Friday, November 30, 2012

ദൈവസ്നേഹം ....!!


ഈലോകത്തില്‍ മറ്റു ആരെക്കാളും ഭാഗ്യവതി ഞാനാണെന്ന അഹങ്കാരത്തോടെ അങ്ങ് എന്നെ സ്നേഹിക്കുന്നപോലെ അങ്ങയെ സ്നേഹിക്കാന്‍ എനിക്ക് എന്നാണു കഴിയുക ...........!!

അങ്ങയെ കാണാന്‍ എന്‍റെ കണ്ണുകളും ....അങ്ങയെ കേള്‍ക്കാന്‍ എന്‍റെ കാതുകളും....അങ്ങേയ്ക്കായി എന്‍റെ ഹൃദയവും തുടിക്കുന്നു......ഞാന്‍ ശ്വസിക്കുന്ന ഓരോ ജീവശ്വാസതിലും അങ്ങയുടെ സ്നേഹം ഞാന്‍ അനുഭവിക്കുന്നു.........!!

പുല്‍ക്കൊടി തുമ്പിലും പൂമ്പാറ്റയിലും കാരുണ്യം കിനിയുന്ന കണ്ണുകളിലും ഞാന്‍ അങ്ങയെ തേടാറുണ്ട് .....!!

അങ്ങേനിക്കായി നല്‍കിയ പൂന്തോട്ടത്തില്‍ പൂക്കളെതൊട്ടു തലോടുമ്പോള്‍ ഒരിളം തെന്നലായി എന്നെ അങ്ങ് തൊടുന്നതും ഞാനറിയുന്നു....!!

വാല്‍സല്യമുള്ള പിതാവായി എന്‍റെ വിരല്‍ത്തുമ്പ് പിടിച്ചു അങ്ങെന്നെ നടത്തുന്നു...!!

ജീവിതവഴിയിലെ പാപചെളിയില്‍ നിന്നും ....വേദനകളാകുന്ന മുള്ളില്‍ നിന്നും  കൈകളില്‍ കോരിയെടുത്ത് അങ്ങെന്നെ കാത്തിടുന്നു.....!!

പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ മിഴികള്‍ നിറയുമ്പോള്‍ പ്രിയനായി വന്നു നീ മിഴികളില്‍ ചുംബിച്ചു ആശ്വസിപ്പിക്കുന്നു....!!

സ്നേഹിക്കാന്‍ ആരുമില്ലെന്ന് പരിഭവം പറയുമ്പോള്‍
നീയെന്റെ പ്രിയപ്പെട്ടവളാണെന്ന്
സ്നേഹത്തോടെ ഉള്ളം കയ്യില്‍ കുറിച്ചിട്ട എന്‍റെ പേര് നീ കാണിച്ചു തരുന്നു ...........!!

എന്‍റെ ആവശ്യങ്ങളെല്ലാം എനിക്ക് മുന്പേ നീ അറിയുന്നു .....ഞാന്‍ എത്ര നിന്നെ വേദനിപ്പിചാലും എന്‍റെ ഒരു നോട്ടത്തിനായി കാരുണ്യം തുളുമ്പുന്ന മിഴികളുമായി അങ്ങ് എന്‍റെ ചാരെ നില്‍ക്കുന്നു.......!!

ഒരു പുഞ്ചിരിയില്‍ നിന്‍റെ കരളില്‍ ഞാന്‍ തീര്‍ത്ത മുറിവുകള്‍ നീ മറക്കുന്നു .....കൂടുതല്‍ സ്നേഹത്തോടെ നീയെന്നെ ചേര്‍ത്ത് നിര്‍ത്തുന്നു.....!!

ആത്മാവില്‍ തൊട്ടു നീ തരുന്ന സ്നേഹം ഒരംശമെങ്കിലും തിരിച്ചു തരാന്‍ ഞാന്‍ എത്ര ജന്മം അങ്ങയെ സ്നേഹിച്ചാല്‍ മതിയാകും.......!!

ഏതു വാക്കിനാല്‍ വര്‍ണ്ണിക്കാന്‍ സാധിക്കും ദൈവമേ നിന്‍റെ സ്നേഹം....!!!

7 comments:

ajith said...

ദൈവസ്നേഹം എന്താകുന്നു?

Aneesh chandran said...

ദൈവം അതാകുന്നു,നമ്മളെ എന്നും എന്തിനും തയ്യാറാക്കിനിര്‍ത്തുന്നവന്‍ .

Unknown said...

പ്രിയപ്പെട്ട ചേച്ചി,

വളരെ നന്ദി ഈ വരികള്‍ മനസ്സ് തണുപ്പിക്കുന്നു. ദൈവം എല്ലാമാണ് എവിടെയും ആ സ്നേഹമല്ലാതെ വെറെ ഒന്നുമില്ല . അതുകൊണ്ട് സര്‍വവും മനോഹരംതന്നെ. ചേച്ചിയുടെ സ്നേഹംനിറഞ്ഞ ഹൃദയം ഏറെ മനോഹരം.

സ്നേഹത്തോടെ,
ഗിരീഷ്‌

കരയാത്തസൂര്യന്‍ said...

അജിത്തെട്ടാ മധുരം എന്താണെന്നു പറയാന്‍ പറ്റുമോ?? അത് അനുഭവിച്ചു അറിയേണ്ടത് അല്ലെ?? അതുപോലെ തന്നെയാണ് ദൈവസ്നേഹവും...

കരയാത്തസൂര്യന്‍ said...

നന്ദി ഗിരീഷ്‌ .....കാത്തി

anupama said...

പ്രിയപ്പെട്ട മിനി,

ജീവിക്കാന്‍ പ്രചോദനമാകുന്ന വരികള്‍ !

സ്നേഹവും സാന്ത്വനവും പ്രദാനം ചെയ്യുന്ന വരികള്‍ !

മനോഹരമായ ഈ ക്രിസ്ത് മസ് മാസത്തിനു അനുയോജ്യമായ പോസ്റ്റ്‌ !

ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനു

പ്രവാഹിനി said...

അമ്മയുടെ വയറ്റില്‍ ഉരുവായിരിക്കുമ്പോഴെ എനിയ്ക്കു നിന്നെ കുറിച്ച് പദ്ധതിയുണ്ട് എന്നാണ്‍ ബൈബിളില്‍ പറയുന്നതു. ഒരു ഘട്ടത്തിലും കൈവിടാത്തവനാണ്‍ ആ സ്നേഹ നിധിയായ ദൈവം.