
മനസിലിരുന്നൊരു വിഷുപക്ഷി പാടി
ഉണ്ണികിടങ്ങാള്‍ കണി കാണുവാനായി
സ്വര്‍ണ്ണപൂക്കള്‍ സ്വന്തമാക്കിടുന്നു
മേട കാറ്റില്‍ കൊഴിയുന്ന പൂക്കള്‍
ഭൂമി ദേവിയെ മഞ്ഞപ്പട്ട് ചാര്‍ത്തി
ഇന്നിതാ വിഷു വരും മുന്‍പ്
പൂക്കുന്നു കണികൊന്നകളെല്ലാം
കാലം തെറ്റി പൂത്ത കണിക്കൊന്ന പൂക്കളെ
മേട മാസത്തിലെ വിഷുവിനെ മറന്നുവോ
വിഷുപക്ഷിതന്‍ പാട്ടും മറന്നുവോ
കണിക്കൊന്ന പൂക്കുന്ന കാലം മറന്നുവോ
വിഷു വരുമ്പോള്‍ കാണികാനുവാനായി
കണികൊന്ന പൂവിനായ്
ഓടുന്നു ഉണ്ണി കിടാങ്ങളും തരുണി മണികളും
കണിക്കൊന്ന പൂക്കളെ മാത്രം
കണികാണാന്‍ പോലും കാണാതെയായി
മിനി പുതുശ്ശേരി
2 comments:
വിഷുപക്ഷി പുതിയ പ്രതീക്ഷയുമായ് ഇനിയും പറന്ന് വരട്ടെ ... പ്രതീക്ഷ ആതാണ് ജീവിതത്തില്‍ പ്രത്യാശ നല്‍കുന്നത് ... കവിത നന്നായി ... അഭിനന്ദനങ്ങള്‍ ....
നന്ദി PARASPARAM (പരസ്പരം )
Post a Comment