Thursday, July 12, 2012

ഭൂമി കാണാന്‍ വന്ന മാലാഖ...!!!


ഒരിക്കല്‍ ഒരു മാലാഖ ഭൂമിയിലേയ്ക്ക് ഒരു യാത്ര പോയി....ആദ്യം പള്ളിയില്‍ ഒന്ന് പോയി അവിടുത്തെ സെറ്റപ്പ് ഒക്കെ കാണാമെന്നു തോന്നി ഒരു പള്ളിയിലേയ്ക്ക് നടന്നു...പള്ളിയിലെയ്ക്കുള്ള വഴിയില്‍ ഒരു അമ്മാമ്മ ഒറ്റയ്ക്ക് നടക്കുന്നത് കണ്ടു ഞാന്‍ അമ്മാമ്മയുടെ കൂടെ കൂടി ..പള്ളിയില്‍ മണിയടിക്കുന്നത് കേട്ട് അമ്മമ്മ നടപ്പിന്റെ വേഗം കൂട്ടി ഒരു കല്ലില്‍ തട്ടി ധ പോകുന്നു അമ്മാമ്മ മൂക്കും കുത്തി ഭൂമിയെ ചുംബിക്കാന്‍ ഞാന്‍ വേഗം അമ്മാമ്മയെ താങ്ങി .."എന്താ ഇത് എന്തിനാ ഇങ്ങനെ ഓടുന്നെ"
ഓ എന്റെ ദൈവമേ നിനക്ക് സ്തുതി ...എന്നെ കണ്ടപോലെ അമ്മാമ്മ പറഞ്ഞു...
പള്ളിവരെ അമ്മമ്മയ്ക്ക് കൂട്ടായി ഞാനും നടന്നു.കാറിലും ബൈക്കിലും ഒക്കെയായി പള്ളിയിലെത്താന്‍ ഓടുന്നവരെ കണ്ടു ഞാന്‍ ചിരിച്ചു
"എങ്ങോട്ടാ ഈ ഓട്ടം
അമ്മാമ്മ പള്ളിയില്‍ എത്താതെ അവിടെ ഒന്നും നടക്കില്ല"
പതിയെ പതിയെ പള്ളിനട കയറുന്ന അമ്മാമ്മയ്ക്ക്‌ ഒപ്പം ഞാനും പതുക്കെ പതുക്കെ നട കയറി.അമ്മാമ്മയെ സ്ഥിരം സ്ഥാനമായ ബെഞ്ചിന്റെ അരികി ഇരുത്തി .
"ഇവിടം വരെ എത്തിച്ച നിന്റെ പരിപാലനയ്ക്ക് നന്ദി ദൈവമേ"
അമ്മാമ്മ അല്താരയ്ക്ക് നേരെ കൈ കൂപ്പി വണങ്ങി..
പള്ളിയിലെ കഴിഞ്ഞു ഇറങ്ങി ഞാന്‍ പോയത് അടുത്തുള്ള വീട്ടിലേയ്ക്ക് ആണ് .അവിടെ ചെന്നപ്പോള്‍ കണ്ടത് തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനു കഞ്ഞി കോരി കൊടുക്കുന്ന ഭാര്യയെയാണ്..
"ഇന്ന് ചമ്മന്തിയെ ഉള്ളു ചേട്ടാ മീന്‍ വന്നതാ ഭയങ്കര വില കാശ് ഉണ്ടായില്ല മേടിക്കാന്‍ ....."
"സാരമില്ലടി ഈ ചമ്മന്തിയ്ക്ക് മീന്‍ കറിയേക്കാള്‍ രുചിയല്ലേ...സ്നേഹം കൂട്ടി നീയത് തരുമ്പോള്‍ എന്റെ വയര്‍ മാത്രമല്ല മനസ്സും നിറയുന്നു.."
ഭൂമിയിലെ കൊച്ചു സ്വര്‍ഗം അവരുടെ സ്നേഹം കണ്ടു എനിക്ക് അസൂയ തോന്നി.
അവിടെ അവരെ അനുഗ്രഹിച്ചതിന് ശേഷം ഇറങ്ങിയ ഞാന്‍ തൊട്ടടുത്തുള്ള ഒരു വലിയ ബംഗ്ലാവ് കണ്ടു .നല്ല ഭംഗിയുള്ള കൊട്ടാരം ഒന്ന് കയറി നോക്കാം...
ഞാന്‍ അങ്ങോട്ട്‌ കയറി ചെന്ന്.അവിടെ ടേബിളില്‍ വിഭവങ്ങള്‍ നിരത്തി വച്ചിരിക്കുന്നു പലതരം കറികള്‍ ഭംഗിയുള്ള പാത്രങ്ങളില്‍ വിളമ്പി വച്ചിരിക്കുന്നു.ഒരു വേലക്കാരി അതിനു കാവല്‍ നില്‍ക്കുന്നു...അവള്‍ ഒരു പാത്രത്തില്‍ കുറച്ചു ഭക്ഷണവുമായി ഒരു മുറിയെ ലക്ഷ്യമാക്കി നടന്നു ഞാന്‍ അവരുടെ പിന്നാലെ പോയി ...വാതില്‍ തുറന്നു അവര്‍ വിളിച്ചു പറഞ്ഞു
"ഇന്ന കഴിക്കാന്‍ ഉള്ളത്"
അപ്പോള്‍ അവിടെ കട്ടിലില്‍ നിന്നും വേച്ചു വേച്ചു ഒരു പ്രായമായ സ്ത്രീ രൂപം നടന്നു വന്നു പാത്രം വാങ്ങി.
"എന്റെ മോന്‍ ഒന്ന് ഇങ്ങോട്ട് വന്നില്ലല്ലോടി"
"അമ്മയിതു കഴിക്കു അവര്‍ തിരക്കുള്ള ആള്‍കാര്‍ അല്ലെ"
"എന്ത് തിരക്ക് പെറ്റമ്മയെ കാണാന്‍ വരാന്‍ പോലും സമയമില്ലാതെ അവനീ സമ്പാദിച്ചു കൂട്ടുന്നത്‌ ആര്‍ക്കു വേണ്ടിയാ...അനുഭവിക്കാന്‍ ഒരു കുഞ്ഞുപോലുമില്ല.."
വേലക്കാരി കൊണ്ട് കൊടുക്കും ഭക്ഷണം മക്കള്‍ തിരിഞ്ഞു പോലും നോക്കില്ല.
പുറത്തു ഇറങ്ങരുതെന്നാണ് കല്പന തിന്നാന്‍ ഒക്കെ ഇവിടെ തരും.
പുറമേ സ്വര്‍ഗം അകമേ നരകം ....ഇതാണ് വെള്ളയടിച്ച കുഴിമാടങ്ങള്‍ ...അകം മുഴുവന്‍ ചീഞ്ഞു നാറുന്നു..
അവിടെ നിന്നും ഇറങ്ങി നടക്കുമ്പോള്‍ പട്ടികുരയ്ക്കുന്ന ഒച്ച കേട്ട് കൂടെ ഒരു ദീനരോദനവും.
"അമ്മെ വിശക്കുന്നമ്മേ എന്തെങ്കിലും കഴിക്കാന്‍ താ അമ്മെ"
"പോയികൊള്ളനം അവിടുന്ന് കള്ളകൂട്ടങ്ങള്‍ ഇവിടെ ഒന്നും ഇല്ല"
"പകല് മുഴുവന്‍ കണ്ടു വച്ചിട്ട് രാത്രി കക്കാന്‍ കേറാന"
"ഇല്ലമ്മേ ഞങ്ങള്‍ കള്ളന്മാര്‍ അല്ല വിശന്നിട്ടാ അമ്മെ എന്തെങ്കിലും താ അമ്മെ"
"ഇവിടെ ഒന്നും ഇല്ലാനു പറഞ്ഞില്ലേ മര്യാദയ്ക്ക് പോയിക്കോ ഇല്ലെങ്കില്‍ പട്ടിയെ അഴിച്ചു വിടും"
ആഹരതിനായ് യാചിക്കുന്ന ഒരു മാലാഖക്കുഞ്ഞിനെ പട്ടിയെ അഴിച്ചിട്ടു ഓടിക്കുന്ന വിഡ്ഢിയായ വീട്ടമ്മ ...എനിക്ക് അവരോടു പുച്ഛമാണ് തോന്നിയത്.
കവലയിലേയ്ക്ക് ചെന്നപ്പോള്‍ അവിടെ ഒരാള്‍ ബൈബിളും പിടിച്ചു നിന്ന് പ്രസംഗിക്കുന്നു വാ തോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നു..
"ദൈവം സ്നേഹമാണ് "
"നമ്മള്‍ ദൈവത്തിന്റെ മക്കളാണ്,,,ഈ ചെറിയവരില്‍ ഒരുവന് ദൈവത്തിന്റെ നാമത്തില്‍ ഒരു പാത്രം പച്ചവെള്ളം എങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല"
ആവേശഭരിതമായ പ്രസംഗം കഴിഞ്ഞു എ സി കാറിലേയ്ക്കു കയറാന്‍ ഒരുങ്ങിയ അയാള്‍ക്ക്‌ നേരെ പ്രതീക്ഷയോടെ ഒരു യാചകന്‍ കൈ നീട്ടി..
അയാളെ കണ്ടഭാവം പോലും നടിക്കാതെ പാഞ്ഞുപോകുന്ന പ്രാസംഗികന്‍ അത്രയും നേരം ചെയ്തത് വെറും അധരവ്യായാമം മാത്രമാണ് ....കഷ്ട്ടം തോന്നി എനിക്ക് ..പ്രവര്‍തിയില്ലാതെ എന്തിനു പ്രസംഗിക്കുന്നു....
കുറച്ചു കൂടി ചെന്നപ്പോള്‍ ഒരു ചായകട കണ്ടു അവിടെ ഒന്ന് കയറിയപ്പോള്‍ ചായകുടിച്ചു കൊണ്ട് സംസാരിച്ചിരിക്കുന്നവരെ ഒന്ന് ശ്രദ്ധിച്ചു ..
ഇടവകയിലെ അച്ഛനെ കുറിച്ചാണ് സംസാരം
"അങ്ങേരു ഈ വയസാന്‍ കാലത്ത് നമ്മുടെ ഇടവക സ്വര്‍ഗമാക്കാന്‍ പോവുകയാ....കൂടിയാല്‍ ഒരു വര്ഷം അതിനു മുന്നെ ഓടിക്കില്ലേ....നമ്മള്‍ ഇതെത്ര കണ്ടതാ..കത്തനാര് നമ്മളെ ആദ്യമായിട്ട കാണുന്നെ ...നമ്മള്‍ എത്ര അച്ചന്മാരെ കണ്ടിട്ടുള്ളതാ...."
"ഹേ മൂഡന്‍മാരെ വിശുദ്ധ ബലി സമയത്ത് മാലാഖമാര്‍ പോലും വണങ്ങുന്ന വൈദികരെ കുറിച്ചാണ് നിങ്ങള്‍ ഇങ്ങനെ ബഹുമാനമില്ലാതെ സംസാരിക്കുന്നത്"
ഞാന്‍ പറഞ്ഞത് കേട്ടിട്ടാണോ ലൂസിഫറിന്റെ മുഖച്ഛായ ഉള്ള ഒരുത്തന്‍ എന്നെ തുറിച്ചു നോക്കികൊണ്ട്‌ എഴുന്നേറ്റു പുറത്തേയ്ക്ക് പോയി.....
അവിടെ നിന്നും ഇറങ്ങിയപ്പോള്‍ ഒരു ബസ്‌ കിടക്കുന്നത് കണ്ടു കുറച്ചു നേരം അതില്‍ കയറി ഇരുന്നു....
"ചേട്ടന്‍ കഴിക്കാന്‍ പോകുന്നില്ലേ"
ഒരാള്‍ ബസ്‌ ഡ്രൈവറോട് ചോദിച്ചു.
"ഇല്ല നീ പോയി കഴിച്ചിട്ടുവാ എനിക്ക് വിശപ്പില്ല"
അയാള്‍ പോയി കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ എഴുന്നേറ്റു ഒരു പൈപ്പിന്‍ ചുവട്ടില്‍ ചെന്ന് വെള്ളം കുടിക്കുന്നു....
"പാവം ഭക്ഷണം വാങ്ങാന്‍ പൈസയുണ്ടാവില്ല വിശപ്പില്ലഞ്ഞിട്ടല്ല '
ഞാന്‍ മനസ്സില്‍ പറഞ്ഞു
അപ്പോഴാണ് ഞാന്‍ കണ്ടത് അയാള്‍ പേഴ്സില്‍ നിന്നും അമ്പതു രൂപ എടുത്തു ഒരു ചെപ്പില്‍ ഇട്ടുവയ്ക്കുന്നു..
എനിക്ക് ആകാംഷയായി അയാള്‍ എന്തിനാ വിശന്നിട്ടും കഴിക്കാതെ ആ കാശ് സൂക്ഷിച്ചു വയ്ക്കുന്നു.
അന്ന് ഞാന്‍ അയാളെ തന്നെ പിന്തുടര്‍ന്ന്.
വൈകുന്നേരം അയാള്‍ ആ ചെപ്പു തുറന്നു എണ്ണി അന്‍പതിന്റെ ഏറെ നോട്ടുകള്‍ അതിലുണ്ടായിരുന്നു.അയാള്‍ അത് എണ്ണി എടുത്തിട്ട് എങ്ങോട്ടോ നടന്നു.
ഞാന്‍ കൂടെ പോയി ഒരു ചെറിയ വീട്ടില്‍ പ്രവേശിച്ചു അവിടെ കിടക്കയില്‍ ഒരാള്‍ കിടപ്പുണ്ടായിരുന്നു.
"നിനക്ക് സുഖമാണോട എന്ന് ചോദിച്ചുകൊണ്ട് അയാള്‍ അങ്ങോട്ട്‌ കയറിച്ചെന്നു ആ കിടക്കയ്ക്ക് അരികില്‍ ഇരുന്നു.
ആ കൈകളില്‍ നോട്ടുകള്‍ വച്ച് കൊടുത്തു കുശാല അന്വഷണം നടത്തി ഇറങ്ങി പോരുമ്പോള്‍ അയാളുടെ മുഖം ഒരു മാലാഖയെ പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.....തന്റെ കൂട്ടുകാരനെ സഹായിക്കാനായി ഒരു നേരത്തെ വിശപ്പ്‌ സഹിച്ചു ആ കാശ് കൂട്ടിവച്ചു കൂട്ടുകാരന്റെ വിശപ്പുമാറ്റാനായി കൊണ്ട് കൊടുക്കുന്ന അയാളെ ഞാന്‍ അറിയാതെ കൈകൂപ്പി തൊഴുതു പോയി.
ഇനിയും കാഴ്ചകള്‍ ഏറെയുണ്ട് ഇന്ന് അല്പം വിശ്രമം ......

മിനി ചാക്കോ പുതുശ്ശേരി

6 comments:

ajith said...

യാഥാര്‍ത്ഥ്യങ്ങള്‍ കഥയായിപ്പറഞ്ഞത് കൊള്ളാം കേട്ടോ. നന്നായിട്ടുണ്ട്

ഉദയപ്രഭന്‍ said...

അദ്ധ്വാനിക്കുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കൂടെ ദൈവം ഉണ്ടാവും. ദൈവം ഉള്ളയിടത്ത് സ്നേഹവും സമാധാനവും ഉണ്ടാവും. കഥ ഇഷ്ടമായി. ആശംസകള്‍.
ചില അക്ഷരതെറ്റുകള്‍ കണ്ടു. തിരുത്തുമല്ലോ.

കരയാത്തസൂര്യന്‍ said...

താങ്ക്സ് അജിത്‌ ചേട്ടാ

കരയാത്തസൂര്യന്‍ said...

താങ്ക്സ് ഉദയ പ്രഭാന്‍ തെറ്റുകള്‍ തീര്‍ച്ചയായും തിരുത്തും

പൈമ said...

നല്ല കഥ..മിനി..നന്നായിട്ട് എഴുതി .മാലാഖക്കഥകൾ എന്ന ഒരു സിരീസ് തന്നെ തുടങ്ങാമല്ലോ...അധരവ്യായാമം പുതിയ ഒരു വാക്കാണല്ലോ..

ഇതു നമ്മൾ ഒരോ മനുഷ്യരും കാഴ്ചകൾ ആണു.വരികൾക്കൾക്കിടയിൽ തിന്മയോടുള്ള ഒരു വിദ്യേഷം കാണുന്നു.എനിയും എഴുതുക മിനി ഭാവുകങ്ങൾ നേരുന്നു ..ഈ പൈമ..

കരയാത്തസൂര്യന്‍ said...

നന്ദി പൈമ...