Saturday, February 9, 2013

നാവ്....!!!



ഒരു നിമിഷത്തില്‍ അനുഗ്രഹവും

 മറു നിമിഷത്തില്‍ ഉഗ്രശാപവും 
മൊഴിയുന്നതോരെ നാവ് തന്നെ

നാമം ജപിക്കുന്ന നാവ്‌

മധുരമായ്‌ പാടുന്ന നാവ്
സന്തോഷമരുള്ളുന്ന നാവ്
സാന്ത്വനമേകുന്ന നാവ്
ഇരുതലവാളിനെ തോല്‍പ്പിക്കുമാറ്
സംഹാരതാന്ധവമാടുന്ന നാവ്‌

തീയാണ് നാവ് 

സകലവും ചുട്ടെരിച്ചീടുന്ന തീക്കാറ്റാണ് നാവ്
വാളൊന്നു തൊട്ടാല്‍ ചോര പൊടിയും
 നാവൊന്നു ചുഴറ്റിയാല്‍ ഹൃദയം മുറിയും 
ഒരു ചാന്‍  വരുന്നോരീ ആയുധം 

അരിഞ്ഞു തള്ളിയതെത്ര ജീവിതങ്ങളെ

8 comments:

ajith said...

നാവിനേയോ ആര്‍ക്കും മെരുക്കാവതല്ല

Unknown said...

ചട്ടുകം പഴുപ്പിച്ചു വെച്ചാല്‍ മതി എന്നാണ് പഴമക്കാര്‍ പറയുന്നത്..!!

Unknown said...

പ്രിയപ്പെട്ട ചേച്ചി,
നാവില്‍ മധുരം നിറഞ്ഞിടട്ടെ.,
നറുതെനിന്‍ മുത്തു പൊഴിച്ചിടട്ടെ,
അത് അന്യര്‍തന്‍ കര്‍ണനാളങ്ങളില്‍
അമൃത് പോല്‍ വന്നു പതിച്ചിടട്ടെ.
കവിത നന്നായിട്ടുണ്ട്. ഇഷ്ടമായി.
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്‌

Unknown said...

നാവിന്റെ നീളമാണു വാക്കിന്റെ വലുപ്പം.

Aneesh chandran said...

കയ്യ് വിട്ട ആയുധവും വാവിട്ട വാക്കും.

ജിജോ വളഞ്ഞവട്ടം said...

വാളൊന്നു തൊട്ടാല്‍ ചോര പൊടിയും
നാവൊന്നു ചുഴറ്റിയാല്‍ ഹൃദയം മുറിയും
നല്ല പ്രയോഗം.....ആശംസകള്‍.

ജിജോ വളഞ്ഞവട്ടം said...
This comment has been removed by the author.
റിനി ശബരി said...

ഇരുതല മൂര്‍ച്ചയുള്ള ഒന്നു തന്നെ നാവ് ..
സൂക്ഷിച്ച് പ്രയൊഗിച്ചാല്‍ ഉപകാരപ്രദവും
എന്നാല്‍ ചെറിയ അശ്രദ്ധ ചോരയും പൊടിക്കും ..
ഉന്നതിയിലെത്തിക്കാനും , താഴേക്ക് തള്ളുവാനും നാവിന് കഴിവുണ്ട് ..
എളുപ്പത്തില്‍ ഉപയോഗിക്കാനാവുമെന്നത് കൊണ്ട് തന്നെ
അതിന്റെ വരും വരായ്കകള്‍ ആലൊചിക്കാതെയാവാം
ഒരൊ അബദ്ധ മൊഴികളും ഉണ്ടായി പൊകുന്നത് ..
നന്നായീ എഴുതുയേട്ടൊ .. സ്നേഹപൂര്‍വം