Sunday, April 21, 2013

ഹൃദയങ്ങള്‍


കാറ്റ്‌ കടന്നു പോകുന്ന വഴികള്‍ 
അറിയണമെങ്കില്‍ 
ഒരു പുല്‍ക്കൊടി എങ്കിലും വേണം .....!!

സ്നേഹം നിറഞ്ഞ 
ഹൃദയത്തെ അറിയണമെങ്കില്‍ 
ഒരല്‍പം സ്നേഹവും .....!!!

കൊടുംങ്കാറ്റിന്‍റെ  വരവ് 
അകലെ നിന്നേ തിരിച്ചറിയാം പക്ഷെ 
ഓടാനും ഒളിക്കാനും സമയം തരാതെ 
അത് എല്ലാം തകര്‍ത്തെറിഞ്ഞിട്ടുണ്ടാകും
അതുപോലെയാണ് ചില ഹൃദയങ്ങളും ....!!

ഇരുണ്ടു മൂടി 
രാക്ഷസരൂപം പ്രാപിക്കുന്ന 
മേഘങ്ങളെയും 
പൊട്ടിക്കരയാന്‍ വിതുമ്പി നില്ക്കുന്ന 
ആകാശത്തെയും 
കണ്ടാല്‍ തോന്നും 
ഇന്നീ മഴ തോരില്ലന്നു 
പക്ഷെ ഒരു കാറ്റിന്‍റെ  തലോടലില്‍ 
പെയ്യാന്‍ മറന്നു പോകുന്നു 
അങ്ങിനെയും ചില ഹൃദയങ്ങള്‍ ......!!

പകല്‍ മുഴുവന്‍ 
തെളിഞ്ഞ അന്തരീക്ഷം
പുഞ്ചിരി വെയില്‍ കൊണ്ട്  
എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന നീലവാനം 
രാത്രിയില്‍ ഇടവിടാതെ പെയ്തുകൊണ്ടിരിക്കുന്നു 
ഇങ്ങിനെയും ചില ഹൃദയങ്ങള്‍......!!!.....!!.... ..............

തോരാതെ പെയ്യുന്ന 
ഇടവപ്പാതി പോലെയും .......
ഒരു മഴയ്ക്കായ്‌ കൊതിക്കുന്ന 
വേനല്‍ പോലെയും ചില ഹൃദയങ്ങള്‍........!!.......

വര്‍ഷത്തില്‍ പെയ്യാതെയും 
വേനലില്‍ തോരാതെയും 
ചില ഹൃദയങ്ങള്‍.......!!....

ഇതില്‍ ഏതാണ് എന്റെ  ഹൃദയമെന്നു 
ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു .....!!

14 comments:

വിനോദ് said...

വര്‍ഷത്തില്‍ പെയ്യാതെയും
വേനലില്‍ തോരാതെയും
ചില ഹൃദയങ്ങള്‍ !!!

എത്ര സുന്ദരം !!!

റിനി ശബരി said...

വര്‍ഷത്തില്‍ പെയ്യാതെയും
വേനലില്‍ തോരാതെയും
ചില ഹൃദയങ്ങള്‍.......!!
എത്ര പെയ്താലും കുതിരാത്ത
മണ്ണ് പൊലെ ചില ഹൃദയങ്ങള്‍ ..!
നല്ല വരികള്‍ .......

കരയാത്തസൂര്യന്‍ said...

thanks വിനോദ്.....

കരയാത്തസൂര്യന്‍ said...

താങ്ക്സ് റിനി

സൗഗന്ധികം said...

നല്ല കവിത, വരികൾ


ശുഭാശംസകൾ...

ajith said...

തേടിത്തേടിയൊടുവില്‍ നമ്മുടെ ഹൃദയം കണ്ടെത്തും

© Mubi said...

കവിത ഇഷ്ടായിട്ടോ...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല വരികള്‍.............

കരയാത്തസൂര്യന്‍ said...

താങ്ക്സ് സൌഗന്ധികം

കരയാത്തസൂര്യന്‍ said...

അജിത്തെട്ടാ....മുബി ...താങ്ക്സ്

കരയാത്തസൂര്യന്‍ said...

നന്ദി നിധീഷ്‌

Cv Thankappan said...

നല്ല വരികള്‍...
ആശംസകള്‍

AnuRaj.Ks said...

hridayathil oru thora mazha

drpmalankot said...

അപ്പോൾ ഹൃദയങ്ങൾ ഒരുപാട് കണ്ടു . എല്ലാം മനസ്സിലാക്കി, ഇപ്പോഴും ഒരു ഉചിതമായ ഹൃദയം ഏതെന്നു തേടിക്കൊണ്ടിരിക്കുന്നു എന്നർത്ഥം. നടക്കട്ടെ.

അവസാനം അതില്നിന്നും ഒരു കവിത കൂടി ജനിക്കും. ആശംസകൾ