Friday, July 6, 2012

***സ്പര്‍ശം***




ചലനമറ്റ കാലുകള്‍

മഴപെയ്തു തോര്‍ന്ന ഭൂമിയെ തൊട്ടപ്പോള്‍

ഓര്‍ത്തുപോയി മഴവെള്ളത്തില്‍

ഓടിച്ചാടി കളിച്ച കുട്ടികാലം

അനുസരണയില്ലാത്ത കുഞ്ഞിനെപോലെ

ഭൂമിതന്‍ മാറില്‍ ചവിട്ടിമെതിച്ചപ്പോള്‍

നൊന്തുവോ ഭൂമിമാതാവേ നിന്‍ ഹ്രദയം

ഇന്നെന്‍ പാദങ്ങള്‍ വിറചിടുന്നു

എന്‍ പാദ സ്പര്‍ശനമേറ്റ് വീണ്ടും

നോവുമോ നിന്‍ ഹ്രദയം

മരവിച്ച പാദത്തിന്‍ നനുത്ത സ്പര്‍ശനം

ഭൂമിദേവി ഒരു ചുംബനംപോലെ ഏറ്റുവാങ്ങി

എത്രയോ നാളായ് ഞാന്‍ കൊതിച്ചിടുന്നു

പുതുമണ്ണിന്‍ സുഗന്ധവും തലോടലും

പിരിയാത്ത സ്നേഹത്തിന്‍ അടയാളമായി

കാലടി നിറയെ സുന്ദരി മണല്‍തരികള്‍

കണ്ണാടി തുള്ളികളായ് തിളങ്ങി

വിറയാര്‍ന്ന കൈകളാല്‍ ഒരു പിടി മണ്ണ്

എന്റെ നെഞ്ചോടു ചേര്‍ത്ത് ഞാന്‍

മിഴിനിറഞ്ഞു സ്വരമിടറി മൊഴിഞ്ഞു

ഒരിക്കല്‍ ഞാന്‍ വരും നിന്‍ മാറില്‍ ചേര്‍ന്ന്

നിന്നിലലിയാനായ്

ആറടി മണ്ണിന്റെ അവകാശിയായ്

10 comments:

ajith said...

നന്നായി എഴുതുന്നു വികാരവിചാരങ്ങള്‍. വായിക്കുമ്പോള്‍ തന്നെ അത് മനസ്സിലാകും.

റിനി ശബരി said...

അനിവാര്യമായ ചിലതിനേ മാറോടണക്കുക ..
ജീവിതം അതു തന്നെയാണ് ..
ജീവിച്ച് തീര്‍ക്കാതെ പിന്നെ ..
ആ അമ്മക്ക് ഒരിക്കലും നൊന്തു കാണില്ല
ആ പിഞ്ചു കാലടികള്‍ കൊണ്ട് ..
പക്ഷേ ഈ കുഞ്ഞു മനസ്സിനേ വേദനിപ്പിക്കാതിരിക്കനാവണം ..
എഴുതിയതില്‍ വച്ചേറ്റം നന്നായി തൊന്നി .. തെളിഞ്ഞു വരുന്നു ..
അക്ഷരങ്ങളിലേക്ക് ചിന്തകളുടെ ആഴങ്ങള്‍ .. എഴുതുക വീണ്ടും വീണ്ടും ..
ആശംസ്കളൊടെ ..സ്നേഹപൂര്‍വം റിനീ

ഉദയപ്രഭന്‍ said...

പാദസ്പര്ശമേറ്റ് മണല്‍ തരികള്‍ പോലും നോവതിരിക്കാനാവും ആഗ്രഹം. എല്ലാവരും ആറടി മണ്ണിന്റെ അവകാശികള്‍ തന്നെ. ആ ബോധം മനസ്സില്‍ മായാതെ നിലനിന്നാല്‍ ഭൂമിയില്‍ നല്ലതേ സംഭവിക്കൂ. നല്ല കവിത ആശംസകള്‍

പി. വിജയകുമാർ said...

'പുതുമണ്ണിൻ സുഗന്ധവും തലോടലും.'..
നന്നായി.

കരയാത്തസൂര്യന്‍ said...

അജിത്‌ കവിത വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഹ്രദയം നിറഞ്ഞ നന്ദി ....

കരയാത്തസൂര്യന്‍ said...

റിനി ഒരുപാട് നന്ദി എന്റെ കൊച്ചു ചിന്തയില്‍ തോന്നിയവ അക്ഷരകൂട്ടുകളായി മാറിയതാണ് എല്ലാം....അത് വായിച്ചതിനും അഭിപ്രായം പറയുന്നതിനും ഒരുപാട് നന്ദി ....

കരയാത്തസൂര്യന്‍ said...

ഉദയപ്രഭന്‍ ഒരുപാട് നദി കൂട്ടുകാര

കരയാത്തസൂര്യന്‍ said...

ഒരുപാടി നന്ദി വിജയകുമാര്‍

chinthaaram said...

കരയാത്ത സൂര്യനിലെ കരയുന്നൊരാത്മാവിന്‍ ഗദ്ഗദം നിഴലിക്കും ഈ വരികളില്‍ വീണുടയുന്നതെന്നാത്മാവിന്‍ കണ്ണുനീര്‍...

കരയാത്തസൂര്യന്‍ said...

താങ്ക്സ് ഷെമീര്‍ ഇക്ക