Monday, July 16, 2012

ലാങ്കിപ്പൂക്കള്‍!!!!!!!!


എന്‍റെ മനസ്സിന്‍റെ മുറ്റത്ത്‌ മറവിയുടെ കരിയിലകള്‍ വീണു മൂടിപ്പോയ
ലാങ്കിപ്പൂക്കളുടെ ഹ്രദയഹാരിയായ സുഗന്ധം... ഇന്ന് വീണ്ടും ഞാന്‍
ലാങ്കിപ്പൂക്കളെ തേടി കണ്ടെടുത്ത് എന്‍റെ കവിളോട് ചേര്‍ത്ത്
ഉമ്മവച്ചു.കുട്ടിക്കാലത്ത് എന്‍റെ ഹരമായിരുന്നു ലാങ്കിപ്പൂക്കള്‍ അവയുടെ
സുഗന്ധം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു....കുട്ടിത്തം വിട്ടതോടെ
ലാങ്കിപ്പൂക്കളെയും ഞാന്‍ മറന്നു തുടങ്ങിയിരുന്നു....
അങ്ങിനെ ഇരിക്കെ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ അടുത്ത വീട്ടിലെ
കുട്ടിയുടെ കയ്യില്‍ കണ്ട ലാങ്കിപ്പൂക്കള്‍ ആവേശത്തോടെ വാങ്ങി ഞാന്‍
 കൊതിതീരും വരെ അതിന്റെ സുഗന്ധം ആസ്വദിച്ചു..പിന്നെ അത് എന്‍റെ
 കിടക്കയില്‍ തലയിണയില്‍ വച്ചു രണ്ടു മൂന്നു ദിവസം അതിന്‍റെ സുഗന്ധം
 കേട്ടാണ് ഞാന്‍ ഉറങ്ങിയത്.അടുത്ത വീട്ടിലെ തൊടിയില്‍ ലാങ്കിപ്പൂക്കള്‍
 ഉണ്ടെന്നു അന്നാണ് ഞാന്‍ അറിഞ്ഞത്...ലാങ്കിപ്പൂക്കളോട് തോന്നിയ ആ ഒരു
ഇഷ്ട്ടം പിന്നെയും മനസ്സില്‍ ഒരു കോണില്‍ ഇട്ടു പുതിയ പുതിയ
ഇഷ്ട്ടങ്ങളിലെയ്ക്ക് ചേക്കേറിയിരുന്നു ഞാന്‍ .....ഇന്നലെ വീണ്ടും ഒരു
സുഹ്രത് ലാങ്കിപ്പൂക്കളെ പറ്റി പറഞ്ഞപ്പോള്‍ എനിക്ക് കൊതിയായി ആ
 ലാങ്കിപ്പൂക്കളെ ഒന്ന് അടുത്ത് കാണാന്‍ കയ്യില്‍ എടുക്കാന്‍ ...ഞാന്‍ അമ്മയോട് ചോദിച്ചു
 “അമ്മെ നമ്മുടെ അടുത്ത തൊടിയില്‍ ഉണ്ടായിരുന്ന ലാങ്കിമരം ഇപ്പോഴും ഉണ്ടോ അതോ അതൊക്കെ വെട്ടി നശിപ്പിച്ചോ??”
“എന്താ പെട്ടന്ന് ലാങ്കിയെ കുറിച്ച് ചോദിക്കുന്നെ ഈ രാത്രിയില്‍
എവിടെയാ ലാങ്കിയെ കണ്ടത് നീ??”
“അമ്മ ഇത് പറ ആ ലാങ്കി അവിടെയുണ്ടോ ഇപ്പോഴും ??”
എനിക്ക് ആകാംക്ഷയായിരുന്നു
“ ആ എനിക്ക് അറിയില്ല ഉണ്ടോ ആവോ കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നു.”
ആ രാത്രിയില്‍ തന്നെ അവരെ വിളിച്ചു ചോദിക്കണമെന്ന് തോന്നി എനിക്ക്
 ആ ലാങ്കിമരത്തെ കുറിച്ച് ......പിന്നെ ഞാന്‍ വേണ്ടാന്ന് വച്ചു .....എന്‍റെ
 വട്ട് എല്ലാവര്ക്കും ഉണ്ടാകില്ലലോ രാത്രി പത്തു മണിക്ക് ലാങ്കിമരം
അവിടെയുണ്ടോന്നു ചോദിച്ചാല്‍ അവര്‍ ചിലപ്പോള്‍ ലാങ്കിപ്പൂക്കള്‍ പോലും
 നാണിച്ചു പോകുന്ന ഭാഷ പറയും...
രാത്രി മുഴുവന്‍ ലാങ്കിപ്പൂക്കളുടെ സുഗന്ധമായിരുന്നു മനസ്സ്
നിറയെ...ലാങ്കിപ്പൂക്കളെ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി...
നേരം വെളുത്തപ്പോള്‍ ചായ കുടിയെല്ലാം കഴിഞ്ഞു ഞാന്‍ അമ്മയോട് പറഞ്ഞു
 “അമ്മെ ലാങ്കിമരം അവിടെ ഉണ്ടോന്നു ഒന്ന് നോക്കിയെ”
“പോ പെണ്ണെ ഇവിടെ നൂറു കൂട്ടം പണിയുണ്ട് അപ്പോഴ അവളുടെ കിന്നാരം “
അമ്മയെ പറഞ്ഞിട്ട് കാര്യമില്ല അമ്മയ്ക്ക് പറഞ്ഞപോലെ നൂറു കൂട്ടം
പണി വേറെയുണ്ട് ....അങ്ങിനെ ഞാന്‍ അടുത്ത വീട്ടിലെ ചേച്ചി പുറത്തു
ഇറങ്ങുന്നതും നോക്കി ഇരുന്നു
ഒടുവില്‍ ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചിയ്ക്ക് അമ്മയെക്കളും തിരക്ക്
 ..വിളിച്ചു ചോദിക്കാന്‍ എനിക്ക് ഒരു മടി ....ചേച്ചി അങ്ങോട്ടും ഇങ്ങോട്ടും
 ഓടിനടന്നു പണിയെടുക്കുവ ഞാന്‍ ഇങ്ങനെ ചേച്ചിയുടെ തിരക്ക്
 ഒഴിയുന്നതും കാത്തു വായില്‍ നോക്കി ഇരുന്നു ...പതിവില്ലാത്ത എന്‍റെ
 ഇരുപ്പ് കണ്ടിട്ടാകണം ചേച്ചി വിളിച്ചു ചോദിച്ചു
“എന്താ മിനി ചായ കുടിച്ചോ?”
“കുടിച്ചു ചേച്ചിയെ ഇവിടെ ഉണ്ടായിരുന്ന ലാങ്കിമരം അവിടെ തന്നെയുണ്ടോ??”
“ഉണ്ടല്ലോ നിറയെ പൂത്തിട്ടുണ്ട് പൂവിന്‍റെ മണം കിട്ടുന്നില്ലേ?”
നല്ല മഴയായത് കൊണ്ടാകണം ആ സുഗന്ധം അനുഭവപ്പെടാതെ പോയത്
“ഒരു പൂവ് താരോ ചേച്ചിയെ?”
“അയ്യോ മിനി അത് തോട്ടി പോലും എത്താത്ത ഉയരത്തിലാണ് താഴെ വീണാലെ കിട്ടു”
“ശോ കഷ്ട്ടായല്ലോ”
എനിക്ക് സങ്കടം വന്നു
“ഇവള്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയതാ ലാങ്കിപ്പൂക്കള്‍ അവിടെ ഉണ്ടോ എന്നും ചോദിച്ചു”
അമ്മ പറഞ്ഞു .
മഴ മാറി മാനം തെളിഞ്ഞപ്പോള്‍ ഞാന്‍ ഓടി വാതില്‍ക്കലെത്തി എന്‍റെ
 മനസ്സ്‌ അറിഞ്ഞിട്ടെന്നപോലെ വടക്കുനിന്നും നല്ലൊരു കാറ്റ് വീശി
 ..തൊടിയില്‍ പൂത്തുനില്‍ക്കുന്ന ലാങ്കിപ്പൂക്കള്‍ ഒന്നാകെ
 വാരിയെറിഞ്ഞതുപോല മനം കവരുന്ന ആ സുഗന്ധം എന്നെ പൊതിഞ്ഞു
കണ്ണുകള്‍അടച്ചു ഞാന്‍ ആ സുഗന്ധത്തെ എന്നിലേയ്ക്ക് ആവാഹിച്ചു ...
ലാങ്കിപ്പൂക്കളെ പോലെ കാണാന്‍ ഭംഗിയില്ലെങ്കിലും സുഗന്ധം പരത്തുന്ന മനുഷ്യജന്മങ്ങളും നമ്മള്‍ക്ക് ചുറ്റും ഇല്ലേ ??

11 comments:

sumesh vasu said...

ഇതിനെ പേരു അങ്ങിനെയാണല്ലേ ? എനിക്ക് ചെറുപ്പത്തിൽ ഒരുപാടിഷ്ടപ്പെട്ട ഒരു സംഗതിയായിരുന്നു.. സ്കൂളിൽ കൂട്ടുകാർ കൊണ്ട് വരുമായിരുന്നു. നോട്ട്ബുക്കിനുള്ളിൽ വച്ച് ഇടയ്ക്കിടയ്ക്ക് മണത്ത് നോക്കും..

ഹ്യദ്യമായി കുറിപ്പ്...

കരയാത്തസൂര്യന്‍ said...

അതെ സുമേഷ്‌ .....ലാങ്കി ലാങ്കി എന്നാണു മുഴുവന്‍ പേര് ...താങ്ക്സ്

Neelima said...

സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ലാങ്കിപ്പൂക്കള്‍ കാണുന്നത്. സൂക്ഷിച്ചു വച്ചിട്ടുണ്ട് ബുക്കിനുള്ളില്‍ ഞാനും. പിന്നീട് ഇന്നേ വരെ ഈ പൂക്കളെ കണ്ടിട്ടുമില്ല.പോസ്റ്റ്‌ ഇഷ്ട്ടായി നന്നായി എഴുതീട്ടുണ്ട്‌.

ajith said...

ആദ്യമായിട്ടാണ് ഈ പേര് കേള്‍ക്കുന്നതും പൂവിനെപ്പറ്റി അറിയുന്നതും. കൂട്ടുകാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കൊക്കെ അറിയാമത്രെ.

നല്ല എഴുത്ത് മിനീ...ആശംസകള്‍

കരയാത്തസൂര്യന്‍ said...

താങ്ക്സ് നീലിമ .....സന്തോഷം

കരയാത്തസൂര്യന്‍ said...

അജിത്‌ ചേട്ടാ ഇനി ഒന്ന് കാണണം ലാങ്കിപ്പൂക്കള്‍ അതിന്റെ സുഗന്ധവും അറിയണം ...താങ്ക്സ് ....സന്തോഷം കേട്ടോ

sameerashiju said...

എന്‍റെ കുട്ടിക്കാലത്ത് ഈ പൂക്കള്‍ എന്‍റെ വീട്ടിലും ഉണ്ടായിരുന്നു. ഇതിന്റെ പേര് ലാങ്കി എന്നാണെന്നത് എനിക്ക് പുതിയ അറിവാണ്..പൂത്തു കഴിഞ്ഞാല്‍ ഒരുപാട് നാള്‍ പോഴിയ്യാതെ നില്‍ക്കുo. അസാധ്യമായ സുഗന്ധവും...ഇപ്പോള്‍ ആ മരമില്ല. സ്കൂളില്‍ പോകുമ്പോള്‍ എന്‍റെ കൂട്ടുകാര്‍ക്കൊക്കെ ഞാനത് കൊണ്ടുകൊടുക്കുമായിരുന്നു.അന്നാരോ പറഞ്ഞത് അത് കാശ്മീരി ചെമ്പകം ആണെന്നാണ്. ഞങ്ങളും അതിനെ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്‌. എന്തായാലും...പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടമായി. ആ പൂകളുടെ മണo വീണ്ടും അനുഭവിച്ചത് പോലെ. thank u.

sameerashiju said...

മിനീ...ഞാന്‍ ഈയിടെ ആണ് ബ്ലോഗില്‍ എഴുതി തുടങ്ങിയത്...വായിക്കാന്‍ വൈകിപ്പോയി..എനിക്ക് വളരെ ഇഷ്ടായി..ട്ടോ..

കരയാത്തസൂര്യന്‍ said...

thanks sameera :)

കാല്‍പ്പാടുകള്‍ said...

http://itsmesreee.blogspot.com/2013/10/blog-post_18.html ഈ ഒരു ലാങ്കിപ്പൂക്കള്‍ കൂടി ഇവിടെ കിടന്നോട്ടെ.......

കാല്‍പ്പാടുകള്‍ said...

ഞാന്‍ പഠിച്ചിരുന്ന സ്കൂളിന്റെ പുറകില്‍ ഒരു മരം ഉണ്ടായിരുന്നു . ആ മരത്തിന്റെ പൂക്കള്‍ ആണ് ഇത്.. വാകപ്പൂക്കള്‍ പോലത്തെ പച്ച നിറത്തില്‍... നല്ല സുഗന്ധം ആണ്... പോക്കറ്റില്‍ ഇട്ടാല്‍ കുറച്ചു നേറാം കഴിഞ്ഞു എടുത്തു കളഞ്ഞാലും ആ ഗന്ധം ഒരുപാടു നേരത്തേക്ക് നിലനില്‍ക്കും