Thursday, August 23, 2012

....പനിനീര്‍പ്പൂവ്...

നിന്റെ സാമീപ്യവും 
സപര്‍ശനവും കൊതിച്ചു
നിന്റെ വീട്ടുമുറ്റത്ത്‌ 

ഒരു പനിനീര്‍പൂവായി
വിരിയുമെന്നു
ഞാന്‍ തന്ന വാഗ്ദാനം നീ മറന്നുവോ


അന്ന് നീ എന്നോട് പറഞ്ഞിരുന്നു

നുള്ളി നോവിക്കാതെ
ഒരിതള്‍പോലും കൊഴിയാതെ
നിന്നെ ഞാന്‍ എന്റെ ഹ്രദയത്തോട് ചേര്‍ക്കുമെന്ന്
ഇന്ന് ഈ  മുറ്റത്ത്‌ ഞാന്‍ വിരിഞ്ഞത്
നീ കാണുന്നില്ലേ
നീ അരികിലൂടെ പോകുമ്പോള്‍
എന്നെയൊന്നു നോക്കിയിരുന്നെങ്കില്‍
ഒന്ന് തൊട്ടിരുന്നെങ്കില്‍
എന്റെ ജന്മം സഫലമായേനെ

ഒടുവില്‍ നീയെന്നെ അറുത്തെടുത് ചുംബിച്ച്
എന്റെ ഹ്രദയമാണെന്ന് മൊഴിഞ്ഞു
കാമുകനുനെരെ നീട്ടുമ്പോള്‍,
അവന്‍ അത് ഹ്രദയത്തില്‍ ഏറ്റുവാങ്ങുമ്പോള്‍
കഥയറിയാതെ ആയിരം കാമുക ഹ്രദയങ്ങള്‍
പനിനീര്‍പ്പൂവായി വിരിയുവാന്‍ വെമ്പുകയായിരുന്നു

മിനി ചാക്കോ പുതുശ്ശേരി.

6 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായി എഴുതി ...
ഹൃദയത്തില്‍ ചേര്‍ത്ത് വെക്കാന്‍ ഒരായിരം പനീര്‍ പൂവുകളും
തുമ്പപൂ നൈര്‍മല്യമുള്ള ഓണാശംസയും

കരയാത്തസൂര്യന്‍ said...

താങ്ക്സ് നിധീഷ്‌...ഓണാശംസകള്‍..!

Satheesan OP said...

നന്നായി ..ഓണാശംസകള്‍

ajith said...

മിനിയ്ക്ക് ഓണാശംസകള്‍

ഹൃദയം എന്നെഴുതാന്‍ Hഉം Rഉം ടൈപ്പ് ചെയ്തിട്ട് Shift+6(ന്യൂമെറിക് പാഡിലെ 6 അല്ല, കീബോര്‍ഡിലെ 6) അടിച്ചാല്‍ “ഹൃ” വരും കേട്ടോ

കരയാത്തസൂര്യന്‍ said...

താങ്ക്സ് ഓണാശംസകള്‍ സതീസന്‍ .

കരയാത്തസൂര്യന്‍ said...

അജിത്‌ ചേട്ടാ താങ്ക്സ് ...ഓണാശംസകള്‍!