Friday, April 6, 2012

കുറുനിര തഴുകി കൂടെ വരുന്നു
കുസ്രതിക്കാരി കുഞ്ഞിളം തെന്നല്‍
പാദം ചുംബിച്ചു സ്നേഹം പ്രകടിപ്പിച്ചു
കുറുഞ്ഞി പൂച്ചയും കൂടെ കൂടി
തൊടിയിലാകെ ചുറ്റി നടന്നു ഞാന്‍
പൂത്തു നില്‍ക്കും മന്ദാര പൂക്കള്‍
എന്നെ നോക്കി മന്ദഹസിച്ചു
ചെമ്പകം പൂത്തു പുഞ്ചിരിച്ചു
എന്‍ ചാരത്താകെ സുഗന്ധം പരന്നു
മുല്ലയില്‍ ഞാനൊന്ന് മെല്ലെ തഴുകി
മുല്ലപൂക്കള്‍ ഒന്നായ് ചിരിച്ചു
വാഴ തേന്‍ ഉണ്ണുന്ന അണ്ണാര കണ്ണന്‍
ചിലച്ചുകൊണ്ടെന്നെ കളിയാക്കി
മഞ്ഞപട്ടുടുത്ത കണിക്കൊന്ന പൂക്കള്‍
കണ്ണിനും മനസിനും കുളിര്‍മ പകര്‍ന്നു
മറഞ്ഞിരുന്നെങ്ങോ ഈണത്തില്‍
പാടുന്നു പൂങ്കുയിലും
പൂക്കളും പൂങ്കാറ്റും പൂങ്കുയിലും
ഇന്നെന്റെ ചങ്ങാതിമാരായി മാറി

                                                               മിനി പുതുശ്ശേരി  



8 comments:

കരയാത്തസൂര്യന്‍ said...

thanks ranjan

റിനി ശബരി said...

മിനികുട്ടി .. എല്ലാം കൂടി ഒരുമിച്ച് പൊസ്റ്റരുതേട്ടൊ !
സമയമെടുത്ത് എഴുതി പൊസ്റ്റു കേട്ടൊ ..
പ്രകൃതിയില്‍ ലയിച്ച് മനസ്സും മേനിയും ..
തൊടിയിലൂടെ പകര്‍ന്നു നടക്കുവാന്‍
മനസ്സെപ്പൊഴും കൊതിക്കുന്നു ..
എന്തൊക്കെയാനവിടെ ഒരുക്കി വച്ചിരിക്കുന്നതല്ലെ ..
നമ്മുക്ക് വേണ്ടീ ..
ഒരു കുഞ്ഞു കാറ്റ് പൊലും നമ്മെ തഴുകാതെ പൊകുന്നില്ല ..
ഒരു വിഷുപക്ഷിയും , ഒരു കണികൊന്ന പൂവും
അരികില്‍ നിറയുന്നുണ്ട് ..
പ്രകൃതിയുടെ ഉല്‍സവമായ , വിഷു വരവായീ
ഹൃദയം നിറഞ്ഞ വിഷു ആശംസ്കളും ..
സ്നേഹപൂര്‍വം

കരയാത്തസൂര്യന്‍ said...

താങ്ക്സ് enteyum vishu aashamsakal

anupama said...

പ്രിയപ്പെട്ട മിനി,
എത്ര മനോഹരമായി പ്രകൃതിയെക്കുറിച്ചു എഴുതിയിരിക്കുന്നു!
ഇന്നു ദുഃഖവെള്ളിയാഴ്ച !മനുഷ്യരുടെ വേദനകള്‍ ഏറ്റുവാങ്ങി കുരിശു ചുമന്ന യേശുദേവന്‍ ! ആ കരുണയുടെ തണലില്‍ ജീവിക്കണം.
പ്രതിസന്ധികളില്‍ തളരാതെ, എഴുത്തിന്റെ ലോകത്തില്‍ സജീവമാകണം !
ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായിട്ടോ!
സസ്നേഹം,
അനു

കരയാത്തസൂര്യന്‍ said...

നന്ദി അനുപമ ...ഇവിടെ വന്നതിനും കമന്റ്‌ തന്നതിനും നന്ദി....ഈശോയുടെ സ്നേഹതണലില്‍ തന്നെയാണ് എന്നും ആശ്രയം..!!

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal.....

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal.....

കരയാത്തസൂര്യന്‍ said...

jayarajmurukkumpuzha...thanks ivide vannathinum vaayichathinum comment cheythathinum thanks