Wednesday, May 1, 2013

ഹൃദയം അറിയുന്നുണ്ടോ.


.

പലവട്ടം കാതുകള്‍ കേട്ടതും 

കണ്ണുകള്‍ കണ്ടതും ഹൃദയം 
അറിഞ്ഞിരുന്നില്ല .....

സ്നേഹിക്കാന്‍ ഒരാളുണ്ടാവുക 

എന്നാണു ഹൃദയം കാത്തിരിക്കുന്നത്, 
കൊതിക്കുന്നത് ....
ഓരോ തുടിപ്പിലും 
അലിയുന്ന സ്നേഹത്തിനായി .....
അലിഞ്ഞു അലിഞ്ഞു ഒന്നായ്‌ 
ചേരുന്ന നിത്യസ്നേഹത്തിനായി ....

കണ്ണുകള്‍ അടച്ചു 

ഒരു നിമിഷം ചിന്തിക്കുക 
കണ്ണുകള്‍ കണ്ടതും,
കാതുകള്‍ കേട്ടതും 
ഹൃദയം അറിയുന്നുണ്ടോ ??

അല്ലെങ്കില്‍ നാളെ 

ഹൃദയം നമ്മെ പഴിപറയും 
നീ കേട്ടതും കണ്ടതും 
നിന്റെ മാത്രം ഇഷ്ട്ടങ്ങള്‍ ആയിരുന്നു 
അവയില്‍ ഒന്നുപോലും 
ഞാന്‍ അറിഞ്ഞിരുന്നില്ല എന്ന്......

നമ്മുടെ ജീവനായ്‌ 

ഓരോ നിമിഷവും 
നമുക്കായ് തുടിക്കുന്ന ഹൃദയം
നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും 

അറിയാതെ പോകരുത്....

നമ്മള്‍ കാണുന്നത് 

ഹൃദയം അറിഞ്ഞാല്‍
അത് നന്മ്കള്‍ ആയിരിക്കും .......

കേള്‍ക്കുന്നത് എല്ലാം 

ഹൃദയഗീതങ്ങള്‍ ആയിരിക്കും...
ഹൃദയതാളത്തില്‍ 

ജീവിതം ധന്യമാകും ...!!

അപ്പോള്‍ ഇന്നുമുതല്‍ 

ഹൃദയം കൊണ്ട് കേള്‍ക്കാം....
ഹൃദയം കൊണ്ട് കാണാം...... 

7 comments:

ajith said...

ഹൃദയം അറിയുന്നുണ്ടെല്ലാം

Cv Thankappan said...

ഹൃദയതാളം......
ആശംസകള്‍

റിനി ശബരി said...

കാഴ്ചയും , കേള്‍വിയും
ഹൃദയമറിയട്ടെ ....
അവിടെ എത്തിപെടാതെ പൊകുന്നതിലാകാം
തിന്മയുണ്ടാകുക ...
ഹൃദയമറിഞ്ഞ ഒരൊന്നും നന്മയില്‍ പുലരട്ടെ ...
സ്നേഹാശംസകള്‍ ..

സൗഗന്ധികം said...

ഇനിയെല്ലാം ഹൃദയമറിയട്ടെ..

നല്ല കവിത

ശുഭാശംസകൾ...

ചന്തു നായർ said...

ഹൃദയം കൊണ്ടെഴുതിയ കവിത

AnuRaj.Ks said...

സുവിശേഷ പ്രസംഗം പോലെ തോന്നുന്നല്ലോ....

grkaviyoor said...

മനോഹരം