
ചിപ്പിയ്ക്കുള്ളില്‍ അകപ്പെട്ട ....
മണല്‍തരിപോലെ പ്രണയം ....
നാള്‍ക്കുനാള്‍ അതെന്റെ ....
ഹ്രദയത്തെ സുഖമുള്ള ....
ഒരു നോവിനാല്‍ താലോലിച്ചു .....
പ്രണയമാം മണല്‍ത്തരി .....
ഹ്രദയത്തെ കുത്തി നോവിച്ചിട്ടും .....
ഹ്രദയരക്തത്തില് പൊതിഞ്ഞു ...
സ്നേഹത്തിന് ചൂടും ...
സ്വപ്നത്തിന് വര്‍ണ്ണങ്ങളും നല്കി ....
കാത്തിരിപ്പിനൊടുവില്‍ ഒരുനാള്‍ ....
ശോഭയേറും മുത്തായ് ....
വിരിയുന്ന സ്നേഹത്തെ ....
ആത്മാവിന് നൂലില്‍ കോര്‍ത്ത് ....
പ്രിയതമയ്ക്ക് അര്‍പ്പിയ്ക്കുമ്പോള്‍ ....
പ്രിയസഖിയവള് അത് ....
കഴുത്തില്‍ അലങ്കരിക്കും ......
ആഭരണമായ് ചാര്‍ത്തി .....
ചന്തം നോക്കി പുഞ്ചിരിക്കുന്നു ......
നിരമിഴിയോടെ ഞാന്‍ കണ്ടു ....
അവളുടെ കഴുത്തിന് ചുറ്റും പിടയുന്ന ....
ഒരു നൂറു ഹ്രദയമുത്തുകള് ....
അവള്‍ക്കത് പുതു ഫാഷനില്‍ .....
കിട്ടിയ വെറും ഒരു ആഭരണം ....
ഒരിക്കല്‍ അണിഞ്ഞു ചന്തം നോക്കി....
ഊരിയെറിഞ്ഞു മാറ്റിയണിയുന്ന .....
വെറും ഒരു പ്രണയാഭരണം ....