ഇനി സൂര്യന് ഉണ്ടാവില്ല ആ വാര്‍ത്ത കേട്ടപ്പോ വിശ്വസിച്ചില്ല ഇപ്പൊ ആര്‍ക്കും എന്തും പറയാമെന്ന അവസ്തയയോ? പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുകയാണ് പെട്ടന്ന് കത്തിച്ചു വച്ചിരുന്ന മെഴുകുതിരികള്‍ എല്ലാം കെട്ടുപോയി കപ്യാര് തിരി കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട് പക്ഷേ ഒന്നും കത്തുന്നില്ല...കുറച്ചു കഴിഞ്ഞപ്പോ കറന്റ് പോയി വികാരിയച്ചന് പറഞ്ഞു ജനറേറ്റര്ഓണ് ചെയ്യ് "ഫാദര്‍ ഇവിടെ ഭയങ്കര ഇരുട്ടാണ് ഒന്നും കാണാന്‍ പറ്റുന്നില്ല"
"ആരുടെയെങ്കിലും കൈയില്‍ ടോര്‍ച്ചു ഉണ്ടോ?"ഫാദര്‍ വിളിച്ചു ചോദിച്ചു.
"ഉണ്ടാച്ചോ പക്ഷേ ഓണ്‍ ആകുന്നില്ല"ഇരുട്ടില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
"മൊബൈല്‍ ഉം ഓണ്‍ ആകുന്നില്ലച്ചോ"
"ദൈവമേ ഇത് എന്ത് പരീക്ഷണം"വികാരിയച്ചന് വ്യാകുലപ്പെട്ടു.
"എല്ലാവരും പ്രാര്‍ത്ഥിക് കറന്റ് വരാന്‍"ഫാദര്‍ പറഞ്ഞു.
അപ്പോഴേക്കും കുട്ടികള്‍ കരയാന്‍ തുടങ്ങി എല്ലാവരും ഇരുട്ടില്‍ തപ്പിതടയുകയാണ് ചിലര്‍ പേടിച്ചു നിലവിളിച്ചു.
"ഫാദര്‍ ലോകാവസാനം ആണോ?"ഒരാള്‍ വിളിച്ചു ചോദിച്ചു
"അയ്യോ എനിക്ക് എന്റെ വീട്ടില്‍ പോകണം"ആരോ ഉച്ചത്തില്‍ കിടന്നു നിലവിളിച്ചു.
ആളുകള്‍ ഇരുട്ടില്‍ ഓടിനടന്നു.ഞാന്‍ അവിടെ ഒക്കെ ഓടിനടന്നു എന്റെ അമ്മയെ വിളിച്ചു
"അമ്മെ.......എന്റെ അമ്മ എവിടെയാ.....?"കൈയില്‍ തടഞ്ഞ ഒരാളെ പിടിച്ചു നിറുത്തി ഞാന്‍ ചോദിച്ചു
"ഇത് എന്റെ അമ്മയാണോ?"
"കുട്ടി ഏതാ"സ്വരം കേട്ടപ്പോഴാണ് മനസിലായത് അത് ഒരു ചേട്ടനായിരുന്നു.
"ചേട്ടാ എന്റെ അമ്മയെ കാണുന്നില്ല"ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
"മോളെ ഇവിടെ എല്ലാവരും മക്കളെ തിരയുകയാണ് എന്റെ കുട്ടിയെ കാണുന്നില്ല"അയാള്‍ വിഷമത്തോടെ പറഞ്ഞു....ഇരുട്ടില്‍ നിന്നും കൂട്ട നിലവിളി ഉയര്‍ന്നു ഇനി വെളിച്ചം ഉണ്ടാകില്ലേ ആര്‍ക്കും ആരെയും കാണാന്‍ പറ്റുന്നില്ല ഞാന്‍ തലയില്‍ കൈ വച്ച് ഉറക്കെ നിലവിളിച്ചു
"എന്റെ ദൈവമേ എന്തുകൊണ്ട് നീ ഇത്രയും ക്രൂരനായി....."പെട്ടന്ന് എങ്ങും പ്രകാശം നിറഞ്ഞു കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം....ഞാന്‍ കണ്ണുകള്‍ ചിമ്മി ചിമ്മി തുറന്നു...അപ്പൊ അതാ മുന്പില് നില്ക്കുന്നു എന്റെ അമ്മ.....ഞാന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.അമ്മ ബാത്ത്റൂമില്‍ പോകാന്‍ എഴുന്നേറ്റു ലൈറ്റ് ഇട്ടതാണ് അപ്പോഴാണ് മനസിലായത് ഞാന്‍ സ്വപ്നം കാണുകയായിരുന്നു എന്ന് മൊബൈല്‍ എടുത്തു നോക്കിയപ്പോ രണ്ടര മണി പിന്നെ ഉറക്കം വന്നില്ല സൂര്യന് ഇല്ലാതായാല്‍ വെളിച്ചം ഇല്ലാതായാല്‍ എന്തായിരികും അവസ്ഥ ഇനി ഇന്ന് സൂര്യന് ഉദിക്കുകയില്ലേ...ഇങ്ങനെ പലവിധ ചിന്തകള്‍ ആയിരുന്നു.....നിങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക് വെളിച്ചം ഇല്ലാത്ത ഒരു ദിനം ഉണ്ടാകരുതേ എന്ന്....