Monday, March 5, 2012

ബാല്യകാലം
*********
കോളാമ്പി പൂക്കള്‍ പറിച്ചു
കുന്നിക്കുരു പെറുക്കി
വേലിയിലെ സുന്ദരിപ്പൂവിനോട്
കിന്നാരം പറഞ്ഞും
കാരക്ക പറിച്ചും മാമ്പഴം പെറുക്കിയും
അണ്ണാരകണ്ണനെ നോക്കി
മാവിന്‍ ചുവട്ടില്‍ കാത്തു നിന്നതും
മഷിത്തണ്ട് ഇറുത്തു ബാഗ് നിറച്ചതും
മയില്‍പീലി മാനം കാണാതെ
പുസ്തകത്തിലോളിപ്പിച്ചും
കനകാംബര പൂക്കള്‍
പറിച്ചു മുടിയില്‍ ചൂടിയും
കൊരങ്ങന്പഴം തേയ്ച്ചു
ചുണ്ട് ചുവപ്പിച്ചതും
ആട്ടിന്‍ കുട്ടിയോടൊപ്പം
ഓടിതളര്‍ന്നതും
തോട്ടിലെ വെള്ളത്തില്‍ നീന്തി കുളിച്ചതും
തോര്‍ത്ത്‌ വലകൊണ്ടു മീനെ പിടിച്ചതും
തുമ്പിയെ പിടിച്ചു കല്ലെടുപ്പിച്ചതും
പ്യരി മുട്ടായിയുടെ പച്ചകവര്‍ കൊണ്ട്
പൂമാല കോര്ത്തതും
ഓലപന്തു ഉണ്ടാക്കിയും
പ്ലാവില തൊപ്പി തുന്നിയും
ആമ്പല്‍പ്പൂ മാല ഉണ്ടാക്കിയും
ഓലകൊണ്ട് കുഞ്ഞിപ്പുര കെട്ടിയും
ചാക്കുകൊണ്ട് പായ വിരിച്ചു
കണ്ണടച്ച് തുറക്കും മുന്‍പേ
നേരം വെളുത്തതും
മണ്ണപ്പം ചുട്ടും മണല്‍ചോറ് വച്ചും
പച്ചിലകാശക്കിയും
ചെമ്പരത്തിപ്പൂ കറിയുണ്ടാക്കി
പ്ലവിലപാത്രമാക്കി
തോര്‍ത്തുകൊണ്ട് സാരിച്ചുറ്റി അമ്മയായതും
പാവകുട്ടിയെ കുളിപ്പിച്ച് പൊട്ടു തോടുവിച്ചതും
കരികൊണ്ട് മീശവച്ചു അച്ചനായതും
നെല്ലിക്ക തിന്നു വെള്ളം കുടിച്ചതും
അമ്മയെ കാണാതെ പഞ്ചാര കട്ടതും
എക്കിള്‍ ഇട്ടപ്പോള്‍ കട്ടതെന്തെന്നു
അമ്മ ചോദിച്ചതും എക്കിള്‍ മാറനായ്
പിന്നെയും അമ്മ പഞ്ചാര തന്നതും
പഞ്ചാരയുമ്മ അമ്മയ്ക്ക് കൊടുത്തതും
കൈവെള്ളയില്‍ വെറ്റിലയെടുത്തു
ചന്തം നോക്കി ഞെട്ടും വാലും
ഇറുത്തു വല്യമ്മ വായില്‍ തന്നതും
ഊന്നുവടിയില്‍ കൂനിനടക്കുന്ന
വല്യമ്മയെ അനുകരിച്ചതും
വാല്‍സ്യല്യമോടെ വല്യമ്മ വടിയോങ്ങിയപ്പോള്‍
പൊട്ടിച്ചിരിച്ചുകൊണ്ടോടി മറഞ്ഞതും
ഇന്നലെയെന്നപോല്‍ മനസ്സില്‍ തെളിയുന്നു
നിറമുള്ളഒരായിരം ബാല്യകാലോര്‍മ്മകള്‍
കൈവിട്ടു പോയൊരെന്‍ കുട്ടിക്കാലം
തിരികെ ലഭിക്കനായ് കാത്തിരിക്കുന്നു ഞാന്‍
ജന്മങ്ങള്‍ ഒരായിരം


                                                                          മിനി പുതുശ്ശേരി  

2 comments:

റിനി ശബരി said...

വേദനപൊല്‍ ഓര്‍മകള്‍ കുത്തി നോവിക്കുന്നു ..
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം
ഒരിക്കലുമീ ജീവിത വഴികളില്‍ വിരുന്നു-
വരാത്ത, നഷ്ടമായി പൊയ ബാല്യകാലം
ദൈവം ഒന്നൂടെ തിരിച്ചു നല്‍കുമൊ ...?
നന്മകളുടെ ഒരു കൂട്ടം ഓര്‍മകള്‍ കൊണ്ട്
വരികള്‍ വര്‍ണ്ണാഭമാക്കിയിട്ടുണ്ട് ..
ഇന്നു കുഞ്ഞുങ്ങളില്‍ കാണാത്ത പലതും
പല കളികളും ,അന്നിന്റെ കുറുമ്പും ഒന്നും
ഇന്നിന്റെകുഞ്ഞു മുഖങ്ങളിലില്ലാ തന്നെ ..
അവര്‍ തേടുന്നതും ,അവര്‍ക്കുള്ള ഇഷ്ടങ്ങളും ഒക്കെ
പഴയ ഓര്‍മകളില്‍ നിന്നും ഭിഭിന്നമാണ്..
അതു കൊണ്ട് തന്നെ പഴമ മണക്കുന്ന ഈ ബാല്യകാലത്തിന് മൂല്യമേറും ,നമ്മുക്കെങ്ങൊ നഷ്ടമായി പൊയ ആ സുവര്‍ണ്ണ കാലം
നമ്മുടെ മക്കളിലൂടെ പൊലും തിരികേ ലഭിക്കുവാന്‍
ഒന്നു കാണുവാന്‍ നമ്മുക്കാകില്ല ..
സമാധാനിക്കാം ആ ഒരു കാലത്തില്‍ ദൈവം
ജനിപ്പിച്ചതില്‍ .. വരികളിലേ നഷ്ടമായതിന്റെ ആഴമുണ്ട് ..
കാത്തിരിക്കാം ഇനിയുമൊരു സുവര്‍ണ്ണ നിമിഷങ്ങള്‍ക്കായി ..
ലളിതമായ വരികളുമായീ ഇനിയുമെഴുതുക ..

കരയാത്തസൂര്യന്‍ said...

thanks റിനി ശബരി