Wednesday, October 3, 2012

എന്‍റെ തലയിണ

കുഞ്ഞുനാളിലെ 
കുഞ്ഞുടുപ്പുകള്‍ 

അമ്മ എനിക്കായി തുന്നിയ 

തലയിണയുടെ ഉള്ളില്‍
അത് സൂക്ഷിക്കപ്പെട്ടിരുന്നു...

അന്നത്തെ ദാരിദ്രം സമ്മാനിച്ച 

ഓര്‍മ്മകളാണ് ഈ തലയിണ 

അതില്‍ മുഖം ചേര്‍ത്താണ് 

ഇന്നുവരെ ഉറങ്ങിയിരുന്നത്

കരയുമ്പോള്‍ കണ്ണീരോപ്പി 
കൂട്ടയെന്നും എന്‍റെ തലയിണ 

സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നതും 
സ്വപ്നം കാണാന്‍ പഠിപ്പിച്ചതും 
എന്‍റെ തലയിണ 

എന്നെ മാറോടു ചേര്‍ത്ത് 
സ്നേഹിച്ചു ആശ്വസിപ്പിച്ചു 
എന്‍റെ തലയിണ 



ഇന്ന് കാലം മാറി 

പക്ഷെ ഓര്‍മ്മകള്‍ നിറച്ച 
ആ തലയിണ മാറാന്‍ 
എനിക്ക് മനസ്സുവന്നില്ല

മൃദുലമായ പഞ്ഞി തലയിണയേക്കാള്‍ 

എനിക്കിഷ്ട്ടം
എന്‍റെ കുഞ്ഞുടുപ്പുകള്‍ നിറച്ച
ഈ തലയിണയാണ് 
അതില്‍ മുഖമമര്‍ത്തി കിടക്കാനാണ് 
എനിക്കിഷ്ട്ടം. 



7 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓര്‍മ്മകള്‍ പോലെ ഈ വരികള്‍

Arun Kumar Pillai said...

എനിക്കുമുണ്ടായിരുന്നു ഒരു തലയിണ ഇതേ പോലെ.. :)

Unknown said...

പ്രിയ മിനി മാം,

മനസ്സുകൊണ്ട് ഒരു കുഞ്ഞായി മാറാന്‍ കഴിയുക വളരെ ഭാഗ്യമാണ്. അതുപോലെ ആ തലയിണയും ഒരു ഭാഗ്യം തന്നെ. നന്നായി എഴുതി ആശംസകള്‍

സ്നേഹത്തോടെ,
ഗിരീഷ്‌

aswathi said...

കവിത നന്നായി. ആശംസകള്‍.

വിനോദ് said...

nostalgic feelings! കവിത കൊള്ളാം കേട്ടോ .........

റിനി ശബരി said...

ഓര്‍മകള്‍ ഉറങ്ങുന്ന തലയിണയില്‍
മുഖം ചേര്‍ത്തുറങ്ങാന്‍ ..
തഴുകിയുറക്കും കിനാവുകളില്‍
നോവെങ്കിലും , ആ ബാല്യകാലത്തേ വിരുന്നൂട്ടാന്‍ ..

കരയാത്തസൂര്യന്‍ said...

എല്ലാ കൂട്ടുകാര്‍ക്കും നന്ദി .....വീണ്ടും വരിക...