Saturday, August 24, 2013

വിസ്മയം

പച്ചിലക്കുലകള്‍ക്കിടയില്‍ 
ഇരുന്നൊരു മഞ്ഞയില 
വിടപറയാന്‍ കഴിയാതെ 
വിഷമിച്ചോരിലയെ
തഴുകി കൂടെ കൊണ്ടുപോയി 
ഒരു തെമ്മാടിക്കാറ്റ്‌ 


ഒരു മണല്‍ത്തരിയുടെ 
പ്രണയത്തില്‍ 
കൊഴിഞ്ഞുകൊണ്ടിരിക്കുന്നൊരു 
പനിനീര്‍പ്പൂവ്

മണ്ണിനെ തൊടാന്‍
മടിയുള്ള
ഇലകള്‍ക്കും പൂക്കള്‍ക്കും
മണ്ണിന്‍റെ മാറില്‍ വിശ്രമം

വിണ്ണില്‍ നിന്നും
ഭൂമിയെ പ്രണയിച്ചു
മഴത്തുള്ളിയ്ക്കൊപ്പം
ഒളിച്ചോടിയ മേഘങ്ങള്‍
ധരണിയുടെ മിഴികളില്‍
കണ്ടതും വിണ്ണിനെ തന്നെ

നിലാവിനായ്‌ മാത്രം
ജാലകവാതില്‍
പാതിതുറന്നൊരു നിശാഗന്ധി

വെയിലിന്‍റെ വര്‍ണ്ണങ്ങള്‍ ചാലിച്ച്
അരുണന്‍ എഴുതുന്നു
നിഴല്‍ച്ചിത്രം

5 comments:

ajith said...

വിസ്മയം സര്‍വേശ്വരാ!!!

സൗഗന്ധികം said...

വിസ്മയക്കാഴ്ച്ചകൾ

നല്ലാ കവിത

ശുഭാശംസകൾ...

Cv Thankappan said...

നല്ല വരികള്‍
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് ജീവിതം.

Aneesh chandran said...

പഴുത്തയില വീഴുമ്പോള്‍ പച്ചയില ചിരിക്കും...അത് പിന്നീടൊരിക്കല്‍ ആവര്‍ത്തിക്കും