അലമാരിയിലെ പഴയ തുണികള്‍ എല്ലാം എടുത്തു കത്തിക്കാനായി കട്ടിലില്‍ മാറ്റി ഇടുകയായിരുന്നു ആതിര. നല്ല കട്ടിയുള്ള രണ്ടു വലിയ ഫോറിന്‍ തുണി എടുത്തു കട്ടിലില്‍ വിരിച്ചു അവള്‍ അതില്‍ തന്നെ നോക്കി നിന്നു ഇപ്പോഴും പുത്തന്‍ മയങ്ങിയിട്ടില്ലാത്ത ഫോറിന്‍ തുണി. അതിന്റെ ഒരറ്റം എടുത്തു നെഞ്ചോട് ചേര്‍ക്കുമ്പോഴേക്കും അവളറിയാതെ മിഴിനീര്‍ത്തുള്ളികള്‍ അതിനെ ചുംബിച്ചിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കിട്ടിയ സമ്മാനം ആണ് അത്. സ്ക്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ന്‍റെ മകളുടെ ഫുള്‍പ്പാവാട. സാറിന്‍റെ ഭാര്യ കത്തിച്ചു കളയാനായി അവിടെ വേലയ്ക്ക് പോകുന്ന അമ്മയെ ഏല്‍പ്പിച്ചതാണ് അത്…അത്രയും നല്ല പാവാട കത്തിച്ചു കളയാന്‍ അമ്മയ്ക്ക് മനസ്സുവന്നില്ല …ടീച്ചറോട് ചോദിച്ചിട്ട് അമ്മ അത് ഒരു കവറിലാക്കി കൊണ്ട് വന്നു. പഴയത് ആണെങ്കിലും പുത്തന്‍ മയങ്ങാത്തത്.കിട്ടിയപ്പോള്‍ തന്നെ അതെടുത്ത് മണപ്പിച്ചു നോക്കി ഒരു ഫോറിന്‍ മണം അപ്പോഴും ഉണ്ടായിരുന്നു അതില്‍. അന്ന് ഈ ലോകം മുഴുവന്‍ സ്വന്തമാക്കിയ സന്തോഷമായിരുന്നു…പിറ്റേന്ന് അതും ഉടുത് കോളേജില്‍ പോയപ്പോഴും കൂട്ടുകാരികള്‍ തൊട്ടു നോക്കി കൊതി പറഞ്ഞപ്പോഴും അനുഭവിച്ച ആനന്ദം വിവരിക്കാന്‍ വാക്കുകളില്ലായിരുന്നു. ദാരിദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്നും താന്‍ സമ്പന്നതയുടെ കൊടുമുടിയില്‍ എത്തിയ പോലെ …..വിലയേറിയ വസ്ത്രങ്ങള്‍ മാറി മാറി അണിയണം എന്നുള്ള ആഗ്രഹം അല്ലായിരുന്നു അന്നൊക്കെ മനസ്സില്‍ , യൂണിഫോം പോലെ ഇട്ടുകൊണ്ട് പോകുന്ന ചുരിദാര്‍ ഉണ്ടായിരുന്നു. നിനക്കിത് ഒന്ന് മാറ്റിക്കൂടെ ആതിരെ എന്ന് ചോദിക്കുന്ന സഹപാഠികള്‍ …അവര്‍ക്ക് അറിയില്ലല്ലോ താന്‍ ഇത് ഒരു നൂറുവട്ടം മനസ്സില്‍ മാറ്റിയണിയുന്ന കാര്യം …ദാരിദ്രത്തിന്റെ ആകാശത്ത് അമ്മയുടെ കണ്ണുനീരില്‍ തന്‍റെ ചുരിദാറിന് മഴവില്‍ വര്‍ണ്ണങ്ങള്‍ ഉണ്ടെന്നും ആരെയും അറിയിക്കാറില്ല രണ്ടു ദിവസം താന്‍ ഈ പാവാട അണിഞ്ഞു കൊണ്ടാണ് കോളേജില്‍ പോയത് . അന്ന് കൂട്ടുകാരോട് ഒപ്പം കോളേജില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ സ്ക്കൂട്ടിയില്‍ വന്ന സാറിന്‍റെ മകള്‍ എല്ലാവരും കേള്‍ക്കെ ഇത് എനിക്ക് എന്‍റെ ചാച്ചന്‍ ഫോറിനില്‍ നിന്നും കൊണ്ട് വന്ന പാവാട ആണെന്ന് അഹങ്കാരത്തോടെ വിളിച്ചു പറഞ്ഞപ്പോള്‍ നിന്ന നില്‍പ്പില്‍ ഇല്ലാതായിപ്പോയത് ഇല്ലായ്മയിലും സ്നേഹത്താല്‍ സമ്പന്നമായ നെഞ്ചോട് ചേര്‍ത്ത് അമ്മ പകര്‍ന്നു തന്ന ആത്മാഭിമാനം ആയിരുന്നു. ഉറക്കെ ചിരിക്കുന്ന കൂട്ടുകാരുടെ മുന്പില്‍ നിന്നും വായ്പോത്തി കരഞ്ഞുകൊണ്ട് താന്‍ വീട്ടിലേയ്ക്ക് ഓടി അരയില്‍ ഇരുന്നു പൊള്ളിക്കുന്ന ഫോറിന്‍ പാവാട ഊരി കട്ടിലിലെയ്ക്ക് എറിഞ്ഞിട്ടു അതിനു മുകളില്‍ വീണു ഉറക്കെ കരഞ്ഞ എന്നെ ആശ്വസിപ്പിക്കാന്‍ ആകാതെ അമ്മ നിന്നു ഉരുകി മനസ്സിന്‍റെ വിങ്ങല്‍ എല്ലാം കരഞ്ഞു തീര്‍ത്തിട്ട് ,അടുക്കളയില്‍ പോയി കത്തി എടുത്തു കൊണ്ട് വന്നു ആ പാവാട നെടുകെ കീറി നല്ല ഞോറികള്‍ ഇട്ടു ഭംഗിയായി തയിചിരുന്ന പാവാടതുണി ഒരു സാരിയുടെ നീളം ഉണ്ടായിരുന്നു ….അത് നാലായി കീറി എടുത്തിട്ട് അമ്മയോട് പറഞ്ഞു എടുത്തു വച്ചേക്കൂ അമ്മെ നമുക്ക് രാത്രിയില്‍ പുതയ്ക്കാന്‍ എടുക്കാം അപ്പോള്‍ അമ്മയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു അന്ന് മുതല്‍ അമ്മയുടെ മരണം വരെ അമ്മ പുതച്ചിരുന്നത് ഈ പാവാട ആയിരുന്നു.. കാലം എത്ര കഴിഞ്ഞാലും അമ്മയുടെ നിശ്വാസത്തിനും കണ്ണീരിനും കൂട്ടായ ദാരിദ്രത്തിന്റെ അത്തര്‍ പൂശിയ , ജീവന്‍റെ തുടിപ്പ് തന്നില്‍ ശേഷിക്കും വരെയും മറക്കാനാവാത്ത ആ ഫോറിന്‍ പാവാടയെ കാലത്തിലും കാഴ്ചയിലും പഴക്കം സംഭവിച്ച , കത്തിക്കാനായി മാറ്റിയിട്ട തുണികള്‍ക്ക് ഒപ്പം ചേര്‍ക്കാന്‍ ആതിരയ്ക്ക് ആകുമായിരുന്നില്ല… അവള്‍ അത് ഭദ്രമായി മടക്കി ചുംബിച്ചു അലമാരയില്‍ വച്ചു ഓര്‍മ്മയുടെ മണിച്ചിത്രത്താഴ് ഇട്ടു പൂട്ടി.
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts
Friday, October 11, 2013
Friday, September 27, 2013
സ്നേഹപ്പൂക്കള്‍
അമ്മുവിന്‍റെ അച്ഛനും , കണ്ണന്‍റെ അമ്മയും.
എന്ത് പറഞ്ഞാലും അച്ഛന്‍ അമ്മുവിന് സൈഡ് പറയണം....അമ്മുവിന് ആദ്യത്തെ ഉരുള കൊടുത്തിട്ടേ അച്ഛന്‍ ഉണ്ണാന്‍ പാടുള്ളൂ.....അതുപോലെ കണ്ണന്‍റെ കാര്യങ്ങള്‍ എല്ലാം അമ്മ സാധിച്ചു കൊടുക്കണം അല്ലെങ്കില്‍ അവിടെ ഹര്‍ത്താലും ബന്ദും ഉപരോധവും എല്ലാം കണ്ണന്‍ ഒറ്റയ്ക്ക് നടത്തും...
അമ്മു പറയുന്നതാണ് അച്ഛന്റെ നിയമം ,കണ്ണന്‍ പറയുന്നത്അമ്മയുടെയും അതാണ് ഈ കൊച്ചു വീട്ടിലെ ആനന്ദം ,സന്തോഷം, എല്ലാം ...അമ്മു രണ്ടാം ക്ലാസ്സിലും ,കണ്ണന്‍ നാലാം ക്ലാസ്സിലും പഠിക്കുന്നു .
പണിമുടക്ക് ആയതുകൊണ്ട് പുറത്തെങ്ങും പോകാതെ ഒരു മാസിക മറിച്ചുനോക്കി അലസമായി കിടക്കുകയായിരുന്നു ഹരി.
"അച്ഛാ ...!"
ഉറക്കെ വിളിച്ചുകൊണ്ട് അമ്മു ഓടികിതച്ചു വന്നു
പിറകെ കയ്യില്‍ ചപ്പാത്തി പരത്തുന്ന പൈപ്പുമായി രാധികയും
" എടീ അവിടെ നില്‍ക്കാനാ പറഞ്ഞത്"
രാധിക ഒച്ചയെടുത്തു
അമ്മു കള്ളക്കരചിലോടെ ഹരിയുടെ നെഞ്ചിലേയ്ക്ക് വീണു മുഖം അമര്‍ത്തി കെട്ടിപ്പിടിച്ചു ഉറക്കെ പറഞ്ഞൂ
"അച്ഛാ അമ്മയെന്നെ തല്ലി"
"ഒരു അച്ഛനും മോളും ....ഡീ ...ഇറങ്ങടീ താഴെ നിന്നെ ഞാന്‍ ഇന്ന് ശരിയാക്കും"
രാധിക താഴേയ്ക്ക് കൈചൂണ്ടി പറഞ്ഞു.
"എന്താ രാധേ ഇത് നീ എന്തിനാ ഇങ്ങിനെ കിടന്നു തുള്ളുന്നെ?"
ഹരി അമ്മുവിനെ മുറുകെപ്പിടിച്ചു കൊണ്ട് ചോദിച്ചു.
"അമ്മ നാഗവല്ലിയായി അച്ഛാ "
അമ്മു അച്ഛന്റെ നെഞ്ചില്‍ നിന്നും തലയുയര്‍ത്താതെ പറഞ്ഞു.
"ഡീ "
രാധിക കയ്യില്‍ ഇരുന്ന പൈപ്പ് അമ്മുവിന്‍റെ തുട ലക്ഷ്യമാക്കി ഓങ്ങി..
അച്ഛാ എന്ന് വിളിച്ചു അമ്മു ഹരിയെ മുറുകെ പിടിച്ചു .
ഹരി അമ്മുവിന് അടികൊള്ളാതെ അവളെയും കൊണ്ട് കമിഴ്ന്നു.
അടി ലക്‌ഷ്യം തെറ്റി ഹരിയുടെ പുറത്തു കൊണ്ടു.
"എന്‍റെ ഹരിയേട്ടാ ലുലുമാളില്‍ നിന്നും മുഖത്തെ പാടുപോകാന്‍ തേയ്ക്കുന്ന ആ ഫേസ്ക്രീം തൊള്ളായിരം വിലവരുന്നത് ,ഞാന്‍ എത്ര കെഞ്ചിയിട്ടാ ഹരിയേട്ടന്‍ എനിക്കത് വാങ്ങി തന്നത് ....ദിവസവും ഞാന്‍ അതില്‍ നിന്നും ഓരോ പൊട്ടിന്റെ അത്രേം എടുക്കാറുള്ളൂ വേഗം തീര്‍ന്നു പോയാലോന്നു കരുതി.....അത് എടുത്തു അവളുടെ മുഖവും ദേഹവും മുഴുവന്‍ തേച്ചതും പോരാ ...ആ സോഫയിലും തേച്ചു വച്ചേക്കുവാ "
രാധിക പരാതിയും , പരിഭവവും, സങ്കടവും കലര്‍ന്ന സ്വരത്തില്‍ വിശദീകരിച്ചു.
ഹരി അമ്മുവിനെ ബെഡില്‍ നിറുത്തി കൃത്രിമ ദേഷ്യം അഭിനയിച്ചു കൊണ്ട് ചോദിച്ചു.
" എന്തിനാ അമ്മു അമ്മയുടെ ക്രീം എടുത്തത്?"
അച്ഛന്റെ മുഖത്ത് നോക്കാതെ തലകുമ്പിട്ടു നിന്ന് അമ്മു പറഞ്ഞു.
"അമ്മൂന് സുന്ദരിയാകാനാ"
അതുകേട്ട് ഹരി ഉറക്കെ ചിരിച്ചു .
"ഒരു ചുന്ദരി "
"ഇനിയെന്റെ ക്രീമില്‍ തൊട്ടാല്‍ കൈ ഞാന്‍ തല്ലിയൊടിക്കും "
അമ്മുവിന്റെ നേരെ കൈചൂണ്ടി താക്കീത് കൊടുത്തിട്ട് രാധിക ചവിട്ടിക്കുലുക്കി നടന്നുപോയി
അമ്മൂ അച്ഛന്‍റെ നേരെ കണ്ണിറുക്കി ചുമ്മാ എന്നൊരു ആക്ഷന്‍ കാണിച്ചു.
ഹരി അവളെയെടുത്തു വട്ടം കറക്കി
അമ്മു മുത്ത്‌കിലുങ്ങും പോലെ ചിരിച്ചു.
അടുക്കളയില്‍ പാത്രം വീഴുന്ന കേട്ട് ഓടി ചെന്നതാണ് രാധിക. അവിടെ കസേരയിട്ട് കേറി അലമാര പരിശോധിക്കുന്ന കണ്ണനെയാണ് കണ്ടത് ....കടുക് ഇട്ടു വച്ചിരുന്ന പാത്രം താഴെ വീണു അടുക്കള മുഴുവന്‍ തൂവിപ്പോയിരുന്നു ...അലമാരയിലെ കവരും ടിന്നുകളും എല്ലാം വലിച്ചു താഴെ ഇട്ടിരിക്കുന്നു.ഒരു യുദ്ധം കഴിഞ്ഞ പ്രതീതി.
"എന്താ കണ്ണാ ഇത്?"
രാധിക കലിതുള്ളി വന്ന ദേഷ്യം അടക്കി ചോദിച്ചു.
"അമ്മ എവിടെയാ പുളി ഒളിപ്പിച്ചു വച്ചിരിക്കുന്നെ?"
"എടാ ഇറങ്ങാടാ താഴെ ...പുളി തിന്നണ്ട "
രാധിക ചപ്പാത്തി പരത്തുന്ന പൈപ്പ് എടുത്തു കാണിച്ചു കണ്ണനെ പേടിപ്പിച്ചു.
ദേഷ്യം വരുമ്പോള്‍ കുട്ടികളെ പേടിപ്പിക്കാന്‍ രാധികയ്ക്ക് ഉള്ള ഒരേഒരു ആയുധം ആണ് ചപ്പാത്തി പൈപ്പ് .
വാതില്‍ക്കല്‍ എല്ലാം നോക്കി നിന്ന് ചിരിക്കുകയായിരുന്നു ഹരിയും അമ്മുവും.
അമ്മു പതുക്കെ അച്ഛന്‍റെ ചെവിയില്‍ പറഞ്ഞു
"അമ്മൂനും വേണം പുളി "
പുളിയോ അതെന്താ സാധനം ഞാന്‍ അങ്ങിനെ ഒന്ന് കേട്ടിട്ടേ ഇല്ല എന്ന ഭാവത്തില്‍ അമ്മുവിന്‍റെ നേരെ കൈ രണ്ടും മലര്‍ത്തി കാണിച്ചിട്ട് ഹരി അവിടെ നിന്നും പിന്‍വാങ്ങി.
ഒരു ദിവസം ഹരിയും രാധികയും കൂടെ കണ്ണനെയും അമ്മുവിനെയും പറ്റിക്കാനായി പറഞ്ഞോത്തു.....രാധിക കണ്ണന്‍റെ മുന്‍പില്‍ വച്ചു അമ്മുവിനെ വിളിച്ചു
" അമ്മയുടെ അമ്മൂട്ടി ഇങ്ങു വന്നെ "
അമ്മയുടെ കണ്ണന്‍ ,അച്ഛന്‍റെ അമ്മൂ, ഇതായിരുന്നു അവിടെത്തെ നിയമം.....അത് രണ്ടു പേരും കൂടി ഒരേ സ്വരത്തില്‍ സമ്മതിച്ചു എടുത്തിരിക്കുന്ന തീരുമാനം ആണ്...തങ്ങള്‍ക്കു മക്കള്‍ രണ്ടുപേരും ഒരുപോലെയാണെന്ന് പറഞ്ഞു മനസ്സിലാക്കിയിട്ട് തന്നെയാണ് ഹരിയും രാധികയും ആ നിയമം പാസാക്കിയത്.പതിവിനു വിപരീതമായി "അമ്മയുടെ അമ്മൂട്ടി" എന്ന് വിളി കേട്ടപ്പോള്‍ അമ്മു അതിശയിച്ചു ആ കണ്ണുകള്‍ വിടര്‍ന്നു ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞു. പിന്നെ കുസൃതിയോടെ കണ്ണനെ നോക്കി വിജയഭാവത്തില്‍ തലയുയര്‍ത്തി നിന്നു.
ഇത് കേട്ട കണ്ണന്‍ ചാടി എഴുന്നേറ്റ് പറഞ്ഞു.
"കണ്ണന്‍റെ അമ്മയാ "
കണ്ണനെ വാശി പിടിപ്പിക്കാന്‍ അമ്മുവും പറഞ്ഞു.
"അമ്മുവിന്‍റെ അമ്മയാ"
"അല്ല അല്ല കണ്ണന്‍റെ അമ്മയാ"
കണ്ണന്‍ വന്നു അമ്മയെ വട്ടം പിടിച്ചു.
"അതൊക്കെ പണ്ട് ഇപ്പോള്‍ അമ്മുവിന്‍റെ അമ്മയാ "
അമ്മുവും വന്നു അമ്മയെ വട്ടം പിടിച്ചു.
" അച്ഛാ വേഗം വന്നു അച്ഛന്‍റെ അമ്മൂനെ കൊണ്ട് പോയെ"
കണ്ണന്‍ വിളിച്ചു പറഞ്ഞു.
വിളികേട്ട് വന്ന ഹരിയെ നോക്കി രാധിക കണ്ണിറുക്കി....അയാള്‍ക്ക് കാര്യം മനസ്സിലായി..
"അപ്പോള്‍ അച്ഛനെ ആര്‍ക്കും വേണ്ടേ ?"
ഹരി പിണക്കം നടിച്ചു സോഫയില്‍ ചെന്നിരുന്നു.
"അച്ഛനും അമ്മയും അമ്മൂന്റെയാ "
അമ്മു അമ്മയെ വിട്ടിട്ട് ഓടിവന്നു അച്ഛന്‍റെ അരികില്‍ ഇരുന്നിട്ട് പറഞ്ഞു.
" അമ്മെ അമ്മ പറ കണ്ണന്‍റെ അമ്മയല്ലേ"
കണ്ണന്‍ അമ്മയെ മുറുകെ പിടിച്ചു.
" അല്ല അമ്മൂന്റെ അമ്മയാ.."
രാധിക ഗൌരവം നടിച്ചു പറഞ്ഞൂ.
അതുകേട്ട് മുഖം വീര്‍പ്പിച്ചു അച്ഛന്‍റെ അടുത്ത് ചെന്നിട്ട് കണ്ണന്‍ പറഞ്ഞു .
"എന്നാല്‍ അച്ഛന്‍ എന്റെയാ"
" അല്ല അച്ഛന്‍ എന്റെയാ"
അമ്മു കണ്ണനെ തള്ളിമാറ്റി.
"നീ അമ്മയെ എടുത്തില്ലേ പോടീ അച്ഛന്‍ എന്റെയാ"
കണ്ണനും വിട്ടുകൊടുത്തില്ല.
"അച്ഛന്‍ എന്റെയാ എന്റെയാ എന്റെയാ "
അമ്മു കണ്ണന്‍ പറയുന്നത് കേള്‍ക്കാതിരിക്കാന്‍ രണ്ടു കൈകൊണ്ടും കാതു പൊത്തിയിട്ട് പറഞ്ഞു.
"എന്നാല്‍ അത് അച്ഛന്‍ പറയട്ടെ "
കണ്ണന്‍ അച്ഛന്‍റെ തീരുമാനത്തിന് വിട്ടു.
അമ്മുവും ,കണ്ണനും,രാധികയും ഹരിയെ നോക്കി ....
ഹരി ആകെ ധര്‍മ്മസങ്കടത്തിലായി ...കണ്ണന്‍റെ അച്ചനാന്നു പറഞ്ഞാല്‍ അവിടെ ഭൂകമ്പം നടക്കും അത് ഉറപ്പാ. പക്ഷെ പ്ലാന്‍ ചെയ്തപ്രകാരം അമ്മുവിന്‍റെ അമ്മയാണെന്ന് രാധിക പറഞ്ഞും കഴിഞ്ഞൂ. ഇനി കണ്ണന്‍റെ അച്ഛനാണെന്ന് താന്‍ പറയണം അതാണ് കരാര്‍ .
"പറ അച്ഛാ അമ്മൂന്റെ അച്ഛനാണെന്ന്"
അമ്മൂ അച്ഛനെ പിടിച്ചു കുലുക്കി.
ഹരി രാധികയെ നോക്കി....പറഞ്ഞോ എന്ന് രാധിക കണ്ണ് കാണിച്ചു
"കണ്ണന്‍റെ അച്ഛനാ "
കണ്ണടച്ച് രണ്ടും കല്‍പ്പിച്ചു ഹരി പറഞ്ഞൂ
മൂന്നു പേരും അമ്മൂനെ നോക്കി ...
ആ കുഞ്ഞികണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വന്നൂ...റോസാപ്പൂ കവിള്‍ ചുവന്നു തുടുത്തു...ആള്ക്കൂട്ടത്തിനിടയ
നിറഞ്ഞു തൂവിയ മിഴികള്‍ ഉയര്‍ത്തി വിതുമ്പുന്ന ചുണ്ടുകളോടെ അവള്‍ പതുക്കെ പറഞ്ഞു.
"അമ്മൂന്റെ അച്ഛനാ "
അത്രയും ആയപ്പോഴേക്കും ഹരി അമ്മൂനെ വാരിയെടുത്ത് കവിളില്‍ തെരുതെരെ ചുംബിച്ചു.
" അച്ഛന്‍റെ മുത്തല്ലേ "
....അച്ഛന്‍റെ മോളെ പറ്റിക്കാന്‍ പറഞ്ഞതല്ലേ ...ദെ കണ്ടില്ലേ ....കണ്ണനെയും പറ്റിച്ചതാ എന്നിട്ട് അവന്‍ കരഞ്ഞില്ലല്ലോ ...
അമ്മു പുഞ്ചിരിച്ചു എന്നിട്ടും കണ്ണ് നിറയുന്നുണ്ടായിരുന്നു.
അവളെ നെഞ്ചോട് ചേര്‍ത്ത ഹരിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.....
" പറ്റിക്കുന്നതാനെന്നു എനിക്കറിയാമായിരുന്നു"
കണ്ണന്‍ കൈ കൊട്ടി ചിരിച്ചിട്ട് പറഞ്ഞൂ.
അത്കേട്ട് ഹരി രാധികയെ നോക്കി ...അവള്‍ ഹരിക്ക് മുഖം കൊടുക്കാതെ വിജയഭാവത്തില്‍ പുഞ്ചിരിച്ചു....അവളിലെ അമ്മ വിജയിച്ചിരിക്കുന്നു കണ്ണന്‍റെ മനസ്സ് വേദനിക്കാതിരിക്കാന്‍ അവള്‍ എല്ലാം മുന്‍കൂട്ടി കണ്ണനെ അറിയിച്ചു....ഇവിടെ തന്നിലെ അച്ഛന്‍ പരാജയപ്പെട്ടതായി ഹരിക്ക് തോന്നി....
Sunday, August 25, 2013
ആത്മമുദ്ര
അന്ന് സെമിത്തേരിയില്‍ കുഴിമാടത്തില്‍
കിളിര്‍ത്ത പുല്ലുകള്‍
പറിച്ചു കളയുകയായിരുന്നു അവള്‍
മാസത്തില്‍ ഒരിക്കല്‍
കാടുപിടിച്ചു കിടക്കുന്ന കുഴിമാടങ്ങള്‍
പുല്ലുപറിച്ചു
വൃത്തിയാക്കി ഇടണമെന്ന്
വികരിയച്ചനാണ് അവളോട് പറഞ്ഞത്
അവള്‍ക്കു അത് ചെയ്യാന്‍
സന്തോഷവുമായിരുന്നു അമ്മച്ചി പറഞ്ഞു
കേട്ടിട്ടുണ്ട്
മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന്
കൂട്ടുകാരികള്‍ക്ക്
സെമിത്തേരിയില്‍ വരാന്‍ പേടിയാണ്
പക്ഷെ അവള്‍ക്കത് വളരെ സന്തോഷമാണ്
അവള്‍ തനിയെ പതിഞ്ഞ സ്വരത്തില്‍
സംസാരിച്ചു കൊണ്ടിരുന്നു
അവള്‍ ഒരു പുതിയ കുഴിമാടത്തിന്റെ
അരികിലെത്തി
ഉണങ്ങിതുടങ്ങിയ പൂക്കള്‍
എല്ലാം നീക്കി
പടര്‍ന്നു കയറിയ പുല്ലിനെ
പിഴുതു മാറ്റാനായ് പറിച്ചു.ഇല്ല കിട്ടുന്നില്ല
അധികം ഉറയ്ക്കാത്ത
ആ മണ്ണില്‍ വളരെ ആഴത്തില്‍ ആ പുല്‍ക്കൊടി
വേരൂന്നിയിരിക്കുന്നു
അവള്‍ കുറച്ചു ശക്തിയോടെ വലിച്ചു അതിന്റെ
ഒരു തുമ്പ് മാത്രം
അവളുടെ കയ്യില്‍ കിട്ടി അതില്‍ നിന്നും
ഇറ്റുവീണ രക്ത തുള്ളികള്‍
കണ്ടു അവള്‍ ഭയപ്പെട്ടു
പിന്നോട്ട് മാറി
തന്റെ കയ്യില്‍ ഇരുന്നു വിറയ്ക്കുന്ന പുല്‍നാമ്പ്
അവള്‍ പേടിയോടെ
കുഴിമാടതിലെയ്ക്ക് ഇട്ടു
അവളുടെ മിഴികള്‍ കുരിശില്‍ എഴുതി വച്ചിരിക്കുന്ന
പേരിലും തീയതിയിലും ഉടക്കി
സാന്ദ്ര സാമുവല്‍ ഇരുപത്തിയേഴ് വയസ്സ് .
പേരിനു അടിയില്‍ കണ്ട ഫോട്ടോ കണ്ടു അവള്‍ ഞെട്ടി
ഒരുമാസം ആകുന്നു ആ കുഴിമാടതിലെയ്ക്ക് അവള്‍ വിരുന്നുകാരിയായിട്ടു
അവളുടെ ശരീരമാകെ കുളിര്‍ന്നു
പേടിയോടും അത്ഭുതതോടും കൂടെ
അവള്‍ തന്റെ കണ്ണുകളെ
വിശ്വസിക്കനാകാതെ നിന്ന് കിതച്ചു
വളരെ പതിയെ ഒരു തെന്നല്‍ തന്നെ
തഴുകുന്നതായി അവള്‍ക്കു തോന്നി
മിഴികള്‍ താനേ അടഞ്ഞുപോകുന്നു
ശരീരം തളരുന്നപോലെ അവള്‍ പതുക്കെ
കുഴിമാടതിനരികെ ഇരുന്നു
അഗാധത്തിലേയ്ക്ക് ആഴ്ന്നു പോകുന്ന
മിഴികളില്‍ മഞ്ഞിന്‍ മറ നീക്കി
വെള്ളപ്പൂക്കള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്ന
പൂന്തോട്ടത്തില്‍ തൂമഞ്ഞു തോല്‍ക്കും
വസ്ത്രമണിഞ്ഞ് മാലാഖമാരുടെ
അകമ്പടിയോടെ കയ്യില്‍ ഒരു
പിടി വെള്ള റോസപ്പൂക്കളുമായി
അവള്‍ ആനയിക്കപ്പെട്ടു
പള്ളിമണികള്‍ ഇടവിടാതെ മുഴങ്ങിക്കൊണ്ടിരുന്നു
ഒരു മയക്കത്തിലെയ്ക്ക്
അവള്‍ അലിഞ്ഞുപോയി !!
Thursday, June 6, 2013
കാര്‍ത്ത്യായനി
അമ്മ വച്ച കുടംപുളിയിട്ട മീന്‍ കറി കൂട്ടിക്കൊണ്ടിരുന്നപ്പോള്‍ ഓര്‍മ്മയിലെയ്ക്ക് കയറി വന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാല്യകാലത്ത് സ്ഥിരമായി മീന്‍ കൊണ്ട് വരുന്ന കാര്‍ത്തിയാനി ചേച്ചിയാണ് ...
അമ്പതു വയസ്സ് പ്രായം വരും അവര്‍ക്ക് ..... ആ കരയിലുള്ള എല്ലാവര്ക്കും കാര്‍ത്തിയാനി അരയതിയെ വലിയ സ്നേഹം ആണ്.....പല കുടുംബങ്ങളിലെയും ആണ്കു്ട്ടികളുടെയും പെണ്കു്ട്ടികളുടെയും വിവാഹം നടത്തിയ ബ്രോക്കര്‍ ജോലി കൂടി അവര്‍ ചെയ്തിട്ടുണ്ട് .....തന്റെ കല്യാണ ബ്രോക്കറും കാര്‍ത്തിയാനിചേച്ചിയായിരുന്നു
ഫോറിനില്‍ നിന്നും ആര് വന്നാലും ഒരു ലുങ്കിയും കുറച്ചു പൈസയും അവര്ക്കുുള്ളതാണ്അവര്‍ക്കുള്ളതാണ് വീട്ടില്‍ പലപ്പോഴും അമ്മയില്ലാതപ്പോള്‍ മീന്‍ വേണ്ട എന്ന് പറഞ്ഞാലും അവര്‍ അടുക്കളയില്‍ കയറി മീന്കലം എടുത്തു മീന്‍ വെട്ടി ഉപ്പിട്ട് വച്ചിട്ടെ പോകുമായിരുന്നുള്ളൂ.....മീന്റെ പൈസ ഒന്നും ചോദിക്കില്ല അത് അവര്‍ക്ക് കിട്ടും എന്ന് ഉറപ്പായിരുന്നു....
പിന്നെ കാര്ത്ത്യായനി ചേച്ചിയുടെ മീന്‍ വട്ടകയില്‍ തേങ്ങയും മാങ്ങയും കുടം പുളിയും എല്ലാം ഉണ്ടാകും വീടുകളില്‍ നിന്നും ആരെങ്കിലും ഒക്കെ കൊടുക്കുന്നതാണ്.............മക്കളും മരുമക്കളും ഒക്കെ ഉണ്ടായിട്ടും ഈ വയസ്സാന്‍ കാലത്ത് എന്തിനാ ഇങ്ങനെ വെയിലും കൊണ്ട് കരമുഴുവനും തെണ്ടി നടക്കുന്നെ എന്ന് പലപ്പോഴും അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്......
”വീട്ടിലിരുന്നാല്‍ എനിക്കാര് ചിലവിനും തരും മോളെ”
“അതെന്തു ചോദ്യമാ ചേച്ചി മക്കളൊക്കെ വലുതായില്ലേ പെണ്ണും കെട്ടി .....അവര് നോക്കൂല്ലേ ചേച്ചിയെ..”
“ത്ഫൂ മക്കള്‍ ....രണ്ടെണ്ണം ഉണ്ട് എനിക്ക് .....ഒരുത്തിയെ ഞാന്‍ കരമുഴുവനും നടന്നു തെണ്ടി കെട്ടിച്ചു വിട്ടു .....എന്നിട്ടും ഇപ്പോഴും അവള് കൂടെ കൂടെ വരും അമ്മ തെണ്ടികൊണ്ട് വരുന്നത് ഇരക്കാന്‍......ഒരുത്തന്‍ പെണ്ണ് കെട്ടി ഒരു ചുന്ദരി കോത.......നേരം വെളുത്താല്‍ കുളിച്ചു കണ്ണെഴുതി കുറിയുംതൊട്ടു വാരികയും വായിച്ചിരിക്കാനെ അവള്ക്കു നേരമുള്ളൂ......ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ വല്ലതും ഒക്കെ പറഞ്ഞു പോകും ....അതവള്ക്ക് പിടിക്കേലാ......
കാര്‍ത്തിയാനി ചേച്ചി മടിയില്‍ നിന്നും ഒരു പഴകിയ പേഴ്സ് എടുത്തു അതില്‍ നിന്നും കുറച്ചു ചില്ലറയും മുഷിഞ്ഞ നോട്ടുകളും എടുത്തു എണ്ണി തിട്ടപ്പെടുത്തി നെടുവീര്പ്പി ട്ടുകൊണ്ട് തുടര്‍ന്നു
“പിന്നെ നേരം വെളുത്താല്‍ ഈ വട്ടകയും കൊണ്ട് ഇറങ്ങുന്നതും ഇരുപത്തഞ്ചു രൂപയ്ക്കാനെന്കിലും കിട്ടുന്നത് വാങ്ങി വട്ടകയിലാക്കി ഈ കരയിലോട്ടു വരുന്നതും എന്തിനാന്നാ മോളെ ഈ മീന്‍ വിറ്റ് കിട്ടുന്ന കാശിനു വേണ്ടി അല്ല....നിങ്ങളൊക്കെ തരുന്ന ഈ സ്നേഹം ഉണ്ടല്ലോ അതിനായിട്ടാ ഈ വയസ്സതി ഇങ്ങിനെ കരമുഴുവന്‍ തെണ്ടി നടക്കുന്നെ....”ആ മിഴിനിറഞ്ഞു സ്വരമിടറി....അത് മറച്ചുകൊണ്ട് അവര്‍ പറഞ്ഞു.
“മോളെ കുറച്ചു ചൂടുള്ള കഞ്ഞിവെള്ളം ഇങ്ങെടുത്തേ”അമ്മ നല്ല ചൂട് കഞ്ഞിവെള്ളം ഒരു പരന്നപാത്രത്തില്‍ ആക്കി കൊണ്ട് വന്നു കൊടുത്തു ....
“രണ്ടു വറ്റ് കൂടി ഇട്ടു കഴിക്കൂ ചേച്ചി”അമ്മ പറഞ്ഞു.
“വേണ്ട മോളെ ഇത് മതി ....ഇപ്പോള്‍ ഒരു പരവശം മാറി “
ഒരു ദിവസം പതിവിനു വിപരീതമായി കാര്‍ത്തിയാനി ചേച്ചി പൂരതെറി പറഞ്ഞു ആരെയോ പ്രാകികൊണ്ടാണ് വീട്ടില്‍ കയറി വന്നത് ......കാര്യം എന്താണെന്ന് ചോദിച്ചിട്ടും ചേച്ചി തെറി നിറുത്തുന്നില്ല.പിന്നെ അമ്മ കുറച്ചു ഗൗരവത്തില്‍ തന്നെ പറഞ്ഞു.
“നിങ്ങള്‍ ഇങ്ങിനെ തെറി പറയല്ലേ കുട്ടികള്‍ കേട്ട് പഠിക്കും ...എന്താ കാര്യമെന്ന് പറ”
“അല്ല മോളെ അയാള്‍ ഇത്തരക്കാരനാനെന്നു ഞാന്‍ കരുതിയില്ല ...അയാള്ക്ക് കാശുണ്ടെങ്കില്‍ കയ്യില്‍ വച്ചാല്‍ മതി ......ഇതുവരെ കാര്ത്തിായാനിയോടു ആരും ഇങ്ങനെ പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല ....അവന്റെ തള്ളേടെ പ്രായം ഉണ്ടല്ലോ എനിക്ക് ....വൃത്തികെട്ടവന്‍ “
അന്ന് അവര്‍ അമ്മയോട് പറഞ്ഞത് അയല്പ.ക്കത്തെ നല്ല അയല്ക്കാരരന്റെെ അത്ര നല്ലതല്ലാത്ത കയ്യിലിരിപ്പ്....ഒപ്പം ഒരു മുന്നറിയിപ്പും.കേട്ടത് ഒന്നും വിശ്വസിക്കാന്‍ ആകാതെ അമ്മ നിന്ന് വിളരുന്നത് കണ്ടു.പിന്നെ അമ്മ ഞങ്ങളുടെ നേരെ തിരിഞ്ഞു.
“എന്ത് കേള്‍ക്കാന്‍ ആണടീ നില്‍ക്കുന്നെ കേറിപ്പോടീ അകത്തു “
"നീയെന്താ ആലോചിക്കുന്നെ ?"അമ്മയുടെ ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്....പരിഭവങ്ങളും പരാതിയും ഇല്ലാത്ത ലോകത്തേയ്ക്ക് കാര്‍ത്തിയാനിചേച്ചി യാത്രയായിട്ടു നാളുകളേറെ ആയെന്നു അമ്മയില്‍ നിന്നും അറിഞ്ഞു.
Wednesday, June 5, 2013
ഇര
കല്യാണം അടുത്ത് വന്നു എല്ലാവര്‍ക്കും സന്തോഷത്തിന്‍റെ നാളുകള്‍ വീട്ടില്‍ വിരുന്നുകാര്‍ ഏറെ ....കല്യാണം അടുത്ത് വരുമ്പോഴും എനിക്ക് വയറു നിറച്ചു കഴിക്കാന്‍ കിട്ടുമായിരുന്നു എല്ലാവരും മാറി മാറി അവരുടെ പങ്കു കൊണ്ട് തന്നു. അപ്പോള്‍ തോന്നിയ സന്തോഷത്തിനു അതിരില്ല ഞാന്‍ ഇവിടെ പുതിയ ആളാണെങ്കിലും എന്തൊരു സ്നേഹമാണ് ഇവിടെ എല്ലാവര്ക്കും എന്നോട് ഞാന്‍ ഈ വീട്ടിലെ ഒരു അംഗമായി മാറിയിരിക്കുന്നു .
പുതിയ വീട്ടില്‍ പോകുന്നത് ഓര്മ്മ വന്നപ്പോള്‍ ആകുലതയായിരുന്നു മനസ്സ് നിറയെ പുതിയ ആളുകള്‍ എന്താ എങ്ങിനെയാ തന്നെ വരവേല്ക്കു ക എന്ന് പേടിയായിരുന്നു .പക്ഷെ ഇപ്പോള്‍ അതെല്ലാം പോയി . എല്ലാവര്ക്കും എന്നോട് എന്തൊരു സ്നേഹമാണ് വാത്സല്യമാണ് ...എല്ലാവരുടെയും സ്നേഹത്തോടെയുള്ള തലോടല്‍ മനസ്സ് നിറഞ്ഞ നാളുകള്‍ ...കല്യാണം അടുത്ത് വന്നപ്പോള്‍ എന്നെ കാണാന്‍ ഒരാള്‍ വന്നു അത് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ ......അയാള്‍ എന്നെ സ്നേഹത്തോടെ തലോടി ...പിന്നെ ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത ഒരിടത്തേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി...പോകാന്‍ മടിച്ചു നിന്ന എന്നെ അവര്‍ തലോടി അയച്ചു .....അവിടെ വച്ച് അയാള്‍ എനിക്ക് കഴിക്കാന്‍ തന്നു .പക്ഷെ എനിക്ക് അതൊന്നും കഴിക്കാന്‍ തോന്നിയില്ല അയാളുടെ ചുവന്ന കണ്ണുകളും തടിച്ച ശരീരവും കണ്ടു ഞാന്‍ ശരിക്കും പേടിച്ചിരിക്കുകയായിരുന്നു ....പിന്നെ അയാള്‍ എന്‍റെ കഴുത്തില്‍ തലോടി ......പിന്നെ ഞാന്‍ കണ്ടത് എന്നില്‍ നിന്നും ഒഴുകുന്ന ചുടുചോരയായിരുന്നു .....അയാള്‍ എന്‍റെ അവയവങ്ങള്‍ ഒന്നൊന്നായി പിഴുതെടുത്തു......എന്റെ. ഹൃദയം പിടയ്ക്കുന്നതും ചലനം നിലയ്ക്കുന്നതും സത്യമായും ഞാന്‍ അറിഞ്ഞു.....സ്നേഹത്തോടെ എന്നെ തലോടിയ കൈകള്‍ എന്‍റെ ശരീരത്തില്‍ ഉപ്പും മുളകും മസാലയും പുരട്ടി തിളയ്ക്കുന്ന എണ്ണയിലേയ്ക്ക് എന്നെ എടുത്തിട്ട് ........എന്നെ സ്നേഹിക്കുകയും തലോടുകയും ചെയ്ത കരങ്ങള്ക്ക് ഞാന്‍ ആഹാരമായി ......ശേഷം എല്ലാവരുടെയും മുഖത്ത് കണ്ട സംതൃപ്തി എന്‍റെ ജന്മം സഫലമാക്കി ....!
Monday, May 6, 2013
കടിഞ്ഞൂല്‍ പുത്രന്‍
യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ പറ്റിയ ഒരു
അബദ്ധം അല്ല തെറ്റ് തന്നെ .ഡെയ്സി
പേരുപോലെ തന്നെ ഒരു പുഷ്പ്പം പോലെ മനോഹരിയായവള്‍
ഒരു അമ്മയുടെ ഉദരത്തില്‍ പിറന്നില്ലങ്കിലും പെങ്ങളെപ്പോല കരുതെണ്ടവള്‍ അവളെ കീഴ്പ്പെടുത്തി ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചത്
കുറ്റം തന്നെയാണ്.
അവള്‍ക്കു മറച്ചുവയ്ക്കാന്‍ ആകാത്തവിധം ആ കുറ്റം
മറ്റുള്ളവരുടെ കണ്ണില്‍ വെളിപ്പെട്ടപ്പോള്‍ ബന്ധുക്കളോടൊപ്പം നിന്ന് അവളെ തേവിടിശി
എന്ന് കൈ ചൂണ്ടി അധിക്ഷേപിച്ചതും കുറ്റം തന്റെ മാത്രം കുറ്റം
എന്നിട്ടും അവള്‍ തന്‍റെ പേര് പറഞ്ഞില്ല.
കുറെ മാസങ്ങള്‍ക്ക് ശേഷം അമ്മ അപ്പനോട് പറയുന്ന
കേട്ട് ഡെയ്സി അവള്‍ പ്രസവിച്ചു ആണ്‍കുട്ടിയാണ് കുഞ്ഞിനെ ഒരു
അനാഥാലയത്തില്‍ കൊടുത്തു എന്നും.
പ്രസവിച്ച വയര്‍ ഉണങ്ങും മുന്‍പേ മുലപ്പാലിന്റെ
ഗന്ധം മാരും മുന്‍പേ അവളെ ഒരു അനാഥന് കല്യാണം ചെയ്തു കൊടുത്തു അവളുടെ അപ്പനും
ആങ്ങിളമാരും ഭാരമോഴിച്ചു .
എന്ന് മുതലാണ് തന്‍റെ കടിഞ്ഞൂല്‍ പുത്രനെ താന്‍
ഓര്‍ക്കാനും സ്നേഹിക്കാനും തുടങ്ങിയത്.
ഒരുത്തിയെ പ്രേമിച്ചു കല്യാണം കഴിച്ചു
തനിക്ക് ഒരു മകന്‍ ഉണ്ടായപ്പോള്‍,അവന്‍ മുപ്പതാം ദിവസം മരണപ്പെട്ടപ്പോള്‍ ....അതെ അന്ന്
ആ മകനെ നഷ്ട്ടപ്പെട്ടത് മുതലാണ് താന്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ കുറിച്ച് ഓര്‍ക്കാനും
അവനെ സ്നേഹിക്കാനും തുടങ്ങിയത്..
അപ്പോള്‍ അവനു അഞ്ചു വയസ്സ് പ്രായം ആയിക്കാണും
.അവനെ ഒന്ന് കാണാന്‍ വേണ്ടി കൊതിച്ച നാളുകള്‍ .
ഒരിക്കല്‍ വീട്ടില്‍ ഒരു ആവശ്യത്തിന് എല്ലാവരും
ഒത്തുകൂടിയ അന്ന് അവളെ തനിച്ചു കിട്ടിയപ്പോള്‍ ചോദിച്ചു.
“അന്ന് നമ്മുടെ കുഞ്ഞിനെ ഏതു അനാഥാലയത്തില്‍ ആണ്
കൊടുത്തത് എനിക്ക് അവനെ ഒന്ന് കാണണം “
ജീവനോടെ ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു
അവളുടെ മറുപടി ....ദുഃഖം ഉരുണ്ടു കൂടി പെയ്യാന്‍ വിതുമ്പുന്ന പോലെയുള്ള അവളുടെ
മുഖം ജ്വലിക്കുന്ന ആ കണ്ണുകളെ നേരിടാനും
കൂടുതല്‍ എന്തെങ്കിലും ചോദിക്കാനും ഉള്ള ധൈര്യം തനിക്ക് ഉണ്ടായില്ല.
പിന്നെ അറിയാവുന്ന ഒന്നുരണ്ടു അനാഥാലയത്തില്‍
കയറിയിറങ്ങി അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടികളെ ഒക്കെ കണ്‍ നിറയെ
കണ്ടു .അവരില്‍ ഒരാള്‍ ആകും തന്‍റെ മകന്‍ എന്ന് വെറുതെ ഉറപ്പിച്ചു .അന്നുമുതല്‍
എല്ലാ വര്‍ഷവും ഒരു ദിവസം കണക്കുകൂട്ടി കുറെ മിട്ടായിയും കേക്കുമായി അവിടെ പോകും
തന്‍റെ മകന്റെ പിറന്നാള്‍ ആണെന്ന് പറഞ്ഞു അതവര്‍ക്ക് വിതരണം ചെയ്യും .തന്നെ നോക്കി
പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം ചേര്‍ത്ത് നിര്‍ത്തി ചുംബിക്കും ....വീട്ടില്‍
എന്ത് ആവശ്യം നടന്നാലും മൂന്നു അനാഥാലയത്തില്‍ ഭക്ഷണം എത്തിച്ചിരിക്കും .
താന്‍ ഇതുവരെ കാണാത്ത കയ്യില്‍ എടുക്കാത്ത തന്‍റെ
കടിഞ്ഞൂല്‍ പുത്രന് വേണ്ടി അയാള്‍ മുപ്പതു വര്‍ഷത്തോളമായി മുടക്ക് വരുത്താതെ
ഇതെല്ലാം ചെയ്യുന്നു .
ഇന്ന് അയാള്‍ക്ക് കെട്ടിക്കാന്‍ പ്രായമായ മൂന്നു പെണ്മക്കള്‍ ഉണ്ട്
പാതിരാത്രി കാറിന്‍റെ ഒച്ച കേട്ട് ഭാര്യ ജെസ്സി
വാതില്‍ തുറന്നു.കാറില്‍ നിന്നും മൂന്നാല് ആളുകള്‍ കൂടി അയാളെ എടുത്തു വരാന്തയില്‍
കൊണ്ട് കിടത്തി ....വന്നവര്‍ ജെസ്സിയോടു ഒന്നും മിണ്ടാതെ കാറില്‍ കയറി പോയി
.....ജെസ്സി പിറുപിറുത്തുകൊണ്ട് വാതില്‍ വലിച്ചടച്ചു.
എത്രയോ വര്‍ഷങ്ങളായി ഇതെന്നും പതിവാന് കുടിച്ചു ലക്ക് കെടുമ്പോള്‍ കൂട്ടുകാര്‍ കൊണ്ടുവന്നു വരാന്തയില്‍ കിടത്തും
...
“മോനെ അപ്പച്ചനോട് ക്ഷമിക്കെടാ”
വരാന്തയില്‍ നിന്നും ഞെരക്കവും മൂളലും നിലവിളിയും
....അവസാനം എപ്പോഴോ ബോധം കേട്ട് ഉറങ്ങും ...
ഓരോ യുവാക്കളും തന്‍റെ നേരെ നടന്നടുക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു പെരുമ്പറ മുഴങ്ങും.തല കുനിച്ചു
ശ്വാസം അടക്കിപ്പിടിച്ച് അയാള്‍ നിന്നിടത് നിന്നും ചലിക്കാന്‍ ആകാതെ ......
ഇവനാകുമോ തന്‍റെ നേരെ കൈ ചൂണ്ടി മനസാക്ഷിയുടെ കോടതിയില്‍
തന്നെ നിറുത്തി തന്‍റെ നേരെ ചോദ്യശരങ്ങള്‍ എയ്തു വിടുന്ന കടിഞ്ഞൂല്‍ പുത്രന്‍
Sunday, April 14, 2013
നിശാഗന്ധി
തേന്മാവിന്റെ തളിരകള്‍ മുറ്റത്താകെ കൊഴിഞ്ഞു വീണിരുന്നു.......
അതില്‍ രാവില്‍ പെയ്തൊഴിഞ്ഞ മേഘകണ്ണീര്‍ തളം കെട്ടി നിന്നിരുന്നു.......
ഒന്നും അറിയാത്ത ഭാവത്തില്‍ സൂര്യന്‍ ആ കണ്ണീര്‍ തുള്ളിയില്‍ കണ്ണാടി നോക്കുന്നു.......
പിന്നെ സ്നേഹിച്ചു സ്നേഹിച്ചു സൂര്യന്‍ ആ തുള്ളിയെ സ്വന്തമാക്കി.......
അപ്പോഴും തന്‍റെ അരുണനെ ഒരു നോക്ക് കാണാന്‍ രാവ് മുഴുവന്‍ ഉറങ്ങാതെ കാത്തിരുന്ന നിശാഗന്ധി തളര്‍ന്നു വീണു കഴിഞ്ഞിരുന്നു......
പാവം നിശാഗന്ധി സൂര്യനെ സ്നേഹിച്ചു സ്നേഹിച്ചു ചന്ദ്രന്‍റെ സ്വന്തമാകാന്‍ വിധിക്കപ്പെട്ടവള്‍.....
എന്നും സൂര്യന്‍റെ ചുംബനമേറ്റ് വിരിയാന്‍ ഭാഗ്യം ലഭിച്ച പത്തുമണിപ്പൂക്കള്‍ നിറഞ്ഞ പുഞ്ചിരിയുമായി നിശാഗന്ധിയുടെ ചുറ്റും നിരന്നു നിന്നു......!!!
Wednesday, April 10, 2013
ക്ലാസ്സിഫൈഡ്
ഞായറാഴ്ച
പത്രത്തിലെ ക്ലാസ്സിഫൈഡ് പേജില്‍ വിവാഹപരസ്യത്തിലൂടെ കയറിയിറങ്ങി നടക്കുകയായിരുന്നു
ടോണിയുടെ കണ്ണും മനസ്സും.പെട്ടന്ന് ഒരു പരസ്യത്തില്‍ കണ്ണുകള്‍ ഉടക്കി..
സാമ്പത്തികം
ഉള്ള ഇടത്തരം കുടുംബത്തിലെ ആര്‍ സി യുവതി ,ഇരുപത്തെട്ടു
വയസ്സ്,നൂറ്റിഅറുപത്തിമൂന്നു സെന്റിമീറ്റര്‍ ഉയരം,ജനറല്‍ നേഴ്സ് ,വെളുത്ത
സുന്ദരി,ജൂണ്‍ ആദ്യവാരം നാട്ടില്‍ വരുന്നു..സുമുഖനും സാമ്പത്തികവും വിദ്യാഭ്യാസവും
ജോലിയുമുള്ള യുവാക്കളുടെ ആലോചനകള്‍ ക്ഷണിക്കുന്നു.
ആഹാ
ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ....സേവ് ചെയ്തു വയ്ക്കാം ...ചുമ്മാ ഇരിക്കുമ്പോള്‍ മിസ്ഡ്
കോള്‍ കൊടുക്കാമല്ലോ..ടോണി മൊബൈല്‍ എടുത്തു ആ നമ്പര്‍ സേവ് ചെയ്തു വച്ചു.....നല്ല
നല്ല പരസ്യങ്ങളിലെ ഫോണ്‍ നമ്പര്‍ എല്ലാം എടുത്തു സേവ് ചെയ്തു വച്ചു മിസ്ഡ് കോള്‍
അടിച്ചു ചുമ്മാ സംസാരിക്കുന്നതു ടോണിയ്ക്കും കൂട്ടുകാര്‍ക്കും ഒരു ഹോബിയാണ്....പലപ്പോഴും അവര്‍ മൂന്നു പേരും
കൂടി പല പെണ്‍കുട്ടികളെയും ഇങ്ങിനെ പെണ്ണ് കാണാന്‍ പോയിട്ടുണ്ട്....
ടോണി
ഫോണ്‍ എടുത്തു ഹരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു .....
ഹലോ
....എന്താടാ.....വല്ല കോളും ഉണ്ടോ...?
എടാ
ഹരി ...ഒരു വെളുത്ത സുന്ദരി ജനറല്‍ നേഴ്സ്.....
ആണോ??
എവിടെയാടാ??.....ഹരിയ്ക്ക് ആകാംക്ഷയായി...
സ്ഥലപ്പേര്
ഇല്ലാടാ ....ഫോണ്‍ നമ്പര്‍ ഉണ്ട്....ടോണി പറഞ്ഞു.
നീ
വിളിച്ചു നോക്കിയോ ടോണി???
ഇല്ലാടാ
...ഞാന്‍ നിന്റെ വീട്ടിലോട്ട് വരാം ...അവിടുന്ന് വിളിക്കാം ....ഓക്കേ.
ടോണി
വേഗം റെഡിയായി ഹരിയുടെ വീടിന്റെ അടുത്തെത്തി.....അവിടെ ഹരിയും നാസറും അവനെ നോക്കി
നില്‍പ്പുണ്ടായിരുന്നു....മൂന്നുപേരും കൂടി പരസ്യത്തില്‍ കണ്ട നമ്പറില്‍ ഡയല്‍
ചെയ്തു.....ഹരിയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്
ബെല്ലടിക്കുന്നുണ്ട്
....ഹരി പറഞ്ഞു..
ഇങ്ങു
താ ഞാന്‍ സംസാരിക്കാം ...നാസര്‍ ഫോണ്‍ തട്ടിപ്പറിച്ചു.
ഹലോ.....ഒരു
പുരുഷ ശബ്ദം ഒഴുകി വന്നു....ചെവിയില്‍ കോലിട്ടു കുത്തിയ പോലെ തോന്നി നാസറിനു.....
ഇന്നാ
നീ തന്നെ സംസാരിച്ചോ....നാസര്‍ ഫോണ്‍ പൊത്തിപ്പിടിച്ചു കൊണ്ട് ഹരിയ്ക്ക് നേരെ
നീട്ടി
ഹലോ...ഹലോ......വിളികള്‍
തുറന്നുകൊണ്ടിരുന്നു.
ഹലോ...ഹരി
വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു.
ആ
ഹലോ പറയൂ ആരാണ്??
ഞാന്‍
ജോസ് ...ഒരു വിവാഹപരസ്യം കണ്ടിട്ട് വിളിക്കുന്നതാ...ഹരി സൌമ്യമായി പറഞ്ഞു.
ഉവ്വ്
മകള്‍ക്കുവേണ്ടി വിവാഹപരസ്യം കൊടുത്തിരുന്നു.....എവിടുന്നാ വിളിക്കുന്നെ?? അയാള്‍
ചോദിച്ചു.
ഞാന്‍
എറണാകുളത്തും നിന്നാണ്.....
എന്താ
ജോലി...? വീട്ടില്‍ ആരൊക്കെയുണ്ട്?? എന്തുവരെ പഠിച്ചു..? എത്ര വയസ്സുണ്ട്...?
ഞാന്‍
ഇന്‍ഫോപാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്നു...എം സി എ പാസ്സായി...മുപ്പത്തൊന്നു വീട്ടില്‍ അപ്പന്‍
അമ്മ ഒരു പെങ്ങള്‍ ....പെങ്ങളുടെ കല്യാണം കഴിഞ്ഞു...ഹരി വിശദീകരിച്ചു .
ഓക്കേ
ജോസ് മകള്‍ ജൂണ്‍ ആദ്യവാരം വരും .....അപ്പോള്‍ അറിയിക്കാം ....
ശരി
അപ്പച്ചാ......ഹരി ഫോണ്‍ വച്ചു
അ..പ്പ..ച്ച...നാ...
ടോണിയും
നാസറും ഒരേ സ്വരത്തില്‍ ചോദിച്ചു..
ഹരി
നാണം അഭിനയിച്ചു താഴെ നോക്കി തലയാട്ടി.
അയ്യടാ....എന്താ
അയാള്‍ പറഞ്ഞെ.....?
ജൂണ്‍
ആദ്യം വരുമെന്ന് വരുമ്പോള്‍ അറിയിക്കാം എന്ന് ....
എങ്ങിനെ
അറിയിക്കും ....?
ആ
അയാള്‍ വിളിക്കുമായിരിക്കും ഈ നമ്പരില്‍
അപ്പോള്‍
ഇനി നാല് ദിവസം കാത്തിരിക്കണം അല്ലെ...?
ഹോ
ഇന്നത്തെ പത്രം മുഴുവനും അരിച്ചു പെറുക്കിയിട്ട് ഈ ഒരു നമ്പര്‍ കിട്ടിയുള്ളൂ
നിനക്ക്....നാസര്‍ നിരാശയോടെ പിറുപിറുത്തു
എടെ
വേറെ നമ്പര്‍ ഒക്കെയുണ്ട് എല്ലാം മാര്യേജ് ബ്യൂറോയുടെ നമ്പര്‍ ആണ്....
ഉം
ഇനി നാല് ദിവസം ആകെ ബോര്‍ ....ഹരി പറഞ്ഞു.
എന്ത്
ബോര്‍ പാര്‍ക്കില്‍ വായിനോക്കുന്ന നിനക്കും ബോറടിയോ??...നാസര്‍ ചിരിച്ചു.
പോടാ....കാലാ....ഹരി
നാസറിനെ പിടിച്ചു തള്ളി
കാത്തിരിപ്പിനൊടുവില്‍
ഹരിയുടെയും ടോണിയുടെയും നാസറിന്റെയും മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു ജൂണ്‍ മാസം
വന്നെത്തി....
അനുമോളെ
നിന്നെ കാണാന്‍ നാളെ ഒരു ചെറുപ്പക്കാരന്‍ വരും...അവറാച്ചന്‍ ചേട്ടന്‍ രാത്രി
അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ മകളോട് പറഞ്ഞു.
നമ്മള്‍
പത്രത്തില്‍ പരസ്യം കൊടുതിരുന്നില്ലേ അത് കണ്ടിട്ട് വിളിച്ചതാണ്.....എറണാകുളത് ഇന്‍ഫോപാര്‍ക്കില്‍
ജോലി ചെയ്യുന്ന പയ്യന്‍ ....എം.സി.എ .പഠിച്ചിട്ടുണ്ട്...അപ്പച്ചന്‍ നാളെ അവരോടു
വരാന്‍ പറഞ്ഞിട്ടുണ്ട്.
ഫോണ്‍
നമ്പര്‍ ഉണ്ടോ അപ്പച്ചാ എറണാകുളത് ആണെങ്കില്‍ ജാന്‍സിയോടു ഒന്ന് അന്വേഷിക്കാന്‍
പറയാമായിരുന്നു ....അവളെ കെട്ടിചിരിക്കുന്നത് ഏറണാകുളം ആണ്........അവളുടെ
കൂട്ടുകാരിയാണ് ജാന്‍സി .
ഫോണ്‍
നമ്പര്‍ ഉണ്ട് മോള്‍ എന്നാല്‍ ഇപ്പോള്‍തന്നെ വിളിച്ചു ഒന്ന് തിരക്ക്......അയാള്‍
പറഞ്ഞു.
അനു
ഫോണ്‍ നമ്പര്‍ വാങ്ങി ജാന്‍സിയെ വിളിച്ചു സംസാരിച്ചു.... ഫോണ്‍ നമ്പരും കൊടുത്തു
....ഞാന്‍ ചേട്ടനെക്കൊണ്ടും ചേട്ടന്റെ കൂട്ടുകാരെക്കൊണ്ടും അന്വേഷിപ്പിക്കാം അവരറിയാത ആരും ഈ എറണാകുളത്
കാണില്ല......ഒന്നും പേടിക്കണ്ട ധൈര്യമായി പെണ്ണുകാണാന്‍ ഒരുങ്ങിക്കൊലാന്‍ പറഞ്ഞു
ജാന്‍സി....
പിറ്റേന്ന്
മൂന്നുപേരും നല്ല സുന്ദരമായി അണിഞ്ഞു ഒരുങ്ങി പെണ്ണ് കാണാന്‍ പുറപ്പെട്ടു
....ഫോണില്‍ വിളിച്ചു വഴിയെല്ലാം മനസ്സിലാക്കി വച്ചിരുന്നു....തൃശൂര്‍ ആണ്
പെണ്ണിന്റെ വീട്.......പള്ളിയുടെ അടുത്ത് കാണുന്ന മൂന്നാമത്തെ വീട്.
ടോണിയുടെ
ഇന്നോവാ കാറിലാണ് അവര്‍ പുറപ്പെട്ടത്.
വീട്
കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല .....കാറില്‍ നിന്നും
ഇറങ്ങിയപ്പോത്തന്നെ പെണ്‍കുട്ടിയുടെ അപ്പച്ചന്‍ ഓടിവന്നു ചോദിച്ചു .
ജോസും
കൂട്ടരും അല്ലെ??
അതെ
.....ഞങ്ങള്‍ വൈകിയില്ലല്ലോ...ടോണി വിനയത്തോടെ പറഞ്ഞു .
ഇല്ല
..വരൂ..വരൂ..ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.....അയാള്‍ ക്ഷണിച്ചു.
നല്ല
ഒരു ഇരുനില വീട് ..മുറ്റത്ത് നല്ല ഒരു പൂന്തോട്ടം മൊത്തത്തില്‍ നല്ല ഐശ്വര്യം ഉള്ള
സ്ഥലം....വീടും പരിസരവും മൂന്നു പേര്‍ക്കും നന്നായി ഇഷ്ട്ടപ്പെട്ടു.
വിശാലമായ
ഹോള്‍ മനോഹരമായ സെറ്റി ....
ഇരിക്കൂ...അയാള്‍
പറഞ്ഞു.
മൂന്നു
പേരും ഇരുന്നു...
ആരാ
ഇതില്‍ ചെറുക്കന്‍....?
ഞാനാണ്
...ഹരി പതുക്കെ എഴുന്നേറ്റിട്ട് പറഞ്ഞു....
ഇത്
എന്‍റെ കൂട്ടുകാര്‍ ...ഇവന്‍ പ്രദീപ് ...ഇവന്‍ ഡേവീസ്....ഹരി ടോണിയെയും
നാസറിനെയും ചൂണ്ടി പറഞ്ഞു.
അല്ലെങ്കിലും
വീട്ടുകാരുടെ കൂടെ പെണ്ണുകാണാന്‍ പോകാന്‍ ചെറക്കന്മാര്‍ക്ക് ഒരു
ചമ്മലാണ്......അയാള്‍ ഉറക്കെ ചിരിച്ചു.
സംസാരത്തിന്
ശേഷം അയാള്‍ പറഞ്ഞു .
മകളെ
കാണണ്ടേ ...വിളിക്കാം ...
മോളെ
അനു .....
അയാള്‍
അകത്തേയ്ക്ക് നോക്കി വിളിച്ചു.
നല്ല
നീല സാരിയുടുത്തു ....മുടി നിറയെ മുല്ലപ്പൂ ചൂടി.....കയ്യില്‍ ട്രേയുമായി പതുക്കെ
പതുക്കെ സുന്ദരിയായ അനു കടന്നു വന്നു...
ഇങ്ങോട്ട്
കൊടുക്കൂ മോളെ....
അയാള്‍
പറഞ്ഞു.
അനു
ആദ്യം നടുക്കിരുന്ന ഹരിയ്ക്ക് നേരെ ചായ കപ്പു എടുത്തു നീട്ടി....ടോണി തോള്കൊണ്ട്
ഹരിയുടെ തോളില്‍ തട്ടി.....നാണത്താല്‍ ഹരിയുടെ കാവില്‍ ചുവന്നു.....
അവള്‍
ഒരു പുഞ്ചിരി അവനു സമ്മാനിച്ചുകൊണ്ട് മുറിയുടെ ഒരു വശത്തേയ്ക്ക് നീങ്ങി
നിന്നു......
ഒരിറക്ക്
ചായ കുടിച്ചിട്ട് ഒന്ന് കൂടി അവളെ കാണാനായി കൊതിയോടെ നോക്കിയാ അവന്‍ ആ കാഴ്ച കണ്ടു
ഞെട്ടി.....അനുവിന്റെ തോളില്‍ കയ്യിട്ടു തന്നെ നോക്കി ചിരിക്കുന്ന ഇന്ദു...!!
ഈശ്വരാ
ഇന്ദു...!!
തന്‍റെ
പ്രിയപ്പെട്ട ഭാര്യ....!!
പ്രസവിച്ചു
കിടക്കാന്‍ പോയ ഇവളെന്താ ഇവിടെ .
ഹരി
പതുക്കെ എഴുന്നേറ്റു ടോണിയെ തോണ്ടി....
എന്താടാ
...?
നോക്ക്
നോക്ക് ഹരി കണ്ണുകൊണ്ട് അനുവിന് നേരെ ആംഗ്യം കാണിച്ചു......
ഹായ് ടോണി ...
ആ കാഴ്ചകണ്ട് ടോണിക്ക് തലകറങ്ങി.
ജാന്‍സി...!!
തന്‍റെ
പ്രിയതമ...!
അപ്പോള്‍
ഒരു കൊച്ചുകുട്ടി ഒരു റോസാപ്പൂ കൊണ്ട് വന്നു നാസറിനു നേരെ നീട്ടി
പുഞ്ചിരിയോടെ
ആ കുഞ്ഞിനു നേരെ കൈനീട്ടിയ നാസര്‍ ഞെട്ടി
ബാപ്പാ.....ഇത്
അനു ചേച്ചി തന്നതാ......!
Wednesday, April 3, 2013
ജീവിതവഴിയിലെ തണല്‍മരങ്ങള്‍.....
അന്ന് ഉറച്ച തീരുമാനത്തോടെ അയാള്‍ റയില്‍ പാലം ലക്ഷ്യമാക്കി നടന്നു .....തന്‍റെ ജീവിതം പോലെ
നീളുന്ന റയില്‍പാളത്തിലൂടെനടക്കുമ്പോള്‍
ഭീകരനിമിഷങ്ങള്‍ അയാളുടെ മുന്പില്‍ നിഴലാട്ടം നടത്തി....
ഭാര്യയേയും മക്കളെയുംജീവിക്കാന്‍ വിട്ടു മരണത്തിന്‍റെ വിളിയ്ക്കു കാതോര്‍ത്തു നടക്കുമ്പോള്‍
അയാള്‍കേട്ടു എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ അയാള്‍ അവിടെ എല്ലാം നോക്കി
റയില്‍പാളത്തില്‍ കിടന്നു കരയുന്ന ഒരു പിഞ്ചുകുഞ്ഞു ....
അയാള്‍ ഓടിച്ചെന്നു ആ കുഞ്ഞിനെ
വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു......തീവണ്ടിയുടെ രൂപത്തില്‍ ഓടിയടുക്കുന്ന മരണദൂതനെ
പുല്‍കാന്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ അയാളെ അനുവദിച്ചില്ല ....ആരുംഅവകാശികളില്ലാത
ആ കുഞ്ഞിനെയും കൊണ്ട് തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അയാളുടെഅരികില്‍ ഒരു
കാര്‍ വന്നു നിന്നു....കാറില്‍ നിന്നിറങ്ങിയ തന്‍റെ പഴയ കൂട്ടുകാരനെകണ്ട് അയാള്‍
പുഞ്ചിരിച്ചു...
“ നീ എവിടെ പോയിരുന്നു ഞാന്‍ നിന്റെവീട്ടില്‍ നിന്നാണ് വരുന്നത്”
“ഞാന്‍ ഒന്ന് നടക്കാന്‍ പോയതാണ്....എന്താ പോള്‍ കാര്യം?”
“നീ ഒന്ന് വീട്ടിലേയ്ക്ക് വരണംഅപ്പച്ചന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ നിന്റെ കാര്യങ്ങള്‍
അറിഞ്ഞത്......നീ ഒന്ന്കൊണ്ടും വിഷമിക്കണ്ട ബാങ്കില്‍ അടയ്ക്കാന്‍ ഉള്ള പൈസ ഞാന്‍
തരാം.....നാളെജപ്തിയാണെന്ന് ഞാന്‍ അറിഞ്ഞു......”
പോള്‍ അയാളുടെ തോളില്‍ തട്ടിക്കൊണ്ടുപറഞ്ഞു...
വര്‍ഷങ്ങളായി ഒരുമിച്ചുപണിയെടുത്തു.....ഗള്‍ഫ
“മകളാണോഡാ സുന്ദരിക്കുട്ടി....”
കുഞ്ഞിന്റെ കവിളില്‍ തട്ടിയിട്ടു പോള്‍ ചോദിച്ചു.
“അതെ മകള്‍ മാത്രമല്ല എന്റെ കാവല്‍മാലാഖയും.”
കുഞ്ഞികൈകള്‍ കൊണ്ട് അയാളുടെ കവിളില്‍തൊട്ടു അവളുടെ ഭാഷയില്‍ ആ കുഞ്ഞു അയാളോട് പറഞ്ഞതെന്തായിരിക്കും....!
Monday, April 1, 2013
ഇലയട
അടുത്ത വീട്ടിലെ കുഞ്ഞിപ്പെണ്ണ്‍ ഭര്‍ത്താവ് മരിച്ചു രണ്ടു മക്കളെയും കൊണ്ട് ഒറ്റയ്ക്ക് താമസിക്കുന്നു ......
യൌവനത്തിലെ വിധവയാകേണ്ടി വന്ന കുഞ്ഞിപ്പെണ്ണ്‍ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ വളരെ അച്ചടക്കത്തില്‍ ജീവിക്കുന്നു .....
മക്കളെ വളര്‍ത്താന്‍ കൂലിപ്പണിയ്ക്ക് പോകുന്നു .....എന്നും ആ വീട്ടിലെ പ്രധാന പലഹാരം ആണ് ഇലയട
ഒരു പങ്കു അടുത്ത വീട്ടിലെ താമസക്കാരനായ പത്രോസ് ചേട്ടനും കിട്ടിയിരുന്നു. അത് ഉണ്ടാക്കുന്ന കുഞ്ഞിപ്പെണിനെ അയാള്‍ എന്നും പുകഴ്ത്തി പറയും ..എന്തൊരു കൈപ്പുണ്യം ആണ് കുഞ്ഞിപ്പെണ്ണേ നിനക്ക്.....വീട്ടില്‍ ഒരുത്തിയുണ്ട് എന്ത് ഉണ്ടാക്കിയാലും വായില്‍ വയ്ക്കാന്‍ കൊള്ളില്ല ......കുഞ്ഞിപ്പെണ്ണ്‍ അത് കേട്ട് ചിരിക്കും ....നല്ല ഭംഗിയാണ് അവരുടെ ചിരികാണാന്‍.....
അങ്ങിനെയിരിക്കെ ഒരു ദിവസം കുഞ്ഞിപ്പെണ്ണ്‍ മക്കളെയും കൂട്ടി അവരുടെ വീട്ടില്പ്പോയി കുട്ടികള്ക്ക് സ്ക്കൂള്‍ അവധിയാണ് കുറച്ചു ദിവസം വീട്ടില്‍ നില്‍ക്കണം ....
പത്രോസ് ചേട്ടന്‍ ഓരോ ദിവസവും കാത്തിരുന്നു ദിവസങ്ങള്‍ യുഗങ്ങള്‍ പോലെ കടന്നു പോയി ....എന്നും വഴിക്കണ്ണുമായി കാത്തിരുന്നു .....ചിലപ്പോഴൊക്കെ കൊതി സഹിക്കവയ്യാതെ വീടിനു ചുറ്റും കറങ്ങി നടന്നു........
അങ്ങിനെ കാത്തിരിക്കെ കുഞ്ഞിപ്പെണ്ണ്‍ മക്കളെയും കൂട്ടി വിരുന്നു കഴിഞ്ഞു എത്തി ...പക്ഷെ പത്രോസ് ചേട്ടനെ കണ്ടിട്ട് കണ്ട ഭാവം പോലും നടിച്ചില്ല......രണ്ടു ദിവസം കുഞ്ഞിപ്പെന്നിന്റെ വീടിനു മുന്പില്‍ കൂടി പോയിട്ട് പോലും ഒന്ന് വിളിച്ചു പോലുമില്ല ....
അന്ന് രാത്രി പത്രോസ് ചേട്ടന്‍ മനസ്സില്‍ ഉറപ്പിച്ചു ...നാളെ ജോലിയ്ക്ക് പോകണ്ട ഇങ്ങനെ ആഗ്രഹം അടക്കാന്‍ വയ്യ അറ്റകൈ പ്രയോഗിക്കുക തന്നെ പിന്നീട് വരുന്ന നാണക്കേട് ഒന്നും പത്രോസ് ചേട്ടന്‍ ചിന്തിച്ചില്ല മനസ്സില്‍ ഒരേ ഒരു ആഗ്രഹം മാത്രം ഒരേഒരു ലക്‌ഷ്യം
അയാള്‍ നേരം വെളുക്കാന്‍ കാത്തിരുന്നു കുഞ്ഞിപെണ്ണിന്റെ വീട്ടിലേക്കു ഇടയ്ക്ക് ഒളിഞ്ഞു നോക്കി ......അവളുടെ മക്കള്‍ സ്ക്കൂളിലെയ്ക്ക് പോകുന്നത് കണ്ട പത്രോസ് ചേട്ടന്‍ പതുങ്ങി പതുങ്ങി കുഞ്ഞിപെണ്ണിന്റെ അടുക്കള വാതില്ക്ക്ല്‍ എത്തി ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ വാതില്‍ പതുക്കെ എടുത്തു മാറ്റിവച്ചു ശബ്ദമുണ്ടാക്കാതെ പൂച്ചയെപ്പോലെ പതുങ്ങി അകത്തു കയറി ചുറ്റും നോക്കി ആരെയും കാണുന്നില്ല ആര്‍ത്തിയോടെ പത്രോസ് ചേട്ടന്‍ പണി തുടങ്ങി........കുഞ്ഞിപെണ്ണിന്‍റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത് അവര്‍ വീടിനു ചുറ്റും നിരന്നു വാതില്‍ തുറന്നു കള്ളനെപ്പിടിക്കാന്‍ അകത്തു കടന്നവര്‍ കണ്ടത് വായിലും കയ്യിലുമായി ഇലയടയുമായി നിന്ന് കണ്ണുമിഴിയ്ക്കുന്ന പത്രോസ് ചേട്ടനെയാണ്!!!
Thursday, March 14, 2013
സമ്പാദ്യം
ഇടവഴിയില്‍ എന്നും കാണുന്ന അമ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന
ആ മനുഷ്യനെ അടുത്തുവന്നാല്‍ വല്ലാത്തൊരു ദുര്‍ഗന്ധമാണ് ....നീട്ടി
വളര്‍ത്തിയ വെളുപ്പും കലര്‍ന്ന മുടിയും താടിയും ....അഴുക്ക് പുരണ്ട
വസ്ത്രങ്ങള്‍ ......എന്നാല്‍ ആ മിഴികളില്‍
നക്ഷത്രത്തിളക്കമായിരുന്നു.....
ഉതിര്‍ന്നു വീഴുന്ന മൊഴി മുത്തുകള്‍ക്ക് ചന്ദനത്തിന്റെ
സുഗന്ധമായിരുന്നു.... ആ സുഗന്ധം അനുഭവിക്കാന്‍ വേണ്ടി മാത്രം ഞാന്‍
അദേഹത്തെ ഇടവഴിയില്‍ കാത്തുനില്‍ക്കുക പതിവാക്കി....
ആ മനസ്സിനോട് ഒരുപാട് അടുത്തുപോയി ...ഒരിക്കല്‍ പോലും
കാണാതിരിക്കാന്‍ ആകാത്തവിധം ഒരു ആത്മബന്ധം
ഉടലെടുത്തിരിക്കുന്നു.....കാത്ത
വസ്ത്രധാരി അറിയിച്ചു ആ നക്ഷത്രകണ്ണുകളും സുഗന്ധമൊഴിയും
അഗ്നിയ്ക്ക് ആഹാരമായെന്നു .......കത്തിത്തീര്‍ന്നിട്ടു ഒരു രാത്രി പിന്നിട്ട
ആ ചാരക്കൂമ്പാരത്തിനരികെ നില്‍ക്കുമ്പോള്‍ മിഴികളില്‍ നിന്നും അടങ്ങു
വീണ മിഴിനീര്‍ മുത്ത് ആ ചാരത്തിലലിഞ്ഞു.....അപ്പോള്‍ ഒരു ചെറുകാറ്റ്
വീശി പതിയെ ഒരു അശരീരി കാതില്‍ ഒരു സ്വകാര്യം പോലെ മന്ത്രിച്ചു ..
ഈ ചാരക്കൂമ്പാരത്തില്‍ ഞാന്‍ ഉറങ്ങുമ്പോള്‍ എന്നോട് ചേര്‍ന്നലിയാന്‍
ഒരു തുള്ളി കണ്ണുനീര്‍ അതാണ് കുഞ്ഞേ ഈ കാലമത്രയും ഞാന്‍
തേടിയലഞ്ഞ നിധി ......അവസാനമായി എന്നെ പിന്തുടരുന്ന ഏക
സമ്പാദ്യം....നീ അതെനിക്ക് സമ്മാനിച്ചിരിക്കുന്നു .......!!!
Sunday, August 12, 2012
സ്പാനിഷ് വില്ല
(തുടര്‍ച്ച.......)
“വര്‍ഗീസ് പോകാം”
ജോസഫ് നടന്നു.
“മോള് പോയിക്കോ”
ജോസഫ് ആന്‍മേരിയോടു പറഞ്ഞു.
“ജോസഫ് നമുക്ക് ആ പയ്യനെ ഒന്ന് കാണണ്ടേ?”
വര്‍ഗീസ് ശാന്തമായി പറഞ്ഞു.
“താന്‍ വരുന്നുണ്ടോ ഞാന്‍ പോകുന്നു”
ജോസഫ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍മേരി വിളിച്ചു.
:അപ്പാ”
തിരിഞ്ഞു നോക്കിയ ജോസഫ് കണ്ടത് ഒരു വീല്‍ചെയറില്‍
പുഞ്ചിരിച്ചുകൊണ്ട് വരുന്ന സുമുഖനായ ഒരു യുവാവിനെയാണ്.ആന്‍ മേരി വീല്‍ചെയര്‍
പതുക്കെ മുന്‍പോട്ടു തള്ളി.ജോസഫ് ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചു.
“അപ്പാ ഇതാണ് റാം”
ആന്‍ മേരി ചെയറില്‍ ഇരിക്കുന്ന രാംദാസ്നെ
കാണിച്ചു കൊണ്ട് പറഞ്ഞു.
“അപ്പച്ചന്‍ ക്ഷമിക്കണം നിങ്ങളുടെ ഈ മാലഖകുട്ടിയെ
തട്ടിയെടുത്തതിന് “
റാം കൈകള്‍ കൂപ്പി പറഞ്ഞു.
ജോസെഫിന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയതല്ലാതെ
ശബ്ദം ഒന്നും പുറത്തു വന്നില്ല.വറചട്ടിയില്‍ നിന്നും എരിതീയില്‍ എറിയപ്പെട്ടത്‌പോലെ
അയാളുടെ ഹ്രദയം നൊന്തുനീറി ജോസഫ് ഒന്നും മിണ്ടാതെ തളര്‍ച്ചയോടെ ഓട്ടോയില്‍ കയറി
ഇരുന്നു.തല കൈയില്‍ താങ്ങി മൌനമായിരുന്ന ജോസെഫിന്റെ കണ്ണില്‍ നിന്നും ചുടുകണ്ണീര്‍
അടര്‍ന്നുവീണുകൊണ്ടിരുന്നു.
ആന്‍ മേരിയും കരയുവായിരുന്നു എന്നും ഉമ്മ
തന്നിട്ടെ അപ്പച്ചന്‍ പോകാറുള്ളൂ...ഇന്ന് തന്നെ വെറുത്തുകൊണ്ടാണ് അപ്പച്ചന്‍
പോകുന്നത്.അവള്‍ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് ഓടി.
വര്‍ഗീസും അനുമോളും ഒന്നും പറയാതെ അവിടെ നിന്നും
പോന്നു .
ഓട്ടോയില്‍ കയറിയിരുന്നു വര്‍ഗീസ് ചോദിച്ചു .
“ആ പയ്യന് എന്ത്പറ്റിയതാ?”
അനുമോള്‍ പറയാന്‍ തുടങ്ങി
അന്ന് കുറച്ചു സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ കടയില്‍
നിന്നും ഇറങ്ങിയപ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു.ദ്ര്തിയില്‍ റോഡു മുറിച്ചു
കടക്കുയായുന്നു.ആദ്യം ഓടി കടന്നിട്ടു അനുമോള്‍ ആന്മേരിയെ വിളിച്ചു.
“നീ പേടിക്കാതെ ഇങ്ങുവാ ഇങ്ങനെ നിന്നാല്‍ നീ
അവിടെ നില്‍ക്കാതെ ഉള്ളു “
ആന്‍മേരി പേടിച്ചു റോഡിനു നടുക്ക് എത്തിയതും ഒരു
ബൈക്ക് ചീറിപാഞ്ഞു വന്നു. അവളുടെ ദേഹത്ത് തട്ടാതിരിക്കാനായി ബൈക്ക് വെട്ടിച്ചതും
ബൈക്ക് തലകീഴെ മറിഞ്ഞു.
ആന്‍മേരി ആ കാഴച്ചകണ്ട് ഞെട്ടി വിറച്ചു ബൈക്ക്
തന്നെയും കൊണ്ട് പോയി എന്നാണു അവള്‍ കരുതിയത്.
ബൈക്കില്‍ ഉണ്ടായ ചെറുപ്പക്കാരന്‍ ചോരയില്‍
കുളിച്ചു കിടന്നു പിടയുന്നു.ആന്‍മേരി എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നു.
“ആന്‍മേരി നീ വാ എനിക്ക് പേടിയാകുന്നു “
അനുമോള്‍ അവളെ പിടിച്ചു വലിച്ചു.
“അനു ഇവിടെയെങ്ങും ആരെയും കാണുന്നില്ല ഇയാളെ
ആശുപത്രിയില്‍ എത്തിക്കാതെ നമ്മള്‍ പോകുന്നത് ശരിയല്ല”
ആന്‍മേരി പറഞ്ഞു .
“നീ വരുന്നുണ്ടോ നമ്മളെകൊണ്ട് എന്ത് ചെയ്യാന്‍
പറ്റും”
“ഇല്ല അനു അയാളെ ഹോസ്പിറ്റലില്‍ എത്തിക്കണം ഞാന്‍
ആയിരുന്നു ഈ അവസ്ഥയില്‍ കിടക്കേണ്ടി വന്നതെങ്കില്‍ ...എന്നെ തട്ടാതിരിക്കാന്‍
നോക്കിയതാ..”
ആന്‍മേരി കരഞ്ഞുകൊണ്ടാണ് പറഞ്ഞത്.
“നീയെന്ത പറയുന്നേ നമ്മള്‍ എന്തുചെയും”
“എന്തെങ്കിലും ചെയ്തെ പറ്റുകയുള്ളൂ ഇങ്ങനെ
സംസാരിച്ചു സമയം കളയാനില്ല’
ആന്‍മേരി ദൂരെ തെറിച്ചു വീണ ബൈക്ക്
യാത്രക്കാരന്റെ അടുത്ത് ഓടിയെത്തി...
രക്തത്തില്‍ കുളിച്ചു കിടന്ന അയാളെ താങ്ങി
എഴുന്നെല്പിക്കാന്‍ ശ്രമിച്ചു.
“ഇല്ല എനിക്ക് എഴുന്നേല്‍ക്കാന്‍ ആകുന്നില്ല
കുട്ടി”
അയാള്‍ ദീനതയോടെ പറഞ്ഞു.
സംസാരിക്കുന്ന കേട്ടപ്പോള്‍ തന്നെ ആന്‍മേരിക്ക്
ആശ്വാസമായി ഗുരുതരമായി ഒന്നും സംഭവിചിട്ടില്ലന്നു അവള്‍ ഉറപ്പിച്ചു.
ആന്‍മേരി അതിലെ വന്ന കാറിനു കൈ കാണിച്ചു.അത്
നിറുത്താതെ പോയി .അവള്‍ ബോയ് ഹോസ്റ്റലിലെ കൂട്ടുകാരെ ഫോണ്‍ ചെയ്തു വരുത്തി.അവര്‍
പാഞ്ഞെത്തി ഹോസ്പിറ്റലില്‍ നിന്നും ആബുലന്‍സ് വരുത്തി അയാളെ അവരുടെ ഹോസ്പിറ്റലില്‍
എത്തിചു.
അവര്‍ പഠിക്കുന്ന ഹോസ്പിറ്റല്‍ ആയതുകൊണ്ട് അവള്‍ക്കു
അവിടെ എല്ലാം പരിചയം ആയിരുന്നു.ഡോക്ടര്‍ വന്നു നോക്കി കാര്യമായ കുഴപ്പം ഒന്നും
കാണുന്നില്ല തലയിലെ മുറിവ് കുറച്ചു ആഴതിലുണ്ട്
അയാളുടെ മുറിവ് എല്ലാം അവിടെയുള്ള നേഴ്സുമാര്‍
വച്ചുകെട്ടി.ആന്മേരിയും അവരുടെ കൂടെ നിന്നു.
“ഇനി ഒന്ന് എഴുന്നേറ്റു നോക്കു”
ആന്‍മേരി പറഞ്ഞു.
അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു പക്ഷെ
പറ്റുന്നില്ല.
“എന്താണ് ഇയാളുടെ പേര്?”
ആന്‍മേരി ചോദിച്ചു.
“റാം രാംദാസ”
“ റാം പേടിചിട്ടാകും ഞങ്ങള്‍ ഹെല്‍പ് ചെയ്യാം “
ആന്‍മേരി പറഞ്ഞു.അവളും നേഴ്സും കൂടി അയാളെ താങ്ങി
എഴുന്നെല്പിക്കാന്‍ ശ്രമിച്ചു.
“ഇല്ല എനിക്കെന്തോ പറ്റിയിട്ടുണ്ട് എന്റെ കാലുകള്‍
നിലത്ത് ഉറപ്പിക്കാന്‍ പറ്റുന്നില്ല.”
രാം പറഞ്ഞു.
ഡോക്ടര്‍ വന്നു സ്കാന്‍ ചെയ്യാന്‍ എഴുതി.
അയാളെ സ്കാന്‍ ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍
അനുമോള്‍ പറഞ്ഞു.
“ഇനി നമുക്ക് പോകാം ബാക്കി എല്ലാം അവര്‍
നോക്കികൊളും”
“സ്കാന്‍ ചെയ്തു വരട്ടെ അനു എന്നിട്ട് അയാളുടെ
വീട്ടില്‍ ആരെയെങ്കിലും അറിയിച്ചിട്ടു നമുക്ക് ഹോസ്റ്റലിലെയ്ക്ക് പോകാം”
ആന്‍മേരി പറഞ്ഞു.
“അങ്ങോട്ട് ചെന്നാല്‍ ഇന്ന് നമ്മളെ ആ വാര്‍ഡന്‍
പുറത്താക്കും “
“എന്നാല്‍ നീ പോയിക്കോ വ്യക്തമായ കാരണം പറഞ്ഞാല്‍
പോരെ അവരോടു “
ആന്‍മേരി പറഞ്ഞു.
“ഇല്ല നീ വന്നിട്ടേ ഞാന്‍ പോകുന്നുള്ളൂ “
അനുമോള്‍ അക്ഷമയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു
കൊണ്ടിരുന്നു.
സ്കാന്‍ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഡോക്ടര്‍
ചോദിച്ചു.
“ആരാണ് കൂടെയുള്ളത്”
ആന്‍മേരി പറഞ്ഞു.
“ആരുംഇല്ല ഡോക്ടര്‍ ഇപ്പോള്‍ അപകടസ്ഥലത്ത് നിന്നും
ഞങ്ങളാണ് ഇങ്ങോട്ട് കൊണ്ടുവന്നത്”.
“വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായ ക്ഷതം
സംഭവിച്ചിട്ടുണ്ട്..കുറച്ചു അധികം നാള്‍ ചികില്‍സ വേണ്ടിവരും.....പ്രാര്‍ത്ഥിക്കുക
എല്ലാം ശരിയാകും“
ആന്മേരിയ്ക്ക് ദേഹം തളരുന്നതുപോലെ
തോന്നി...ഇത്തരം ഒരുപാട് കേസുകള്‍ നിരന്തരം കാണുന്നതാണ്.പിന്നെ ജീവിതകാലം മുഴുവനും
എഴുന്നെല്‍ക്കാണോ നടക്കാനോ ആകാതെ കഴിയെണ്ടിവരുന്നവര്‍....ദൈവമേ അറിയാതനെങ്കിലുംഞാന്‍
ഇതിനൊരു കാരണമായല്ലോ.
അവള്‍ അനുമോളോട് പറഞ്ഞു.
“റാമിനെ റൂമില്‍ ആക്കിയിട്ട് അയാളുടെ വീട്ടില്‍
വിവരം അറിയിക്കട്ടെ എന്നിട്ട് നമുക്ക് പോകാം അനു”
അവര്‍ റാമിനെ റൂമില്‍ എത്തിച്ചു കിടക്കയിലെയ്ക്ക്
കിടത്താന്‍ ആന്മേരിയും സഹായിച്ചു.ബെഡ്ഷീറ്റ് എടുത്തു അയാളുടെ കാലുകളില്‍ ഇടുമ്പോള്‍
ആന്‍മേരി ചോദിച്ചു.
“റാമിന്റെ വീട് എവിടെ?”
“ഞാന്‍ ബാഗ്ലൂര്‍ തന്നെയാണ് താമസം “
“വീട്ടിലെ നമ്പര്‍ തരു അവരെ വിളിച്ചു വിവരം
അറിയിക്കണ്ടേ?”
വീഴ്ചയില്‍ റാമിന്റെ മൊബൈല്‍ തകര്‍ന്നുപോയിരുന്നു.
“എന്തിനാ ....ഇതിപ്പോള്‍ സീരിയസായിട്ടു ഒന്നും
ഇല്ലാലോ .. നാളെ പോകാമല്ലോ..വീട്ടില്‍ പറഞ്ഞാല്‍ അവര് പേടിക്കും...”
“റാം നാളെ പോകാന്‍ പറ്റില്ല നട്ടെല്ലിന് ചെറിയ ക്ഷതം
പറ്റിയിട്ടുണ്ട് അതാണ് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്തത്’
ആന്‍മേരി ശാന്തയായി പറഞ്ഞു.
“കുറച്ചു അധികം നാള്‍ ഇവിടെ കിടക്കേണ്ടിവരും
വീട്ടില്‍ വിവരം പറയുന്നതാണ് നല്ലത്....ഇവിടെ റാമിന്റെ അടുത്തും എപ്പോഴും ഒരാള്‍
വേണം”
“അതിനു എനിക്ക് ഒരു വേദനയോ ബുദ്ധിമുട്ടോ ഒന്നും
തോന്നുന്നില്ലടോ”
റാം പറഞ്ഞു.
ആന്‍മേരി ഒന്നും മിണ്ടിയില്ല.
“എന്തായാലും വീട്ടില്‍ വിവരം അറിയിക്കണം, നമ്പര്‍
തരു ഞാന്‍ വിളിച്ചുപറയാം”
“ഇയാളുടെ പേര് എന്താ?”
രാം ചോദിച്ചു.
“ആന്‍മേരി “
പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
രാം നമ്പര്‍ പറഞ്ഞു കൊടുത്തു...ആന്‍മേരി റാമിന്റെ
വീട്ടില്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
“എന്നാല്‍ ഞാന്‍ പോകുവാന് രാം ...ഇനിയും
താമസിച്ചാല്‍ പറ്റില്ല വാര്‍ഡന്‍ ഞങ്ങളെ പുറത്താക്കും ....നാളെ കാണാം കഥകള്‍ ഒക്കെ
അപ്പോള്‍ പറയാം ഓക്കേ... ഞാന്‍ ഈ ഹോസ്പിറ്റലിലാണ് ബോണ്ട് ചെയ്യുന്നത്.. “
“ഉം“
അവന്‍ മൂളി
“എന്നാല്‍ പോയിട്ട് വരാം”
മനോഹരമായ ഒരു പുഞ്ചിരി അവനു സമ്മാനിച്ചിട്ട് അവള്‍
റൂമില്‍ നിന്നും ഇറങ്ങി.
ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനുശേഷം വീല്‍ചെയറില്‍
രാം ആശുപത്രി വിടുമ്പോള്‍ പിരിയാനാകാത്ത വിധം അടുത്തുപോയിരുന്നു ആന്മേരിയും
രാംദാസും.
റാമിന്റെ അച്ഛന്‍ ആന്ധ്രാക്കാരനും അമ്മ മലയാളിയും
ആണ്...അച്ഛന്‍ നേരത്തെ മരിച്ചു..റാമിന് രണ്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍
മരിച്ചതാണ്...അവനു പത്തു വയസ്സുള്ളപ്പോള്‍ അമ്മ വേറെ കല്യാണം കഴിച്ചു...അതില്‍
മക്കലോന്നും ഇല്ല ...ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ആയി ജോലി
ചെയുകയായിരുന്നു ഇരുപത്തേഴു വയസ്സുള്ള
രാമദാസ്..
ഒരു ദിവസം ആന്‍മേരി എന്നോട് വന്നു പറഞ്ഞു.
“അനു ഞാന്‍ ഇന്ന് റാമിന്റെ വീട്ടില്‍ പോവുകയാണ്
ഇന്ന് റാമിന്റെ പിറന്നാളാണ് “
ആന്‍മേരി ഒരുപാട് സന്തോഷത്തിലായിരുന്നു.
“നീ ഇത് എന്ത് ഉദ്ദേശിച്ച ആന്‍മേരി നിനക്ക്
സിമ്പതി കുറെ കൂടുന്നുണ്ട്.”
അനുമോള്‍ പറഞ്ഞു.
“അനു നീ അങ്ങിനെ പറയരുത്......ഓടിച്ചാടി നടന്ന
ഒരാള്‍ പെട്ടന്ന് ഒരു ദിവസം ജീവിതം മുഴുവന്‍ വീല്‍ചെയറില്‍ തള്ളിനീക്കേണ്ട ഒരു
അവസ്ഥ ....ആലോചിക്കാന്‍ കൂടി പറ്റുമോ
അതൊക്കെ നമുക്ക്....ഒറ്റയ്ക്കായി എന്നാ ഒരു തോന്നല്‍ റാമിന് ഉണ്ടാകാന്‍
പാടില്ല.......അതിനു എന്നെകൊണ്ട് ആകുന്നതു ഒക്കെ ഞാന്‍ ചെയ്യും അനു.”
അതുപറയുമ്പോള്‍ അവളുടെ സ്വരത്തിലെ ഉറപ്പും
കണ്ണുകളിലെ മിഴിനീര്‍ തിളക്കവും അനു ശ്രദ്ധിച്ചു.
“എന്താ നിന്റെ പ്ലാന്‍ ആന്‍മേരി?”
അനു
ചോദിച്ചു.
“കഴിയുമെങ്കില്‍ ജീവിതം മുഴുവന്‍ റാമിന്
കൂട്ടാവണം....”
“അത് നടക്കുമെന്ന് നിനക്ക്
തോന്നുന്നുണ്ടോ...നിന്റെ അപ്പച്ചന്‍ അമ്മച്ചി ...എന്തിനു ഞാന്‍ പോലും ഇതിനു നിന്റെ
കൂടെയുണ്ടാകും എന്ന് നീ വിചാരിക്കുന്നുണ്ടോ?”
“വേണ്ട ആരും ഇല്ലെങ്കിലും ആന്‍മേരി അത്
ഉറപ്പിച്ചതാ...അപ്പച്ചന്‍ അമ്മച്ചി അവര്‍ക്ക് എന്നെ മനസ്സിലാകും അനു...സ്നേഹം
മാത്രം തന്നു വളര്തിയതാ അവര്‍ എന്നെ.......സ്നേഹിക്കാന്‍ മാത്രം പടിപ്പിചിട്ടുള്ള്
അവര്‍......അവര്‍ക്ക് അവര്‍ക്ക് എന്നെ മനസിലാകും ....”
ആന്മേരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“നീ വിഷമിക്കണ്ട നിനക്ക് കുറ്റബോധം ആണ് നീ കാരണം
റാമിന് ഈ അവസ്ഥ വന്നു എന്നാ കുറ്റബോധം അതാ നിന്നെകൊണ്ട് ഇങ്ങിനെയൊക്കെ
പറയിപ്പിക്കുന്നെ.....നീ പോയിട്ടുവാ എന്റെ ആശംസകള്‍ പറഞ്ഞേക്കു രാമിനോട് ഓക്കേ “
അനുമോള്‍ അവളെ ആശ്വസിപ്പിച്ചു.
“ഞാന്‍ പോയിട്ട് വരാം അനു”
അവള്‍ അനുമോളുടെ കവിളില്‍ ഒരു ഉമ്മകൊടുതിട്ടു
ഇറങ്ങി
********************************************
ആന്‍മേരി റാമിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ രാം
കിടക്കയിലിരുന്നു എന്തോ എഴുതുകയായിരുന്നു....
“ഹായ് രാം “
“ആഹ ആരിതു മാലഖകുട്ടിയോ...”
“ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ റാം..”
അവള്‍ കൊണ്ടുവന്ന ബൊക്ക റാമിന് കൊടുത്തിട്ട് വിഷ്
ചെയ്തു.
“താങ്ക്യു മൈ ഡിയര്‍ ..”
പുഞ്ചിരിയോടെ റാം അതുവാങ്ങി.
“പറ വിശേഷം പറ ഇന്ന് എന്തായിരുന്നു സ്പെഷ്യല്‍ ?”
ആന്‍മേരി കിടക്കയില്‍ റാമിന്റെ അരികില്‍
ഇരുന്നിട്ട് ചോദിച്ചു.
“എന്ത് സ്പെഷ്യല്‍....നാട്ടില്‍ നിന്നും കുറച്ചു
കൂട്ടുകാര്‍ വിളിച്ചിരുന്നു ....കഴിഞ്ഞ കൊല്ലം അവര് എന്നെ ഈ പേരില്‍ കുറെ
മുടിപ്പിച്ചതാ....ഇപ്പോള്‍ അവര്‍ക്ക് ചിലവ ചോദിക്കാന്‍ പറ്റില്ലലോ ....”
റാം ചിരിച്ചു.
“ ആ പിന്നെ ഒരാള്‍ വിളിച്ചിരുന്നു കേട്ടോ എന്‍റെ
കാമുകിയായിരുന്നു....അന്ന് ഹോസ്പിറ്റലില്‍ വന്നു എന്‍റെ വിവരങ്ങള്‍ എല്ലാം
അറിഞ്ഞിട്ടു പോയതാ അവള്‍...പിന്നെ ഒന്നുവിളിക്കുകപോലും ചെയ്തില്ല....ഇന്ന് എന്‍റെ
ബര്‍ത്ത്ഡേ ആണെന്ന് അവളുടെ മൊബൈല്‍ ഓര്‍മ്മിപ്പിച്ചു എത്രെ അതുകൊണ്ട് ഒരു
ആശംസപറയാന്‍ വിളിച്ചതാ.....അടുത്തമാസം കല്യാണമാനെന്നും പറഞ്ഞു.”
റാം പറഞ്ഞുകൊണ്ടിരുന്നു.
ആന്‍മേരി എല്ലാം മൂളികെട്ടു
“എന്താടോ തനിക്ക് ഒരു വിഷമം പോലെ.”
ആന്മേരിയുടെ കണ്ണ് നിറഞ്ഞിരിക്കുന്ന കണ്ട് റാം
ചോദിച്ചു.
“ ഹേയ് ഒന്നുമില്ല റാം “
അവള്‍ പെട്ടന്ന് എഴുന്നേറ്റു റൂമിനു വെളിയില്‍പോയി
“ആന്‍മേരി പോവുകയാണോ?”
“ ഇല്ല റാം ഞാന്‍ ദാ വരുന്നു.”
അവള്‍ റൂമിനു പുറത്തുവന്നു ...നിറഞ്ഞു നിറഞ്ഞു വരുന്ന കണ്ണീര്‍ മറയ്ക്കാന്‍
പാടുപെട്ടു ആന്‍മേരി.... ചുരിദാറിന്റെ ഷോള്‍ കൊണ്ട് കണ്ണും മുഖവും തുടച്ചു റാമിന്റെ അടുത്ത് ചെന്നു.
“ഇത് നോക്ക് ഞാന്‍ ആന്മേരിയെ കുറിച്ച്
എഴുതിയതാ...”
റാം കയ്യിലിരുന്ന പേപ്പര്‍ ആന്മേരിയ്ക്ക്
നീട്ടികൊണ്ടു പറഞ്ഞു.
“എന്നെകുറിച്ച് ഇതിനുംമാത്രം എന്തെഴുതാനാ റാം “
“വായിക്കു എന്നിട്ടു പറ “
റാം ചിരിച്ചു.
ആന്‍മേരി അതുവാങ്ങി വായിച്ചു.
“മനസ്സുകൊണ്ടോന്നു കാണാന്‍ കൊതിയ്ക്കുമ്പോള്‍
കണ്ണെത്താദൂരത്തുനിന്ന് ഒരു സന്ദേശമായി നീ
ഒഴുകിയെത്തുന്നു കൂടെയുണ്ട് ഞാനെന്നും
ഇനി നീ തനിച്ചല്ല
കണ്ടപ്പോള്‍ ഒന്ന് ചേര്‍ത്തണയ്ക്കാന്‍ ഉള്ളം
വെമ്പിഎങ്കിലും
പുഞ്ചിരിയോടെ എന്‍ നേര്‍ക്ക് കൈകള്‍ നീട്ടി നീ
ആ പൂപോലുള്ള കൈകളെ തൊട്ട എന്‍റെ കൈകളെ
കവിളോട്ചേര്‍ത്ത് ഏകാന്തതയില്‍ ഞാന്‍ നിന്‍
സാമീപ്യം അനുഭവിക്കുന്നു
കവിലൂടോഴുകുന്ന മിഴിനീര്‍ മുത്തുകള്‍
കാതില്‍ തൊട്ടുമൊഴിയുന്നു ഈ സുഖമുള്ള നോവാണ്
പ്രണയമെന്നു
തനിചെന്നു തോന്നുമ്പോള്‍ ഒരു കുളിര്‍തെന്നലായ്
പുല്‍കി
അരികിലെന്നും നീയെത്തുന്നു
പ്രണയഗീതങ്ങലോ മധുരമൊഴിയോ ചൊല്ലുവാന്‍
അറിയില്ല എനിക്കെങ്കിലും
ഇനിയൊരു ജന്മത്തിലും എന്നോളം നിന്നെ സ്നേഹിക്കാന്‍
കഴിയില്ലാര്‍ക്കുമെന്ന സത്യത്തെ അറിയുന്നു ഞാന്‍
നാളെ ഞാന്‍ നിനക്ക് ആരുമാല്ലാതായി മാറിയേക്കാം
കാലം കഴിയുമ്പോള്‍ എന്നോര്‍മ്മപോലും അതില്‍ ഒഴുകി
അകലെ അകലെ പോയ്‌മറഞ്ഞെക്കാം
അപ്പോഴും ഇരുളടഞ്ഞ എന്‍റെ ജീവിതത്തില്‍
നിന്റെ കണ്ണില്‍ കണ്ട സ്നേഹപ്രകാശം
അതുമാത്രം മതി എനിക്ക് ആകാശം മാറുംവരെ
നിന്നെ ഓര്‍ക്കാനും സ്നേഹിക്കാനും ..
**************************************
വായിക്കുമ്പോള്‍ ആന്മേരിയുടെ കണ്ണുകള്‍
നിറഞ്ഞൊഴുകുന്നത് റാം കാണുന്നുണ്ടായിരുന്നു....
“റാം “ ഐ ലവ് യു “
ആന്‍മേരി അവന്റെ മുഖം കൈകളിലെടുത്തു നെറ്റിയില്‍
ചുംബിച്ചു.
“റാമിന്റെ ഒപ്പം ഞാനുണ്ടാകും എന്നും”
“അയ്യേ ഈ മാലഖക്കുട്ടി എന്താ ഈ
പറയുന്നേ....എന്നും നിനക്ക് എന്റെ ഒപ്പം ഉണ്ടാകാന്‍ പറ്റുമോ ഏതെന്കിലും കോന്തന്‍
വന്നു കേട്ടികൊണ്ട് പോകില്ലേ നിന്നെ”
രാം പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.
“ഇല്ല ഞാന്‍ ഈ ജീവിതത്തില്‍ റാമിനെ കൂടെ കൂട്ടാന്‍
ആഗ്രഹിക്കുന്നു...ഇത് സഹതാപം കൊണ്ടല്ല......രാമിനോടുള്ള ഇഷ്ട്ടംകൊണ്ട്
തന്നെയാണ്....”
ആന്‍മേരി പറഞ്ഞു.
“ഞാന്‍ ഇറങ്ങുവാ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍
എന്നെ വിളിക്കണം”
ആന്‍മേരി യാത്രപറഞ്ഞു ഇറങ്ങി....
റാമിനെ എന്നും വിളിക്കും സംസാരിക്കും.
റാമിന് കൂട്ടുകാര്‍ കാറില്‍ കൈകൊണ്ടു പ്രവര്‍ത്തിക്കാനായി
ബ്രേക്കും മറ്റും ഘടിപ്പിച്ചു കൊടുത്തു.....അങ്ങിനെ രാം തനിയെ ഡ്രൈവ് ചെയ്യാനും
തുടങ്ങി.അതോ റാമിന് വലിയൊരു അനുഗ്രഹമായിരുന്നു...മിക്കവാറും സായാഹ്നങ്ങളില്‍ റാം
കാര്‍ എടുത്തു പുറത്തുപോകും.കാറില്‍ കയറാനും ഇറങ്ങാനും ഒരാളുടെ ഹെല്‍പ്
വേണം...ഒരു ദിവസം റാം ആന്മേരിയെ വൈകുന്നേരം പുറത്തേയ്ക് പോകാനായി ക്ഷണിച്ചു.
അവള്‍ സന്തോഷത്തോടെ സമ്മതിച്ചു.കാറില്‍ കയറാന്‍
ആന്‍മേരി സഹായിച്ചു..റാം എന്നും പോകാറുള്ള പൂന്തോട്ടത്തിയെക്കാന് പോയത്..ആന്‍മേരി
അവനെ വീല്‍ചെയറില്‍ ഇരുത്തി അവിടെ എല്ലാം കൊണ്ട് നടന്നു കാണിച്ചു.അടുത്തുകണ്ട പൂക്കളെ
എല്ലാം തൊട്ടും തലോടിയും റാമിന്റെ സന്തോഷം കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
അവര്‍ വീട്ടിലേയ്ക് തിരിച്ചപ്പോള്‍
സന്ധ്യമയങ്ങിയിരുന്നു...പകുതി വഴിപിന്നിട്ടപ്പോള്‍ രണ്ടു ബൈക്ക് കാറിനെ ബ്ലോക്ക്
ചെയ്തു..ബൈക്കില്‍ നിന്ന് ഇറങ്ങിയവര്‍ കാറിനു അടുത്തുവന്നു.
“ഹലോ ഒന്നിറങ്ങി വന്നെ .”
ഒരാള്‍ ആന്‍മേരി ഇരുന്ന സൈഡില്‍ വന്നു കുനിഞ്ഞു
നോക്കിയിട്ട് പറഞ്ഞു.
“ആരാ റാം ഇവരൊക്കെ?”
ആന്‍മേരി പേടിയോടെ ചോദിച്ചു.
“അറിയില്ല മോളെ “
റാമിന് അവര്‍ ഏതോ ഗുണ്ടകള്‍ ആണെന്ന് മനസ്സിലായി.
“ആരാ നിങ്ങളൊക്കെ വഴിയില്‍ നിന്നും മാറു”
റാം ദേഷ്യത്തോടെ പറഞ്ഞു.
“അയ്യോ ചേട്ടന്‍ പോയിക്കോ ഞങ്ങള്‍ക്ക് ദാ ഇവളെ
മതി...”
ഒരുത്തന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞിട്ട്
കാറിന്റെ ഡോര്‍ വലിച്ചു തുറന്നു ആന്മേരിയെ കൈയ്ക്ക് പിടിച്ചു വലിച്ചു.
“എന്നെ വിട് ആരാ നിങ്ങളൊക്കെ വിടു എന്നെ “
ആന്‍മേരി ഉറക്കെ നിലവിളിച്ചു.
“മിണ്ടരുത്’
ഒരാള്‍ അവളുടെ വായ് അടച്ചുപിടിച്ചു.
“റാം”
ആന്‍മേരി അവരുടെ കൈയില്‍ പിടിച്ചു കുതറിയോടി
റാമിന്റെ അടുത്തുവന്നു
“ഇവിടെ വാടി”
അലറിക്കൊണ്ട് ഒരുത്തന്‍ അവളെ പിടിച്ചു വലിച്ചു.
റാം എന്ത് ചെയ്യുമെന്നരിയാതെ പകച്ചുപോയി ...ഈ
കശ്മലന്മാര്‍ ആന്മേരിയെ ഉപദ്രവിക്കുന്നതിനു മുന്പ് തനിക്ക് എന്താണ് ചെയ്യാന്‍
പറ്റുക....താന്‍ ഒരു ബലഹീനനാനെന്നു അറിഞ്ഞാല്‍ ഇവര്‍ക്ക് തന്നെ കീഴ്പ്പെടുത്തുക
എളുപ്പമാകും ..
“ആന്‍മേരി പേടിക്കണ്ട ഇവര്‍ നിന്നെ ഒന്നും
ചെയ്യില്ല റാം ആണ് പറയുന്നേ”
റാം ഉറപ്പോടെ ഉറക്കെ പറഞ്ഞു.
“അതെ അവനു കാര്യം മനസ്സിലായി ഞങ്ങള്‍ ഒന്നും
ചെയ്യില്ല ഞങ്ങളോട് സഹകരിച്ചാല്‍ മതി”
കറുത്ത്തടിച്ച ഒരാള്‍ കൈ അടിച്ചു ശബ്ദം
ഉണ്ടാക്കികൊണ്ട് പറഞ്ഞു.
റാം പെട്ടന്ന് കാര്‍ പിറകോട്ടു എടുത്തു അവര്‍
നില്‍ക്കുന്നതില്‍ നിന്നും അമ്പതു മീറ്ററോളം അകലെ കാര്‍ നിറുത്തി..
“അവനാണ് മിടുക്കന്‍ അവന്‍ നിന്‍റെ ആരാ
കാമുകനോ,ഭര്‍ത്താവോ?ആരായാലും അവന്‍ മിടുക്കനാ കേട്ടോ’
ആന്‍മേരി ഭയന്ന് പിറകോട്ടു നടന്നു രണ്ടുപേരു അവള്‍ക്കു
നേരെ തിരിഞ്ഞു നടന്നുകൊണ്ട് ഓരോന്ന് പറഞ്ഞു
ചിരിച്ചുകൊണ്ടിരുന്നു.
പെട്ടന്ന് അവള്‍ റാമിന്റെ കാര്‍ പാഞ്ഞുവരുന്നത് കണ്ടു
ആന്‍മേരി മുന്നോട്ടു ഓടി അവള്‍ക്കു പുറകെ രണ്ടു
ഗുണ്ടകളും ഓടി.
പുറകില്‍ നിന്ന് പാഞ്ഞുവന്ന റാമിന്റെ കാര്‍
രണ്ടുപേരെയും ഇടിച്ചു വീഴ്ത്തി..
“ആന്‍മേരി വേഗം കയറ്”
റാം ആന്മേരിയുടെ അടുത്ത് കാര്‍ നിറുത്തി ഉറക്കെ
പറഞ്ഞു.
ആന്‍മേരി ഒരുവിധം കാറില്‍ കയറിപറ്റി. റാം പരമാവധി
സ്പീഡില്‍ കാര്‍ വിട്ടു.
ഏതു വഴിയാനെന്നുപോലും
നോക്കാതെയാണ് അവന്‍ കാര്‍ ഓടിച്ചത്..ഗുണ്ടകള്‍ പുറകെ വരുമെന്ന് അവന്‍ ഭയന്ന്.
“റാം”
ആന്‍മേരി വിളിച്ചു റാം കാര്‍ നിറുത്തി
അപ്പോഴാണ് അവന്‍ ശ്രദ്ധിച്ചത് നേരം ഒരുപാട്
വൈകിയിരിക്കുന്നു...ആന്മേരിയ്കു പോകേണ്ട ടൈം എപ്പോഴേ കഴിഞ്ഞിരിക്കുന്നു.
“പേടിക്കണ്ട നിനക്ക് ഒന്നും പറ്റിയില്ലാല്ലോ
മോളെ”
റാമിന്റെ ശബ്ദം ഇടറിയിരുന്നു.
“ഇല്ല റാം ഇന്നത്തോടെ എല്ലാം അവസാനിച്ചെന്നു
കരുതിപ്പോയി ഞാന്‍ “
അവള്‍ മുഖം പൊത്തി കരഞ്ഞു.
റാമിന് അറിയാം ദൈവം രക്ഷിച്ചതാ ...അല്ലെങ്കില്‍
തന്നെപ്പോലെ ഒരാള്‍ക്ക് അവരോടു പൊരുതി നില്‍ക്കാന്‍ ആവില്ല ....
“ആരും ഇല്ലാത്തവരുടെ കൂടെ ദൈവം ഉണ്ടെന്നു
കേട്ടിട്ടില്ലേ ....ആ ദൈവം തന്നെയാ കഴിഞ്ഞ നിമിഷങ്ങളില്‍ നമ്മളെ കാത്തത്”
റാം അവളെ ആശ്വസിപ്പിച്ചു.
“വരൂ ഇപ്പോള്‍തന്നെ സമയം ഒരുപാട് വൈകി “
“ഇന്ന് വാര്‍ഡന്‍ എന്നെ പുറത്താക്കും അത് ഉറപ്പാണ് “
“ഇല്ല ഞാന്‍ പറയാം അവരോടു നീ പേടിക്കാതെ”
അവന്‍ അവളെ ധൈര്യപ്പെടുത്തി.
ഹോസ്റ്റലില്‍ എത്തിയപ്പോള്‍ സമയം രാത്രി
പത്തുമണി...ഹോസ്റ്റലില്‍ പോര്‍ച്ചറില്‍ മാത്രം ഒരു ബള്‍ബ് മിന്നുന്നുണ്ട്.
“റാം’
അവള്‍ പേടിയോടെ അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു.
“ഈ സമയത്ത് അവരെ വിളിച്ചാല്‍ തീര്‍ച്ചയായും അവര്‍
പറയുന്നത് ഒക്കെ കേള്‍ക്കണം ...ആന്‍മേരി ഇന്ന് നമുക്ക് വീട്ടിലോട്ടു പോകാം അതാ നല്ലത്.നാളെ
രാവിലെ ഞാന്‍ കൊണ്ടുവിടാം നിന്നെ”
ആന്‍മേരി ഒന്നും മിണ്ടിയില്ല ഹോസ്റ്റലിലെ താമസം
ഇന്നത്തോടെ കഴിഞ്ഞു എന്ന് അവള്‍ ഉറപ്പിച്ചു.ഇതിനു മുന്പ് ഒരുപാട് തവണ വാണിംഗ്
തന്നതാണ്..
അന്ന് ആന്‍മേരി റാമിന്റെ വീട്ടില്‍
തങ്ങി...പിറ്റേന്ന് റാം ആന്മേരിയെ
കൊണ്ടുവന്നു ഹോസ്റ്റലില്‍ ആക്കി ...എന്തൊക്കെ പറഞ്ഞിട്ടും വാര്‍ഡന്‍
വഴങ്ങിയില്ല....പെട്ടിയും എടുത്തോണ്ട് ഇറങ്ങാന്‍ പറഞ്ഞു..അങ്ങിനെ അന്ന് രാമിനോപ്പം
പോയതാണ് ആന്‍മേരി ....പിന്നെ ഞങ്ങള്‍ കേട്ടത് അവരുടെ കല്യാണം കഴിഞ്ഞെന്നാണ്.....
അനുമോള്‍ പറഞ്ഞു നിര്‍ത്തി.
ജൊസഫ് സീറ്റില്‍ ചാരിയിരുന്നു എല്ലാം
കേട്ടുകൊണ്ടിരുന്നു.....വര്‍ഗീസ് അയാളുടെ തോളില്‍ തട്ടിയിട്ടു പറഞ്ഞു.
“എന്തായാലും ഇത് ഇങ്ങിനെയൊക്കെ ആയി ....ജോസെഫിനു
എന്നെന്നേക്കുമായി മകളെ തള്ളിക്കളയാന്‍ കഴിയില്ല....കേട്ടിടത്തോളം ആ പയ്യനും
നിസഹായനാണ് ....ഈ കാലത്ത് ഒരു പെണ്‍കുട്ടിയും ചെയ്യാത്ത പുണ്യമല്ലേ തന്റെ മകള്‍
ചെയ്തത്.....ഇങ്ങനെ ഒരു കാര്യത്തിനു നിങ്ങള്‍ സമ്മതിക്കില്ലാണ് അവള്‍
കരുതി.....ഏതൊരു അപ്പനും അമ്മയും തങ്ങളുടെ മകളെ ഈ അവസ്ഥയിലുള്ള ഒരു ചെറുപ്പക്കാരന്
വിവാഹം ചെയ്യാന്‍ സമ്മതിക്കില്ല....”
“താന്‍ പറ തന്റെ മകള്‍ ഇങ്ങനെ ഒരു ആവശ്യം
പറഞ്ഞാല്‍ ഇത് നടത്തിക്കൊടുക്കുമായിരുന്നോ?”
‘”ഇല്ല ഒരിക്കലും ഇല്ല വര്‍ഗീസ് “
“എന്നാല്‍ താന്‍ ഒന്നുകൂടെ ചിന്തിക്കൂ തന്റെ മകളെ
അങ്ങിനെ ഉപേക്ഷിച്ചിട്ട് പോകാന്‍ തനിക്കാകുമോ?”
വര്‍ഗീസ് ശാന്തമായി പറഞ്ഞുകൊണ്ടിരുന്നു.
“ആ പയ്യന്‍ ആന്മേരിയെ വിളിച്ചത് കേട്ടില്ലേ താന്‍
മാലഖക്കുട്ടി എന്ന്”
അവനു കിട്ടിയ മാലാഖതന്നെയാ ആന്‍മേരി.
“അവള്‍ അങ്ങിനെയായത് ജോസെഫിന്റെ മകളായത്
കൊണ്ടുമാത്രമാ.....നിങ്ങളുടെ വീട്ടിലെ സ്നേഹന്തരീക്ഷം ആണ് അവളെ അങ്ങിനെയാക്കി
മാറ്റിയത്......എനിക്ക് അഭിമാനമുണ്ടെടോ തന്നെയും തന്‍റെ മകളെയും ഓര്‍ത്തു.”
വര്‍ഗീസിന്റെയും കണ്ണ് നിറഞ്ഞു.
ജോസഫ് വര്‍ഗീസിനെ ചേര്‍ത്ത് പിടിച്ചു.
“എനിക്ക് എന്റെ മകളെ കാണണം വര്‍ഗീസ് “
വര്‍ഗീസിന് സന്തോഷമായി അയാള്‍ ഓട്ടോ തിരിച്ചു
വിടാന്‍ പറഞ്ഞു.
അവര്‍ റാമിന്റെ വീടിനു മുന്പില്‍ എത്തിയപ്പോള്‍
മുറ്റത്ത് റാമിനെ വീല്‍ചെയറില്‍ കൊണ്ട് നടക്കുകയായിരുന്നു ആന്‍മേരി. ജോസഫ്
ഓട്ടോയില്‍ നിന്നും ഇറങ്ങുന്നത് കണ്ട ഉടനെ ആന്‍മേരി ഓടിവന്നു.
“അപ്പച്ചാ “
ജോസഫ് മകളെ ചേര്‍ത്തുപിടിച്ചു നെറുകയില്‍
ചുംബിച്ചു.
“സന്തോഷമായി അപ്പച്ചാ എനിക്കറിയാമായിരുന്നു എന്‍റെ
അപ്പച്ചന്‍ എന്നെ ഉപേക്ഷിച്ചു പോകില്ലാന്നു...”
ആന്‍മേരി പൊട്ടികരഞ്ഞു.
അവരുടെ സ്നേഹപ്രകടനം കണ്ടു റാം മിഴികള്‍ തുടച്ചു.
“അപ്പച്ചാ റാം “
ആന്‍മേരി പറഞ്ഞു.
കൈകള്‍ കൂപ്പി പുഞ്ചിരിക്കുന്ന റാമിനെ ചേര്‍ത്തുപിടിച്ചു
നെറ്റിയില്‍ ഉമ്മവച്ചു ജോസഫ്.
“ഒരുപാട് സന്തോഷമായി അപ്പച്ചന്‍ തിരിച്ചു
വന്നപ്പോള്‍”
റാം പറഞ്ഞു.
“അപ്പച്ചന്‍ അകത്തേയ്ക്ക് വാ .....വര്‍ഗീസ്
അങ്കിള്‍ വാ .....വാടി അനുമോളെ”
ആന്‍മേരി ക്ഷണിച്ചു.
“ഇത് അമ്മ തന്നുവിട്ടതാ മോള്‍ക്ക്”
ജോസഫ് ഒരു കവര്‍ ആന്മേരിയ്കു നീട്ടിക്കൊണ്ടു
പറഞ്ഞു.
അവള്‍ അതുവാങ്ങി തുറന്നു
“ഹായ് റാം ഇലയട”
അവള്‍ അതില്‍ നിന്നും ഒരു അടയെടുത്തു റാമിന്
നീട്ടികൊണ്ടു പറഞ്ഞു.
“എന്നോട് ഇവള്‍ ഒരു ആയിരം വട്ടമെങ്കിലും
പറഞ്ഞിട്ടുണ്ട് ഇലയടയെ കുറിച്ച്....കേട്ട് കേട്ട് ഞാനും ഒരു കൊതിയനായി മാറി’
റാം ചിരിച്ചുകൊണ്ടു പറഞ്ഞു
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
റാമിന്റെ അമ്മ എല്ലാവര്ക്കും ചായ കൊണ്ടുവന്നു.
“ഞാന്‍ വീട്ടില്‍പോയി അമ്മോടും എല്ലാവരോടും
പറഞ്ഞു ഏര്‍പ്പടക്കിയിട്ടു വരുന്നുണ്ട്......നിങ്ങളുടെ കല്യാണവിരുന്നു അവിടെവച്ച്
ഭംഗിയായി നടത്തണം .....”
ജോസഫ് പറഞ്ഞു.
പോകാന്‍ നേരം മക്കളെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ
കൊടുക്കാന്‍ ജോസഫ് മറന്നില്ല ....സന്തോഷത്തോടെ അവരോടു യാത്രപറഞ്ഞു അവര്‍ ഇറങ്ങി.
നിറഞ്ഞ സന്തോഷത്തോടെ ആന്‍മേരി റാമിന്റെ
കഴുത്തിലൂടെ കൈകലിട്ടു കവിളോട് കവിള്‍ചേര്‍ത്ത് അവന്‍റെ കവിതയുടെ ഈരടികള്‍ മൂളി
....
.........ഇനിയൊരു ജന്മത്തിലും എന്നോളം നിന്നെ
സ്നേഹിക്കാന്‍
കഴിയില്ലാര്‍ക്കുമെന്ന സത്യത്തെ അറിയുന്നു ഞാന്‍............
************************************************ശുഭം***********************************************
Subscribe to:
Posts (Atom)


