Saturday, September 22, 2012

സൌഹ്രദലേഖനം



എന്‍റെ കൂട്ടുകാരനായി നിന്നെ കിട്ടാന്‍ എനിക്കെന്തു യോഗ്യത.....

എങ്ങിനെ നിന്‍റെ ഇഷ്ട്ടങ്ങള്‍ എന്‍റെ ഇഷ്ട്ടങ്ങളായി മാറിയത്......


എങ്ങിനെ നിന്‍റെ ദുഃഖം എന്‍റെ സങ്കടമായി തീര്‍ന്നത് .....

എങ്ങിനെ നിന്‍റെ ചിന്തകളിലും വഴികളിലും ഞാന്‍ കൂട്ടായത്.....

നിന്‍റെ മനസ്സ്‌ നോവുമ്പോള്‍ എങ്ങിനെ എന്‍റെ കണ്ണ് നിറയുന്നു.....

അവഗണിക്കപ്പെട്ടന്നു തോന്നുമ്പോള്‍ ഞാന്‍ എന്തിനാ ഇത്രയും അസ്വസ്ഥയാകുന്നത്......

ഞാന്‍ നിന്നെയോ നീ എന്നെയോ ഒരിക്കലും കണ്ടിട്ടില്ല ഇനി കാണുമോ എന്നും നിശ്ചയം ഇല്ല......

കൂടപ്പിറപ്പായി ജനിച്ച കൂട്ടുകാരനെപ്പോലെ.......കൂട്ടുകാരനായി വന്ന കൂടപ്പിറപ്പ് നീ......

സന്തോഷവും സങ്കടങ്ങളും പങ്കുവച്ചു നമുക്ക് നന്മയുള്ള സൌഹ്രദത്തില്‍ അനുദിനം വളരാം ......

ആരും ഇല്ലെന്നു തോന്നുമ്പോള്‍,,,ഈ വലിയ ലോകത്തില്‍ നീ ഒറ്റപ്പെട്ടെന്നു തോന്നുമ്പോള്‍,,,,കൊച്ചു കൊച്ചു സന്തോഷങ്ങളും ,,, സങ്കടങ്ങളും,,,, തമാശകളും പങ്കുവയ്ക്കാനും ,,,നിഷ്കളങ്കമായി സ്നേഹിക്കാനും ഈ വലിയ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഞാന്‍ ഉണ്ടാകും വറ്റാത്ത സൌഹ്രദത്തിന്റെ ഉറവയുമായി.......

എന്ന്
  നിന്‍റെ പ്രിയപ്പെട്ട ഫ്രെണ്ട്
മിനി ചാക്കോ പുതുശ്ശേരി

Tuesday, September 18, 2012

സ്നേഹഗീതം

(ഇതിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ ജീവിക്കാന്‍ ഇരിക്കുന്നവരോ ജനിക്കാന്‍ പോകുന്നവരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു............)

സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശനതിനായികൊതിച്ചു നീയെന്‍റെ പ്രണയത്തിന്‍റെ വാതിലില്‍ മുട്ടുമ്പോള്‍ ....കൈകള്‍കൊണ്ട് കാതുകള്‍ അടച്ചു നിശബ്ദമായി ഞാന്‍ തേങ്ങുകയായിരുന്നു.....ഒരു നിമിഷം എന്റെ കേള്‍വി നഷ്ട്ടപ്പെട്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി.....കാതുകളിനിന്നു കാതുകളിലെയ്ക്ക് ഒഴുകിയെത്തുന്ന നിന്‍റെ സ്നേഹസ്വരം....ആ സ്നേഹം എന്നെ അന്ധയാക്കുന്നു....

ഓ എന്റെ പ്രിയനേ നിന്‍റെ കൈകള്‍ പിടിച്ചു ആരും കാണാത്ത ഒരു ലോകത്തേയ്ക്ക്.... നീലമേഘത്തിന്റെ ചിറകിലേറി
അങ്ങകലെ മനുഷ്യന്റെ കണ്ണെത്താത്ത നീലഗിരിയുടെ മുകളില്‍ നമുക്ക് പോകണം.....
അവിടെ നിന്‍റെ മടിയില്‍ തലവെച്ചു ആകാശത്തിലെ നക്ഷത്രങ്ങളോട് എനിക്ക് കിന്നാരം പറയണം...

വിശുദ്ധ സ്നേഹത്തിന്റെ അടയാളമായി വാനമേഘങ്ങളില്‍ ഇറങ്ങുന്ന മാലഖമാരോടൊപ്പം സ്നേഹഗീതം പാടണം..
നിലാവില്‍ വിരിയുന്ന നിശാഗന്ധിപ്പൂക്കളെ ഞാന്‍ നിനക്കായി ഒരുക്കിവച്ചിട്ടുണ്ട് .....



നിന്‍റെ മുഖം കൈകളില്‍ എടുത്തു ആ കണ്ണുകളില്‍ തിളങ്ങുന്ന മിഴിനീര്‍ മുത്തുകളെ സാക്ഷിയാക്കി ഞാന്‍ പറയുന്നു പ്രിയേ നമ്മളെപ്പോലെ ഇത്രയും വിശുദ്ധമായി പ്രണയിച്ചവര്‍ ഉണ്ടാകുമോ ....
മിനി  ചാക്കോ പുതുശ്ശേരി