Sunday, April 14, 2013

നിശാഗന്ധി


തേന്മാവിന്റെ തളിരകള്‍ മുറ്റത്താകെ കൊഴിഞ്ഞു വീണിരുന്നു.......

അതില്‍ രാവില്‍ പെയ്തൊഴിഞ്ഞ മേഘകണ്ണീര്‍ തളം കെട്ടി നിന്നിരുന്നു.......

ഒന്നും അറിയാത്ത ഭാവത്തില്‍ സൂര്യന്‍ ആ കണ്ണീര്‍ തുള്ളിയില്‍ കണ്ണാടി നോക്കുന്നു.......

പിന്നെ സ്നേഹിച്ചു സ്നേഹിച്ചു സൂര്യന്‍ ആ തുള്ളിയെ സ്വന്തമാക്കി.......

അപ്പോഴും തന്‍റെ അരുണനെ ഒരു നോക്ക് കാണാന്‍ രാവ്‌ മുഴുവന്‍ ഉറങ്ങാതെ കാത്തിരുന്ന നിശാഗന്ധി തളര്‍ന്നു വീണു കഴിഞ്ഞിരുന്നു......

പാവം നിശാഗന്ധി സൂര്യനെ സ്നേഹിച്ചു സ്നേഹിച്ചു ചന്ദ്രന്‍റെ സ്വന്തമാകാന്‍ വിധിക്കപ്പെട്ടവള്‍.....

എന്നും സൂര്യന്‍റെ ചുംബനമേറ്റ് വിരിയാന്‍ ഭാഗ്യം ലഭിച്ച പത്തുമണിപ്പൂക്കള്‍ നിറഞ്ഞ പുഞ്ചിരിയുമായി നിശാഗന്ധിയുടെ ചുറ്റും നിരന്നു നിന്നു......!!!

6 comments:

ajith said...

നിശാഗന്ധിയ്ക്ക് അങ്ങനെയൊരു മോഹമുണ്ടായിരുന്നോ.....??

Cv Thankappan said...

കിട്ടാത്തത് മോഹിക്കരുത്!
ആശംസകള്‍

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ചന്ദ്രനെങ്കിൽ ചന്ദ്രൻ .... നിശാഗന്ധീ നീയെത്ര ധന്യ

sm sadique said...

കരയാതെ ഞാനും ഒപ്പമുണ്ട്.... പ്രതീക്ഷയോടെ യാത്ര തുടരാം....... (ഷംനാദ് കുന്നികോട് വഴി ഇവിടെ എത്തി)

ഉദയപ്രഭന്‍ said...

നന്നായിട്ടുണ്ട് നിശാഗന്ധിയുടെ മോഹങ്ങള്‍.

കരയാത്തസൂര്യന്‍ said...

എല്ലാവര്ക്കും നന്ദി പ്രിയപ്പെട്ടവരേ