരിക്കുന്നു.അവയ്ക്ക് കല്പിച്ചു കൊടുത്തിരിക്കുന്ന അതിര്‍ത്തികളും നിയമങ്ങളും അനുസരിക്കുന്നു.അവ അനുസരണക്കേട്‌ കാട്ടിയാല്‍ നമ്മള്‍ ഒന്നും ഈ ഭൂമിയില്‍ ഉണ്ടാകില്ല.മനുഷ്യന്‍ മാത്രമേ ദൈവത്തെ അനുസരിക്കാതെ നടക്കുന്നുള്ളൂ എന്നിട്ടും മനുഷ്യവംശം ഇപ്പോഴും നിലനില്‍ക്കുന്നു അപ്പൊ മനുഷ്യന് എന്തോ മഹത്വം ഉണ്ട്.കാറ്റോ,കടലോ,മഴയോ ഒക്കെ അനുസരണക്കേട്‌ കാണിച്ചാല്‍ മനുഷ്യന്‍ ഒന്നാകെ നശിച്ചു പോയേനെ.ഒരു മനുഷ്യന്‍ അനുസരണക്കേട്‌ കാണിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ല പക്ഷെ ഒരു കടല്‍ ആണ് അനുസരന്നകേട്‌ കാണിക്കുന്നതെങ്കില്‍ അത് നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല.മനുഷ്യന്‍ എന്നത് ഈ ഭൂമിയില്‍ നിസ്സാരമായ ഒന്നാണ് ആ മനുഷ്യന് വേണ്ടിയാണു എല്ലാം സ്രഷ്ട്ടിക്കപ്പെട്ടതും ആകാശവും,സൂര്യനും,ചന്ദ്രനും,പക്ഷികള്‍ കാറ്റ്,മഴ,കടല്‍,എല്ലാം മനുഷ്യന് അവകാശപ്പെട്ടതാണ് പക്ഷെ മനുഷ്യനെക്കാള്‍ ശക്തി അവയ്ക്കുണ്ട് പക്ഷെ വിവേകം ഇല്ല
വിവേകം മനുഷ്യന് മാത്രമേ ഉള്ളു പക്ഷെ ആ വിവേകവും ബുദ്ധിയും ഉള്ള മനുഷ്യന്‍ എങ്ങനെ പെരുമാറണം എന്ന് പ്രക്രതി കാണിച്ചു തരുന്നു.അവ ദൈവത്തോട് കാണിക്കുന്ന അനുസരണം നമ്മള്‍ ദൈവത്തോട് കാണിക്കുന്നുണ്ടോ?ഇതൊക്കെ തന്നെ ഉണ്ടായതനെന്നും ദൈവം ഇല്ലെന്നും പറയുന്നവരെ തിരുമണ്ടന്മാര്‍ എന്നല്ലാതെ എന്താണ് വിളിക്കുക.
ദേഹത്ത് മൃദുവായ എന്തോ വന്നു വീണത്‌ പോലെ അപ്പോഴാണ് അവള്‍ ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത് .
ഒരു കുഞ്ഞു കുരുവി കുഞ്ഞു തന്റെ മടിയില്‍ വീണു ചിറകിട്ടടിക്കുന്നു.അവള്‍ ശ്രദ്ധയോടെ അതിനെ കൈകുമ്പിളില്‍ എടുത്തു തലോടി നല്ല പഞ്ഞിപോലെ ഇരിക്കുന്നു കുരുവികുഞ്ഞു അവളുടെ കയില്‍ ഒതുങ്ങികൂടിയിരുന്നു.ഇളം ചൂട് ഉള്ളത് കൊണ്ടാകാം അത് അനങ്ങാതെ കണുകള്‍ ചരിച്ചു അവളെ നോക്കി .എന്ത് ഭംഗിയാണ് അതിനെ കാണാന്‍ കുഞ്ഞി ചിറകു ,കുഞ്ഞിച്ചുണ്ടു കുഞ്ഞികണ്ണ് അവള്‍ അതിനെ മെല്ലെ ചുണ്ടോടു ചേര്‍ത്ത് ഉമ്മവച്ചു .
എവിടെ നിന്നാണ് ഇത് വന്നതെന്നറിയാന്‍ അവള്‍ മെല്ലെ മുകളിലോട്ടു നോക്കി അവിടെ ഒരു കുഞ്ഞികിളിക്കൂട്‌ കാറ്റില്‍ ഉഞ്ഞലാടുന്നു.
നീ കൂട്ടില്‍ നിന്ന് ചാടിപോന്നതനല്ലേ...ഞാനിവിടെ ഇല്ലായിരുന്നെങ്കിലോ നീ അരുവിയില്‍ വീഴില്ലയിരുന്നോ...?കുഞ്ഞിക്കുരുവിയെ ശാസിച്ചു അവള്‍ കൊണ്ട് ചോദിച്ചു .
ഞാന്‍ നിന്നെ കാണാന്‍ വേണ്ടി ചാടിയതാ..
കുഞ്ഞിച്ചുണ്ടുകള്‍ വിടര്‍ത്തി ചിറകുകള്‍ ഇളക്കി കുഞ്ഞികുരുവി സംസാരിക്കുന്ന കേട്ടപ്പോ അത്ഭുതം കൊണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
നീ ഇവിടെ ഇരുന്നു പറഞ്ഞതൊക്കെ ഞാന്‍ കേട്ട്....അപ്പൊ നിന്നെ ഒന്ന് കാണാന്‍ തോന്നി എനിക്ക്..അതാ ഞാന്‍ ചാടി പോന്നത് ...കുരുവി പറഞ്ഞു.
അപ്പോഴന്നു താന്‍ തനിച്ചിരുന്നു ഉറക്കെ സംസാരിക്കുകയായിരുന്നു എന്ന് അവള്‍ക് മനസിലായത്.അവള്‍ ചുറ്റും നോക്കി
ആരെങ്കിലും എന്റെ മണ്ടത്തരങ്ങള്‍ കേട്ടോ കുഞ്ഞിക്കുരുവി ....
ഹേയ്‌ ഇല്ല ഞാന്‍ മാത്രമേ കേട്ടുള്ളൂ....
കുഞ്ഞിക്കുരുവി ചിറകുകള്‍ ഇളക്കി പറഞ്ഞു .
നിന്നെ ഞാന്‍ കൂട്ടില്‍ ആക്കാം എനിക്ക് പോകാന്‍ നേരമായി ...
അവള്‍ കുരുവിയെ തലോടിയിട്ടു പറഞ്ഞു .
ഹയ്യോ നീ പോവുകയാണോ എന്നാ ഇനി നീ വരിക...ഞാനും വരട്ടെ നിന്റെ കൂടെ ...?
കുരുവി സങ്കടത്തോടെ ചോദിച്ചു .
വേണ്ട നീ വന്നാല്‍ നിന്റെ അച്ഛനും അമ്മയും വിഷമിക്കില്ലേ...ഞാന്‍ നാളെയും വരം അപ്പൊ നമുക്ക് കാണാലോ ...
അവള്‍ കുഞ്ഞികുരുവിയെ ആശോസിപ്പിച്ചു .
ശരിയാ നീ പറഞ്ഞതൊക്കെ ഞാന്‍ ഓര്‍ക്കുന്നു..അച്ഛനും അമ്മയും വലുതാണ് അവരെ വിഷമിപ്പിക്കരുത് .കുരുവി സമ്മതിച്ചു.
ഉം നല്ല കുട്ടിയായി ഇവിടെ ഇരിക്കണം താഴേക്ക്‌ ചാടരുതുട്ടോ ..
അവള്‍ കയ്യെത്തിച്ച് കുരുവികുഞ്ഞിനെ കൂട്ടിലാക്കി .
നാളെയും വരണെ കൂട്ടുകാരി ......
കുഞ്ഞികുരുവി വിളിച്ചു പറഞ്ഞു
വരാം....വരാം...എനിക്ക് ഇപ്പൊ നീ കൂട്ടയാലോ..ഞാന്‍ പോകുന്നു അമ്മ തിരക്കുന്നുണ്ടാകും.....പോകും വഴി അവള്‍ വിളിച്ചു പറഞ്ഞു.
വീട്ടില്‍ മുറ്റം നിറയെ ആളുകള്‍ കൂടിനില്‍ക്കുന്ന കണ്ടു അവള്‍ വ്യസനത്തോടെ അകത്തേക് ഓടി
അവിടെ വെള്ള പുതപ്പിട്ട് മൂടികിടത്തിയിരിക്കുന്ന തന്റെ എല്ലാമെല്ലാമായ അമ്മയെ കണ്ടു വാവിട്ടു നിലവിളിച്ചു കൊണ്ട് അമ്മയുടെ കാല്ക്കലെക് വീണു....ഇനി താന്‍ ഈ ലോകത്ത് ഒറ്റക്കന്നു ഒരു ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു .അത് അവരുടെ മകളാണെന്ന് ആരൊക്കെയോ പിറ്പിരുക്കുന്നത്
അവള്‍ കേട്ട് .......
മകള്‍ എന്നാ മരിക്കാത്ത ആ പദവി..             മിനി പുതുശ്ശേരി                                                                       (
സുഹൃത്തായ പ്രീതയുടെ ബ്ലോഗിലേക്ക് എഴുതി നല്‍കിയത് )
സ്നേഹം മാത്രം ഞാന്‍
കണ്ട കണ്ണില്‍ ഇന്ന്
ഞാന്‍ കാണുന്നു ക്രുരത തന്‍ ഭാവം
സ്നേഹം മാത്രം മൊഴിഞ്ഞ
അധരത്തില്‍ ഇന്ന് ഞാന്‍
കേള്‍ക്കുന്നു വെറുപ്പിന്റെ വാക്കുകള്‍
വെറുക്കണം നീ എത്രയേറെ
സ്നേഹിച്ചോ അതിലേറെ വെറുക്കണം
നീയില്ലതൊരു ജീവിതമില്ലെന്നു
നാഴികതോറും പുലമ്പിയ നീ
ഇന്ന് പറയുന്നു വെറുപ്പില്ല നിന്നോട്
ശപിക്കില്ല നിന്നെ ഞാന്‍
സ്നേഹിക്കയില്ലെന്നു മാത്രം
ഉപദേശിക്കാന്‍ വരണ്ട നീ
ഇന്നെന്നെ ഭരിക്കാനും
നോക്ക് സ്നേഹത്തിന്‍ നിറം
മാറിയാതെത്ര പെട്ടന്ന്
സ്നേഹത്തിന്റെ ആഴമറിയാന്‍
ഒരു മാത്ര നീയൊന്നു
വെറുപ്പ്‌ അഭിനയിക്കു


                                മിനി പുതുശ്ശേരി  
ഒരു കുഞ്ഞു കാറ്റുവന്നു
തൊട്ടു വിളിച്ചു പൂവിനു
നിന്നെ ഇഷ്ട്ടമാണെന്നു ചൊല്ലി
പൂവിനെ ഞാനും സ്നേഹിച്ചു പോയി
പാറി നടക്കും പൂമ്പാറ്റ വന്നു
പൂവിനു നിന്നെ ഇഷ്ട്ടമാണെന്നു ചൊല്ലി
പൂവിനു ഞാനും സ്നേഹിച്ചു പോയി
ഒരു നാള്‍ പൂവിനോട് പിണങ്ങി
ഞാനും യാത്രയായി കൂടെ
പോരാന്‍ പൂവിന്‍ ഹ്രദയം തുടിച്ചു
ആരോ പൂവിന്‍ മനമറിഞ്ഞു
പൂവിനെ ഇറുത്തെന്‍ മാറില്‍ വച്ചു
ആറടി മണ്ണില്‍ ഞാനും
എന്നെ സ്നേഹിച്ച പൂവും
എന്തിനു പൂവേ നീ എന്നെ
സ്നേഹിച്ചു ഈ മണ്ണില്‍
എന്നോടൊപ്പം മണ്ണായി തീരനോ


                                             മിനി പുതുശ്ശേരി  

Thursday, March 15, 2012

തുലാവര്‍ഷ മഴ
ഇടിയും മിന്നലുമായി
തകര്‍ത്തു പെയ്യുന്നു
ഓലകള്‍ മേഞ്ഞൊരു
ചെറ്റക്കുടിലില്‍
ഒരമ്മ തന്‍ അഞ്ചുമക്കളെ
ചേര്‍ത്ത് പിടിച്ചു കരയുന്നു
മിന്നലിനു പിന്നാലെ
വരുന്ന ഇടിവെട്ടിന്റെ ഘോരമാം ശബ്ദത്തില്‍
ഇനി ഒരു പുലരി കാണില്ല്ല എന്ന ഭയം
കണ്ണുകളില്‍ നിഴലിചിടുന്നു
ഓലയില്‍ നിന്നും ചോര്‍ന്നൊലിക്കുന്ന
മഴവെള്ളം കലത്തിലും ചട്ടിയിലും
ശേഖരിച്ചിരുന്നു ഒരുനാള്‍

                                        മിനി പുതുശ്ശേരി 

കുറുമ്പ് കാട്ടി ഓടുമ്പോഴും
കല്ലില്‍ തട്ടി വീഴുമ്പോഴും
കരളുനൊന്തു ഓടിയെത്തി
കണ്മണിയെ വാരിയെടുത്ത്
കുഞ്ഞിളം കണ്ണുകളില്‍
ഒരായിരം ഉമ്മകള്‍ തന്നു

                                             മിനി പുതുശ്ശേരി  


ഒരു കുഞ്ഞു പുഞ്ചിരി കാണാന്‍
ഒരു കുഞ്ഞികാലിനായ്
മനംനൊന്ത് പ്രാര്‍ത്ഥിച്ചു
ദേവാലയങ്ങള്‍തോറും നേര്ച്ചയുമായ്
പ്രാണന്റെ പ്രാണനായ് സ്നേഹിചിടനായ്
കണ്മണി പോലെ കാത്തിടനായ്
ജീവന്റെ ജീവനായ് ഒരു പൈതലിനെ
കാത്തിരിക്കുന്നു എവിടെയോ ഒരമ്മ
സുഖജീവിതത്തിനോടുവില്‍
ക്ഷണിക്കാതെ വന്നൊരു
കുഞ്ഞു ജീവനെ കത്തികള്‍ കൊണ്ട്
നിഷ്കരുണം കുത്തിയെടുത്തു
ദൂരെ കളഞ്ഞു ഭാരമൊഴിച്ചു
ഭാഗ്യവതിയായ് സ്വയം ധരിച്ചു
ഭൂമിക്കു ഭാരമായ് എവിടെയോ ഒരമ്മ

                                                                          മിനി പുതുശ്ശേരി  

മതത്തിന്റെ പേരില്‍
പടവെട്ടുന്ന മനുജാ
മനുഷ്യനെ തമ്മില്‍
ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും
എന്ന് വേര്‍തിരിക്കാന്‍ നിനക്ക്
ലജ്ജയില്ലേ
സൂര്യന്‍ നമുക്ക് ഒന്നല്ലേയുള്ളൂ
അത് ഏല്ലാര്‍ക്കും ഒരുപോലെയല്ലേ.
ക്രിസ്ത്യാനിയായാലും
മുസ്ല്‍മാനയാലും
ഹിന്ദുവായാലും
നമ്മുടെ ചോരയുടെ നിറം ചുവപ്പല്ലയോ
നാം ശ്വസിക്കുന്ന ശ്വാസം ഒന്നല്ലയോ
നാം ജീവിക്കും ഭൂമിയും ഒന്നല്ലയോ

                                                                      മിനി പുതുശ്ശേരി  



കാണുന്നു ഞാന്‍ രക്തബന്ധതെക്കള്‍
വലിയ ബന്ധങ്ങള്‍
അകലത്തിലുള്ള ബന്ധുവിനേക്കാള്‍
അടുത്തുള്ള ശത്രുവല്ലോ
ആപത്തില്‍ നമുക്കാശ്രയം ആകു
ആപത്തു നേരത്ത് ശത്രുത നോക്കാതെ
ആത്മാര്‍തമായ് അലിവോടെ
നമ്മള്‍ ആശ്രയമാകണം

                                                    മിനി പുതുശ്ശേരി  




ഉറക്കം വരാത്ത രാത്രിതന്‍ യാമങ്ങളില്‍
പൊട്ടികരയുമെന് മനസിന്റെ രോദനം
എന്റെ കാതുകള്‍ കേള്‍ക്കാതെ
അടക്കിപ്പിടിച്ചു ഞാന്‍
മിഴികളിലൂടൊഴുകുന്ന കണ്ണുനീര്‍ ചാലുകള്‍
കുതിര്‍ത്തു എന്റെ തലയിണയും
പിന്നെയും പിന്നെയും ഹ്രദയം വിതുമ്പുന്നു
ഈ രാത്രി വേഗം പുലര്‍ന്നിരുന്നെങ്കില്‍
കാരണമില്ലാതെ കരയുന്നതെന്തേ
കണ്ണുകള്‍ തുളുമ്പി തൂവുന്നതെന്തേ
മറക്കില്ലെന്ന് പറഞ്ഞവര്‍ക്കും
പിരിയില്ലെന്ന് ചൊല്ലിയവര്‍ക്കും
ഇന്ന് ഞാന്‍ മരിച്ചവളെ പോലെയായി
ഒരു കൊച്ചു കാറ്റടിച്ചാല്‍
തകര്‍ന്നു വീഴുന്ന ചീട്ടു കൊട്ടാരം പോല്‍
ഈ സ്നേഹങ്ങളൊക്കെയും
കണ്ണ് തുറന്നാലും കണ്ണടച്ചാലും
കൂട്ടായി വരുന്ന ഇരുട്ടിനെ
അറിയാതെയെങ്കിലും സ്നേഹിച്ചു പോകുന്നു.


                                                                          മിനി പുതുശ്ശേരി  



********അമ്മതൊട്ടില്‍ *******

ആദ്യത്തെ അമ്മതൊട്ടില്‍
അമ്മതന്‍ ഗര്‍ഭപാത്രം
എനിക്ക് ആദ്യമായ്
കിട്ടിയ കുഞ്ഞുമെത്ത
അമ്മയുടെ സ്നേഹത്തില്‍
അമ്മതന്‍ രക്തത്തില്‍ ഞാന്‍ വളര്‍ന്നു
അമ്മതന്‍ താരാട്ട് കേട്ട്
ഞാന്‍ ഉറങ്ങി
അമ്മ ചിരിച്ചപ്പോള്‍ ഞാന്‍
ചിരിക്കാന്‍ തുടങ്ങി
അമ്മ കരഞ്ഞപ്പോള്‍ ഞാന്‍
കരയാന്‍ തുടങ്ങി
അമ്മ ചിന്തിച്ചപ്പോള്‍ ഞാന്‍
ചിന്തിക്കാന്‍ പഠിച്ചു
അമ്മ നടന്നപ്പോള്‍ ഞാന്‍
നടക്കാന്‍ പഠിച്ചു
അമ്മ കോപിച്ചപ്പോള്‍ ഞാനും
കോപിക്കാന്‍ പഠിച്ചു
കാത്തിരുന്നു ഞാനും അമ്മയെ
അമ്മ എന്നെയും
കണ്ടു ഞാന്‍ അമ്മ തന്‍ മുഖം
കിട്ടി എനിക്ക് അമ്മതന്‍
സ്നേഹ ചുംബനം
അമ്മതന്‍ മാറില്‍ സ്നേഹ പുതപ്പില്‍
ചൂടേറ്റു കിടന്നപ്പോള്‍
ഈ ജന്മം സഫലം                                                     മിനി പുതുശ്ശേരി  

Monday, March 5, 2012

തൂശനിലയില്‍ ചോറ് വിളമ്പി
കൂടെ അമ്മ സ്നേഹം വിളമ്പി
ഒമാനകൈയാല്‍ വാരിയെടുത്ത്
വാല്‍സല്യമോടെ നല്‍കിടുന്നു
കാലമെത്രയായ് അമ്മെ നിന്‍ കൈകൊണ്ടു
നിന്‍ സ്നേഹവും കൂട്ടി ഞാന്‍ ഒന്ന് ഉണ്ടിട്ടു
അറിയാതോഴുകുന്നു മനസ് നിറഞ്ഞു
കണ്ണില്‍ നിന്ന് ചുടു കണ്ണുനീര്‍

                                                                മിനി പുതുശ്ശേരി  


ബാല്യകാലം
*********
കോളാമ്പി പൂക്കള്‍ പറിച്ചു
കുന്നിക്കുരു പെറുക്കി
വേലിയിലെ സുന്ദരിപ്പൂവിനോട്
കിന്നാരം പറഞ്ഞും
കാരക്ക പറിച്ചും മാമ്പഴം പെറുക്കിയും
അണ്ണാരകണ്ണനെ നോക്കി
മാവിന്‍ ചുവട്ടില്‍ കാത്തു നിന്നതും
മഷിത്തണ്ട് ഇറുത്തു ബാഗ് നിറച്ചതും
മയില്‍പീലി മാനം കാണാതെ
പുസ്തകത്തിലോളിപ്പിച്ചും
കനകാംബര പൂക്കള്‍
പറിച്ചു മുടിയില്‍ ചൂടിയും
കൊരങ്ങന്പഴം തേയ്ച്ചു
ചുണ്ട് ചുവപ്പിച്ചതും
ആട്ടിന്‍ കുട്ടിയോടൊപ്പം
ഓടിതളര്‍ന്നതും
തോട്ടിലെ വെള്ളത്തില്‍ നീന്തി കുളിച്ചതും
തോര്‍ത്ത്‌ വലകൊണ്ടു മീനെ പിടിച്ചതും
തുമ്പിയെ പിടിച്ചു കല്ലെടുപ്പിച്ചതും
പ്യരി മുട്ടായിയുടെ പച്ചകവര്‍ കൊണ്ട്
പൂമാല കോര്ത്തതും
ഓലപന്തു ഉണ്ടാക്കിയും
പ്ലാവില തൊപ്പി തുന്നിയും
ആമ്പല്‍പ്പൂ മാല ഉണ്ടാക്കിയും
ഓലകൊണ്ട് കുഞ്ഞിപ്പുര കെട്ടിയും
ചാക്കുകൊണ്ട് പായ വിരിച്ചു
കണ്ണടച്ച് തുറക്കും മുന്‍പേ
നേരം വെളുത്തതും
മണ്ണപ്പം ചുട്ടും മണല്‍ചോറ് വച്ചും
പച്ചിലകാശക്കിയും
ചെമ്പരത്തിപ്പൂ കറിയുണ്ടാക്കി
പ്ലവിലപാത്രമാക്കി
തോര്‍ത്തുകൊണ്ട് സാരിച്ചുറ്റി അമ്മയായതും
പാവകുട്ടിയെ കുളിപ്പിച്ച് പൊട്ടു തോടുവിച്ചതും
കരികൊണ്ട് മീശവച്ചു അച്ചനായതും
നെല്ലിക്ക തിന്നു വെള്ളം കുടിച്ചതും
അമ്മയെ കാണാതെ പഞ്ചാര കട്ടതും
എക്കിള്‍ ഇട്ടപ്പോള്‍ കട്ടതെന്തെന്നു
അമ്മ ചോദിച്ചതും എക്കിള്‍ മാറനായ്
പിന്നെയും അമ്മ പഞ്ചാര തന്നതും
പഞ്ചാരയുമ്മ അമ്മയ്ക്ക് കൊടുത്തതും
കൈവെള്ളയില്‍ വെറ്റിലയെടുത്തു
ചന്തം നോക്കി ഞെട്ടും വാലും
ഇറുത്തു വല്യമ്മ വായില്‍ തന്നതും
ഊന്നുവടിയില്‍ കൂനിനടക്കുന്ന
വല്യമ്മയെ അനുകരിച്ചതും
വാല്‍സ്യല്യമോടെ വല്യമ്മ വടിയോങ്ങിയപ്പോള്‍
പൊട്ടിച്ചിരിച്ചുകൊണ്ടോടി മറഞ്ഞതും
ഇന്നലെയെന്നപോല്‍ മനസ്സില്‍ തെളിയുന്നു
നിറമുള്ളഒരായിരം ബാല്യകാലോര്‍മ്മകള്‍
കൈവിട്ടു പോയൊരെന്‍ കുട്ടിക്കാലം
തിരികെ ലഭിക്കനായ് കാത്തിരിക്കുന്നു ഞാന്‍
ജന്മങ്ങള്‍ ഒരായിരം


                                                                          മിനി പുതുശ്ശേരി