Friday, April 20, 2012

ഒരു കഥ പോലെ....

"അമ്മെ ഓടിവാ"
ചിന്നുവിന്റെ കരച്ചില്‍ കേട്ടാണ് അമ്മു ഓടിവന്നത്.
"എന്താ കുട്ടി കിടന്നു ഒച്ചയിടുന്നെ..?"
"അമ്മെ ദെ ഉണ്ണിയേട്ടന്‍ ചാമ്പമരത്തില്‍ നിന്നും വീണു"
ചിന്നു ഉണ്ണിയെ ചൂണ്ടിയിട്ട് പറഞ്ഞു.
"അയ്യോ മോനെ എന്ത്പറ്റിയട നിനക്ക് ഉണ്ണി എഴുന്നെല്‍ക്കട മോനെ.."
അമ്മു ഉണ്ണിയെ കുലുക്കി വിളിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു.
"എങ്ങിനെയാടി വീണത്‌ ഞാന്‍ പറഞ്ഞിട്ടുണ്ട് മരത്തില്‍ കയറരുതെന്ന് ...എന്റെ ഈശ്വര എന്റെ ഉണ്ണിയ്ക്ക് എന്തുപറ്റി "
അമ്മു പരിഭവം പറഞ്ഞു കരഞ്ഞു കൊണ്ട് അടുതവീട്ടിലെയ്ക്ക് ഓടാന്‍ തുടങ്ങി
"അമ്മെ വേഗം വാ ഉണ്ണിയേട്ടന്‍ എഴുന്നേറ്റു "
ചിന്നു പിന്നെയും ഉറക്കെ വിളിച്ചു.
ഓടിവന്ന അമ്മു കണ്ടത് ചാമ്പമരത്തില്‍ കയറിയിരുന്നു ചിരിക്കുന്ന ഉണ്ണിയെ ആണ്.അമ്മു നെഞ്ചില്‍ കൈ വച്ച് നെടുവീര്‍പ്പിട്ടു.
"നിന്നോട് ഞാന്‍ പറഞ്ഞതാ മരത്തില്‍ കയറരുതെന്ന് നിന്നെ ഇന്ന് ഞാന്‍...."
അമ്മു ചാമ്പമരത്തില്‍ നിന്നും ഒരു വടിയോടിച്ചു ഉണ്ണിയ്ക്ക് നേരെ വീശി. അവന്‍ അമ്മയുടെ വടിയെതാത്ത ചില്ലയില്‍ വലിഞ്ഞു കയറി നിന്ന്
അമ്മയെ വെല്ലുവിളിച്ചു .
"അമ്മെ ഇങ്ങോട്ട് കയറിവാ അമ്മെ..അമ്മയ്ക്ക് എന്നെ തല്ലാന്‍ കിട്ടുല്ല.."
ഉണ്ണിയെ കിട്ടാത്ത ദേഷ്യത്തില്‍ അമ്മു ചിന്നുവിന്റെ നേരെ തിരിഞ്ഞു .
"കൊച്ചു കുട്ടിയാന്ന പെണ്ണിന്റെ വിചാരം വയസ്സ് പതിനാറു കഴിഞ്ഞു ...ചമ്പമരത്തില്‍ കയറാന്‍ നടക്കുന്നു....നീയാണ്  ഈ ചെക്കനെ കൂടി ചീത്തയാക്കുന്നെ...നിനക്കാണ് രണ്ടു തരേണ്ടത്‌..."
അമ്മു ചിന്നുവിന്റെ മുട്ടിനു താഴെ വടി വീശി.അവളുടെ നീളന്‍ പാവാടയില്‍ തട്ടി വലിയ ഒച്ച കേട്ടതല്ലാതെ ചിന്നുവിനെ വടി തൊടുക പോലും ചെയ്തില്ല.
"ഉണ്ണിയേട്ട ഈ അമ്മ എന്നെ തല്ലുന്നു..."
ചിന്നു കൊഞ്ചലോടെ പറഞ്ഞു.
"സാരമില്ല മോളെ വെറുതെ കിട്ടിയതല്ലേ രണ്ടു കൈയും നീട്ടി മേടിച്ചോ നീ "
ഉണ്ണി അവളെ കളിയാക്കി ചിരിച്ചു.
"ദൈവമേ എന്റെ കഞ്ഞിയിപ്പോള്‍ വെന്തു കരിഞ്ഞു കാണും "
അമ്മു വടി വലിച്ചെറിഞ്ഞിട്ട്‌ അടുക്കലയിലെയ്കോടി.
"അമ്മെ കഞ്ഞിയില്‍ കുറച്ചു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തോ ഉച്ചയ്ക്ക്  നമുക്ക് അരിപായാസം ആക്കാം"
ഉണ്ണി മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു.
"ഉണ്ണിയേട്ട ഞാനും കയറി വരട്ടെ"
ചിന്നു വിളിച്ചു പറഞ്ഞു.
"താഴെ നില്‍ക്കടി മരംകേറി പെണ്ണുങ്ങള് മരം കേറുന്നോ ചവിട്ടി താഴെയിടും ഞാന്‍"
ഉണ്ണി ഒരു കുല ചാമ്പയ്ക്ക അവളുടെ ദേഹത്തേയ്ക്ക് എറിഞ്ഞിട്ടു.
"മതിയോടി"
ഉണ്ണി വിളിച്ചു ചോദിച്ചു.
"ഇത് എനിക്ക് മാത്രം ആയുള്ളൂ ഉണ്ണിയേട്ടന് വേണമെങ്കില്‍ ഇനിയും പറിച്ചോ"
ചാമ്പയ്ക്ക മുഴുവന്‍ പാവടയിലാക്കി അവള്‍  വിളിച്ചു പറഞ്ഞു.
"ഹോ എടി പെണ്ണെ നീ വയറിളകി കിടക്കരുത് ...ഇങ്ങനെ ഒരു ചാമ്പയ്ക്ക ഭ്രാന്തി .."
ഉണ്ണി പതുക്കെ താഴെയിറങ്ങി.
"ആട്ടെ ഇത് മുഴുവനും എന്ത് ചെയ്യാനാ പ്ലാന്‍"
ഉണ്ണി ചോദിച്ചു.
"ഉപ്പും കൂട്ടി തിന്നാം ഉണ്ണിയേട്ട"
"ആ ബെസ്റ്റ് ആണ് വയറിളകാന്‍ "
അവന്‍ ഉറക്കെ ചിരിച്ചു.
"പോ അവിടുന്ന് "
ചിന്നു ഉണ്ണിയെ പിടിച്ചു തള്ളി.
"എടി നന്ദി കേട്ടവളെ നാളെയും നീ വരും ചാമ്പയ്ക്ക പറിക്കാന്‍ പറഞ്ഞു"
ഉണ്ണി അവളുടെ തോളത് ഒരു ഇടി കൊടുത്തു.
"അത് നാളെയല്ലേ നാളെ എന്റെ ഉണ്ണിയേട്ടന്‍ തന്നെ പറിച്ചു തരുമല്ലോ.."
 "നാളെ നിന്റെ കെട്ടിയോന്‍ പറിച്ചു തരും ഞാന്‍ ചാമ്പമരത്തില്‍ കയറ്റം നിറുത്തി"
"ചിന്നു ദാ  നോക്കിയേ പേരമരത്തില്‍ തത്ത"
പറഞ്ഞത് ഉണ്ണി ഓടി പേരയുടെ ചുവട്ടിലെത്തി.
ചിന്നു ഓടിയെതിയപ്പോഴെയ്ക്കും തത്ത പറന്നു പോയി.
"അയ്യോ ഞാന്‍ കണ്ടില്ല ഉണ്ണിയേട്ട"
ചിന്നുവിന്റെ മുഖം വാടി.
"സാരമില്ല നമുക്ക് വലയിടാം തത്തയെ കിട്ടും നീ വാ അമ്മോട് പറയല്ലേ "
രണ്ടു പേരും കൂടെ പതുങ്ങി പതുങ്ങി ചായ്പ്പില്‍ എത്തി കൊപ്ര ഉണക്കുമ്പോള്‍ കാക്ക കൊണ്ട് പോകാതെ ഇടുന്ന വലയുണ്ട് അവിടെ അത് ഉണ്ണി മടക്കിയെടുത്തു പേരയുടെ ചുവട്ടിലെത്തി വല തത്ത കൊത്തിയ പേരയ്ക്ക ഉള്ള ചില്ലയില്‍ വിരിച്ചിട്ടു.
"വാ പോകാം ഇനി രാവിലെ നോക്കാം തത്ത കുടുങ്ങിയിട്ടുണ്ടാകും"
ഉണ്ണി പറഞ്ഞു.....
..............................അത്താഴം കഴിഞ്ഞു പാത്രത്തില്‍ വിരലുകൊണ്ട് ചിത്രം വരച്ചിരിക്കുന്ന ചിന്നുവിനെ നോക്കി അമ്മു പറഞ്ഞു.
"ഉണ്ട് കഴിഞ്ഞെങ്കില്‍ കൈ ഉണകാതെ പോയി കഴുക് പെണ്ണെ"

ചിന്നു ഉണ്ണിയെ നോക്കി അവളുടെ പതിവ് കിട്ടിയില്ല അതാണ് ആ നോട്ടത്തിന്റെ അര്‍ഥം.......എന്നും ഉണ്ണിയുടെ പങ്കു ഒരു ഉരുള ചോറ്  അത് അവന്‍ അവളുടെ കൈയില്‍ കൊടുത്താല്‍ പോര വായില്‍ കൊടുക്കണം അത് കിട്ടിയാലേ അവള്‍ ടേബിളില്‍ നിന്നും എന്നീക്കു.
"എന്റെ ഉണ്ണി നീയത് അങ്ങ് കൊടുക്ക്‌ പെണ്ണിന്റെ കൈ ഉണങ്ങുന്നു.."
"അവള്‍ കുറച്ചു നേരം അവിടെ ഇരിക്കട്ടെ അമ്മെ.."
ഉണ്ണി ചിരിച്ചു.
"കെട്ടിച്ചു വിട്ടാല്‍ എനിക്ക് പണിയാകുമല്ലോ അമ്മെ .....എടി കല്യാണം കഴിഞ്ഞാല്‍ നിനക്ക് എങ്ങിനെ എന്നും എന്റെ പങ്കു കിട്ടും ....ഈ ശീലങ്ങള്‍ ഒക്കെ മാറ്റികോട്ടോ പെണ്ണെ നീയിപ്പോള്‍ കൊച്ചു കുട്ടിയല്ല........"
ഉണ്ണി ഒരു ഉരുള ചോറ് ഉരുട്ടി അവളുടെ വായില്‍ കൊടുത്തു അവള്‍ ഒരു കുഞ്ഞിനെപോലെ കഴിക്കുന്നത്‌ കണ്ട അമ്മുവിന്‍റെ കണ്ണ് നിറഞ്ഞു...
ചിന്നുവിന് ഒരു വയസകുന്നതിനു മുന്നേ മരിച്ചതാണ് അവരുടെ അച്ഛന്‍ ...ഒരു അച്ഛന്റെ വാത്സല്യം തന്റെ അനിയത്തികുട്ടിക്ക് കൊടുത്തു അവളെ ലാളിക്കുന്നതാണ് അവളുടെ നാല് വയസ്സ് മാത്രം പ്രായകൂടുതല്‍ ഉള്ള ഉണ്ണി.........ചിലപ്പോഴൊക്കെ അവളുടെ മുടി പിന്നികൊടുക്കുന്നതും മുടിയില്‍ പൂ വച്ച് കൊടുക്കുന്നതും ഒക്കെ അവനാണ്.....
ചിന്നു  കൈ കഴുകി വന്നിട്ട് ആ കൈ ഉണ്ണിയുടെ നേരെ കുടഞ്ഞു ...
"ശെ ഈ പെണ്ണ് "
ഉണ്ണി മുഖം തുടച്ചിട്ടു പറഞ്ഞു
അമ്മു മക്കളുടെ കളിയും ചിരിയും പുഞ്ചിരിയോടെ നോക്കി നിന്നതെയുള്ള്.....

                          
 ( തുടരുന്നു ..... )

ചിന്നു എണീറ്റ്‌ വന്നപ്പോള്‍ കണ്ടത് ഒരു തത്ത കൂടുമായി അമ്മയോട് സംസാരിച്ചിരിക്കുന്ന ഉണ്ണിയെയാണ്...
"തത്തയെ കിട്ടിയോ ഉണ്ണിയേട്ട?"
അവള്‍ ഓടിവന്നു.
" കിട്ടി പെണ്ണെ ദാ നോക്ക് "
അവന്‍ കൂട് ഉയര്‍ത്തി കാണിച്ചു.
"ഹായ് തത്തമ്മ ഇത് പേര് പറയുന്ന തതയാണോ ഏട്ടാ""
അവള്‍ വിരല് കൊണ്ട് കൂടിന്റെ അഴിയിലുടെ കൈ ഇട്ടു തത്തയെ തോണ്ടി.
"അത് തത്തയോട്‌ ചോദിക്കണം പേര് പറയോന്നു"
ഉണ്ണി പൊട്ടി ചിരിച്ചു.
"മന്ദാരത്തില്‍ ഇരുന്ന തത്തയെ കണ്ടപ്പോള്‍ ഒരു ദിവസം ഏട്ടന്‍ പറഞ്ഞല്ലോ അത് സംസാരിക്കുന്ന തത്തയാനെന്നു"
"നമുക്ക് പഠിപ്പിക്കാം പെണ്ണെ നീ ഒന്ന് അടങ്ങു"
ഉണ്ണി തത്തയെ കോലായില്‍ തൂക്കിയിട്ടു.
എന്നും തത്തയോട്‌ കിന്നാരം പറയുകയായിരുന്നു ചിന്നുവിന്റെ പ്രധാന ഹോബി പേരയ്ക്കയും പഴവും എല്ലാം വേണ്ടുവോളം കൊടുത്തിട്ട് പറയും വയറു നിറഞ്ഞില്ലേ ഇനി ചിന്നുവെന്ന് വിളിച്ചേ കിങ്ങിണി....
അവള്‍ തത്തയ്ക്ക് ഇട്ട പേരാണ് കിങ്ങിണി.
ഒരു ദിവസം കിങ്ങനി കിങ്ങനി എന്നെ വിളികേട്ടു ചിന്നു ഉണ്ണിയും തട്ടിയിട്ടു ഓടി 
കിങ്ങിണി കൂട്ടില്‍ കിടന്നു വിളിക്കുന്നതാ...
"ഉണ്ണിയേട്ട ദാ കിങ്ങിണി സംസാരിക്കുന്നു"
ഓടിവന്ന ഉണ്ണി അവളെ കളിയാക്കി ചിരിച്ചു.
"കൊല്ലം അതിനു വിവരം ഉണ്ട് കണ്ടോ നിന്റെ പേര് വിളിച്ചിട്ട് ഗുണമില്ലെന്ന് അതിനു മനസ്സിലായി"
"നന്ദിയില്ലാത്ത സാധനം ഞാന്‍ തന്നത് മുഴുവന്‍ വാങ്ങി തിന്നിട്ടു തന്നത്താന്‍ പേര് വിളിക്കുന്നു.....കിങ്ങിണി എന്ന് വിളിക്കുന്ന പാടില്ലാലോ ചിന്നു എന്ന് വിളിക്കാന്‍ .....ഉണ്ണിയേട്ട ഇവളുടെ പേര് മാറ്റിയാലോ ചിന്നു എന്നാക്കാം...."
അത് കേട്ടതും കിങ്ങിണി കൂട്ടില്‍ കിടന്നു ചിറകടിച്ചു ശബ്ദം ഉണ്ടാക്കി.
"കണ്ടോ അവള്‍ക്കു അത് ഇഷ്ട്ടമാല്ലന്ന കിങ്ങിണി പറയുന്നേ...."
ഉണ്ണി ചിരിച്ചു .
"നീ ഇന്ന് പട്ടിണി കിടക്കു ഞാന്‍ ഇന്ന് ഒന്നും തരൂല്ല .....വേഗം ചിന്നു എന്ന് വിളിച്ചോ...."
ഭീഷിണിയുടെ സ്വരത്തില്‍ പറഞ്ഞു കൊണ്ട് അവള്‍ രണ്ടു കൈയും വീശി അകയ്തെയ്ക്ക് പോയി.
ഉണ്ണി നോക്കി നിന്ന് ചിരിച്ചു.
"ഈ പെണ്ണിന്റെ ഒരു കാര്യം"
അവന്‍ മനസ്സില്‍ പറഞ്ഞു......
.....................................................................................................................................................................................................
....................................വൈകുന്നേരം മൂടി പുതച്ചു കിടക്കുന്ന ചിന്നുവിന്റെ അരികിലിരുന്നു ഉണ്ണി ചോദിച്ചു.
"എന്താ ഇന്ന് നേരത്തെ കിടക്കുന്നെ"
നെറ്റിയില്‍ കൈ വച്ച ഉണ്ണി ഞെട്ടി 
"നന്നായി പനിക്കുന്നുണ്ടല്ലോ എന്തുപറ്റി കുട്ടി?"
"കാലില്‍ ഒരു മുള്ള് കൊണ്ട് ഉണ്ണിയേട്ട "
ക്ഷീണിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു.
"അമ്മെ ഒന്നിങ്ങു വന്നെ"
ഉണ്ണി ആധിയോടെ വിളിച്ചു.
അവന്‍ ചിന്നുവിന്റെ കാലു പരിശോധിച്ച് സംശയത്താല്‍ അവന്റെ നെറ്റി ചുളിഞ്ഞു.
അടുത്ത് അടുത്ത് രണ്ടു പാടുകള്‍ ചുറ്റും കരിനീലിച്ചു കിടക്കുന്നു.
"ഈശ്വര...!!"
ഉണ്ണി നെഞ്ചില്‍ കൈവച്ചു വിളിച്ചു.
ചിന്നുവിനെ വാരിയെടുത്ത് ഓടിയത് മാത്രമേ അവനു ഓര്‍മ്മയുള്ളൂ.
ഹോസ്പിറ്റലില്‍ എത്തിയപ്പോഴേയ്ക്കും അവള്‍ ആകെ വാടി തളര്‍ന്നിരുന്നു................................
..........................ചിന്നു..... ചിന്നു.... കിങ്ങിണി തത്ത ചിറകിട്ടടിച്ചു കരഞ്ഞു...കിങ്ങിണിയുടെ വിളി കേള്‍ക്കാനാവാത്ത ദൂരത്തേയ്ക്ക് കൂടുവിട്ടു പറന്നു പോയിരുന്നു ചിന്നു ..............
....................................................................................................................................................................................................................................................................................
" ഉണ്ണി "
തോളില്‍ കരസ്പര്‍ശമെറ്റപ്പോള്‍ ഉണ്ണി ചിന്തയില്‍ നിന്നുണര്‍ന്നു.
അവന്റെ കൈക്കുള്ളില്‍ അപ്പോഴും ഒരു ഉരുള ചോറ് ബാക്കിയായിരുന്നു ഇനി അത് കഴിക്കാന്‍ തന്റെ അനിയത്തി വരില്ലല്ലോ....
നിറഞ്ഞു തുളുമ്പിയ കണ്ണുകളാല്‍ അവന്‍ അമ്മയെ നോക്കി...അമ്മു സാരി തലപ്പ്‌ കൊണ്ട് മിഴികള്‍ തുടച്ചു .
"അവളിവിടെയുണ്ട്‌ ഉണ്ണി നമ്മളെ വിട്ടു പോകാന്‍ പറ്റുമോ എന്റെ കുട്ടിയ്ക്ക്"
അമ്മു ഏങ്ങലടിച്ചു കരഞ്ഞു.
ഇതു ലോകത്ത് ആയിരുന്നാലും തന്റെ പങ്കു വാങ്ങാന്‍ അവള്‍ എത്തുമെന്ന വിശ്വാസത്തോടെ എന്നും അവള്‍ക്കായി ഒരു ഉരുള ചോറ് അവന്‍ നീക്കിവച്ചു .....
എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ മാലാഖമാരുടെ ലോകത്ത് നിന്നും ഇറങ്ങി വന്നു ഏട്ടനേയും അമ്മയും പറ്റിച്ചു അവള്‍ അത് കഴിക്കുന്നതും സ്വപ്നം കണ്ടു ഉണ്ണി ഉറങ്ങി .....

3 comments:

Raihana said...

nice story :)keep it up

കുര്യച്ചന്‍ said...

സംഭവം കൊള്ളാം പക്ഷേ എങ്ങുമെത്താതെ നിര്‍ത്തികളാഞ്ഞോ എന്നൊരു സംശയം..... അടുത്ത ഭാഗം പോരട്ടെ..... ആശംസകള്‍ ....

റിനി ശബരി said...

തുടരുക കേട്ടൊ ..
ബാല്യത്തിലെപ്പൊഴൊ നഷ്ടമായി പൊയ
കാലവും , അതിലൂടെ പിതാവിന്റെ വാല്‍സല്യം
അകന്നു പൊയ മക്കളുടെ ഉള്ളും ചേര്‍ത്ത്
ഇനിയും എഴുതൂ .. ആ അമ്മയുടെ ഉള്‍കാമ്പിലൂടെ
കഥയിനിയും വികസിക്കട്ടെ ..
വരികള്‍ ലാളിത്യമോടെ മനസ്സിനേ കൂട്ടുന്നുണ്ട്
എങ്ങൊട്ടൊക്കെയോ കൊണ്ടു പൊകുന്നുണ്ട് ..