Sunday, March 17, 2013

ഈറന്‍ സന്ധ്യ





കുളികഴിഞ്ഞു  
ഈറന്‍ തുള്ളികള്‍ 
ഇറ്റുവീഴുന്ന 
മുടികളും 
ചുളിവു വീണ 
കൈകളും 
നിര്‍മ്മലമായ 
മനസ്സുമായ് 

ജീവിത
സായഹ്നസന്ധ്യകളില്‍ 
നിലവിളക്കിന്‍ മുന്‍പില്‍ 
കൈകൂപ്പി കണ്ണടച്ച് 
മനസ്സാം അമ്പലത്തില്‍ 
ഭഗവാനെ കണ്ടു  

മനസ്സില്‍ നിറയെ 
ഭക്തിതന്‍ പൂക്കളും 
ചുണ്ടില്‍ 
നാമജപവുമായ് 
അമ്മെനാരായണ 
ദേവിനാരായണ 
മന്ത്രം ജപിച്ചു ...
ഈറന്‍ സന്ധ്യയില്‍ 
പൂമുഖത്തിരിക്കുന്ന 
മുത്തശ്ശിയമ്മയോടൊപ്പം 
കുഞ്ഞിളംകാറ്റും 
ഈറന്‍ മേഘവും 
കുഞ്ഞാറ്റ കിളികളും 
ജപമന്ത്രം ഈണത്തില്‍ 
ഏറ്റുചൊല്ലി 


കുഞ്ഞിളം 
കൈകള്‍ കൂപ്പി 
മുത്തശിയമ്മയോടൊപ്പം 
ഐശ്വര്യം നിറച്ചു 
നന്മതന്‍ തിരിയിട്ട 
നിറദീപത്തിനു മുന്‍പില്‍ 
വട്ടമിട്ടു ഇരുന്നു 
നാമം ജപിച്ച ത്രിസന്ധ്യകള്‍ 
ഇന്ന് ഓര്‍മ്മ മാത്രമായ്

7 comments:

സൗഗന്ധികം said...

വളരെ നല്ല കവിത.

ദൈവം കാവലുണ്ട്.

കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.

ശുഭാശംസകൾ....

Cv Thankappan said...

നന്മകള്‍ പുലരട്ടെ
സൌഭാഗ്യം ലഭ്യമാകട്ടെ
ആശംസകളോടെ

ajith said...

നന്മയുടെ ഇന്നലെകള്‍.

നാളെയും നന്മകള്‍ക്കായി കാത്തിരിയ്ക്കാമല്ലോ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ നല്ല കവിത.
ആശംസകളോടെ

റിനി ശബരി said...

ഇന്നിന് നഷ്ടമാകുന്ന നന്മകളുടെ കാഴ്ചകള്‍ ...
മുത്തശ്ശിമ്മാര്‍ക്ക് പൊലും സമയമില്ലാ കാലം
സീരിയലും , അണുകുടുംബങ്ങളും കട്ടെടുക്കുന്ന
സന്ധ്യാനാമവും , സ്തുതികളും അന്യം നില്‍ക്കുന്ന
ഗൃഹാതുരമായ ചിത്രമായി മാറുന്നു ............
മനസ്സിലെങ്കിലും ആ നന്മ വിളക്കുകള്‍ കെടാതിരിക്കട്ടെ ..
സ്നേഹപൂര്‍വം.......

Aneesh chandran said...

പഴമയുണ്ട്..മനോഹാരിതയുണ്ട് ...ഭക്തിയുണ്ട് .നന്മയുണ്ട്

aswathi said...

നല്ല കവിത... ആശംസകള്‍