Saturday, December 8, 2012

ഒരു ചെറിയ സങ്കടം

ഞാന്‍ ഒരു ചെറിയ സങ്കടം പറയുകയാണ്‌ ....ഞങ്ങളെപ്പോലെ വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ ഒരുപാട് പേര്‍ ഉണ്ട് കുറച്ചു മനുഷ്യരെ കണ്ടു സംസാരിക്കാനും കുറച്ചു നേരം അവരോടൊപ്പം കഴിയാനും ഞങ്ങള്‍ക്കും കൊതിയുണ്ട് ......പിന്നെ പള്ളിയില്‍ പോകാനും ഒക്കെ ആഗ്രഹം
 ഉണ്ട്....ഞങ്ങള്‍ക്ക് പള്ളിയില്‍ പോകാന്‍ പറ്റും പക്ഷെ പള്ളിയുടെ വലിയ നടകള്‍ കയറി അകത്തു കടക്കണമെങ്കില്‍ മൂന്നു പേരുടെ എങ്കിലും സഹായം വേണം ......ഞാന്‍ ശ്രദ്ധയില്‍ പെടുത്തുന്നത് പള്ളികള്‍ പണിയുമ്പോള്‍ അവിടെ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് മറ്റുള്ളവരുടെ സഹായം ഇല്ലാതെ വീല്‍ചെയര്‍ പള്ളിയില്‍ കയറ്റാന്‍ ഉള്ള സൗകര്യം ചെയ്തു തരണം എന്നാണു .....പള്ളികള്‍ പണിയുമ്പോള്‍ ആരോഗ്യമുള്ളവര്‍ക്ക് മാത്രം അല്ല ഞങ്ങളെപ്പോലെയുള്ളവര്‍ക്കും പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ചെയ്തു തന്നൂടെ??
ഇതിപ്പോള്‍ പള്ളിവരെ ചെന്നിട്ട് അകത്തു കയറാന്‍ പറ്റാതെ പള്ളിയ്ക്ക് പുറത്തു ഇരിക്കേണ്ട അവസ്ഥയാണ്.....
"ആരോഗ്യം ഉള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം" എന്ന് പറഞ്ഞു ദൈവം വിളിചിട്ടുണ്ടല്ലോ ഞങ്ങളെ പക്ഷെ ആ സന്നിധിയില്‍ ചെന്നിട്ട് പുറത്തു ഇരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ്.....വിദേശ രാജ്യങ്ങളില്‍ ഒക്കെ ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് എവിടെയും പരസഹായം കൂടാതെ കയറാന്‍ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു...എല്ലാ പൊതു സ്ഥാപനങ്ങളിലും വീല്‍ചെയര്‍ കയറ്റാന്‍ ഉള്ള സൗകര്യം ഒരുക്കിയാല്‍ നന്നായിരുന്നു.....ഞങ്ങള്‍ ഇങ്ങിനെ ഒരു സമൂഹം ഇവിടെ ജീവിക്കുന്നുണ്ട് .....ഓരോ കാര്യങ്ങള്‍ക്കായി ഞങ്ങള്‍ക്കും പൊതു സ്ഥാപനങ്ങളില്‍ പോകേണ്ടാതായിട്ടുണ്ട് അധികാരികളും ബന്ധപ്പെട്ടവരും ഇത് ഗൌരവമായി കാണണമെന്ന് അപേക്ഷിക്കുന്നു .....
ഇവിടെ പണിയുന്ന പള്ളികളില്‍ എങ്കിലും ഇതിനുള്ള സൗകര്യം ചെയ്തു തരണം എന്ന് അപേക്ഷിക്കുകയാണ്.....ദയവു ചെയ്തു പിതാക്കന്മാരും വികാരിയച്ചന്മാരും വിവിധ സംഘടനാപ്രവര്‍ത്തകരും എല്ലാം ഇതിനു മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ...ഇങ്ങിനെ ഒരു കുറിപ്പ് എഴുതാന്‍ ഉണ്ടായ സാഹചര്യവും പള്ളിയ്ക്ക് അകത്തു കയറാന്‍ കഴിയാതെ ഉണ്ടായ വിഷമങ്ങളും മനസ്സിലാക്കുമെന്ന് കരുതട്ടെ.....സ്നേഹപൂര്‍വ്വം

5 comments:

ഇ.എ.സജിം തട്ടത്തുമല said...

ഈ ചെറിയ സങ്കടത്തെ വലിയ സങ്കടമായി കണ്ട് അതിൽ പങ്കുചേരുന്നു. തികച്ചും ന്യായമായ ആവശ്യം. പള്ളിയിൽ മാത്രമല്ല എല്ലാ പൊതു കെട്ടിടങ്ങളിലും ഈ ആവശ്യം പരിഗണനാർഹമാണ്.

കരയാത്തസൂര്യന്‍ said...

നന്ദി വായനയ്ക്കും അഭിപ്രായത്തിനും .....ഇത് കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുമല്ലോ.....ഞങ്ങളെപ്പോലെ ഒരു സമൂഹം ഇവിടെയുണ്ട് ഞങ്ങള്‍ക്കും പൊതു ആവശ്യങ്ങക്കായി പോകേണ്ടാതായിട്ടുണ്ട് ഇത്രയും പൈസ മുടക്കി ചെയ്യുന്ന പൊതു കെട്ടിടങ്ങളില്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് കൂടി ഒരു സൗകര്യം ചെയ്തു തരാന്‍ അഭ്യര്‍ത്ഥിക്കുന്നു.....ഇത് കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുമെന്ന് വിശ്വസിക്കുന്നു....

Aneesh chandran said...

ഇതൊരു ഓര്‍മ്മപെടുത്തല്‍ ആണ്.തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട വിഷയം.

പ്രവാഹിനി said...

പള്ളിലച്ചനോട് പറഞ്ഞാല്‍ അവിടെ ഒരു റാംമ്പു നിര്‍മ്മിച്ചു തരില്ലേ. പിന്നെ പൊതു സ്ഥാപനങ്ങളില്‍ വീല്‍ ചെയര്‍ പോകുന്നതിനു വേണ്ട സൌകര്യം ഒരുക്കുന്നതിനുള്ള നടപടിയെടുക്കണമെന്നു സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പരിഗണിക്കും എന്നു പ്രതീക്ഷിക്കാം

മനോജ് ഹരിഗീതപുരം said...

പ്രിയ സഹോദരീ.....ആഗ്രഹം സഫലീകരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....